2015, ഫെബ്രുവരി 28, ശനിയാഴ്‌ച

cleavage

 സ്തന വിടവ് പ്രദർശനം ചൈനയിലും പ്രശ്നം  ആകുന്നു. സ്തനങ്ങളുടെ   മുകൾ ഭാഗം അമിതമായി തുറന്നു കാട്ടുന്ന "The Investiture of the Gods' എന്ന  എന്ന ടെലിവിഷൻ ഷോ യ്ക്ക് ഭാഗിക  സെൻസർ ചൈന ഏർപ്പെടുത്തി.  സെൻസറിന് ശേഷം ശരിയായി ബ്ലൌസ് ഒക്കെ ഇട്ട് മുല മറച്ചു കൊണ്ടാണ് പിന്നെ   ഷോ കാണിച്ചത്.  കഴിഞ്ഞ ഡിസംബറിൽ   Empress of China എന്ന ഒരു ടെലിവിഷൻ സീരീസിനു ഇത് പോലെ സെൻസർ  ഏർപ്പെടുത്തിയിരുന്നു.







അടുത്തിടെ  ഭാരതത്തിലും സ്തന വിടവ്  വ ളരെ പ്രശ്നങ്ങൾ ഉണ്ടാക്കിയല്ലോ.  ദീപിക പദുക്കോണ്‍ സ്വയം നിന്ന് കൊടുത്ത്  എടുപ്പിച്ച  ഇത്തരം കുറെ ചിത്രങ്ങൾ വോഗ് മാഗസിനിൽ  വന്നു. അന്നതിന്റെ കാശ് വാങ്ങിച്ചു. കുറെ കാലത്തിനു ശേഷം അത്തരം ഒരു ചിത്രം വോഗിൽ വന്നപ്പോൾ  " അതെ എനിയ്ക്ക് മുലകൾ ഉണ്ട്, മുലയിടുക്കും. അതിനെന്താണ് ?" എന്ന് ചോദിച്ച് ഭാരതീയരെ ദീപിക വിഡ്ഢികൾ  ആക്കിയല്ലോ. 
http://www.keralamdevelopment.blogspot.in/2014/09/i-have-breasts.html

ഏതായാലും ചൈന സെൻസർ ഏർപ്പെടുത്തിയത് പോലെ ഇന്ത്യയിലും ആകണോ? മദാമ്മ മാർ ഇങ്ങിനെ വസ്ത്രം ധരിയ്ക്കുന്നതും മാറിടം  കാണിയ്ക്കുന്നതും അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. വീട്ടിൽ നിൽക്കുമ്പോഴും പുറത്തു പോകുമ്പോഴും ഇത്തരം വസ്ത്ര ധാരണ രീതി അവിടെ സർവ സാധാരണമാണ്. അതുകൊണ്ട് അവർക്ക് ഈ വിടവ് കാണിയ്ക്കുന്നത് ഒരുപ്രശ്നമേ അല്ല. വിടവ് കാണിയ്ക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന്‌ പറയുന്നതാണ് അവർക്ക് അത്ഭുതം. ഇത് അടച്ചു വച്ച് ഭാരതീയർ എങ്ങിനെ ജീവിയ്ക്കുന്നു എന്ന് മദാമ്മമാർ അത്ഭുതപ്പെടുന്നുണ്ടാകാം.

ഭാരതത്തിൽ ഇങ്ങിനെയൊരു വസ്ത്ര ധാരണ രീതി ഇല്ല. ആകെ അൽപ്പമൊക്കെ കാണിക്കുന്നത് സിനിമയിൽ ആണ്. അന്യ പുരുഷരെ  കാണുമ്പോൾ തല സാരിത്തലപ്പ് കൊണ്ട് മറയ്ക്കുന്ന  ഭാവശുദ്ധിയുള്ളവരാണ്   വടക്കേ ഇന്ത്യൻ "ബഹു"/   സ്ത്രീകൾ. അങ്ങിനെ സ്വന്തം അമ്മായി അപ്പനെ കാണുമ്പോൾ പോലും,   തല മറയ്ക്കുന്ന ലജ്ജാവതികൾ  ആണ് അടുത്ത രംഗത്തിൽ   മുല പകുതിയും പുറത്തു കാണിയ്ക്കുന്നത് എന്നുള്ളത് എത്ര വിചിത്രം. പിന്നെ പാശ്ചാത്യ സംസ്കാരം അനുകരിച്ച് ചലച്ചിത്ര അവാർഡ് ചടങ്ങുകളിൽ  നമ്മുടെ നടിമാർ മദാമ്മമാരെ പ്പോലെ താഴ്ത്തി ഇറക്കി വെട്ടിയ കുപ്പായം ധരിയ്ക്കാൻ തുടങ്ങി. അത് കൊണ്ടൊന്നും വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല എന്ന് കണ്ട് മറ്റ് അവസരങ്ങളിലും തുറന്നു കാട്ടാൻ തുടങ്ങി. അങ്ങിനെ പോസ് ചെയ്ത ചിത്രങ്ങൾ മാഗസിനുകളിൽ വരാൻ തുടങ്ങി. പതിയെ  എല്ലാവരും ഈ വസ്ത്ര ധാരണ രീതി അംഗീകരിയ്ക്കാൻ തുടങ്ങി.

ഇപ്പോഴിറങ്ങുന്ന ഹിന്ദി  സിനിമകൾ  നോക്കൂ. തള്ള ചത്ത് കരയുന്ന സീൻ ആയാലും നായിക ഇങ്ങിനെയുള്ള ഇറക്കി വെട്ടിയ ബ്ലൌസ്    ആയിരിയ്ക്കും ധരിക്കുക. നായികയുടെ മാത്രം കാണിച്ചാൽ പോരാ എന്ന് കരുതുന്ന സംവിധായകൻ  ഇത് പോലെ ജട്ടിയും ബ്രെസിയറും തരത്തിൽ വസ്ത്രങ്ങൾ ധരിച്ച കുറെ പെണ്ണുങ്ങളെ കൂടി രംഗത്തിറക്കി ഒരു നൃത്തം അവതരിപ്പിയ്ക്കും.  എല്ലാ ഭാഷാ സിനിമകളും ഇതു പോലെ ആയിട്ടുണ്ട്‌.അതു കണ്ട് ടെലിവിഷൻ സീരിയലുകളും തുടങ്ങി ക്കഴിഞ്ഞു.  

ഇത്തരം തുറന്നു കാട്ടലുകളെ സ്വകാര്യ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് മാർക്സിസ്റ്റ് പാർട്ടി ആണ്. സെൻസർ ബോർഡിനെ തെറി പറയുന്നതും. ഇനി അവർ എന്തു ചെയ്യും? അവരുടെ വാഗ്ദത്ത ഭൂമി ചൈന ആണ് സെൻസർ ഷിപ്‌ ഏർപ്പെടുത്തിയത്.  അത് തെറ്റാണെന്ന് പറയേണ്ടി വരില്ലേ?

സെക്സിന്റെ അതി പ്രസരം ആണ് ഇന്ത്യൻ സിനിമകളിൽ. വസ്ത്ര ധാരണത്തിലും, നൃത്ത രംഗങ്ങളിലും സെക്സ് അമിതമാകുന്നു. അത് പോലെ തന്നെ നഗനതയും ചൂടൻ കിടപ്പറ രംഗങ്ങളും.   ഇവിടത്തെ സിനിമകളിലും സീരിയലുകളിലും ചൈന കൊണ്ട് വന്നത് പോലെ  ഒരു സെൻസർഷിപ്പ് കൊണ്ട് വരാൻ സമയം അതിക്രമിച്ചിരിയ്ക്കുന്നു.  

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

"സാറേ ഞാൻ സോളാർ കേസിന്റെ ആളാണേ"

ഉമ്മൻ ചാണ്ടി സോളാറിൽ പിടിയിൽ ആകും എന്നത് തീർച്ചയായി. ഇടയ്ക്കിടെ പൊന്തി വരുന്ന തെളിവുകൾ അതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. സത്യം അധിക കാലം മൂടി വയ്ക്കാൻ കഴിയില്ലല്ലോ.ഒരു നാൾ അതു പുറത്തു  വരിക തന്നെ ചെയ്യും.

സോളാർ കേസിൽ ജയിലിൽ ആയ   "ടീം സോളാർ" കമ്പനി ടെക്നിക്കൽ മാനേജർ  മണിലാൽ എന്ന ആളുടെ സഹോദരൻ റിജേഷ്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സംസാരിയ്ക്കുന്ന ടെലഫോണ്‍ ശബ്ദ രേഖ ആണ് പുറത്തു വന്നിരിയ്ക്കുന്നത്. ഏതായാലും ഈ ശബ്ദം ഉമ്മൻ ചാണ്ടിയുടെ അല്ല എന്ന്  ചാണ്ടിയോ, ചാനലിലും മറ്റും വരുന്ന കൂലിപ്പടയോ നിഷേധിച്ചിട്ടില്ല. അപ്പോൾ ഈ ടെലഫോണ്‍  സംഭാഷണ ശബ്ദ രേഖ ഒറിജിനൽ തന്നെ എന്ന് ഉമ്മൻ ചാണ്ടിയും സമ്മതിയ്ക്കുന്നു.

ഉപദേശകർ കൂടുതൽ കള്ളത്തരം  ആലോചിച്ചു കണ്ടു പിടിയ്ക്കുന്നതിനു മുൻപ്  വിശദീകരണം നൽകാൻ നിർബ്ബന്ധിതനായ ഉമ്മൻ ചാണ്ടി  ജനങ്ങളോട് പറഞ്ഞത്, പണ്ട് തൃശ്ശൂർ ഏതോ ഇലക്ഷൻ മീറ്റിംഗ് കഴിഞ്ഞ് പുറപ്പെടാൻ തുടങ്ങുമ്പോൾ ഒരു പ്രായമായ അമ്മയെയും കൊണ്ട് ഒരാൾ വന്ന് ജയിലിൽ കിടക്കുന്ന മകൻറെ കാര്യം പറഞ്ഞിരുന്നു എന്നാണ്.എന്തൊരു ഓർമ ശക്തി! സോളാർ കേസിലെ  കാര്യങ്ങൾ  എല്ലാം തന്നെ മറന്ന ഉമ്മൻ ചാണ്ടി ആണിത്.  ഒരു മീറ്റിങ്ങിൽ  സോളാർ സരിത തോളത്ത് ചാഞ്ഞു കിടന്നു എന്തോ സംസാരിയ്ക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ അതാരാണെന്ന് ഓർമയില്ല എന്ന് പറഞ്ഞ മഹാൻ ആണ്.  അത്രയും ശക്തമായ  മറവി യുള്ള ഉമ്മൻ ചാണ്ടി ആണ്  ഏതാണ്ട് ഒരു വർഷം മുൻപ്  ഒരു തെരഞ്ഞെടുപ്പു സമ്മേളനത്തിന്റെ  വലിയ തിരക്കിനിടയിൽ വന്നു കണ്ട ഒരാളെ ഇത്ര കൃത്യമായി ഓർത്തിരിയ്ക്കുന്നത് എന്നത് സോളാർ അഴിമതിയിൽ അദ്ദേഹത്തിന്റെ പങ്ക് ആണ് വെളിപ്പെടുത്തുന്നത്.

ചിര പരിചിതരെ പ്പോലെ ആണ് റിജേഷ് മുഖ്യ മന്ത്രിയോട് എല്ലാ പ്രാവശ്യവും   സംസാരിയ്ക്കുന്നത്.  "ഞാൻ റിജേഷ്" എന്ന് ഫോണിൽ പറയുമ്പോൾ "ഏത് റിജേഷ്"എന്ന് ഒരിക്കൽ പ്പോലും  മുഖ്യ മന്ത്രി ചോദിയ്ക്കുന്നില്ല. അതിനർത്ഥം റിജെഷിനെ മുഖ്യ മന്ത്രിയ്ക്ക് വ്യക്തമായി അറിയാമെന്നും "റിജേഷ്"എന്ന് പറയുമ്പോൾ തന്നെ ആളെ മനസിലാകുന്ന തരത്തിൽ അടുപ്പം ഉണ്ടെന്നും ആണല്ലോ. ജനങ്ങൾ, ജന പ്രതിനിധികൾ,രാഷ്ട്രീയ ക്കാർ,  ഉദ്യോഗസ്ഥർ തുടങ്ങി എത്ര ആയിരം  ആളുകളാണ് മുഖ്യ മന്ത്രിയെ  ദിവസവും ഫോണിൽ ബന്ധപ്പെടുന്നത്? ആ ആയിരങ്ങൾക്കിടയിൽ നിന്നാണ്  ഈ "റിജേഷിനെ" യാതൊരു പരിചയപ്പെടുത്തലുകളും ചോദ്യങ്ങളും ഇല്ലാതെ തന്നെ മുഖ്യ മന്ത്രി  മനസ്സിലാക്കുന്നത്. എന്താണ്   ഇതിനർത്ഥം?  റിജെഷും മുഖ്യ മന്ത്രിയും തമ്മിൽ അടുത്ത  ബന്ധം ഉണ്ട് എന്നത് മാത്രമാണ്.

ഏതോ ഒരാൾ വന്ന് ജയിലിൽ കിടക്കുന്ന മകൻറെ കാര്യം നേരിട്ട്  പറയുമ്പോൾ അതിൻറെ വിശദ വിവരം ചോദിയ്ക്കുകയും കാര്യങ്ങൾ എഴുതി തരാൻ പറയുകയും അല്ലേ സാധാരണ മുഖ്യ മന്ത്രി ചെയ്യുന്നത്? അതും പ്രത്യേകിച്ച് വോട്ട് പിടിക്കാൻ നടക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത്. അതിന് പകരം സ്ഥലം എം.എൽ.എ.യെ കാണാൻ പറയുന്നത് എന്തിനാണ്? ഒരാൾ ജയിലിൽ കിടക്കുന്നുവെങ്കിൽ  അതിനർത്ഥം   കോടതി ശിക്ഷിച്ചിട്ടോ അല്ലെങ്കിൽ വിചാരണ തടവുകാരൻ ആയിട്ടോ ആണ്എന്നു മനസ്സിലാക്കാനുള്ള  സാമാന്യ ബുദ്ധി ഒരു മുഖ്യ മന്ത്രിയ്ക്ക് കാണുമല്ലോ.  അതിൽ മുഖ്യ മന്ത്രി എങ്ങിനെ ഇട പെടും? അതിന്  എം.എൽ.എ.യെ കാണാൻ പറയുന്നത് എന്തിനാണ്? ഇക്കാര്യത്തിൽ എം.എൽ.എ.യ്ക്ക് എന്ത് ഇടപെടൽ നടത്താൻ  കഴിയും? അതിനർത്ഥം മുഖ്യ മന്ത്രിയ്ക്ക് താല്പ്പര്യമുള്ള എന്തോ കാര്യം ഇതിലുണ്ട് എന്നല്ലേ?

ഇതായിരുന്നു കേസ് എന്ന് അറിയില്ല എന്ന് മുഖ്യ മന്ത്രി വിശദീകരണം നൽകുന്നു. മണലൂർ എം.എൽ .എ. മാധവൻ ആ തെരഞ്ഞെടുപ്പ് സമ്മേളന വേദിയിൽ ഇല്ലായിരുന്നു എന്ന് മുഖ്യ മന്ത്രി പറയുന്നുണ്ട്. അങ്ങിനെയെങ്കിൽ അയാൾ ബന്ധപ്പെട്ടു കഴിഞ്ഞ ശേഷം എം.എൽ .എ.കാര്യങ്ങൾ വിശദമായി മുഖ്യ മന്ത്രിയെ അറിയിച്ചു കാണുമല്ലോ. കൂടാതെ ഒരു ടെലിഫോണ്‍ സംഭാഷണത്തിൽ  റിജേഷ് വ്യക്തമായി പറയുന്നുണ്ട് " സാറേ ഞാൻ സോളാർ കേസിന്റെ ആളാണേ". അപ്പോൾ അറിവില്ല എന്ന് മുഖ്യ മന്ത്രി പറയുന്നത് അസത്യമല്ലേ?

