Tuesday, February 10, 2015

തിരുവൻ ചോർ

ഒരു ആരോപണം ഉന്നയിക്കുമ്പോൾ  ചോദിച്ചവന് എതിരെ തിരിച്ചൊരു   ആരോപണം  ഉന്നയിയ്ക്കുന്നതാണോ അതിൻറെ മറുപടി ? അല്ല.

 പക്ഷേ രാഷ്ട്രീയക്കാരെല്ലാം ഈ വഴി ആണ് തെരഞ്ഞെടുത്തിരിയ്ക്കുന്നത്. "ഇപ്പോൾ കെ.എസ്.ആർ.ടി.സി. നഷ്ട്ടത്തിൽ ആണല്ലോ" എന്ന് ചോദിച്ചാൽ മുഖ്യ മന്ത്രി തുടങ്ങി യു.ഡി.എഫിലെ ഊത്ത നേതാവ് വരെ തിരിച്ചൊരു ചോദ്യം ആണ്. " നിങ്ങടെ (എൽ.ഡി.എഫ്.) കാലത്തും നഷ്ട്ടത്തിൽ ആയിരുന്നല്ലോ?"  എല്ലാ കാര്യങ്ങളിലും ഇതാണ് സ്ഥിതി. "കേരളം കടക്കെണിയിൽ ആണല്ലോ" എന്നൊരു ചോദ്യം ചോദിയ്ക്കൂ. മാണി തൊട്ട് താഴോട്ടുള്ള എല്ലാവരും ഒരേ   സ്വരത്തിൽ മറു ചോദ്യം ചോദിയ്ക്കും "നിങ്ങടെ കാലത്ത് തുടങ്ങി വച്ചതല്ലേ?"

ഇവന്മാര് കണ്ടു പിടിച്ച ചില വിചിത്രമായ പദ പ്രയോഗങ്ങൾ ഉണ്ട്. "സാമ്പത്തിക പ്രതിസന്ധി ഉണ്ടോ" എന്നതിന് സാമ്പത്തിക പ്രതിസന്ധി ഇല്ല "സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഉള്ളത്" എന്ന് പറഞ്ഞു കളഞ്ഞു  ചാണ്ടിയും മാണിയും. അത് പോലെ മദ്യ നയത്തിൽ ഗത്യന്തരമില്ലാതെ മുട്ട് മടക്കിയ സുധീരൻ ഉണ്ടാക്കിയ പ്രയോഗം ആണ്. "വിയോജിച്ചു കൊണ്ട് യോജിയ്ക്കുന്നു" എന്നത്. ആ ഹെർമൻ ഗുണ്ടർട്ടും എഴുത്തച്ഛനും ഒക്കെ സ്വർഗത്തിൽ ഇരുന്ന് കരയുന്നുണ്ടാകും.

ടൈറ്റാനിയത്തിൽ അഴിമതി നടന്നു എന്ന് പറഞ്ഞാൽ ചാണ്ടിയും കൂട്ടരും നിരത്തുകയായി എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ ടൈറ്റാനിയത്തിൻറെ  പ്രവർത്തനങ്ങൾ. പാമോലിൻ ഇറക്കുമതി അഴിമതി പറഞ്ഞാലും അവർ എൽഡി.എഫ്.തുടങ്ങി വച്ച അഴിമതികൾ പറയും. ശരിയാണ്  എൽഡി.എഫ് അഴിമതി നടത്തി. അത് കൊണ്ട് ഇവർക്കും അഴിമതി നടത്താം എന്നാണോ?

 അവരെ കളഞ്ഞ് ഇവരെ ജനങ്ങൾ ഭരണത്തിൽ കയറ്റിയത് അവരുടെ ഭരണം ശരിയാകാത്തത് കൊണ്ടാണല്ലോ. അപ്പോൾ അവർ നടത്തിയ ഭരണത്തിൻറെ തുടർച്ച അല്ലല്ലോ ജനങ്ങൾ ആഗ്രഹിയ്ക്കുന്നത്. അവർ അഴിമതി നടത്തിയത് കൊണ്ട് പുതിയ സർക്കാരിനെ തെരഞ്ഞെടുത്തു.ഇപ്പോൾ പുതിയ സർക്കാർ പറയുന്നു പണ്ട് അവരും അഴിമതി കാണിച്ചു അതുകൊണ്ട് ഞങ്ങൾ കാണിച്ചാലും നിങ്ങൾ  സഹിച്ചു കൊള്ളണം എന്ന്.

