2016, ഫെബ്രുവരി 27, ശനിയാഴ്‌ച

ചോക്കലേറ്റ്




കണ്ടല്ലോ ഈ രണ്ടു സാധനങ്ങൾ. നമ്മളും നമ്മുടെ കുട്ടികളും സന്തോഷമായി വാങ്ങി ഗമയോടെ ( ഗമ സായിപ്പിന്റെ ബ്രാൻഡ് ആയതു കൊണ്ട്) കഴിക്കുന്ന ചോക്കളേറ്റ് മുട്ടായി. 

അമേരിക്കൻ ചോക്കലേറ്റ്   ഭീമനായ മാർസ്  ഇതാ ഈ രണ്ടു ബ്രാൻഡുകളും പിൻ വലിച്ചിരിക്കുന്നു. സ്നിക്കെർസ് ഉം മാർസ് ഉം.  ജർമനിയിൽ ഈ ജാനുവരി 8 നു വാങ്ങിയ ഒരു   സ്നിക്കെർസിൽ ഒരു ചുവന്ന പ്ലാസ്റ്റിക് കഷണം കണ്ടതിനാലാണ് ഇത് പിൻ വലിക്കുന്നത് എന്ന് കമ്പനി പറയുന്നു.  ഏതായാലും ലക്ഷക്കണക്കിന്‌ ചോക്കലേറ്റ് ആണ് പിൻ വലിച്ചത്.  നെതർലാണ്ടിൽ ഉണ്ടാക്കിയ മുട്ടായി ആണ് പ്രശ്നം എന്നാണ് അവർ പറയുന്നത്. 56 രാജ്യങ്ങളിൽ നിന്നും പിൻ  വലിച്ചു . അതെല്ലാം യുറോപ്യൻ രാജ്യങ്ങൾ.  ഇങ്ങോട്ട് വന്നിട്ട്  ഏഷ്യയിലെ വിയറ്റ്നാമും ശ്രീലങ്കയും. ഇന്ത്യ ഇല്ല. നമ്മൾ ഇപ്പോഴും സുഖമായി അത് കഴിക്കുന്നു.

അല്ലെങ്കിലും ഇന്ത്യാക്കാർക്ക് അൽപ്പം പ്ലാസ്റ്റിക്ക് കൂടി കഴിച്ചു എന്ന് വച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല.  പണ്ട് പുഴുത്ത ഗോതമ്പ് P L 480 എന്ന് പറഞ്ഞു തന്നിട്ട് നമ്മുടെ കുട്ടികളൊക്കെ കഴിച്ചിട്ടും ഒന്നും സംഭവിച്ചില്ലല്ലോ. അത് പോലെ കേടായ elisa ടെസ്റ്റ്‌ കിറ്റ് നമുക്ക് തന്നിട്ട് നമ്മൾ HI V ഒക്കെ കണ്ടു പിടിച്ചല്ലോ. അപ്പോൾ ഇന്ത്യയ്ക്ക് അതൊക്കെ മതി.

ചുവന്ന പ്ലാസ്റ്റിക് എന്ന് കമ്പനി പറയുന്നതാണ്. സത്യം അതാണോ? മറ്റു ഗുരുതരമായ എന്തെങ്കിലും ആണോ ഉണ്ടായിരുന്നത്? അതിനാണ് സാധ്യത.

അതൊക്കെ പോട്ടെ. നമ്മൾ ഇത് കഴിക്കുന്നത്‌ നിർത്തുകയൊന്നും വേണ്ട. വാങ്ങി കഴിച്ചോളൂ. 3 ലക്ഷം കോടിയുടെ വിറ്റു വരവുള്ള ഒരു പാവം കമ്പനി ആണ്. 2014 അവസാനം വരെയുള്ള നെറ്റ് സെയിൽസ് 33 ബില്ലിയൻ ഡോളർ ആയിരുന്നു. അവര് നഷ്ട്ടത്തിൽ ആകരുതല്ലോ.

5 അഭിപ്രായങ്ങൾ:

  1. നമ്മള്‍ക്ക് ഒട്ടും വിവേകം ഉദിക്കില്ല ,,എത്ര അനുഭവിച്ചാലും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനി അങ്ങിനെ ഒരു സാധനം ഉദിക്കും എന്നും തോന്നുന്നില്ല ഫൈസൽ

      ഇല്ലാതാക്കൂ
  2. ഇന്ത്യയല്ലേ! എന്തും നടക്കും തന്ത്രം കൈവശമുണ്ടാകില്‍ എന്തും നടത്താം എന്ന പണ്ടത്തെ സായിപ്പടവുത്തന്നെ!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് തന്നെ ചേട്ടാ. നമ്മളും മാറിയിട്ടില്ല.

      ഇല്ലാതാക്കൂ
  3. പ്ലാസിക്കിനേക്കാളും മാരകമായ
    എന്തോ ആണെന്നാണ് ഇവിടെ പറയുന്നത്.
    എന്തായലും പകുതി വിലക്ക് മൂന്നാം കിടരാജ്യങ്ങളിലേക്ക്
    ടൺ കണക്കിന് സ്റ്റോക്ക് കയറ്റി വിട്ടു...!

    ഇനി ഇത് വിറ്റ് ലാഭം കൊയ്യുന്നത്
    ഭീമന്മാരായ സ്റ്റോക്കിസ്റ്റുകളായ ബ്രൂക്ക്
    ബോണ്ട് മുതലായ കമ്പനികളൂം..!


    നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരു നല്ല കമ്പനിയുടെ
    കപ്പലണ്ടി മിട്ടായിയുടേ കാൻഡിയുടെ ഗുണം പോലൂം തരാത്ത ചോക്ലേറ്റുകളാണിതെന്ന് നാമൊക്കൊ ഇനി എന്നറിയും...അല്ലേ !!

    മറുപടിഇല്ലാതാക്കൂ