എല്ലാം മാധവനോട് പറഞ്ഞിട്ടുണ്ടെന്നും, മാധവൻ എന്തോ ചെയ്തത് പ്രശ്നം ആയെന്നും മുഖ്യ മന്ത്രി ഒരു ടെലിഫോണ്‍ സംഭാഷണത്തിൽ റിജേഷിനോട് പറയുന്നു. " നമ്മള് അവിടെയുള്ളവരോട് പറഞ്ഞു, ഹെൽപ് ചെയ്യാൻ പറഞ്ഞു, ഹെൽപ്പ് ചെയ്തു,ഹെൽപ്പ് ചെയ്തതിന്റെ പേരിൽ ആക്ഷേപം വന്നു.എന്ത് ചെയ്യാൻ  പറ്റും"  ഇതാണ് ഉമ്മൻ ചാണ്ടി പറയുന്നത്. അവസാനമായി ഓക്കേ പറയുന്നതിന് മുൻപ് ഒരു കാര്യം കൂടി ഉമ്മൻ ചാണ്ടി പറയുന്നുണ്ട്."ബന്ധപ്പെട്ടാൽ മതി,കേട്ടോ " എന്ന്. ആരെ?  ആരെ എന്ന് റിജേഷ് ചോദിയ്ക്കുമ്പോൾ ഉമ്മൻ ചാണ്ടി സംഭാഷണം അവസാനിപ്പിയ്ക്കുന്നു.   ആരെയാണ് ബന്ധപ്പെടെണ്ടത്? എന്ത് ഹെൽപ്പ് ആണ് "അവിടെയുള്ളവർ"  ചെയ്തത്?  എന്താണ്  എം.എൽ .എ. മണിലാലിനെ പുറത്തിറക്കാൻ ചെയ്തത്? അത് എന്താണെന്ന് മുഖ്യ മന്ത്രിയ്ക്ക് വ്യക്തമായി അറിയാം. മുഖ്യ മന്ത്രി രിജെഷിനോട് ആദ്യമേ പറയുന്നുണ്ട് "അത് ഞാൻ അയാളെ ഏൽപ്പിച്ചതാ, അയാള് ചെയ്യും" എന്ന്. 

ഈ ടെലിഫോണ്‍ സംഭാഷണം നടക്കുന്നത് സോളാർ പ്രശ്നം കത്തി ജ്വലിച്ചതിനു ഒക്കെ ശേഷം ആണ്. അതായത് പ്രതിപക്ഷവും ആയുള്ള ഒത്തു തീർപ്പ് കൊണ്ടും തെളിവുകൾ ഒതുക്കിക്കൊണ്ടും  ഇല്ലാതാക്കിയതിനു ശേഷം ആണ്. കേസ് ഏതാണ്ടൊക്കെ മൂടി വച്ചതിന് ശേഷം. അത് കൊണ്ട് ഈ സംഭാഷണം റിക്കോർഡ് ചെയ്യുന്നു എന്ന് മുഖ്യ മന്ത്രിയ്ക്ക് വ്യക്തമായി അറിയാം. അതാണ്‌ വ്യക്തമായി മറുപടി നൽകാതെ, എങ്ങും  തൊടാതെ, ശബ്ദം സ്പഷ്ട്ടമാക്കാതെ  ശബ്ദം താഴ്ത്തി,  മനപൂർവ്വം   മുഖ്യ മന്ത്രി സംസാരിയ്ക്കുന്നത്. റിക്കോർഡ് ചെയ്യുന്നു  എന്ന് അറിയാമായിരുന്നിട്ടും  മുഖ്യമന്ത്രിയ്ക്ക് റിജേഷ് ഫോണ്‍ വിളിയ്ക്കുമ്പോൾ അയാളോട്  സംസാരിക്കേണ്ടി വന്നത് എന്ത് കൊണ്ടാണ്? അവസാനത്തെ ഫോണ്‍ സംഭാഷണത്തിൽ ജുഡിഷ്യൽ കമ്മീഷൻ വിളിച്ചിട്ടുണ്ടെന്നും  ഇതൊക്കെ പുറത്തു പറഞ്ഞാൽ എന്താകും എന്ന് ഭീഷണിയുടെ  സ്വരത്തിൽ തന്നെ റിജേഷ് പറയുന്നു. എന്നിട്ടും ഒന്നും പ്രതികരിക്കാനാകാതെ  "ഓ.കെ.ഓ.കെ" എന്ന് പറഞ്ഞു രക്ഷ പ്പെടാനുള്ള വെപ്രാളമാണ്  മുഖ്യ മന്ത്രി കാണിക്കുന്നത്. കൂടുതൽ എന്തെങ്കിലും റിജേഷ് വെളിപ്പെടുത്തുമോ (റിക്കോർഡ് ചെയ്യുക ആണല്ലോ)  എന്ന ഭയം കൊണ്ട് ഓ.കെ. പറഞ്ഞ് മുഖ്യ മന്ത്രി പെട്ടെന്ന് ഫോണ്‍ വയ്ക്കുകയാണ്.

എന്തിനെയാണ് മുഖ്യ മന്ത്രി ഭയപ്പെടുന്നത്? എന്ത് സഹായം ആണ് മുഖ്യ മന്ത്രി ചെയ്തത്? ഇതൊക്കെ അറിയാൻ ജനങ്ങൾക്ക്‌ അവകാശമുണ്ട്‌.മുഖ്യ മന്ത്രി മറുപടി പറയേണ്ട ചില ചോദ്യങ്ങൾ.

ചോദ്യം 1  " സാറേ ഞാൻ സോളാർ കേസിന്റെ ആളാണേ" എന്ന് റിജേഷ് പറഞ്ഞിട്ടും ഏതു  കേസ് എന്ന് അറിയില്ല എന്ന് പറഞ്ഞത് കള്ളം അല്ലേ ?

ചോദ്യം 2. " നമ്മള് അവിടെയുള്ളവരോട് പറഞ്ഞു, ഹെൽപ് ചെയ്യാൻ പറഞ്ഞു, ഹെൽപ്പ് ചെയ്തു,ഹെൽപ്പ് ചെയ്തതിന്റെ പേരിൽ ആക്ഷേപം വന്നു.എന്ത് ചെയ്യാൻ  പറ്റും" മുഖ്യ മന്ത്രി പറഞ്ഞതാണല്ലോ ഈ വാചകങ്ങൾ.  ആരോട് പറഞ്ഞു?

ചോദ്യം 3. എന്ത് ഹെൽപ്പ്  ആണ് ചെയ്തത് ?

ചോദ്യം 4. എന്ത് ആക്ഷേപം ആണ് വന്നത്? 

ചോദ്യം 5.  ഈ പറഞ്ഞതിനർത്ഥം അത് വരെ നടന്നതിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്നല്ലേ?

ചോദ്യം 6 . "ബന്ധപ്പെട്ടാൽ മതി,കേട്ടോ "  എന്ന് മുഖ്യ മന്ത്രി പറയുന്നു. ആരെ?

ചോദ്യം 7 .  എന്തിന്‌ വേണ്ടി?

ചോദ്യം 8 . ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിയ്ക്കു വേണ്ടി ഇടപെടുന്നത്  
         ഭരണഘടന വിരുദ്ധവും  സത്യ പ്രതിജ്ഞാ ലംഘനവും  അല്ലേ ?

ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യ മന്ത്രി ബാധ്യസ്ഥനാണ്. ഒരു ജുഡിഷ്യൽ കമ്മീഷൻ ഇതെല്ലാം കണ്ടു കൊണ്ടിരിയ്ക്കുന്നു. 

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

കാണാനില്ല.

"ഒരു ജോലി കിട്ടിയിരുന്നുവെങ്കിൽ അവധി എടുക്കാമായിരുന്നു" എന്നൊരു ഡയ ലോഗ് ഒരു സിനിമയിൽ ഉണ്ട്. കേൾക്കുമ്പോൾ ഒരു രസം. ആലോചിയ്ക്കുമ്പോൾ അതിലും രസം തോന്നുന്ന ഒരു പ്രസ്താവന. അത് സിനിമയിൽ. ഇതാ ജീവിതത്തിൽ അത് പോലെ ഒന്ന്.

രാഹുൽ ഗാന്ധി അവധി എടുത്ത് പോയിരിയ്ക്കുന്നു! എന്തായിരുന്നു ഇത്രയും നാൾ അങ്ങേർക്കു ജോലി?  ശാപ്പാടും അടിച്ച്  വെറുതെ  ഇരിയ്ക്കുക അത്ര തന്നെ. അതിൽ നിന്നാണ് ഇപ്പോൾ ലീവ് എടുത്തിരിയ്ക്കുന്നത്.

ആശാൻ എങ്ങോട്ട് പോയെന്ന് ആർക്കുമറിഞ്ഞു കൂടാ. ഇൻഡ്യയിൽ എവിടെയോ ഉണ്ടെന്നു പറഞ്ഞ് തൊപ്പിയും ഒക്കെ വച്ച് ഇരിയ്ക്കുന്ന ഒരു ഫോട്ടോ ആരോ ഇട്ടു.ഉടൻ വന്നു കോണ്‍ഗ്രസ്സിന്റെ മറുപടി. ആ പടം ഇപ്പോഴത്തെതല്ല, പണ്ടെടുത്തതാണ്.  അവരും പറയുന്നില്ല ആള് എവിടെയെന്ന്.  






അമ്മയുമായി വഴക്ക് കൂടി പോയതാണ് എന്നാണ് സംസാരം. ഡൽഹി ഉൾപ്പടെയുള്ള എല്ലാ തോൽവിയ്ക്കും കാരണം രാഹുൽ ഗാന്ധിയുടെ തലയിൽ വയ്ക്കുന്നു. പക്ഷേ അങ്ങേർ പറയുന്നത് ആരും കേൾക്കാതെ സ്വന്തം ഇഷ്ട്ടത്തിനു ചെയ്യുന്നു. അതിൻറെ ദ്വേഷ്യം ആണ്. അമ്മയോട് ചോദിച്ചു  കുറച്ചു  ദിവസം ലീവ് വേണം. അതാ ആള് പോയി.

പാർലമെന്റ് ബട്ജറ്റ് സമ്മേളനം തുടങ്ങി കഴിഞ്ഞു. അവിടെ പാർട്ടിയെ നയിക്കേണ്ട ആളാണ്‌ ലീവ് എടുത്ത് പോയിരിയ്ക്കുന്നത്. ( അവിടെ നയിക്കാൻ അത്ര വലിയ ആൾ ക്കൂട്ടം ഒന്നുമില്ല എന്നത് മറ്റൊരു കാര്യം). അപ്പോൾ ഉത്തരവാദിത്വ ബോധം മനസ്സിലായല്ലോ. രാജീവ് ഗാന്ധിയെ പോലെ ചുളുവിൽ അധികാരത്തിൽ എത്തിയ്ക്കാം എന്ന കുബുദ്ധി ആണ് രാഹുലിനെ പൊക്കി കൊണ്ട് വന്നതിനു പുറകിൽ. ഇറ്റലി ക്കാരി ആയതു കൊണ്ട് അമ്മയ്ക്ക് ഇന്ത്യയുടെ പ്രധാന മന്ത്രി ആകാൻ പറ്റിയില്ല.എങ്കിൽ മകനെങ്കിലും ആകട്ടെ 
എന്ന ചിന്ത.

അല്ലെങ്കിൽ തന്നെ പരാജയത്തിന്റെ പ ടു കുഴിയിൽ വീണു കിടക്കുകയാണ് കോണ്‍ഗ്രസ്സ്.നേതാവ് കൂടി അവധി എടുത്ത് മുങ്ങിയപ്പോൾ അവരുടെ പതനം പൂർത്തിയായി. ഇനി ഏതെങ്കിലും മ്യുസിയത്തിൽ നോക്കണം  കോണ്‍ഗ്രസ്സിനെ കാണണം എങ്കിൽ.   

"മകനേ തിരിച്ചു വരൂ, അമ്മയും ചേച്ചിയും (ചേച്ചിയ്ക്ക് സന്തോഷമായോ?) അളിയനും കാത്തിരിയ്ക്കുന്നു" 

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

പ്ലീനം

മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം ആയിരുന്നു രണ്ടു മൂന്നു ദിവസം ടെലി വിഷൻ ചാനലുകാർക്ക് വിഷയം.  24 മണിയ്ക്കൂർ നിർത്തില്ലാതെ സംപ്രേക്ഷണം ചെയ്യാനുള്ള വിഷയം . പ്രാധാന്യം ഉള്ള കാര്യങ്ങൾ ഒന്നുംതന്നെ  ഈ സമ്മേളനങ്ങളിൽ   ഒരിയ്ക്കലും  നടക്കാറില്ല. കാര്യങ്ങളെ  വിശകലനം  ചെയ്യുക, തെറ്റിനെ വിമർശിക്കുക,പുതിയ പ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നിവയാണ് ഈ സമ്മേളനങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ. പക്ഷെ  പ്രത്യേകിച്ച് ഒന്നും തീരുമാനിയ്ക്കാനുള്ള വേദി അല്ലാതായിരിക്കുന്നു ഇന്ന് ഈ  സമ്മേളനങ്ങൾ. നന്നായി റി ഹെഴ് സൽ  നടത്തിയ ഒരു നാടകം പോലെ തീരുമാനിച്ചുറച്ച കാര്യങ്ങൾ അവിടെ നടത്തുന്നു. പലർക്കും പ്രസംഗിക്കാനും പ്രമേയം അവതരിപ്പിയ്ക്കാനും ഉള്ള അവസരം നൽകുന്നു. ഔദ്യോഗിക  പക്ഷത്തിന് അലസോരം ഉണ്ടാക്കാത്ത രീതിയിൽ ഇങ്ങിനെ അവസരം കിട്ടിയവർ വളരെ മൃദുവായി, കാര്യങ്ങളിലേയ്ക്ക് ഒന്നും കടക്കാതെ, എന്തെങ്കിലും ഒക്കെ മൈക്കിനു മുൻപിൽ പ്രസംഗിച്ചു പിരിയുന്നു. അത്ര തന്നെ.  വിമതരോ, അനഭിമതരോ ആയ ആരെയെങ്കിലും ഭത്സിയ്ക്കണമെങ്കിൽ അതും ഇവരിലൂടെ നേതൃത്വം നടത്തിയെടുക്കും. പിന്നെ ബാക്കി ഭത്സനം   സെക്രട്ടറിയും നടത്തിക്കൊള്ളും.

