2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

മന്ത്രിയും പോലീസും.

"മുഖം നോക്കാതെ നടപടി എടുക്കും". ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല സ്ഥിരം പറയുന്ന വാചകങ്ങൾ ആണിത്.ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ഏറ്റു  പറച്ചിൽ നാം കേൾക്കാറുണ്ട്. 

എവിടെയെങ്കിലും പോലീസ്  ഒരു കുറ്റവാളിയെ പിടിക്കാൻ താമസിക്കുകയോ, പിടിക്കാതിരിക്കുകയോ, സഹായിക്കുകയോ ചെയ്തതായി മാധ്യമങ്ങൾ വാർത്ത കൊണ്ടു വന്നാൽ അപ്പോൾ ചെന്നിത്തല ഈ വായ്ത്താരി ആവർത്തിക്കും.  സർക്കാർ ചിലവിൽ ഒരു പത്ര സമ്മേളനം നടത്തി ആയിരിക്കും പ്രഖ്യാപനം. അത് കാര്യത്തിന്റെ ഗൌരവം അനുസരിച്ചായിരിക്കും. ഗ്രൂപ്പ് കൊലപാതകം ആണെങ്കിൽ സർക്കാർ പത്ര സമ്മേളനം. നിഷാം-ചന്ദ്ര ബോസ് വധക്കേസ് ഒക്കെ അതിൽ വരും. ചീള് കേസുകൾ എങ്കിൽ പത്രക്കാരോട് വഴിയിൽ പറയും.എന്തായാലും മാധ്യമങ്ങളിൽ പ്രതികൂല വാർത്ത വന്നാലുടൻ കേൾക്കാം "മുഖം നോക്കാതെ നടപടി എടുക്കും".

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് തൃശ്ശൂരിൽ ഒരു കൊലപാതകം നടന്നു.പ്രതികൾ കോണ്‍ഗ്രസ്സുകാർ ആയതിനെ തുടർന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടിക്കളിച്ചു. അവസാനം ഗ്രൂപ്പ് സമ്മർദ്ദം കാരണം ഒരു പ്രതി പട്ടിക ഉണ്ടാക്കി. പക്ഷെ പ്രതികളെ പിടിക്കില്ല. അത്ര തന്നെ. പ്രതികൾ ആകട്ടെ പോലീസിന്റെ മൂക്കിന്റെ കീഴെ സ്വന്തം വീട്ടിൽ സസുഖം കഴിയുന്നു. പോലീസിനു മാത്രം അവരെ കാണാൻ കഴിയുന്നില്ല.അവസാനം സഹി കെട്ട് നാട്ടുകാർ കൂടി ഈ പ്രതിയെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുന്നു.

 "മുഖം നോക്കാതെ നടപടി എടുക്കും".എന്ന് പറയുന്ന ആഭ്യന്തര മന്ത്രി ഒരു പടി കൂടി മുന്നോട്ടു പോയി. അദ്ദേഹം ചോദിക്കുകയാണ് " ജനങ്ങൾ പ്രതികളെ പിടിച്ചതിൽ എന്താണ് തെറ്റ്? അത് ശരിയായ നടപടി ആണ്" എങ്ങനുണ്ട് പോലീസിന്റെ തലവനായ ആഭ്യന്തര മന്ത്രി? ഇത് താൻടാ പോലീസ് മന്ത്രി! ഇങ്ങിനെ വേണം ആഭ്യന്തര മന്ത്രി ആയാൽ. പിന്നെന്തിനാ മന്ത്രീ ഈ പോലീസ്?

ഇടയ്ക്കിടെ മന്ത്രി പറയുന്ന "മുഖം നോക്കാതെ നടപടി എടുക്കും" എന്ന ഈ പ്രസ്താവന വീഡിയോ ടേപ്പ് ചെയ്തു വച്ചിട്ട് എല്ലാ ദിവസവും രാവിലെ  ചാനലുകളിൽ ഇടുന്ന കാര്യം മന്ത്രി ഒന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു.

7 അഭിപ്രായങ്ങൾ:

  1. അങ്ങേരു ആളെ കളിയാക്കുന്നതല്ലേ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗൌരിനാഥൻ. ഈ കളിയാക്കലുകൾ ഒക്കെ ഏറ്റു വാങ്ങാൻ പാവം ജനങ്ങളും

      ഇല്ലാതാക്കൂ
  2. മുഖം നോക്കാതെ നടപടി എടുക്കും".
    എന്നിട്ടും നാട്ടിൽ അഴിമതി മുഖങ്ങൾ മാത്രം ബാക്കി

    മറുപടിഇല്ലാതാക്കൂ
  3. പുള്ളി മുഖം നോക്കാതെ നടപടി എടുക്കുന്നത് രാത്രിയിലാ.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാ. അപ്പോൾ മുഖം നോക്കാൻ എവിടെയാ സമയം? അല്ലെങ്കിൽ തന്നെ നോക്കിയിട്ട് എന്താ കാര്യം? നടപടി അല്ലെ വേണ്ടത്. അല്ലേ വിനോദെ

      ഇല്ലാതാക്കൂ
  4. ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്,കാത്തിരുന്നു കാണാം.....
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