2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

കെ.എം. എബ്രഹാം

രാഷ്ട്രീയ ക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഒരു ഒത്തു കളി ആണ് കേരളത്തിൽ എന്നും നടന്നു കൊണ്ടിരിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും മുതുകു ചൊറിഞ്ഞു കൊടുക്കുന്ന രീതി. ഒരാൾക്ക് കയ്യിട്ടു വാരാൻ മറ്റെയാൾ കൂട്ട് നിൽക്കുന്നു, തിരിച്ചും. ഒരു പരസ്പര സഹകരണ സംഘം.

2014 മാർച്ച് 13 ന്  കെ.എം. എബ്രഹാമിന് എതിരെ സി.ബി.ഐ.. പ്രിലിമിനറി എൻക്വയറി രജിസ്റ്റർ ചെയ്തിരുന്നു. ഏബ്രഹാം സെബി ബോർഡ് അംഗം ആയിരിക്കുമ്പോൾ (2008 -2011)  2008 ൽ MCX -SX  സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങാൻ അനുവാദം നൽകിയതിന് ആയിരുന്നു. ക്രിമിനൽ ഇല്ലാത്തതിനാൽ  2014ആഗസ്റ്റിൽ സി.ബി.ഐ. കേസ് ഒഴിവാക്കുകയും ഡിപ്പാർട്മെന്റൽ ആക്ഷൻ എടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് നിർദ്ദേശം കൊടുക്കുകയും ചെയ്തു.

2011 ൽ  എബ്രഹാം സെബി അംഗം ആയിരിക്കുമ്പോൾ (ചെയർമാൻ ആകാൻ അബ്രഹാമും രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ സിൻഹ ആണ് ആയത്)  സെബി ചെയർമാൻ യു.കെ.  സിൻഹയ്ക്കു  എതിരെ  കുറെ ആരോപണങ്ങളുന്നയിച്ചു കൊണ്ട്   പ്രധാന മന്ത്രിയ്ക്ക് ഒരു നീണ്ട കത്ത് എഴുതിയിരുന്നു. സിൻഹയ്ക്കു എതിരെ അഗർവാൾ എന്ന ഒരാൾ സുപ്രീം കോടതിയിൽ കേസ് കൊടുത്തപ്പോൾ ഏബ്രഹാം കൊടുത്ത കത്തും ചൂണ്ടിക്കാട്ടിയിരുന്നു. ഏബ്രഹാം എഴുതിയ കത്തിനെ അതി നിശിതമായി വിമർശിച്ചാണ് 2013 നവംബറിലെ വിധിയിൽ  സുപ്രീം കോടതി പറഞ്ഞത്.

" ഏബ്രഹാം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമായി എടുക്കാൻ കഴിയില്ല കാരണം അത് ഗൂഢോദ്ദേശ്യത്തോട് ഉള്ളതായി ആണ് കാണപ്പെടുന്നത്. അത് സിൻഹയുടെ സത്യ സന്ധതയെ ചോദ്യം ചെയ്യുന്നതാണ്. നീണ്ട കത്തിൽ എബ്രഹാം പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾക്ക് വിശ്വാസ്യത നൽകാൻ കഴിയില്ല കാരണം വിശ്വാസ യോഗ്യമായ തെളിവുകൾ ഇല്ല"


"എബ്രഹാം ആ കത്തിൽ  ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്‌, വ്യക്തമായും മറ്റു ഉദ്ദേശ്യത്തോടു കൂടിയവയാണ്."

അന്ന് കത്ത് കൊടുത്ത് പ്രധാന മന്ത്രിയ്ക്ക് ആണെങ്കിൽ ഇത്തവണ കത്തു  മന്ത്രിക്കു കൊടുത്തത്. തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം ശരിയല്ലെന്ന് കാണിച്ചു.

സുപ്രീം കോടതി ഇങ്ങിനെ പറഞ്ഞ അതെ എബ്രഹാം, ഇപ്പോൾ വിജിലൻസ് അന്വേഷണം നേരിടുന്ന  കെ.എം. അബ്രഹാം, വളരെ നല്ല മനുഷ്യനാണ് എന്ന് ധന മന്ത്രി തോമസ് ഐസക്ക് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു. അദ്ദേഹം അഴിമതിയ്ക്കു അതീതനാണ് എന്നാണ് ഐസക്ക്  പറയുന്നത്. എന്തിനാണ് ഇപ്പോൾ ഇങ്ങിനെ ഒരു സർട്ടിഫിക്കറ്റ് നൽകിയത് എന്ന് അറിയില്ല. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പിണറായി വിജയൻ സപ്പോർട്ട് ചെയ്യുന്നതിന് പകരം ധന മന്ത്രി കൊടുത്ത  ഒരു പണി ആണോ എന്നറിയില്ല. മുഖ്യ മന്ത്രിയും ധന മന്ത്രിയും തമ്മിലുള്ള ഊഷ്മളമായ  ബന്ധം നമുക്കറിയാമല്ലോ.

3 അഭിപ്രായങ്ങൾ:

  1. ആ.എന്തെങ്കിലുമാകട്ടെ.എല്ലാം വിധി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറ്റം ചെയ്തവൻ ഒന്ന് അകത്തു കിടക്കട്ടെ

      ഇല്ലാതാക്കൂ
  2. രാഷ്ട്രീയ ക്കാരും ഉദ്യോഗസ്ഥരും
    തമ്മിൽ ഒരു ഒത്തു കളി ആണ് കേരളത്തിൽ
    എന്നും നടന്നു കൊണ്ടിരിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും
    മുതുകു ചൊറിഞ്ഞു കൊടുക്കുന്ന രീതി. ഒരാൾക്ക് കയ്യിട്ടു വാരാൻ
    മറ്റെയാൾ കൂട്ട് നിൽക്കുന്നു, തിരിച്ചും. ഒരു പരസ്പര സഹകരണ സംഘം ...!

    മറുപടിഇല്ലാതാക്കൂ