 ഈ വലിയ നാടകം  തുടങ്ങുന്നതിന് മുൻപ് ചെറിയ ഏകാങ്ക നാടകങ്ങൾ ബ്രാഞ്ച് സമ്മേളനങ്ങൾ എന്ന പേരിൽ നടക്കും. അതും റിഹേഴ്സൽ നടത്തിയ പരിപാടികൾ തന്നെ. പിന്നെ നാടകത്തിന് ഒരു പിരി മുറുക്കവും രസവും ഒക്കെ വരുത്തുവാൻ വേണ്ടി തിരക്കഥയിൽ ചില  വില്ലൻ  കഥാ പാത്രങ്ങളെ   ഉണ്ടാക്കും.  നേതൃത്വത്തിനെതിരെ ചില ഗോഗ്വാ വിളികൾ നടത്തി  അവർ അവർക്ക് നൽകിയ വേഷം അവതരിപ്പിച്ച് പിരിയും. ബ്രാഞ്ച് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 'ചില അപസ്വരങ്ങൾ, നേതൃത്വത്തിന് വെല്ലു വിളി' എന്നൊക്കെ മാധ്യമങ്ങൾ എഴുതാറുണ്ടല്ലോ. അതാണ്‌ സാധനം. എന്നിട്ട് നേരത്തെ നിശ്ചയിച്ചു വച്ച   ബ്രാഞ്ച് സെക്രട്ടറി യെയും  മറ്റു  ഭാരവാഹികളെയും തെരഞ്ഞെടുത്തു സമ്മേളനം പിരിയും.  അത് കഴിഞ്ഞ്   അടുത്ത ലെവൽ ആണ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് എന്ന നാടകം. അവിടെയും തിരക്കഥയിൽ എഴുതിയ  പോലെ ചില വില്ലൻ കഥാപാത്രങ്ങളെ  അവതരിപ്പ്യ്ക്കും. അവരും നേതൃത്വത്തെ വിമർശിച്ച്  അവർക്കെഴുതി ക്കൊടുത്ത സംഭാഷണം അതേ പോലെ ഉരുവിട്ട്  അവരുടെ വേഷം ഭംഗിയായി   ചെയ്യും. പക്ഷേ ചില അവസരങ്ങളിൽ തിരക്കഥയിൽ ഇല്ലാത്ത ചില വില്ലൻ വേഷങ്ങൾ രംഗ പ്രവേശം  ചെയ്യും. അത്തരം ഒരു സാഹചര്യവും നാടക കൃത്ത് മുൻ കൂട്ടി കണ്ടിരിയ്ക്കും.  അങ്ങിനെ രംഗത്ത് വരുന്നവർ ആരൊക്കെയാണ് എന്നും  നേതൃത്വത്തിന് വ്യക്തമായ ധാരണയും  ഉണ്ടായിരിയ്ക്കും. അതനുസരിച്ച് മാറ്റം വരുത്തിയ മറ്റൊരു തിരക്കഥ കൂടി നാടക കൃത്ത് കീശയിൽ കരുതിയിട്ടുണ്ടാകും. അതുടൻ പുറത്തെടുക്കും.  പിന്നീടുള്ള നാടകം പുതിയ തിരക്കഥ അനുസരിച്ചാണ് നടത്തുന്നത്. സമവായം എന്നൊരു സങ്കേതത്തിലൂടെ കഥ മുന്നോട്ടു കൊണ്ടു പോവുകയും ഇടഞ്ഞവർക്ക്  എന്തെങ്കിലും സ്ഥാന മാനങ്ങൾ നൽകി നാടകം ശുഭ പര്യവസായി  ആക്കുകയും ചെയ്യും.

ഇനിയാണ് സംസ്ഥാന സമ്മേളനം എന്ന അവസാന നാടകം വരുന്നത്. ബ്രാഞ്ചിലും ജില്ലയിലും നടന്നതിൻറെ ഒരു വലിയ പതിപ്പ്. അവിടെയും കാര്യങ്ങൾ മുൻ കൂട്ടി തീരുമാനിച്ചത് പോലെ നടക്കും. സംസ്ഥാന സമിതിയിൽ ആരൊക്കെ വേണം, എങ്ങിനെയൊക്കെ വേണം എന്നതൊക്കെ കുത്തും കോമയും സഹിതം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചു വച്ചതാണ്. അവിടെയും ചില  വേഷങ്ങളെ ഇറക്കി ചില വിമർശനങ്ങൾ എന്ന ചടങ്ങ് നടത്തി നാടകത്തിന് ഒരു കൊഴുപ്പ് നൽകും. അത്ര തന്നെ. അതിനു ശേഷം നേരത്തെ തയ്യാറാക്കിയ ലിസ്റ്റ് വായിച്ച്   സംസ്ഥാന സമിതി പ്രഖ്യാപിയ്ക്കും. വെട്ടേണ്ടവരെ വെട്ടി,  തള്ളേണ്ടവരെ തള്ളി  തലപ്പത്തിരിക്കുന്നവരുടെ പാദ സേവകരെയും ആശ്രിതരെയും, പിന്നെ പിണക്കാതിരിയ്ക്കാൻ വേണ്ടി വിമതരിൽ ശക്തി കുറഞ്ഞവരെ ആരെയെങ്കിലും കൂടെ  ഉൾപ്പെടുത്തിയുള്ള ഒരു സമിതി. എ.കെ.ജി. ഭവനിൽ വച്ചുണ്ടാക്കുന്ന ലിസ്റ്റ്. അവിടെ വച്ച് തന്നെ പുറത്തിറക്കാവുന്ന ലിസ്റ്റ്.  അതിനു വേണ്ടിയാണ് ഇത്രയും പണം മുടക്കി  ഈ നാടകം ഒക്കെ അരങ്ങേറുന്നത്. "ആൾ ദി വേൾഡ് ഈസ്‌ എ സ്റ്റെജ്" എന്ന്  ഷേക്സ്പിയർ പറഞ്ഞ പോലെ  "ഈ സമ്മേളനങ്ങൾ ഒരു നാടകം ആണ്. എല്ലാവരും വെറും അഭിനേതാക്കൾ മാത്രം. ഓരോരുത്തർക്കും ഓരോ വേഷം."

 ബ്രാഞ്ച് - ജില്ലാ സമ്മേളനങ്ങളിൽ വിമർശനം ഉയർന്നു എന്നെല്ലാം പത്രങ്ങളിൽ വരാറുണ്ടല്ലോ. അതിൽ എന്തെങ്കിലും ഒരെണ്ണം എങ്കിലും ഇന്ന് വരെ ചർച്ച ചെയ്യപ്പെട്ടിട്ടു ണ്ടോ? ഇല്ല. കാതലായ കാര്യങ്ങളെയൊക്കെ അധികാരം എന്ന ശക്തി കൊണ്ട് ചവിട്ടി അരയ്ക്കുകയാണ് ചെയ്യുന്നത്. നേതൃത്വം നിശ്ചയിച്ച കാര്യങ്ങൾ  നടപ്പാക്കാൻ ഇങ്ങിനെ ആളുകളെ വിളിച്ചു ചേർക്കുന്നു എന്ന് മാത്രം. ഇവിടെങ്ങും പ്രത്യയ ശാസ്ത്ര സംവാദങ്ങളോ ബൌദ്ധിക ചർച്ചകളോ ഒന്നും നടത്തുന്നില്ല. പഴയ കാലത്തെ ചില വാക്കുകൾ ഉപയോഗിയ്ക്കുന്നു എന്നത് മാത്രമാണ് കമ്മ്യൂണിസവും ആയി ഈ പാർട്ടി ക്ക് ഇന്ന് ആകെയുള്ള ബന്ധം. ഫാസിസം,ബൂർഷ്വാ, റീയാക്ഷനറി, റിവിഷനിസ്റ്റ്, സ്റ്റാലിനിസ്റ്റ്   എന്നൊക്കയുള്ള പ്രയോഗങ്ങളിൽ ഒതുങ്ങി നിൽക്കുകയാണ്   ഇന്ന്  കമ്മ്യൂണിസം. 

ആശയ സമരങ്ങൾ ഒന്നുമല്ല ഈ സംസ്ഥാന സമ്മേളനത്തിൽ നടന്നത്. നടന്നു കൊണ്ടിരുന്നതും. അതിന് ആശയങ്ങൾ ഒന്നും കയ്യിൽ ഇല്ലല്ലോ. പാർട്ടിയിൽ ഇന്ന് ചിന്തകർ ആരും ഇല്ല. ബുദ്ധിജീവികൾ ആരും ഇല്ല. ഉള്ളവരുടെ ബുദ്ധി യും ചിന്തയും പാർട്ടി നേതൃത്വത്തിന് പണയം വച്ചിരിയ്ക്കുകയാണ്.   നേതൃത്വത്തിന്റെ ചിന്ത ബിസ്സിനസ്സ് മാത്രമാണ്. അധികാരത്തിനു വേണ്ടിയുള്ള രണ്ടു ഗ്രൂപ്പുകളുടെ പോരാട്ടം ആണ് കുറെ നാളുകളായി പാർട്ടിയിൽ നടക്കുന്നത്.   കഴിഞ്ഞ 16 വർഷങ്ങളായി പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനും പാർലമെന്റരി ഭരണത്തിൽ അധികാരം കയ്യാളിയ  വി.എസ്.അച്ചുതാനന്ദനും തമ്മിൽ പാർട്ടി പിടിച്ചടക്കാനുള്ള വടം വലി   ആണ് നടന്നത്. സംസ്ഥാന സമ്മേളനത്തിൽ വി,.എസ് നെ ഒതുക്കിയതും   വി.എസ്. അതിനെ നേരിട്ടതും ആണ് ഇവിടെ ജനം കണ്ടത്. അതാണ്‌ മാധ്യമങ്ങൾ വലിയ വാർത്തയായി കൊണ്ടാടിയത്.

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

വി.എസ്.

വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള അധികാര വടം വലി ആണ് ഇന്ന് സി.പി.എമ്മിൽ നടക്കുന്നത്. ഒരു ആശയ സമരമോ,പ്രത്യയ ശാസ്ത്ര സമരമോ അല്ല. ഇന്ന് ആ പാർട്ടിയിൽ പ്രത്യയ ശാസ്ത്രവും ഇല്ല ആശയങ്ങളും ഇല്ല. അധികാരത്തിനു വേണ്ടിയുള്ള കടിപിടി മാത്രം.

അതിലെ നേതാക്കളോ അനുയായി കളോ ആരും ഇന്ന് ആ പാർട്ടി ഒരു കമ്യുണിസ്റ്റ് പാർട്ടി എന്ന് പറയാറില്ലല്ലോ. സി.പി.എം. എന്ന് ,മാത്രം പറയും. സത്യത്തിൽ അതൊരു കമ്യുണിസ്റ്റ് പാർട്ടി ഒന്നും അല്ല. കേരളത്തിലെ ഏറ്റവും പണക്കാരായ ഒരു കൊർപരെറെറ്റ് രാഷ്ട്രീയ പാർട്ടി ആണ് അത് ഇന്ന്.കമ്മ്യുണിസം എല്ലാം അപ്രത്യക്ഷമായിട്ടു കാലം കുറെ ആയി. ഇന്നത്‌ പണം ഉണ്ടാക്കാനുള്ള ഒരു ഉപാധി മാത്രം ആണ്.

ഒരു കാലത്ത് അധ്വാനിയ്ക്കുന്ന ജനത യ്ക്ക് വേണ്ടി അവരുടെ ഉന്നമനത്തിനു വേണ്ടി ആത്മാർത്ഥ മായി ,നിസ്വാർത്ഥമായി പ്രവർത്തിച്ചിരുന്ന പാർട്ടി ആയിരുന്നു. കാലം മാറി . അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള സമരം ആയി അവരുടെ ലക്‌ഷ്യം. ജനങ്ങളെ മറന്നു. ബൂർഷ്വാ കളുടെ കൂടെയായി അവരുടെ കൂട്ടും താമസവും.

എന്നിട്ടും കേരളത്തിലെ പാവം ജനങ്ങൾ എന്തിനാണ് ഇവരുടെ കൂടെ കൊടിയും പിടിച്ച് സിന്ദാബാദും വിളിച്ച് നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കുത്തും വെട്ടും കൊലപാതകവും അവരുടെ നിത്യ തൊഴിൽ ആയിരിയ്ക്കുന്നു.

അവരുടെ സംസ്ഥാന സമ്മേളനത്തിൽ നിന്നും വി.എസ്.ഇറങ്ങി പ്പോയതും വി.എസിനെ അനു നയിപ്പിയ്ക്കാൻ ആളുകൾ പുറകെ നടന്നതും എല്ലാം നമ്മൾ കണ്ടതാണ്. വി.എസിനോടുള്ള സ്നേഹം കൊണ്ടോ ആദരവു കൊണ്ടോ അല്ല. അടുത്ത തെരഞ്ഞെടുപ്പിലും വി.എസിനെ മുൻ നിർത്തി ജനങ്ങളെ കബളിപ്പിച്ച്‌ 
അധികാരത്തിൽ എത്താനുള്ള അവരുടെ കളി മാത്രം.

വർഷങ്ങളോളം ഭരിച്ച ബംഗാളിൽ നിന്ന് ജനങ്ങൾ ഈ സി.പി.എം.നെ തൂത്തെറിഞ്ഞു. ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഈ പാർട്ടി ഉള്ളത്. അത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ ഒരു അപമാനമാണ്. അതിനാൽ ഈ അപമാനത്തിൽ നിന്നും ജനങ്ങൾ മുക്തരാകണം. ഇവരെ തൂത്തെറിയണം.

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ഘർ വാപ്പസി

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. ഡൽഹിയിൽ ഇത് ഇടയ്ക്കിടെ ഉണ്ടാകുന്നു. ശരിയായ ആക്രമണം ആണോ അതോ മറ്റു വല്ല ലക്ഷ്യങ്ങളും ആണോ ഇതിനു പിന്നിൽ എന്നൊന്നുമറിയില്ല. അതിന് അന്വേഷണം നടത്തണം.അതെന്തു കൊണ്ട് ഇത് വരെ ശരിയായി നടത്തുന്നില്ല എന്നത് ദുരൂഹമാണ്.

ആരാധനാലയങ്ങളെ എന്തിനാണ് ആക്രമിയ്ക്കുന്നത്? ദൈവം ഇരിയ്ക്കുന്നു എന്ന വിശ്വാസത്തിൽ അവിടെ ആൾക്കാർ പോകുന്നു. പ്രാർത്ഥന നടത്തുന്നു. അത്ര തന്നെ. മറ്റു മതങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെ എന്തിനാണ് അസഹിഷ്ണുത? 

ഇവിടെ ഘർ വാപ്പസി എന്ന് പറഞ്ഞ് ഹിന്ദു മതത്തിലോട്ടു തിരിച്ചു വരവ് നടത്തി. ആയിക്കോട്ടെ. പണ്ട് ഹിന്ദു മതത്തിൽ നിന്നും പോയവർ തിരിച്ചു പോയി. അത്ര തന്നെ. പകരം കുറെ പ്പേർ കാണും അങ്ങോട്ട്‌ പോകാൻ. ഇത് നിയന്ത്രിക്കണം എങ്കിൽ മത പരിവർത്തനം പാടെ തടയണം.നിയമത്തിലൂടെ.

ഏതു മതം ആയാൽ എന്ത്? എന്ത് സുരക്ഷ ആണ് അവിടെ കിട്ടുന്നത്? ഇന്നത്തെ സ്ഥിതി നോക്കൂ. സ്വന്തം മത ക്കാരെ,മത വിശ്വാസികളെ അല്ലേ മറ്റെന്തിന്റെയൊക്കെ പേരിൽ കൊല്ലുന്നത് ?

ഇതിനിടയിൽ മത പരിവർത്തനം തടയാൻ ഒരു നിയമം കൊണ്ട് വരാൻ കേന്ദ്ര സർക്കാർ ആലോചിയ്ക്കുന്നു. പക്ഷേ കേന്ദ്ര സർക്കാരും ബി,.ജെ,പി. യും ഒഴികെ ആരും ഇതിനെ പിന്തുണക്കുന്നില്ല. ഈ ഘർ വാപ്പസി തടയണം എന്ന് പറഞ്ഞു നില വിളിയ്ക്കുന്ന സി,പി.എം., കോണ്‍ഗ്രസ്സ്, തുടങ്ങി എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ എതിർക്കുന്നു.ഹിന്ദു ഒഴിച്ച്  ക്രിസ്ത്യാനി തുടങ്ങിയ എല്ലാ മതങ്ങളും ഇതിനെ എതിർക്കുന്നു.

ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ ആലഞ്ചേരി പറഞ്ഞത് നിയമം വേണ്ട എന്നാണ്. പിന്നെ എന്തിന് ഘർ വാപ്പസിയെ എതിർക്കുന്നു?

വിചിത്രമായിരിക്കുന്നു. മത പരിവർത്തനം പാടില്ല. പക്ഷെ അത് തടയാൻ നിയമം വേണ്ട. ഇതെന്ത് ലോജിക്?

ഇതിൻറെ സിമ്പിൾ ലോജിക് ഇതാണ്. "ഞങ്ങടെ മതത്തിലോട്ടു ആള് വന്നോട്ടെ, പക്ഷെ ഞങ്ങടെ മതത്തീന്ന് ആള് പോകരുത്".

