2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

വിജിലൻസ്






വിജിലൻസിന്റെ പ്രശ്‌നം തല്ക്കാലം ഒന്ന് ഒതുങ്ങിയ ലക്ഷണമാണ്.ഡയറക്ടർ ജേക്കബ് തോമസ് തൽസ്ഥാനത്തു തുടരും എന്ന് തന്നെയാണ് തോന്നുന്നത്. മാറണം എന്ന് പറഞ്ഞു ഡയറക്ടർ  കത്ത് കൊടുത്തപ്പോഴേയ്ക്കും അദ്ദേഹത്തോട് അമിത  സ്നേഹം പ്രകടിപ്പിച്ച  രമേശ് ചെന്നിത്തലയ്ക്കും കൂട്ടുകാരായ,മാണിക്കും,ബാബുവിനും ചാണ്ടിക്കും പിന്മാറാനില്ല എന്ന ജേക്കബ് തോമസിന്റെ നിലപാട് ഒരു തിരിച്ചടി തന്നെയാണ്. എന്തൊക്കെയാണ് നിയമ സഭയിൽ രമേശ് പറഞ്ഞത്. ജേക്കബ് തോമസ് മാറണമെന്ന് പറഞ്ഞത് ജയരാജന് നേർക്ക് വരുന്ന അന്വേഷണത്തെ ഭയന്ന് പിണറായിയും പാർട്ടിയും നടത്തിയ കളി ആണെന്ന് വരെ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ചുമതല അതാണല്ലോ, ഭരണ പക്ഷത്തെ കുറ്റം പറയുക എന്നത്. അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഡയറക്ടർ പോകും എന്ന് തന്നെയാണ് കരുതിയത്. ദേ ബാബുവിനെ വിജിലൻസ് ചോദ്യം ചെയ്യാനായി നാളെ വിളിപ്പിച്ചിരി ക്കുകയാണ്. ഹരിപ്പാട് മെഡിക്കൽ കോളേജ് അഴിമതി ചെന്നിത്തലയിൽ എത്തും എന്നത് ഉറപ്പാണ്.

ജയരാജന് എതിരെയുള്ള അന്വേഷണം ഡയറക്ടർക്കു പിന്മാറാനുള്ള ഒരു കാരണമാണ്. അത് മാർക്സിസ്റ് പാർട്ടിയെ ബാധിക്കും. അത് കൊണ്ട് പാർട്ടി എതിർക്കും. അതിനു പിണറായിയിൽ നിന്നും പൂർണ പിന്തുണ വേണം. പിന്നെ ഒരു കാരണം IAS, IPS ഉദ്യോഗസ്ഥരിൽ നിന്നുമുള്ള സമ്മർദ്ദം. ഇതിനെയൊക്കെ അതിജീവിച്ചില്ലെങ്കിൽ ജേക്കബ് തോമസിന് പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരും. അതിലും ഭേദം ഇപ്പോഴേ ഗുഡ് ബൈ പറഞ്ഞു പിരിയുകയാണല്ലോ.

പിണറായിയേയും സർക്കാരിനെയും ഇത്രയും നാൾ താങ്ങി നിർത്തിയത് അവരുടെ അഴിമതി വിരുദ്ധ മുദ്രാവാക്യം ആണ്.ആ ഒരു ഇമേജ് വരുത്താ  ഉള്ള  മുഖ്യ  ഉപകരണം വിജിലൻസ് ആയിരുന്നു. വിജിലൻസിനെ അത്തരത്തിൽ  വന്നത് ജേക്കബ് തോമസും. അത് കൊണ്ട് അങ്ങേരെ കൈ വിട്ടാൽ പാർട്ടിയും ഭരണവും അപഹാസ്യരാകും. അതു കൊണ്ട് ജേക്കബ് തോമസ് പറയുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ പിണറായായി നിർബന്ധിതനായി.

ഏതായാലും ജനങ്ങൾ സംതൃപ്തരാണ്. ഇനിയും കുറെ അഴിമതികൾ കൂടി പുറത്തു വരുമല്ലോ. 

ഇന്നത്തെ വീക്ഷണം പത്രത്തിന്റെ എഡിറ്റോറിയൽ നോക്കിയാൽ മനസ്സിലാകും ആരാണ് തോമസിനെ പുകച്ചു പുറത്തു ചാടിക്കാൻ നോക്കുന്നത് എന്ന്. (കോൺഗ്രസ്സിന്റെ  വീക്ഷണം)

"യു ഡി എഫ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപഹസിക്കുകയും ചെയ്ത ധീരതയ്ക്കുള്ള സമ്മാനമായിരുന്നു ജേക്കബ് തോമസിന്റെ വിജിലന്‍സ് ഡയറക്ടര്‍ പദവി. രാജി സ്വീകരിക്കുകയല്ല വേണ്ടത്; ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടത്."

4 അഭിപ്രായങ്ങൾ:

  1. വീക്ഷണം പത്രമെന്ന് പറഞ്ഞ്‌ പത്രത്തെ അപമാനിയ്ക്കരുത്‌.കാങ്ക്രസ്സിന്റെ നോട്ടീസ്‌ പേപ്പർ.
    ചാക്കൊച്ചനെ
    പുറത്താക്കുന്നെങ്കിൽ
    പുറത്താക്കിയിട്ട്‌ തച്ചങ്കരിയെ അകത്താക്കട്ടെ അതല്ലേ നല്ലത്‌.?! !

    മറുപടിഇല്ലാതാക്കൂ
  2. പിണറായിയേയും സർക്കാരിനെയും
    ഇത്രയും നാൾ താങ്ങി നിർത്തിയത് അവരുടെ അഴിമതി വിരുദ്ധ മുദ്രാവാക്യം ആണ്. അത് കൊണ്ട് അങ്ങേരെ കൈ വിട്ടാൽ പാർട്ടിയും ഭരണവും അപഹാസ്യരാകും. അതു കൊണ്ട് ജേക്കബ് തോമസ് പറയുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ പിണറായായി നിർബന്ധിതനായി....

    മറുപടിഇല്ലാതാക്കൂ