ഈ ദേശീയ ഗെയിംസിൽ അടി മുടി അഴിമതി ആണ്.ഓരോന്നായി പുറത്തു വന്നു കൊണ്ടിരിയ്ക്കുന്നു. അതിനു മറുപടി പറയാതെ കായിക കളി മന്ത്രി  പത്ര സമ്മേളനം വിളിച്ചു കൂട്ടി പറയുകയാണ്‌ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് വക മാറ്റി ചിലവഴിച്ചു എന്ന്. അങ്ങിനെ ചെയ്തെങ്കിൽ അതിനു നടപടി എടുക്കണം. ഇവിടെ തിരുവൻചോർ   ഒരു തരം ബ്ലാക്ക് മെയിലിംഗ് നടത്തുകയാണ്. കഴിഞ്ഞ കാല അഴിമതിയുടെ രേഖ  എൻറെ കയ്യിലുണ്ട്. നിങ്ങൾ കൂടുതൽ ആരോപണങ്ങൾ എനിക്കെതിരെ  ഉന്നയിച്ചാൽ ഞാൻ  അത് പുറത്തെടുക്കും എന്ന നിലപാട് ആണ് അദ്ദേഹം എടുക്കുന്നത്. മറ്റൊരു കുറ്റം കൂടി തിരുവൻചോർ   ചെയ്യുന്നുണ്ട്. അഴിമതി രേഖകളും കയ്യിൽ വച്ച്  അഴിമതിയ്ക്കെതിരെ  നടപടി എടുക്കാതെ  ഇരിയ്ക്കുന്നു. അതിലൂടെ  അഴിമതിയെ സഹായിയ്ക്കുകയാണ് പുള്ളി ചെയ്യുന്നത്.. കുറച്ചു തെളിവുകൾ മാറ്റി വയ്ക്കുന്നും ഉണ്ട് തിരുവൻചോർ. പ്രതിപക്ഷ ത്തെ ഒതുക്കാൻ ഒരു തുറുപ്പ് ചീട്ട് ആയി. ഇത് തെളിവ് മൂടി വയ്ക്കൽ എന്ന കുറ്റം അല്ലേ ? ഭരണ ഘടന മുൻ നിർത്തി സത്യ പ്രതിജ്ഞ എടുത്ത ഒരു മന്ത്രിയാണ് ആൾ.6 comments:

 1. നോർത്തിന്ത്യസ്സിന് പിള്ള മനമാണ്
  അവർ സത്യം പറഞ്ഞു...!

  ReplyDelete
 2. ഒരു ബിഗ്‌ സല്യൂട്ട് മാഷെ സത്യം ഇത് ഇവരുടെ മുഖത്ത് തന്നെ നോക്കി ചോദിയ്ക്കാൻ പത്രക്കാര് പോലും ഇല്ലല്ലോ നമ്മുടെ നാട്ടിൽ

  ReplyDelete
  Replies
  1. ബൈജൂ , ഈ പത്രക്കാരെല്ലാം കുത്തക മുതലാളിമാരുടെ പാവകളാണ്.പിന്നെയും സോഷ്യൽ മീഡിയ യും ഇ- പത്രങ്ങളും ആണ് കുറച്ചെങ്കിലും ഇതിനെ ഒക്കെ എതിർക്കുന്നതും സത്യം പുറത്തു കൊണ്ട് വരുന്നതും.

   Delete
 3. 100% യോജിക്കുന്നു.... കാരണം യോജിക്കാതെ പറ്റില്ലല്ലോ. തിരിച്ചെന്തെങ്കിലും ചോദിച്ചാല്‍ ബ്ലാക്ക് മെയിലിംഗ് ആണെന്നല്ലേ പറഞ്ഞു വച്ചിരിക്കുന്നത്......ഹഹഹഹ...അടിപൊളി ബിബിന്‍ മാഷേ-പെരുത്ത ഇഷ്ട്ടം..പക്ഷെ ഒരു rqst. ഒരുത്തനേം വിടരുത്...നേര് നേരിന്റെ വഴിക്ക് പോട്ടെ.... അതാരായാലും..!

  ReplyDelete
 4. ഇവനൊക്കെ നന്നാവാതെ നാടു നന്നാവൂല്ല അന്നൂസേ.

  ReplyDelete