എങ്ങിനെയെങ്കിലും മനുഷ്യര് ജീവിച്ചോട്ടെ. പ്രബുദ്ധരായ രാഷ്ടീയ പാർട്ടികളെ,മത നേതാക്കളെ. അവരെ വെറുതെ വിടൂ.  

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ദൈവ വചന ഘോഷണം

ദൈവ കാര്യങ്ങൾ പറഞ്ഞാലൊന്നും കേൾക്കാൻ ആരും വരില്ല. എന്നാൽ ഇങ്ങിനെ ഒന്ന് കാണിച്ചാൽ ആള് കൂടുമല്ലോ.


'Stripper's pole' preacher gives entire video sermon with exposed NIPPLES








A female preacher has sparked controversy after she filmed herself talking about God - while flashing her nipples.
LaTascha Emanuel, an African American minister from Fayetteville, North Carolina, was delivering a message titled The Forked Tongue.
In it, she encourages others to be kind to their family, friends and strangers.
But there's something in the footage that detracts from her message - her breasts.
Wearing a low cut, zebra print top, LaTascha talks to the camera with her blouse pulled below her nipples, although she appears to make no reference to the fact that her breasts were exposed.
"Let's be more conscious of what we say, and what we speak. Amen?" LaTascha says as she finishes her sermon.

പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി അനുകരിയ്ക്കുന്ന,  എന്തിനും ഏതിനും വത്തിക്കാൻറെ തീട്ടൂരം നോക്കിയിരിയ്ക്കുന്ന കേരള ക്രിസ്ത്യാനി  സഭകൾ, ഭാരതത്തിലും കേരളത്തിലും ജീവിയ്ക്കുന്നുവെങ്കിലും തങ്ങളുടെ വേരുകൾ പാശ്ചാത്യ നാടുകളിൽ ആണെന്നും അവരാണ് അധികാരികൾ എന്ന് കരുതി അവരുടെ പാദ പൂജ ചെയ്യുന്ന ഇവിടത്തെ എല്ലാ ക്രിസ്ത്യാനി സഭകൾക്കും  ഇതൊന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഭാരതത്തിലെ ആകെ ജന സംഖ്യയുടെ 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ എന്നും അത് തന്നെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണെന്നും, കഴിഞ്ഞ രണ്ടു സെൻസസ് നോക്കിയാൽ കുറവ് വന്നു എന്ന്  അറിയാമെന്നും  പരിതപിയ്ക്കുകയാണ് സഭാ നേതൃത്വം. ഇന്നലെ ഡൽഹിയിലെ ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് മാർ ആലഞ്ചേരി  ഇങ്ങിനെ പറയുകയുണ്ടായി.

മാറിയ പരിതസ്ഥിതിയിൽ കന്യാ സ്ത്രീ ആകാൻ  മഠത്തിൽ ചേരാനായി കേരളത്തിൽ ആളിനെ കിട്ടുന്നില്ല എന്ന്  സഭാ നേതൃത്വം കണക്കെടുപ്പ് നടത്തി പറയുകയുണ്ടായി.

അങ്ങിനെയുള്ള സാഹചര്യത്തിൽ സഭയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിയ്ക്കാൻ, കുറഞ്ഞു വരുന്ന അനുയായികളുടെ സംഖ്യ വർദ്ധിപ്പിയ്ക്കാൻ നമ്മുടെ നാട്ടിലും ഇത്തരം ഷോ കൾ നടത്താവുന്നതാണ്. അതിനെ കുറിച്ച്  സഭാ നേതൃത്വം കാര്യമായി ചിന്തിയ്ക്കണം.

2015, ഫെബ്രുവരി 15, ഞായറാഴ്‌ച

കസേര

അഴിമതി കൂടുതൽ നടത്താനും അതിൻറെ  സിംഹഭാഗം തട്ടിയെടുക്കാനുമുള്ള തന്ത്രങ്ങളും, വെളുത്ത പല്ലും ഇളിച്ചു കാണിച്ച് ഇതെല്ലാം മറച്ചു വയ്ക്കാനും,  പൊതു ജനങ്ങളുടെ തന്നെ ചിലവിൽ, അവരുടെ മുന്നിൽ   ഡംഭും   പൊങ്ങച്ചവും   കാണിയ്ക്കാനുമുള്ള  മന്ത്രിമാരുടെ വ്യഗ്രത ആണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകളിൽ കണ്ടതും ആ പരിപാടികളുടെ  ശോഭ കെടുത്തിയതും. ധൂർത്തിന്റെ അതി പ്രസരം ആയിരുന്നു ഉദ്ഘാടന ചടങ്ങ്. ഏതൊക്കെ രീതിയിൽ പണം വാരി കളയാമോ അങ്ങിനെയൊക്കെ ചെയ്ത് അതിൻറെ കമ്മീഷൻ പറ്റുകയായിരുന്നു അധികാര സ്ഥാനങ്ങളിൽ ഇരുന്നവർ ചെയ്തത്. സമാപന ചടങ്ങിന്റെ കണക്കുകൾ പുറത്തു വരാനിരിയ്ക്കുന്നതെ ഉള്ളൂ. അധികാര വടം വലിയും തമ്മിലടിയും ആയിരുന്നു സമാപന ചടങ്ങിൻറെ മുഖ മുദ്ര. അവിടെ കായിക-കളി മന്ത്രി തിരുവഞ്ചൂരിനെ കടത്തി വെട്ടി ഉമ്മൻ ചാണ്ടി ആയിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചത്. അത് തിരുവന്ചോറിനെ പ്രതിരോധത്തിൽ ആക്കുകയും, പ്രകോപിതനായ  മന്ത്രി  പ്രതിഷേധം പരസ്യമായി പ്രകടിപ്പിയ്ക്കാൻ പ്രേരിതൻ ആകുകയും ചെയ്തു. 

ഔദ്യോഗിക മര്യാദ ചട്ടം (പ്രോട്ടോക്കോൾ) അനുസരിച്ച് കേരളത്തിലെ, അതായത് ആതിഥേയ സംസ്ഥാന സ്പോർട്സ് മന്ത്രി ആയിരുന്നു ചടങ്ങിൽ ഗെയിംസ് പതാക ഏറ്റു വാങ്ങി അടുത്ത ദേശീയ ഗെയിംസ് ആതിഥേയ സംസ്ഥാനത്തിന് നൽകേണ്ടി ഇരുന്നത്. അതിനാൽ കായിക-കളി മന്ത്രിയ്ക്ക് വേദിയിൽ ഒരു സീറ്റും നൽകിയിരുന്നു.പക്ഷേ  കായിക-കളി മന്ത്രി വേദിയിൽ തനിയ്ക്കുള്ള ഇരിപ്പിടത്തിൽ ഇരുന്നതേ ഇല്ല. ചടങ്ങ് തുടങ്ങുന്നതിനു മുൻപ് അവിടെ നിന്നും ഇറങ്ങി താഴെ സദസ്സിൽ പോയി  ഇരുന്നു. ഇത് പ്രോട്ടോക്കോൾ ലംഘനം ആണ് മാത്രമല്ല വേ ദിയിൽ സന്നിഹിതരായിരുന്ന വിശിഷ്ടാതിഥി ഉൾപ്പടെ എല്ലാവരെയും അധിക്ഷേപിയ്ക്കുന്നതും ആണ്. പരിപാടിയുടെ അവസാനം വരെ മന്ത്രിയുടെ കസേര അവിടെ ഒഴിഞ്ഞു കിടന്നു. ഇങ്ങിനെ ഒരവസരത്തിൽ മുൻകൂർ തീരുമാനം അറിയിച്ച് വേദിയിൽ നിന്നും മാറി നിൽക്കാമായിരുന്നു. പക്ഷേ തിരുവഞ്ചൂർ കാണിച്ചത്‌ മര്യാദയുടെ ലംഘനവും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ മനപൂർവം വീഴ്ച വരുത്തിയതും ആണ്.  ഇതിലും ഗുരുതരമായ ഒരു കാര്യം കൂടി മന്ത്രി പറഞ്ഞു.പ്രോട്ടോക്കോൾ ഒന്നും തനിയ്ക്ക് അറിഞ്ഞു കൂടാ എന്ന്.     

തിരുവഞ്ചൂർ പറയുന്നത് രണ്ട് കേരള മന്ത്രി മാർക്ക് വേദിയിൽ  ഇരിപ്പിടം നൽകാത്തതിനാൽ ആണ് അങ്ങേരും മാറി നിന്നത് എന്ന്. ഇതെന്താ കോണ്‍ഗ്രസ്സിന്റെ പാർട്ടി സമ്മേളനം ആണോ എല്ലാവരും തള്ളിക്കേറി വേദിയിൽ ഇരിയ്ക്കാൻ?  ഡംബ് കാണിയ്ക്കാൻ മന്ത്രിയ്ക്ക് താൽപ്പര്യം ഇല്ലെന്നാണ് ഇപ്പോൾ പറയുന്നത്. പിന്നെന്താ പ്രശ്നം? സ്വസ്ഥമായി താഴെ ജനങ്ങളോടൊപ്പം ഇരുന്നു പരിപാടികൾ കണ്ടില്ലേ? ഇങ്ങിനെ കരഞ്ഞു പറഞ്ഞു നടക്കുന്നത് എന്തിന് ? ഉദ്ഘാടന ചടങ്ങ് കഴിഞ്ഞപ്പോഴേ മുഖ്യ മന്ത്രി പറഞ്ഞിരുന്നു.ചീഫ് സെക്രട്ടറി പറഞ്ഞതിലും കൂടുതൽ അലമ്പ് ആയിരുന്നു പരിപാടി എന്ന്. ( ചീഫ് സെക്രട്ടറി പറഞ്ഞത് "disgusting "- അറപ്പുളവാക്കുന്നത്-  അതായത് ചർദിയ്കാൻ തോന്നുന്നത്  എന്നാണു).   വേദിയിൽ എല്ലാവരും കൂടി ഇടിച്ചു കയറി ഉന്തും തള്ളും ഉണ്ടാക്കി മുഖ്യാതിഥി സച്ചിൻ തെണ്ടൂൽക്കർക്ക്  പോലും കസേര കിട്ടിയില്ല എന്നും എവിടന്നോ തപ്പിയെടുത്ത നിലവാരം കുറഞ്ഞ കസേരയിൽ ആണ് പുള്ളിയെ ഇരുത്തിയത് എന്നും പറഞ്ഞു. മുഖ്യ മന്ത്രിയുടെ പുറകിൽ ഉന്തും തള്ളും ഉണ്ടാക്കിയത് അങ്ങേരുടെ മകളും പേരക്കുട്ടികളും അടങ്ങുന്ന   കുടുംബാംഗങ്ങൾ ആയിരുന്നു എന്നത് നമ്മൾ ടീവിയിൽ കണ്ടത് വേറെ കാര്യം. അതെ ദിവസം ഡൽഹി മുഖ്യ മന്ത്രി സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ഭാര്യയും മക്കളും ആൾക്കൂട്ടത്തിൽ ഇരുന്നത് ഉമ്മൻ ചാണ്ടി കണ്ടു കാണുമല്ലോ.

എന്തിനാ ആവശ്യമില്ലാത്ത ആളുകളെ വേദിയിൽ ഇരുത്തുന്നത്‌? താഴത്തെ നിരയിൽ ഇരുന്ന മന്ത്രിമാർക്ക് വേദിയിൽ എന്തായിരുന്നു കാര്യം? മന്ത്രി ആണെന്നുള്ള ഒരേ ഒരു കാര്യം ഒഴിച്ച്? അതൊരു പ്രിവിലേജ് ആയി എടുത്ത് എന്തിനവർക്ക് സ്വയം പ്രദർശിപ്പിയ്ക്കാനുള്ള അവസരം നൽകണം? മന്ത്രി മാണിയെ അവിടെ വേദിയിൽ പ്രതിഷ്ട്ടിച്ചിരുന്നു.എന്തായിരുന്നു ആ ചടങ്ങിൽ
 അദ്ദേഹത്തിന്റെ റോൾ?  മന്ത്രി ആയതു കൊണ്ട് വെറുതെ ഇരുത്തിയത്. പിന്നെ അദ്ദേഹം ആയതു കൊണ്ട് ഒരു ഗുണം ഉണ്ട്.  കോടികളുടെ അഴിമതി ആരോപണത്തിൽ മുങ്ങി നിൽക്കുന്നത് കൊണ്ട്,അനുഭവ ജ്ഞാനം കൊണ്ട് ഗെയിംസിൽ എന്തെങ്കിലും പുതിയ വഴികൾ കണ്ടെത്താം എന്ന മുഖ്യ മന്ത്രിയുടെ ഐഡിയ ആയിരിയ്ക്കും.

മുഖ്യ മന്ത്രിയെ  എങ്ങിനെ ജനങ്ങൾ  സ്വീകരിച്ചു എന്ന് നോക്കാം. എന്തെങ്കിലും രണ്ടക്ഷരം പറയാൻ മുഖ്യ മന്ത്രി എണീറ്റപ്പോൾ മുതൽ കൂവൽ. കാതടപ്പിയ്ക്കുന്ന കൂവൽ. ഇരുന്നപ്പോൾ കൂവൽ നിറുത്തി. ഗവർണർ പ്രസംഗിച്ചപ്പൊഴും കേന്ദ്ര മന്ത്രി പ്രസംഗിച്ചപ്പൊഴും,മറ്റെല്ലാവരും  പ്രസംഗിച്ചപ്പൊഴും ജനം ശ്രദ്ധാ പൂർവം കേട്ടു. മുഖ്യ മന്ത്രിയ്ക്ക് മാത്രം എപ്പോഴൊക്കെ പ്രസംഗിയ്ക്കാൻ തുനിഞ്ഞോ അപ്പോഴൊക്കെ കൂവൽ.    അഴിമതിയ്ക്ക്എതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ആയിരുന്നു ആ കൂവൽ.   ഉദ്ഘാടനത്തിന് തിരുവഞ്ചൂരിനും കിട്ടിയല്ലോ കൂവൽ.

 മെഡൽ കിട്ടിയവർക്കെല്ലാം സർക്കാർ ജോലി എന്ന് മുഖ്യ മന്ത്രി പ്രഖ്യാപിച്ചു. സ്വർണ മെഡൽ നേടിയവർക്ക്   ഗസറ്റഡ് ജോലി എന്നാണ്  പറഞ്ഞത്. ഏറ്റവും മികച്ച അതെലറ്റ് ആയി പ്രഖ്യാപിച്ച നമ്മുടെ സജൻ പ്രകാശ് 6 സ്വർണം ആണ് നേടിയത്. ഇനി സജനെ പിടിച്ച് കളക്ടർ ആക്കി കളയുമോ മുഖ്യ മന്ത്രി?

ഇതെല്ലാം വെറും തട്ടിപ്പ് ആണ്. മുഖം  രക്ഷിയ്ക്കാനും, ചടങ്ങിൽ ആളാകാനും വേണ്ടി പറയുന്നതാണ് ഈ അർത്ഥ മില്ലാത്ത കാര്യങ്ങൾ. സൈക്ലിങ്ങിൽ സ്വർണം നേടിയ കേരള സർക്കാർ ജോലിക്കാരാണ്  രജനിയും മഹിതയും.  ഇവർ രണ്ടു പേരും  സർക്കാരിന്റെ അവഗണനയും പീഡനവും മൂലം  കായിക രംഗം വിടുവാൻ പോകുന്നു എന്നാണ്  കളിക്കളത്തിൽ പ്രഖ്യാപിച്ചത്. 10 വർഷമായി കേരള സർക്കാർ സർവീസിൽ ഒരു പ്രൊമോഷനും കിട്ടാതെ ജോലി ചെയ്യുകയാണ് രജനി. അവധി കൊടുക്കുന്നില്ല എന്ന് മാത്രമല്ല, ശമ്പളം തടയുന്നു,പ്രൊമോഷൻ തടയുന്നു തുടങ്ങി പലതും. ഇതാണ് കേരള സർക്കാർ കായിക താരങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം. മഹിതയ്ക്കാകട്ടെ ഇൻക്രിമെന്റ് പോലും നൽകുന്നില്ല.  

1976 നാഷണൽ ജൂനിയർ ഹോക്കി ചാമ്പിയൻഷിപ്പിൽ കേരളത്തിന്‌ വേണ്ടി സ്വർണം നേടിയ ടീമിലെ ഡി.വി. ശകുന്തള ഇന്ന് എവിടെ ആണെന്ന് ഉമ്മൻ ചാണ്ടിയ്ക്ക് അറിയാമോ? അദ്ദേഹത്തിന്റെസെക്രട്ടറിയേറ്റ്  ഓഫീസിൽ നിന്നും 500 മീറ്റർ അകലെ,അദ്ദേഹം എന്നും പോകുന്ന വഴിയിലെ പാളയം മാർക്കറ്റിൽ ഒരു മൂലയിൽ ജീവിയ്ക്കാൻ വേണ്ടി മുട്ട കച്ചവടം നടത്തി കഴിയുന്നു. ഇതാണ് സ്വർണ മെഡൽ നേടുന്നവരുടെ ഗസറ്റഡ് ജോലി. മുഖ്യ മന്ത്രിയുടെ ഓഫീസ് ഉൾപ്പടെ എല്ലായിടവും കയറിയിറങ്ങി. ഒരുകായിക താരം ഭരിയ്ക്കുന്ന സ്പോര്ട്സ് കൌണ്‍സിൽ വരെ. എല്ലാവരും ആട്ടി പുറത്താക്കി. ഇങ്ങിനെ എത്രയെത്ര മുൻ കാല കായിക താരങ്ങൾ. മുഖ്യ മന്ത്രിയുടെയും മറ്റും വെറും വാചകങ്ങൾ മാത്രം. അവർക്ക് എന്ത് ഗുണം കിട്ടും എന്ന് മാത്രം അവർ. എത്ര കോടികൾ ചിലവാക്കിയാലും സമാപനം ഗംഭീരമാക്കും. അത് നമ്മുടെ പ്രസ്റ്റീജ് ആണ്. ആരുടെ പ്രസ്റ്റീജ്? മുഖ്യ മന്ത്രിയുടെ . പൊതു ഖജനാവിലെ പണം കൊണ്ട്.പഴയ കാല കായിക  താരങ്ങൾ  പട്ടിണിയിൽ കഴിയുന്നു.

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

നികുതി വെട്ടിപ്പ്

വലിയ ബിസിനസ് കാരുമായുള്ള അഭിമുഖങ്ങൾ കണ്ടിട്ടില്ലേ? കോടികളുടെ ബിസിനസ് സ്ഥാപനങ്ങൾ. എളിയ രീതിയിൽ തുടങ്ങിയ സ്ഥാപനങ്ങൾ. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട്  കേരളവും ഭാരതവും നിറയെ വളർന്ന് പന്തലിച്ച സ്ഥാപനങ്ങൾ. എന്താണതിന്റെ രഹസ്യം? മുതലാളിയോട് ചോദിച്ചു നോക്കൂ. 

" സത്യ സന്ധത"  എല്ലാ മുതലാളിമാരും  ഒരേ സ്വരത്തിൽ പറയുന്ന ഒരേ ഉത്തരം.  പിന്നെ   "ആത്മാർഥത" -  "ജനങ്ങളോടുള്ള പ്രതിബദ്ധത'' -"ഗുണ മേന്മ"  "തൊഴിലാളികളോടുള്ള   സന്മനസ്സ്" -ഇങ്ങിനെ കുറെ കാര്യങ്ങൾ കൂടെ ഉണ്ട്. പത്രത്തിലും ചാനലിലും ഇവർ ഇത് തന്നെ പറയും. അതിൽ വലിപ്പ ചെറുപ്പം ഇല്ല.  കോടീശ്വരൻ മുതലാളിയും ചിന്ന മുതലാളിയും ഇതൊക്കെ തന്നെ ആണ് തങ്ങളുടെ വളർച്ചയ്ക്ക് നിദാനമായി പറയുന്നത്. കേൾക്കുമ്പോൾ സങ്കടം വരും. എന്ത് കഷ്ട്ടപ്പെട്ടാണ് ഇവർ ബിസിനസ് നടത്തുന്നത്. അതും ഒരു ചാണ്‍ വയറിനു വേണ്ടി. ജനങ്ങൾക്ക്‌ വേണ്ടി,തൊഴിലാളികൾക്ക് വേണ്ടി.

എല്ലാ രീതിയിലും തട്ടിപ്പ് നടത്തുന്ന മുതലാളിമാർ ആണ് ഇങ്ങിനെ വലിയ വായിൽ കാര്യങ്ങൾ അടിച്ചു വിടുന്നത്. ഏറ്റവും നിലവാരംകുറഞ്ഞ അസംസ്കൃത വസ്തുക്കൾ കൊണ്ട് ഗുണ നിലവാരം കുറഞ്ഞ സാധനങ്ങൾ ഉണ്ടാക്കി വിടുന്ന മുതലാളി ആണ് ഗുണ മേന്മയെ പറ്റി പറയുന്നത്. അതാണ്‌ അവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത. ഇങ്ങിനെ ജനങ്ങളെ പറ്റിയ്ക്കുന്നതാണ് അവരുടെ ആത്മാർത്ഥത. ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് പരമാവധി ജോലി ഊറ്റി എടുക്കുന്നതാണ് തൊഴിലാളികളോടുള്ള  സ്നേഹം. 

സത്യ സന്ധത. അതാണ്‌ ഇവരുടെ ഏറ്റവും പ്രധാന ഗുണം. വിൽപ്പന നികുതി, സെൻട്രൽ എക്സൈസ് നികുതി, ആദായ നികുതി, കറന്റ് ചാർജ് തുടങ്ങിയ എല്ലാം വെട്ടിയ്ക്കുന്ന താണ് ഇവരുടെ  സത്യ സന്ധത. ഇത് പോലെ ഇടയ്ക്കിടെ സത്യ സന്ധത പറയുന്ന എറണാകുളത്തെ ശീമാട്ടിയുടെ മുതലാളി കേസ്‌ ഒഴിവാക്കാൻ വിൽപ്പന നികുതി ഉദ്യോഗസ്ഥയുടെ വീട്ടിൽ ചെന്ന കഥ അറിയാം. അങ്ങിനെ പലതും.

ഒരു ജൂവലറിയുടെ വിവിധ ശാഖകളിൽ ആദായ നികുതി റെയിഡ് നടന്നു എന്നും 30 കോടി വെട്ടിപ്പ് കണ്ടു പിടിച്ചു എന്നും വാർത്ത.





പല കോടികളുടെ  വെട്ടിപ്പ് സ്ഥാപനം.  

2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

കേരളത്തിലെ കായിക താരങ്ങൾ




സഹന കുമാരി.
 ഹൈ ജമ്പിൽ സ്വർണം നേടിയ കർണാടക താരം. ഇവരുടെ വസ്ത്രം മാറുന്ന കളർ ഫോട്ടോ ആണ് മനോരമ പത്രം ഇട്ടത്. ചാടുന്നതോ മെഡൽ വാങ്ങുന്നതോ അല്ല. അതിനു മുൻപ്  ചാടാൻ വേണ്ടി വസ്ത്രം മാറുന്നത്. അത് മന പൂർവം ആയിരുന്നു എന്നറിയാം. പൈങ്കിളി സംസ്ക്കാരം ആണല്ലോ അവരുടേത്.ആ പടം ഇവിടെ  ഇടുന്നില്ല.  എത്ര മണിയ്ക്കൂർ ആണ് ഈ കളിക്കാർ  ദിവസവും പരിശീലനം നടത്തുന്നത്. ചോര നീരാക്കി കളിക്കളത്തിൽ ഇറങ്ങുന്ന,  സ്വർണവും വെള്ളിയും നേടുന്ന,നമ്മുടെ അഭിമാനം ആയ ആ   കായിക താരങ്ങളെ ഇങ്ങിനെ  ആക്ഷേപിയ്ക്കുന്നത് മഹാ കഷ്ട്ടം. 

 "ക്ഷീര മുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു  കൌതുകം."

കായിക മത്സരത്തിനിടയിലും ഇക്കിളി തന്നെ മനോരമയ്ക്ക് കൌതുകം.

"ചൊട്ടയിലെ ശീലം ചുടല വരെ"
"ജാത്യാലുള്ളതു തൂത്താൽ പോവില്ല"
"നായ കടലിൽ ചെന്നാലും നക്കിയേ കുടിയ്ക്കൂ"

മനോരമയെ വിശേഷിപ്പിയ്ക്കാൻ ഇനിയും അനേകം. പറഞ്ഞ് നമ്മുടെ വായ ചീത്തയാക്കണ്ട. .

ഇവരുടെ ചാട്ടവും ഓട്ടവും മത്സരങ്ങൾ ഞാൻ കണ്ടിരുന്നു. കാണികൾ പതിനായിരങ്ങൾ. താരങ്ങൾ ആകട്ടെ  കാണികളെ ഒന്നും  കാണുന്നില്ല.  നിക്കറിന്റെയോ ബനിയന്റെയോ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന ക്യാമറ കണ്ണുകളെ അവർ കാണുന്നില്ല. അവസാന പോയിന്റ് എന്ന ലക്ഷ്യം മാത്രം മുന്നിൽ.കൂടുതൽ വേഗത-കൂടുതൽ ഉയരം. അത് മാത്രം അവരുടെ മുന്നിൽ. കാണികളുടെ  കാതടപ്പിയ്ക്കുന്ന    കരഘോഷം അവർക്ക് കൂടുതൽ പ്രചോദനം നൽകുന്നു. 

പബ്ലിസിറ്റിയ്ക്ക് പത്തു കോടി എന്ന ആരോപണവും കർണാടക ചാട്ടം താരം സഹന കുമാരിയുടെ പല പോസ് ഫോട്ടോ ഇട്ടെന്നും മറ്റുമുള്ള ആരോപണങ്ങൾ  നില നിൽക്കെ ത്തന്നെ  കേരളത്തിലെ കായിക കളികളുടെ വളർച്ചയ്ക്കും കളിക്കാരുടെ ഭാവിയ്ക്കും വേണ്ടി മനോരമ നടത്തിയ  ഒരു സേവനം പറയേണ്ടതുണ്ട്. കേരളത്തിലെ കായിക താരങ്ങൾ അനുഭവിയ്ക്കുന്ന ബുദ്ധി മുട്ടുകളും അവരോട് സർക്കാരിന്റെ അവഗണനാ മനോഭാവവും തെളിവ് സഹിതം നിരത്തി  അതിന് മാന്യവും അനുകൂലവും ആയ നടപടി എടുക്കാം എന്ന് കേരളത്തിലെ കായിക കളി മന്ത്രിയെ കൊണ്ട് സമ്മതിപ്പിയ്ക്കുകയാണ് മനോരമ ചെയ്തത്.

വാഗ്ദാനങ്ങൾ ആണല്ലോ ഉമ്മൻ ചാണ്ടി തൊട്ട് എല്ലാ മന്ത്രിമാരും നിർ ലോഭം നൽകുന്നത്. അഴിമതി യൊക്കെ എന്തായാലും സ്പോര്ട്സിന്റെയും താരങ്ങളുടെയും വളർച്ചയ്ക്ക് വേണ്ടി ജീവൻ പോലും പണയം വയ്ക്കും എന്ന് പറയുന്ന സ്പോർട്സ് മന്ത്രി ആണ് തിരുവഞ്ചൂർ. ഇതെല്ലാം വെറും വാചകമടി ആണെന്നും സ്പോർട്സ് താരങ്ങൾക്ക് വേണ്ടി സർക്കാർ ഒരു ചുക്കും ചെയ്യുന്നില്ല എന്നും പകരമായി,  കിട്ടുന്ന അവസരം ഉപയോഗിച്ച് അവരെ ശല്യം ചെയ്യുകയും നിരന്തരമായി അവരെ ബുദ്ധിമുട്ടിയ്ക്കുകയും ആണ് ചെയ്യുന്നത് എന്ന് മനോരമ ചാനൽ   തെളിവ് നിരത്തി തിരുവഞ്ചൂരിനെ വെട്ടിൽ ആക്കുകയായിരുന്നു. ( ഒരാഴ്ചയ്ക്ക് മുൻപ് ഈ മന്ത്രി ദ്വേഷ്യം കാണിച്ചതും ഇതേ അവതാരികയുടെ മുന്നിൽ ആയിരുന്നു). 

ഈ ഗെയിംസിലെ സൈക്കിൾ മത്സരങ്ങളിലെ സ്വർണ മെഡൽ ജേതാക്കളായ രജനിയും മഹിതയും ആണ് സർക്കാരിന്റെ അവഗണനയും പീഡനവും മൂലം  കായിക രംഗം വിടുവാൻ പോകുന്നു എന്ന് കളിക്കളത്തിൽ പ്രഖ്യാപിച്ചത്. 10 വർഷമായി കേരള സർക്കാർ സർവീസിൽ ഒരു പ്രൊമോഷനും കിട്ടാതെ ജോലി ചെയ്യുകയാണ് രജനി. അവധി കൊടുക്കുന്നില്ല എന്ന് മാത്രമല്ല, ശമ്പളം തടയുന്നു,പ്രൊമോഷൻ തടയുന്നു തുടങ്ങി പലതും. ഇതാണ് കേരള സർക്കാർ കായിക താരങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം.

ഇത് ഇന്നലെ ഉണ്ടായ പ്രശ്നം അല്ല. മുഖ്യ മന്ത്രി തൊട്ടു താഴോട്ടു എല്ലാവരെയും കണ്ട്, സെക്രട്ടറിയെറ്റ് കേറിയിറങ്ങി മടുത്തു എന്നാണ് അന്താരാഷ്‌ട്ര-ദേശീയ മെഡൽ- നാഷണൽ ചാംപിയൻ , 5 തവണ തുടർച്ചയായി ദേശീയ ഗെയിംസ് സ്വർണം  ജേതാവായ രജനി ചാനൽ ഷോയിൽ പറയുന്നത്. മഹിത പറയുന്നത് ഇത് വരെ ഇന്ക്രിമെന്റ് ഒന്നും കിട്ടിയില്ല എന്നാണ്. ഇതൊന്നും അറിയാതെ ഉള്ള  ഒരു സ്പോർട്സ് മന്ത്രിയും. ശാലു മേനോൻറെ വീട് പാല് കാച്ചിനു പോകാൻ മന്ത്രിയ്ക്ക് സമയം ഉണ്ട്.ഈ കായിക താരങ്ങളുടെ ശമ്പളം നൽകാൻ സമയം ഇല്ല. ഇങ്ങിനെ ഉള്ള സർക്കാർ ആണ്, ജീവനും കൊണ്ട് രക്ഷപ്പെട്ട് അന്യ സംസ്ഥാനങ്ങളിലും സർവീസസിലും റെയിൽവേയിലും ജോലി കിട്ടിയ കായിക താരങ്ങളെ, കേരളത്തിലേയ്ക്ക്   തിരിച്ചു വിളിയ്ക്കുന്നത്. ഇവിടെ ജോലിയ്ക്ക് കേറിയ താരങ്ങളെ ഇങ്ങിനെ കഷ്ട്ടപ്പെടുത്തുന്ന കേരള സർക്കാറിന്റെ  ജോലി വാഗ്ദാനം സ്വീകരിച്ച് ഏതെങ്കിലും താരം തിരിച്ചു വരുമോ?   

ജനിച്ച നാടിനോടുള്ള സ്നേഹം കൊണ്ടാണ് ഇവിടെ നിൽക്കാൻ എല്ലാ കായിക താരങ്ങളും താൽപ്പര്യപ്പെടുന്നത്. അവരെ ഇങ്ങിനെ പീഡിപ്പിക്കണോ തിരുവഞ്ചൂരേ?

ഈ പറഞ്ഞത് കൊണ്ട് തൽക്കാലം ഇവർക്ക് ആശ്വാസം കിട്ടി എന്നിരിയ്ക്കാം. ഇവരുടെ മുകളിലുള്ള മൂരാച്ചികളായ ഉദ്യോഗസ്ഥന്മാർ ഇങ്ങിനെ പറഞ്ഞതിന് ഇവരെ ഏതെങ്കിലും രീതിയിൽ ശല്യപ്പെടുത്താനുള്ള സാധ്യത ഉണ്ട്.ഇങ്ങിനെ ധാരാളം താരങ്ങൾ ഇത് പോലെ അവഗണനയും പീഡനവും അനുഭവിയ്ക്കുന്നുണ്ടാകാം. മാത്രമല്ല ഈ ഗെയിംസ് കഴിഞ്ഞാൽ ഇതൊക്കെ മന്ത്രിമാർ മറക്കും. അടുത്ത അഴിമതിക്ക് വേണ്ടി കരു നീക്കം നടത്തുക ആയിരിയ്ക്കും അവർ.  ഈ മന്ത്രി അവിടെ കാണുമോ എന്നും അറിയില്ല. അത് കൊണ്ട് സ്പോർട്സ് ക്വാട്ടയിൽ സംസ്ഥാന സർവീസിൽ ഉള്ളവരുടെ, ഇപ്പോൾ സജീവമായി രംഗത്തുള്ളവരുടെ,  ഒരു പൂർണ വിവരം തയ്യാറാക്കാൻ മനോരമ തയ്യാറാകണം. അവരെ കൂടി രക്ഷിയ്ക്കണം. എന്നാൽ മാത്രമേ ഈ യജ്ഞം  പൂർണമാകുകയുള്ളൂ.  


  മഹിത - രജനി  
കായിക രംഗം വിടാനുള്ള തീരുമാനം കളിക്കളത്തിൽ പ്രഖ്യാപിയ്ക്കുന്നു.



2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

തിരുവൻ ചോർ

ഒരു ആരോപണം ഉന്നയിക്കുമ്പോൾ  ചോദിച്ചവന് എതിരെ തിരിച്ചൊരു   ആരോപണം  ഉന്നയിയ്ക്കുന്നതാണോ അതിൻറെ മറുപടി ? അല്ല.

 പക്ഷേ രാഷ്ട്രീയക്കാരെല്ലാം ഈ വഴി ആണ് തെരഞ്ഞെടുത്തിരിയ്ക്കുന്നത്. "ഇപ്പോൾ കെ.എസ്.ആർ.ടി.സി. നഷ്ട്ടത്തിൽ ആണല്ലോ" എന്ന് ചോദിച്ചാൽ മുഖ്യ മന്ത്രി തുടങ്ങി യു.ഡി.എഫിലെ ഊത്ത നേതാവ് വരെ തിരിച്ചൊരു ചോദ്യം ആണ്. " നിങ്ങടെ (എൽ.ഡി.എഫ്.) കാലത്തും നഷ്ട്ടത്തിൽ ആയിരുന്നല്ലോ?"  എല്ലാ കാര്യങ്ങളിലും ഇതാണ് സ്ഥിതി. "കേരളം കടക്കെണിയിൽ ആണല്ലോ" എന്നൊരു ചോദ്യം ചോദിയ്ക്കൂ. മാണി തൊട്ട് താഴോട്ടുള്ള എല്ലാവരും ഒരേ   സ്വരത്തിൽ മറു ചോദ്യം ചോദിയ്ക്കും "നിങ്ങടെ കാലത്ത് തുടങ്ങി വച്ചതല്ലേ?"

ഇവന്മാര് കണ്ടു പിടിച്ച ചില വിചിത്രമായ പദ പ്രയോഗങ്ങൾ ഉണ്ട്. "സാമ്പത്തിക പ്രതിസന്ധി ഉണ്ടോ" എന്നതിന് സാമ്പത്തിക പ്രതിസന്ധി ഇല്ല "സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഉള്ളത്" എന്ന് പറഞ്ഞു കളഞ്ഞു  ചാണ്ടിയും മാണിയും. അത് പോലെ മദ്യ നയത്തിൽ ഗത്യന്തരമില്ലാതെ മുട്ട് മടക്കിയ സുധീരൻ ഉണ്ടാക്കിയ പ്രയോഗം ആണ്. "വിയോജിച്ചു കൊണ്ട് യോജിയ്ക്കുന്നു" എന്നത്. ആ ഹെർമൻ ഗുണ്ടർട്ടും എഴുത്തച്ഛനും ഒക്കെ സ്വർഗത്തിൽ ഇരുന്ന് കരയുന്നുണ്ടാകും.

ടൈറ്റാനിയത്തിൽ അഴിമതി നടന്നു എന്ന് പറഞ്ഞാൽ ചാണ്ടിയും കൂട്ടരും നിരത്തുകയായി എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ ടൈറ്റാനിയത്തിൻറെ  പ്രവർത്തനങ്ങൾ. പാമോലിൻ ഇറക്കുമതി അഴിമതി പറഞ്ഞാലും അവർ എൽഡി.എഫ്.തുടങ്ങി വച്ച അഴിമതികൾ പറയും. ശരിയാണ്  എൽഡി.എഫ് അഴിമതി നടത്തി. അത് കൊണ്ട് ഇവർക്കും അഴിമതി നടത്താം എന്നാണോ?

 അവരെ കളഞ്ഞ് ഇവരെ ജനങ്ങൾ ഭരണത്തിൽ കയറ്റിയത് അവരുടെ ഭരണം ശരിയാകാത്തത് കൊണ്ടാണല്ലോ. അപ്പോൾ അവർ നടത്തിയ ഭരണത്തിൻറെ തുടർച്ച അല്ലല്ലോ ജനങ്ങൾ ആഗ്രഹിയ്ക്കുന്നത്. അവർ അഴിമതി നടത്തിയത് കൊണ്ട് പുതിയ സർക്കാരിനെ തെരഞ്ഞെടുത്തു.ഇപ്പോൾ പുതിയ സർക്കാർ പറയുന്നു പണ്ട് അവരും അഴിമതി കാണിച്ചു അതുകൊണ്ട് ഞങ്ങൾ കാണിച്ചാലും നിങ്ങൾ  സഹിച്ചു കൊള്ളണം എന്ന്.

ഈ ദേശീയ ഗെയിംസിൽ അടി മുടി അഴിമതി ആണ്.ഓരോന്നായി പുറത്തു വന്നു കൊണ്ടിരിയ്ക്കുന്നു. അതിനു മറുപടി പറയാതെ കായിക കളി മന്ത്രി  പത്ര സമ്മേളനം വിളിച്ചു കൂട്ടി പറയുകയാണ്‌ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് വക മാറ്റി ചിലവഴിച്ചു എന്ന്. അങ്ങിനെ ചെയ്തെങ്കിൽ അതിനു നടപടി എടുക്കണം. ഇവിടെ തിരുവൻചോർ   ഒരു തരം ബ്ലാക്ക് മെയിലിംഗ് നടത്തുകയാണ്. കഴിഞ്ഞ കാല അഴിമതിയുടെ രേഖ  എൻറെ കയ്യിലുണ്ട്. നിങ്ങൾ കൂടുതൽ ആരോപണങ്ങൾ എനിക്കെതിരെ  ഉന്നയിച്ചാൽ ഞാൻ  അത് പുറത്തെടുക്കും എന്ന നിലപാട് ആണ് അദ്ദേഹം എടുക്കുന്നത്. മറ്റൊരു കുറ്റം കൂടി തിരുവൻചോർ   ചെയ്യുന്നുണ്ട്. അഴിമതി രേഖകളും കയ്യിൽ വച്ച്  അഴിമതിയ്ക്കെതിരെ  നടപടി എടുക്കാതെ  ഇരിയ്ക്കുന്നു. അതിലൂടെ  അഴിമതിയെ സഹായിയ്ക്കുകയാണ് പുള്ളി ചെയ്യുന്നത്.. കുറച്ചു തെളിവുകൾ മാറ്റി വയ്ക്കുന്നും ഉണ്ട് തിരുവൻചോർ. പ്രതിപക്ഷ ത്തെ ഒതുക്കാൻ ഒരു തുറുപ്പ് ചീട്ട് ആയി. ഇത് തെളിവ് മൂടി വയ്ക്കൽ എന്ന കുറ്റം അല്ലേ ? ഭരണ ഘടന മുൻ നിർത്തി സത്യ പ്രതിജ്ഞ എടുത്ത ഒരു മന്ത്രിയാണ് ആൾ.



2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

ലോക ആയുക്ത

പാറ്റൂർ ഭൂമി കയ്യേറ്റ കേസിൽ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ്  എ.ഡി.ജി.പി. ജേക്കബ് തോമസ്‌ ലോക ആയുക്തയ്ക്ക് സമർപ്പിച്ച  റിപ്പോർട്ട് അനാവശ്യമെന്നും ആവശ്യപ്പെടാത്തതും (un called for) എന്ന് പറഞ്ഞ് ലോക ആയുക്ത തള്ളി. പുതുതായി അതിൽ ഒന്നും ഇല്ല എന്നും ലോ.ആ. പറയുന്നുണ്ട്.   അതു ഭദ്രമായി മുദ്ര വച്ച് സൂക്ഷിയ്ക്കാൻ രജിസ്റ്റ്രാർക്ക് നൽകി.

ഇവിടെ ഒരു സംശയം ഉദിയ്ക്കുന്നു. ആവശ്യമില്ല എന്ന് പറഞ്ഞ റിപ്പോർട്ട്, ആവശ്യപ്പെടാതെ തന്നു എന്ന് പറഞ്ഞ  റിപ്പോർട്ട്,   ഒരു FIR ൻറെ  പ്രാധാന്യം പോലും ഇല്ല എന്ന് പറഞ്ഞ  റിപ്പോർട്ട്, ഒരു പ്രസക്തിയും ഇല്ല എന്ന് പറഞ്ഞ്  തള്ളിക്കളഞ്ഞ റിപ്പോർട്ട്  വിജിലൻസിന് തിരിച്ച് നൽകുന്നതിനു പകരം  ലോക ആയുക്ത  പരസ്യമാക്കാതെ  രഹസ്യമായി  എന്തിന് സൂക്ഷിച്ചു വയ്ക്കണം  എന്നത് അൽപ്പം പോലും മനസ്സിലാകുന്നില്ല. 

ഈ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിനു മുൻപ് ചോർന്നു എന്ന് പറഞ്ഞ് വിജിലൻസ് എസ്.പി.യെ വിളിച്ചു വരുത്തി ലോക ആയുക്ത ശാസിച്ചു. അത് കഴിഞ്ഞ് ലോക ആയുക്ത തന്നെ പറഞ്ഞു; മാധ്യമങ്ങൾ ചോർന്നു എന്ന് പറഞ്ഞ റിപ്പോർട്ട് അല്ല ഇത്. 24 പേജ് പറഞ്ഞിട്ട് ഇത് 35 പേജ് ഉണ്ട്. ഇങ്ങിനെയൊക്കെ.

ഈ റിപ്പോർട്ട് ചോർന്നില്ല എങ്കിൽ പിന്നെ എന്തിനാണ് വിജിലൻസ്കാരെ വിളിച്ച് ശാസിച്ചു? അതും മനസ്സിലാകുന്നില്ല.  

2015, ഫെബ്രുവരി 8, ഞായറാഴ്‌ച

അവസരം

അഭിശപ്ത മായ ഒരു നിമിഷത്തിൽ ആർത്തിയുടെ രൂപങ്ങളായ രതീഷ്‌ വേഗങ്ങളുടെയും രാജീവ് കുമാരന്മാരുടെയും പ്രലോഭനങ്ങൾക്ക് വശം വദനായി, രാഷ്ട്രീയ വേതാളങ്ങൾ ആയ ചാണ്ടി രാധാകൃഷ്ണൻമാരുടെ കൊടും ചതിയുടെ ഗൂഡ പദ്ധതികൾ മനസ്സിലാക്കാതെ, കീർത്തിയുടെ സൂര്യന് നേരെ മെഴുകു ചിറകുകളുമായി ഇക്കാരസ്സിനെ  പോലെ പറന്നുയർന്ന മോഹൻ ലാൽ, വൈകിയാണെങ്കിലും  വന്ന വിവേകം മൂലം ചിറകുകൾ കരിയാതെ രക്ഷപ്പെട്ടു. ദേശീയ കായിക മേള ഉദ്ഘാടനത്തിന് വാങ്ങിയ 1 കോടി 63 ലക്ഷം രൂപ മോഹൻ ലാൽ തിരികെ നൽകി കഴിഞ്ഞു. ഉമ്മൻ ചാണ്ടിയും രാധാകൃഷ്ണനും കാല് പിടിച്ചിട്ടും,കേണപേക്ഷിച്ചിട്ടും പണം തിരികെ വാങ്ങാൻ കൂട്ടാക്കാതെ അന്തസ്സായി നിൽക്കുകയാണ് മോഹൻ ലാൽ.

അത് ചിലവാക്കാനുള്ള ഒരു പദ്ധതി ഇടുകയാണെന്നു കളി മന്ത്രി പറയുന്നു.  ഇന്ന് വരെ 16 സ്വർണം,13 വെള്ളി, 12 വെങ്കല മെഡലുകൾ കിട്ടി കേരളം നാലാം സ്ഥാനത്ത് നിൽക്കുന്നു. നീന്തൽ, വെടി വയ്പ്പ്, സൈക്കിൾ ചവിട്ട്   തുടങ്ങിയ വയിലെ  പല മെഡലുകളും  അൽപം അപ്രതീക്ഷിതം ആയിരുന്നു എന്ന്  പറയാം. ഇനി വരാൻ പോകുന്നത് ഓട്ടം ചാട്ടം മത്സരങ്ങൾ ആണ്. കാലാ കാലങ്ങളായി കേരളം വളരെ ശക്തമായി നിൽക്കുന്ന  മണ്ഡലങ്ങൾ.  അനേകം സ്വർണങ്ങൾ ഇനിയും വരാനുണ്ട്. സാധാരണയായി അടിസ്ഥാന സൌകര്യങ്ങൾ ഉപയോഗിയ്ക്കാനും ശരിയായി പരിശീലനം നടത്താനുമുള്ള അവസരം ലഭിയ്ക്കുന്നതിനാൽ ഒന്നാം സ്ഥാനത്ത് എത്താൻ ആതിഥേയർക്ക് എളുപ്പമാകുന്നു. ഗയിംസ് നടത്തിപ്പിന്റെ കെടു കാര്യസ്ഥത കൊണ്ട് അങ്ങിനെ ഒരവസരം നമ്മുടെ കായിക താരങ്ങൾക്ക് ലഭിച്ചില്ല.എന്നാലും ഇനിയും അനേകം സ്വർണം നേടി നമ്മുടെ കുട്ടികൾ തന്നെ  തന്നെ ഒന്നാം സ്ഥാനത്ത്‌   എത്തും.

ഇതൊക്കെ അവരുടെ പരിശീലനത്തിന്റെയും നിശ്ചയ ദാർഡ്യത്തിന്റെയും ഫലം ആണ്. അവർക്ക് ഒരു പ്രോത്സാഹനമായി ഈ ത്രിശങ്കു സ്വർഗത്തിൽ നിൽക്കുന്ന  1 കോടി 63 ലക്ഷം രൂപ സമ്മാനം നൽകിക്കൂടെ മോഹൻ ലാലിന്? സ്വർണ  മെഡൽ ജേതാവിന് 2 ലക്ഷം രൂപ, വെള്ളിയ്ക്ക് 1.5 ലക്ഷം, വെങ്കലത്തിനു   1 ലക്ഷം അങ്ങിനെ നൽകണം. അവർക്ക് അതൊരു വലിയ സഹാ യം ആകും. ഒപ്പം ഈ  രാഷ്ട്രീയ ചതുരംഗ ക്കളിയിൽ മോഹൻ ലാലിന് പറ്റിയ കളങ്കം മായ്ച്ചു കളയാനുള്ള  ഒരേ ഒരു അവസരവും. 

ബലാൽസംഗം

കുറെ ആളുകൾ ചേർന്ന് ഒരാളെ കീഴ്പ്പെടുത്തുക.അല്ലെങ്കിൽ  ആയുധം കാട്ടി ഒരുകൂട്ടം ആളുകളെ കീഴ്പ്പെടുത്തുക. എന്നിട്ട് അവരെ പ്രാകൃതമായ രീതിയിൽ ഉപദ്രവിയ്ക്കുക. കഴുത്തറുത്തു കൊല്ലുക. അതിൻറെ വീഡിയോ ചിത്രങ്ങൾ അവർ തന്നെ പ്രദർശിപ്പിച്ചു സായൂജ്യം അടയുന്നത് കാണാറുണ്ടല്ലോ. ഇതൊക്കെ മഹത്തായ കാര്യങ്ങൾ അല്ല. ആയുധ ബലം അല്ലെങ്കിൽ സംഖ്യാ ബലം ഇതാണ് ഇവിടെ പ്രായോഗികമാക്കുന്നത്. അബലരെ ബലം കൊണ്ടു കീഴ്പ്പെടുത്തുക.

ഇതിനു തുല്യമാണ്  ബലാൽസംഗം. ശരീര ബലം കുറഞ്ഞ സ്ത്രീയെ കീഴ്പ്പെടുത്തി മാന ഭംഗ പ്പെടുത്തുക. അത് ആസ്വദിയ്ക്കുക. അതിൽ ഊറ്റം കൊള്ളുക. ഇതൊക്കെയാണ് സാധാരണയായി നടക്കുന്നത്. കഴുത്തറുക്കുന്നതിന്റെ വീഡിയോ പോലെ ഇതിന്റെ രംഗങ്ങൾ പകർത്തി തൻറെ സാഹസിക കൃത്യം വിളംബരം ചെയ്യുന്നവരും ഉണ്ട്. നിരന്തരമായി ഈ പീഡനങ്ങൾക്ക് ഇരയായ ഒരു പെണ്‍ കുട്ടി   നീതി തേടി ചെന്നപ്പോൾ ഒരു ന്യായാധിപൻ പറഞ്ഞ കാര്യങ്ങൾ ഓർമയുണ്ടല്ലോ. ആ പെണ്‍ കുട്ടി ഒരു വേശ്യയാണ്. സ്വമേധയാ  തയ്യാറായതാണ്.അല്ലെങ്കിൽ രക്ഷ പെട്ട് കൂടായിരുന്നോ?  ഇതൊക്കെയാണ് ആ ന്യായാധിപൻ ചോദിച്ചത്.

രണ്ടു സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ വാട്സ് ആപ്പിൽ പ്രചരിച്ചു. 6 മാസം മുൻപുള്ള വീഡിയോ. പങ്കെടുത്ത ആണുങ്ങളൊക്കെ ആസ്വദിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന വീഡിയോ. മലയാളിയായ സാമൂഹ്യ പ്രവർത്തക ഡോക്ടർ സുനിതാ കൃഷ്ണൻ (പ്രോജ്ജ്വല -ഹൈദരാബാദ്)  അത് യൂ ട്യൂബിൽ ഇടുകയും കുറ്റക്കാരെ കണ്ടു പിടിയ്ക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ആ വീഡിയോ അശ്ലീലം എന്ന് പറഞ്ഞ് യൂ ട്യൂബിൽ നിന്നും പിൻ വലിച്ചു.  ഇരകളുടെ പടം മാറ്റി കുറ്റക്കാരുടെ പടം മാത്രം എഡിറ്റ്‌ ചെയ്ത് ഇട്ടിരിയ്ക്കുകയാണ് ഇപ്പോൾ.

"ഇവർ ബലാത്സംഗക്കാർ ആണ്.ഇവരെ കണ്ട് പിടിയ്ക്കൂ" എന്ന ആഹ്വാനവും ആയി.

ഇതാണവരുടെ ചിത്രങ്ങൾ.

Gang-Rape Video Shared on WhatsApp. Help Trace These Men.




ഇതിന് പ്രതികാരമായി സുനിതയുടെ കാർ ഇന്ന് രാവിലെ ആരോ എറിഞ്ഞു തകർത്തിട്ടുണ്ട്.  എന്നിരുന്നാലും അവർ ധൈര്യ പൂർവ്വം മുന്നോട്ടു പോവുകയാണ്. നമ്മുടെ സ്ത്രീ ജനങ്ങൾ സുനിതയ്ക്ക് സോഷ്യൽ മീഡിയ യിൽ കൂടിയെങ്കിലും പിന്തുണ നൽകില്ലേ?

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

കണ്‍ -ഫ്യുഷൻ

ഒരു കല്യാണത്തിന് എത്രത്തോളം ധൂർത്ത് ആകാമെന്നുള്ളതിനു റിസേർച്ച്  നടത്തിക്കൊണ്ടിരിയ്ക്കുകയാണ് മലയാളികൾ. കഴുത്തിൽ അണിയിയ്ക്കുന്ന പവൻ 101 ഒക്കെ പണ്ടേ കഴിഞ്ഞു. ഇപ്പോൾ 201 ആണ്. കുറച്ചു പേർ അതിലും മുന്നോട്ടു പോയി. അടുത്തിടെ ഒരു വലിയ കോണ്ട്രാക്ടറുടെ മകളുടെ കല്യാണത്തിന് പോയി. സ്വന്തം സ്ഥലത്ത് സ്വന്തം മണ്ഡപം കെട്ടി ആയിരുന്നു കല്യാണം. എന്താണ്ട് 5000 പേർക്ക് ഇരിയ്ക്കാവുന്ന പന്തൽ. 500 വീതം പേർക്കുള്ള 5 സദ്യാലയങ്ങൾ ( അപ്പോൾ ഒരേ സമയം 2500 പേർക്ക് സദ്യ). എന്നിട്ടും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം. ഈ  ആർഭാടത്തിന് അനുസരിച്ച് ഒരു രണ്ടായിരം പവൻ സ്വർണം വേണം പെണ്ണിൻറെ കഴുത്തിൽ. പക്ഷെ  മാല ബാഹുല്യം അൽപ്പം കുറവ് പോലെ. കാര്യം എന്താണ്?  എല്ലാം ഡയമണ്ട്.

നമ്മുടെ അംബാസഡർ ആയ മഞ്ജു വാരിയർ വരെ പറയുന്നത്    ഡയമണ്ട് വാങ്ങി ഇടാനല്ലേ? ആനയുടെ നെറ്റിപ്പട്ടം സൈസിൽ ഒരെണ്ണം സ്വർണത്തിൽ ഉണ്ടാക്കി ഡയമണ്ട് പതിച്ച് കഴുത്തിൽ കെട്ടണം. അതാ എളുപ്പം.

കല്യാണത്തിന് ഏതാണ്ട് പത്ത് രണ്ടായിരം പേരെ വിളിയ്ക്കും. വിളിയ്ക്കുന്നവർ എല്ലാവരും പറയും "നമ്മുടെ കുട്ടിയുടെ കല്യാണം അല്ലേ,വരാതിരിയ്ക്കാൻ കഴിയില്ലല്ലോ..  തീർച്ചയായും വരും". അത്രയും പേർക്ക്  സദ്യയും ഒരുക്കും.  പക്ഷേ ആളുകൾ അത്രയൊന്നും എത്തുകില്ല. അത്രയും ആഹാര സാധനങ്ങൾ വാരി കുപ്പക്കുഴിയിൽ.  അതു പോലെ തലേന്നു വൈകുന്നേരം. പ്ലാസ്റ്റിക് പാത്രങ്ങൾ പൊതിഞ്ഞു കെട്ടി മിനുക്ക്‌ കടലാസിൽ മൂടി വച്ച്  സംഭാവന എന്ന കാര്യത്തെ മനസ്സാ ശപിച്ചു കൊണ്ട്  വരുന്നവർക്ക്, സംഭാവനയ്ക്ക്‌  പകരം കൊടുക്കാനായി വീട്ടുകാർ    ലാവിഷ്  പാർട്ടി . ഇപ്പോൾ മിയ്ക്കവാറും അതും വീട്ടിൽ നിന്നും മാറ്റി ഹാളിലോ ഹോട്ടലിലോ ആക്കി. അതും എത്ര പേർ  വരുമെന്നറിയാതെ രാത്രി ബാക്കി ഭക്ഷണം കുപ്പ ത്തൊട്ടിയിൽ.
 
പിതാവ്  വി.ഐ.പി.(കള്ള പ്പണ ക്കാരൻ ആയാലും മതി) ആണെങ്കിൽ അടുത്ത ദിവസം പ്രധാന പ്പെട്ട പത്രങ്ങളിൽ എല്ലാം വധൂ വരന്മാരുടെ വർണ ചിത്രം. അതിന് താഴെ ഒരു രണ്ടു കിലോ മീറ്റർ നീളത്തിൽ പേരുകൾ . ക്രിസ്ത്യാനി  ആണെങ്കിൽ മറ്റേ ടോപ്‌ ആളിന്റെ (ബിഷപ്പ് തൊട്ട് ) കാർമികത്വത്തിൽ നടന്നു എന്ന്. പിന്നെ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ ആണ്. അന്യ സംസ്ഥാനത്ത് നിന്ന് പറന്നു വന്ന മലയാളി  ഗവർണർ മാർ. കേരള മന്ത്രി സഭയിലെ മന്ത്രിമാർ എല്ലാം, 140 എം.എൽ.എ. മാർ,എം.പി. മാർ ( M P യ്ക്ക് മുൻപേ MLA എഴുതി പ്രോടോകോൾ തെറ്റിയോ?)  കോർപറേഷൻ മേധാവികൾ,എല്ലാ പാർട്ടി നേതാക്കളും, ഗൾഫിലെ പണക്കാർ  അങ്ങിനെ ഒരു നീണ്ട നിര. കല്യാണത്തേക്കാൾ പ്രാധാന്യം അതിൽ പങ്കെടുത്ത പ്രമുഖർ ആണ്.  

കല്യാണ ചടങ്ങിലെയ്ക്ക് തിരികെ വരാം. കല്യാണത്തിന് വിളിച്ചു വരുത്തുന്നവരെ നിരന്തരം ശല്യപ്പെടുത്തുന്ന  അരോചകമായ  മറ്റൊരു സംഗതി അടുത്ത കാലത്തായി തുടങ്ങിയിട്ടുണ്ട്.   മണ്ഡപത്തിൽ നടക്കുന്ന കല്യാണങ്ങൾക്ക്  ആണ് ഈ   വാദ്യ മേള  കച്ചേരി. പണ്ട് താലി കെട്ട് സമയം ആകുമ്പോൾ കൊട്ടും നാദസ്വരവും മാത്രം ആയിരുന്നു. ( കുരവ ഇന്നില്ല വേണമെങ്കിൽ പഴയ കുരവയുടെ സി.ഡി. ഇടണം) ഇത് അതല്ല. കല്യാണത്തിന് ഒന്ന് രണ്ടു മണിയ്ക്കൂർ മുൻപേ മണ്ഡപത്തിന്റെ ഒരറ്റത്ത് കുറെ പേർ കൂടും. ഒരുവയലിൻ, ഒരു ഓടക്കുഴൽ, ഒരു മൃദംഗം, ഒരു തബല ഇത്രയും മിനിമം. ഓരോ സാധനത്തിന്റെയും മുൻപിൽ ഓരോ മൈക്ക് ഫിറ്റ്‌ ചെയ്യും. പ്രത്യേകം വലിയ ഔട്ട്‌ പുട്ട് ഉള്ള സ്പീക്കറുകൾ ഹാളിൽ. പിന്നെ ഒരുത്തൻ ഒരു മിക്സർ (?) കൊണ്ട് കൂടെ. ഇവർ താള വാദ്യം തുടങ്ങുകയായി. ഫ്യൂഷൻ എന്നോക്കെ വിളിയ്ക്കും. എല്ലാം കൂടി ഒരു പ്രയോഗം. ഓരോരുത്തരും അവരവരുടെ വാദ്യം അടിച്ചു കസറും. താനാണ് മിടുക്കൻ എന്ന ഭാവത്തിൽ. ആ മിക്സറും കൊണ്ടിരിയ്ക്കുന്നവൻ ഫുൾ വോളിയത്തിൽ ഇടും. ആ ഹാൾ നിറയെ അതിന്റെ ശബ്ദം മാത്രം.

ഈ കല്യാണങ്ങൾക്ക് കൂടുമ്പോൾ ഉള്ള മറ്റൊരു ഗുണം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒക്കെ കാണാൻ വല്ലപ്പോഴും ഒരു അവസരം കിട്ടുന്നു എന്നുള്ളതാണ്. അവരുമായി ഒന്ന് കുശലം പറയാനും.  പലരെയും  വളരെ നാളുകളുടെ ഇടവേളയ്ക്കു  ശേഷം ആയിരിയ്ക്കും കാണുന്നത്. അവരോട് വിശേഷം ചോദിയ്ക്കുന്നതിനും അൽപ്പം സംസാരിയ്ക്കുന്നതിനും ഒക്കെ ഈ അവസരം വിനിയോഗിയ്ക്കാം.പക്ഷെ ഇവിടെ അതൊന്നും നടക്കില്ല. ആരും പായുന്നത് ആർക്കും കേൾക്കാനാകില്ല. അത്ര ഉച്ചത്തിൽ ആണ്  ആ മിക്സർ മനുഷ്യൻ   ഹാളിൽ ശബ്ദകോലാഹലം കേൾപ്പിയ്ക്കുന്നത്. ആരെയെങ്കിലും കാണുമ്പോൾ കൈ ഉയർത്തി ഹലോ എന്ന് പറയാം (ചുണ്ടനക്കത്തിൽ   നിന്നും  ആ ആൾ മനസ്സിലാക്കി കൊള്ളും ഹലോ ആണ് പറഞ്ഞത് എന്ന്.) അല്ലെങ്കിൽ ഹസ്ത ദാനം ചെയ്യുക. ഒന്നും മിണ്ടാൻ പറ്റില്ല. മിണ്ടി യാൽ കേൾക്കാനും പറ്റില്ല. കല്യാണം കഴിയുന്നത്‌ വരെ ജനം  മൌനമായി ഇരിയ്ക്കേണ്ടി വരുന്നു. കല്യാണം കഴിഞ്ഞിറങ്ങുമ്പോഴേയ്ക്കും  ചെവിയുടെ കാര്യം  പോക്ക്. തലയ്ക്കകത്താകെ ലവന്മാരുടെ തബല-മൃദംഗ-വയലിൻ-ഓടക്കുഴൽ ഫ്യുഷൻ മുഴങ്ങിക്കൊണ്ടിരിയ്ക്കും. 

ഗിന്നസ് റിക്കോർഡ്

കുറുക്കു വഴി എന്നും ഇന്ത്യാക്കാരന് പ്രീയപ്പെട്ടതാണ്‌. വളരെ ആയാസപ്പെട്ട്‌ സാഹസിക അഭ്യാസ പ്രകടനങ്ങൾ നടത്തി മറ്റെല്ലാ രാജ്യക്കാരും  ഗിന്നസ് ബുക്കിൽ കയറുന്നു. നയാഗ്ര വെള്ള ച്ചാട്ടത്തിനു  കുറുകെ കെട്ടിയ കമ്പിയിൽ കൂടി നടക്കുക, അംബര ചുംബികളിൽ അള്ളി പ്പിടിച്ചു കയറുക അങ്ങിനെ അപകടകാരികളായ പ്രവർത്തികൾ ചെയ്ത് റിക്കോർഡ് ഇടുമ്പോൾ, നഖം വളർത്തുക, താടി വളർത്തുക  തുടങ്ങിയ ചെപ്പടി വിദ്യകൾ കൊണ്ട് നമ്മളും ഗിന്നസ് റിക്കോർഡിൽ കയറുന്നു. 

 മലയാളികൾ കുറച്ചു കൂടി എളുപ്പം നോക്കുന്നവരാണ്.  കുറച്ചു ദിവസം മുൻപ് തൃശ്ശൂരിൽ കുറെ ക്രിസ്തുമസ് പപ്പ മാരെ ചുവപ്പ് ഉടുപ്പും താടിയും വച്ച് അണി നിരത്തി അതും ഗിന്നസിൽ ആക്കി. പിന്നെ എവിടെയോ പണ്ട് വലിയ അത്തപ്പൂക്കളം ഉണ്ടാക്കിയിട്ടുണ്ട്. തമിഴന്റെ തോവാളയിൽ  പൂവ് ഉള്ളിടത്തോളം നമുക്ക് എത്ര പൂക്കളവും ഇടാമല്ലോ. ഏറ്റവും അവസാനം അവർ ഗിന്നസിൽ കയറിയത് തിരുവാതിര കളിച്ചാണ്. 5200 സ്ത്രീകളെ  മുണ്ടും നേര്യതും ഉടുപ്പിച്ച് അണി നിരത്തിയാണ് സംഭവം നടത്തിയത്.  ഇരിഞ്ഞാലക്കുട യിൽ. (ലോകത്ത് തിരുവാതിര ഇല്ലാത്തതിനാൽ റിക്കോർഡ് കൊടുക്കുമോ ആവോ?) 

എത്ര പണം ആണ് ഈ ഉപയോഗ ശൂന്യമായ കാര്യങ്ങൾക്ക് വേണ്ടി പാഴാക്കി കളയുന്നത്? ഇത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാൻ പോകുന്നത്? ഒരു കഷണം കടലാസ്സിൽ എഴുതി വയ്ക്കും -റിക്കോർഡ്.ഈ പണം പാഴാക്കാതെ ഏതെങ്കിലും നല്ല കാര്യത്തിന് ചിലവഴിച്ചു കൂടെ? ക്രിസ്തുമസ് പപ്പയ്ക് പകരം കുറെ പാവങ്ങൾക്ക് ചികിത്സയ്ക്ക് പണം. തിരുവാതിര മാമാങ്കത്തിന് പകരം ആ പണം കൊണ്ട് കുറെ കുട്ടികൾക്ക് സൗജന്യ നൃത്ത പരിശീലനം. അങ്ങിനെ പലതും.

ലാലിസം പരിപാടിയ്ക്ക് 2 കോടി രൂപ കൊടുത്തതിനെ പറ്റി  മട്ടന്നൂർ ശങ്കരൻ കുട്ടി പറഞ്ഞതാണ് ശരി.ഇത്രയും പണം ഉണ്ടായിരുന്നുവെങ്കിൽ താൻ ഒരു താള വാദ്യ വിദ്യാലയം ഉണ്ടാക്കിയേനെ എന്ന്. പക്ഷേ നമ്മുടെ പൊങ്ങച്ചം?

2015, ഫെബ്രുവരി 4, ബുധനാഴ്‌ച

മോഹൻ ലാൽ

ഉദ്ഘാടന മാമാങ്കത്തോടെ  ദേശീയ ഗെയിംസിലെ അഴിമതിയുടെ കൂടുതൽ  കണക്കുകൾ പുറത്തു വന്നു. 15 കോടി രൂപയാണ് ഈ ഉദ്ഘാടന ചടങ്ങിന് ചിലവഴിച്ചത്. അതിൻറെ കണക്കുകൾ കാണിയ്ക്കുന്നത് എല്ലാറ്റിനും ചിലവിന്റെ പതിന്മടങ്ങ്‌ വില കൂട്ടി കാണിച്ചിരിക്കുന്നു എന്നാണ്. അത്രയും പണം കീശയിൽ ആക്കാനാണ് ചെലവ് കണക്കുകൾ പെരുപ്പിച്ച  കാട്ടിയത്. 

അതിനിടെ മോഹൻ ലാലിൻറെ ഒരു പാട്ട് പരിപാടി അന്ന് കാണിച്ചിരുന്നു. 2 കോടി രൂപ ചിലവിൽ!പാടാനറിയാത്ത മോഹൻ ലാൽ പാടുന്നതിന്  ഉള്ള പരിപാടി എന്തിനാണ് ഏറ്റെടുത്തത്? പരിപാടി ഫ്ലോപ്പ്  ആയപ്പോൾ പണം  തിരികെ നൽകാമെന്ന് ലാൽ പറയുന്നു. പണം തിരികെ കൊടുത്താൽ ആ കുറ്റം തീരുമോ? ചുണ്ടനക്കി കാട്ടി ഇത്രയും വർഷങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ കബളിപ്പി യ്ക്കുകയും വിഡ്ഢികൾ ആക്കുകയും ചെയ്ത പാപത്തിന് എന്ത് പരിഹാരം? ഏതായാലും തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞ ആ ഒന്നര കോടി മെഡൽ ജേതാക്കൾ ആയ കേരള താരങ്ങൾക്ക് മോഹൻ ലാലിൻറെ പ്രായശ്ചിത്തം ആയി നൽകട്ടെ. 

തിരുവഞ്ചൂരും,ഉമ്മൻ ചാണ്ടിയും മമ്മൂട്ടിയും ഒക്കെ പറയുന്നു  " പ്ലീസ് നിങ്ങൾ മോഹൻ ലാലിനെ വേട്ടയാടരുത്". എന്താണ് ഈ  വേട്ടയാടൽ എന്നത് കൊണ്ട് ഇവർ ഉദ്ദേശിയ്ക്കുന്നത്?  മോഹൻ ലാൽ വലിയ തുക പ്രതിഫലം വാങ്ങി ഒരു പാട്ട് പരിപാടി അവതരിപ്പിച്ചു. അത്  ഫ്ലോപ്പ്. അതിന് പിന്നെ മമ്മൂട്ടിയെ കുറ്റം  പറഞ്ഞാൽ മതിയോ? അതിനു ഉത്തരവാദി മോഹൻ ലാൽ  മാത്രം ആണ്. പണം  ജനങ്ങളുടെതാണ്. ജനത്തിന് ചോദിയ്ക്കാനും അവകാശമുണ്ട്‌.

 ഇത് മോഹൻ ലാലിൽ മാത്രം ഒതുങ്ങുന്നില്ല. പാടാനറിയാത്ത മോഹൻലാലിന്റെ പാട്ട് പരിപാടി വേണമെന്ന് തീരുമാനിച്ചത് ആരാണ്? തിരുവഞ്ചൂർ കൈ മലർത്തുന്നു.അങ്ങിനെ ഓരോരുത്തരും. ഇതിന് ഒരു സബ് കമ്മിറ്റി ഉണ്ടത്രേ. അവരാണ് പരിപാടി  ഫിക്സ് ചെയ്തത് എന്ന്. അതിന് മുകളിൽ ചോദിയ്ക്കാനും പറയാനും ആരും ഇല്ലേ? അങ്ങിനെയെങ്കിൽ ഈ സബ് -കമ്മിറ്റി സരിതയുടെ ഒരു നൃത്ത പരിപാടി  വച്ചിരുന്നെങ്കി ലോ? മുഖ്യ മന്ത്രിയും സ്പോർട്സ് മന്ത്രിയും അത് സ്വീകരിയ്ക്കുമായിരുന്നൊ? ( ഇവരുടെ രണ്ടു പേരുടെയും കാര്യത്തിൽ ഇരിപ്പു വശം അനുസരിച്ച് ഇല്ല എന്ന് തീർത്തു പറയാൻ പറ്റില്ല ). അപ്പോൾ ഇത് എല്ലാവരും കൂടി അറിഞ്ഞു കൊണ്ട് വച്ച പരിപാടിയാണ്. അതിന് തെളിവാണ് തിരുവഞ്ചൂർ നേരത്തെ പറഞ്ഞത്. "എ.ആർ.റഹ്  മാന്റെ പരിപാടി ആലോചിച്ചു, പക്ഷെ 10-15 കോടി ആകുമെന്നുള്ളതിനാലാണ് അതൊഴിവാക്കി ലാലിന്റെ പരിപാടി വച്ചത്" എന്ന്. പരിപാടി പൊളിഞ്ഞപ്പോൾ സൗകര്യ പൂർവം  കാല് മാറുന്നു. ആർക്കും വേണ്ടാത്ത ഒരു കുഞ്ഞാലി മരയ്ക്കാരുടെ എന്തൊക്കെയോ സീൻ കാണിച്ച് അതിലും 20 ലക്ഷം തട്ടി. അതിന് ഇവിടെ എന്തായിരുന്നു പ്രസക്തി?  ദൂര ദർശനിൽ ഭാരതമാകെ  ഈ കോലാഹലം തത്സമയം കണ്ടു കൊണ്ടിരുന്ന വടക്കേ ഇന്ത്യൻ ആൾക്കാർ ചോദിയ്ക്കുകയാണ്, "അരേ  കോനേ യേ  കൂച്ചാലി  മാരക്കാർ?". ആള് പഴയ വല്ല ഒളിമ്പ്യൻ ആണെന്ന് അവർ ധരിച്ചു കാണും. ഓട്ടമോ ചാട്ടമോ ഏത് ഐറ്റം ആണെന്ന് അവർ ആലോചിച്ചു മടുത്തു കാണും. മോഹൻ  ലാലിന് അങ്ങേരുടെ  പുതിയ സിനിമയ്ക്ക് പബ്ലിസിറ്റിയും കിട്ടി  ഇട നിലക്കാർക്ക് കമ്മീഷനും. 

 
മമ്മൂട്ടിയ്ക്ക് ഒരു ഇടത് ചായ്‌വ് (തോൾ  അല്ല ).  സുരേഷ് ഗോപിയാകട്ടെ   ബി.ജെ.പി.എന്ന് പറഞ്ഞു നടക്കുന്നു. എന്നാൽ  തൻറെ ചരിവ്  കോണ്‍ഗ്രസ്സിനോട് ഒന്ന് കണക്റ്റ് ചെയ്യാം  എന്ന വിചാരം ആണ് മോഹൻ ലാലിനെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചത് എന്ന് അനുമാനിയ്ക്കാം.  തിരുവഞ്ചൂർ ഉൾപ്പടെയുള്ള  രാഷ്ട്രീയക്കാർക്ക് ആകട്ടെ  പ്രശസ്തനും ജന പ്രിയനുമായ മോഹൻലാലിനെ മുന്നിൽ നിർത്തി ( ശിഖണ്ടി - ഈ പഞ്ച്  ഡയലോഗ് മോഹൻ ലാൽ ഒരു സിനിമയിൽ പറയുന്നത് ഏതായാലും അറം പറ്റി )   അഴിമതി കാണിയ്ക്കുക എന്ന ലക്ഷ്യവും.  

അഴിമതി കൊണ്ട് മാത്രമല്ല കെടു കാര്യസ്ഥത കൊണ്ടും സംഘാടന പ്പിഴവ് കൊണ്ടും നിറം കെട്ടതായിരുന്നു ഉദ്ഘാടന ചടങ്ങ്. കുറെ താള,വാദ്യ,നൃത്ത  കലാകാരന്മാരെ സ്റ്റെഡിയത്തിൽ നിരത്തി എന്നല്ലാതെ ഒട്ടും ആസ്വാദ്യ ജനകം ആയിരുന്നില്ല  പരിപാടികൾ. കുറെ വേഷങ്ങൾ എന്തൊക്കെയോ കളിച്ചു കൊണ്ട് പോകുന്നു അത്ര തന്നെ. കൈക്കൊട്ടിക്കളിയ്ക്കുന്ന കഥകളി വേഷങ്ങൾ, തെയ്യം കളിയ്ക്കുന്ന ഭാരത നാട്യം വേഷങ്ങൾ. അങ്ങിനെ പലതും. മുഖ്യാഥിതി ആയ സച്ചിൻ ഏതോ കിട്ടിയ കാറിൽ കയറി ആണ് അവിടന്ന് സ്ഥലം വിട്ടത്‌. അത്രയും ആയിരുന്നു അവടത്തെ സജ്ജീകരണങ്ങൾ.മുഖ്യ മന്ത്രിയ്ക്കും, സ്പോർട്സ് മന്ത്രിയ്ക്കും പ്രസംഗ സമയത്ത്  കിട്ടിയ  കാണികളുടെ കൂവൽ അവരുടെ  മനസ്സ് ആണ് വെളിവാക്കിയത്.

ലാൽ പരിപാടിയെ കുറ്റം പറഞ്ഞ് രക്ഷ പെടാനുള്ള ഒരു യജ്ഞം സ്പോർട്സ് മന്ത്രി നടത്തി നോക്കി. ഏശിയില്ല. ഉദ്ഘാടന ആഘോഷ മാമാങ്കത്തിന്റെ  പാളിച്ചകൾ മറച്ചു വയ്ക്കാനും രാഷ്ട്രീയ യജമാനന്മാരെ സന്തോഷിപ്പിയ്ക്കാനും  അഴിമതി മൂടി വയ്ക്കാനും  കെ.  മുരളീധരനെപ്പോലെ ചില ഭരണ കക്ഷി എം.എൽ.എ. മാർ രംഗത്ത് വരികയും ചെയ്തു. അതൊന്നും ജനങ്ങളുടെ മുന്നിൽ വിലപ്പോയില്ല. അഴിമതിയിൽ മനം നൊന്ത് ഗെയിംസിൽ  നിന്നും രാജി വച്ച മുരളി നേരം വെളുക്കുന്നതിനു മുൻപ് രാജി പിൻ വലിച്ചല്ലോ.(രാജി പിൻ വലിച്ചത്  റിക്കാർഡഡ്.  ചുണ്ട് അനക്കിയത് മാത്രം ആയിരുന്നു ). 


ഇത്  മഞ്ഞു മലയുടെ മുനമ്പ് മാത്രമാണ്. ഗെയിംസ് പൂർത്തി യാകുമ്പോഴേയ്ക്കും   ഇനിയും അനേകം കോടികളുടെ അഴിമതി പുറത്തു വരും. ഉദ്ഘാടനത്തിന് 15 കോടി മുടക്കിയവർ സമാപനത്തിനും കോടികൾ  ചിലവാക്കും. ചെലവ് കൂടുന്തോറും ആണല്ലോ കൂടുതൽ പണം അടിച്ചെടുക്കാൻ ഉള്ള അവസരവും വർധിയ്ക്കുന്നത്‌.  ഈ ചെലവാക്കിയ പണവും കമ്മീഷനും എല്ലാം ജനങ്ങളുടെ പണം ആണ്. അപ്പോൾ ആത്യന്തികമായി നഷ്ട്ടപ്പെടുന്നതും ജനങ്ങൾക്ക്‌ തന്നെയാണ്.

 ഒരു ഉദ്ഘാടനമോ സമാപനമോ ഇത്ര ആഡംബരവും ആർഭാടവും ആക്കുന്നത് എന്തിനാണ്? കായിക മത്സരങ്ങൾക്കല്ലേ പ്രാധാന്യം നൽകേണ്ടത്? വെറുതെ നന്നായി നടത്തി എന്ന് പൊങ്ങച്ചം പറയാൻ മാത്രമേ ഇത്തരം ചടങ്ങുകൾ ഉപകരിയ്ക്കൂ.  മുഖ്യ മന്ത്രി  അത് പരസ്യമായ് പ്രഖ്യാപിയ്ക്കുകയും ചെയ്തു. ഇത് അഭിമാനത്തിന്റെ പ്രശ്നമാണ് എന്ന്. ആരുടെ അഭിമാനം? മുഖ്യ  മന്ത്രിയുടെ. അത് പൊതു ജനങ്ങളുടെ ചിലവിൽ വേണോ? മോഹൻ ലാൽ ചെയ്തത് പോലെ ചാണ്ടിയ്ക്ക് ആത്   സ്വന്തം പണം എടുത്ത്  ചെലവാക്കി ക്കൂടേ? 

 സമാപനം ആർഭാടം പൂർണമായും ഒഴിവാക്കി ആരെങ്കിലും ഒരാൾ (കേന്ദ്രത്തിൽ നിന്നും ആരും എത്തുമെന്ന് തോന്നുന്നില്ല). ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ച് സംഭവം അവസാനിപ്പിയ്ക്കണം. ഒരു രൂപയുടെ പോലും ചിലവില്ലാതെ.