Saturday, February 28, 2015

cleavage

 സ്തന വിടവ് പ്രദർശനം ചൈനയിലും പ്രശ്നം  ആകുന്നു. സ്തനങ്ങളുടെ   മുകൾ ഭാഗം അമിതമായി തുറന്നു കാട്ടുന്ന "The Investiture of the Gods' എന്ന  എന്ന ടെലിവിഷൻ ഷോ യ്ക്ക് ഭാഗിക  സെൻസർ ചൈന ഏർപ്പെടുത്തി.  സെൻസറിന് ശേഷം ശരിയായി ബ്ലൌസ് ഒക്കെ ഇട്ട് മുല മറച്ചു കൊണ്ടാണ് പിന്നെ   ഷോ കാണിച്ചത്.  കഴിഞ്ഞ ഡിസംബറിൽ   Empress of China എന്ന ഒരു ടെലിവിഷൻ സീരീസിനു ഇത് പോലെ സെൻസർ  ഏർപ്പെടുത്തിയിരുന്നു.അടുത്തിടെ  ഭാരതത്തിലും സ്തന വിടവ്  വ ളരെ പ്രശ്നങ്ങൾ ഉണ്ടാക്കിയല്ലോ.  ദീപിക പദുക്കോണ്‍ സ്വയം നിന്ന് കൊടുത്ത്  എടുപ്പിച്ച  ഇത്തരം കുറെ ചിത്രങ്ങൾ വോഗ് മാഗസിനിൽ  വന്നു. അന്നതിന്റെ കാശ് വാങ്ങിച്ചു. കുറെ കാലത്തിനു ശേഷം അത്തരം ഒരു ചിത്രം വോഗിൽ വന്നപ്പോൾ  " അതെ എനിയ്ക്ക് മുലകൾ ഉണ്ട്, മുലയിടുക്കും. അതിനെന്താണ് ?" എന്ന് ചോദിച്ച് ഭാരതീയരെ ദീപിക വിഡ്ഢികൾ  ആക്കിയല്ലോ. 
http://www.keralamdevelopment.blogspot.in/2014/09/i-have-breasts.html

ഏതായാലും ചൈന സെൻസർ ഏർപ്പെടുത്തിയത് പോലെ ഇന്ത്യയിലും ആകണോ? മദാമ്മ മാർ ഇങ്ങിനെ വസ്ത്രം ധരിയ്ക്കുന്നതും മാറിടം  കാണിയ്ക്കുന്നതും അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. വീട്ടിൽ നിൽക്കുമ്പോഴും പുറത്തു പോകുമ്പോഴും ഇത്തരം വസ്ത്ര ധാരണ രീതി അവിടെ സർവ സാധാരണമാണ്. അതുകൊണ്ട് അവർക്ക് ഈ വിടവ് കാണിയ്ക്കുന്നത് ഒരുപ്രശ്നമേ അല്ല. വിടവ് കാണിയ്ക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന്‌ പറയുന്നതാണ് അവർക്ക് അത്ഭുതം. ഇത് അടച്ചു വച്ച് ഭാരതീയർ എങ്ങിനെ ജീവിയ്ക്കുന്നു എന്ന് മദാമ്മമാർ അത്ഭുതപ്പെടുന്നുണ്ടാകാം.

ഭാരതത്തിൽ ഇങ്ങിനെയൊരു വസ്ത്ര ധാരണ രീതി ഇല്ല. ആകെ അൽപ്പമൊക്കെ കാണിക്കുന്നത് സിനിമയിൽ ആണ്. അന്യ പുരുഷരെ  കാണുമ്പോൾ തല സാരിത്തലപ്പ് കൊണ്ട് മറയ്ക്കുന്ന  ഭാവശുദ്ധിയുള്ളവരാണ്   വടക്കേ ഇന്ത്യൻ "ബഹു"/   സ്ത്രീകൾ. അങ്ങിനെ സ്വന്തം അമ്മായി അപ്പനെ കാണുമ്പോൾ പോലും,   തല മറയ്ക്കുന്ന ലജ്ജാവതികൾ  ആണ് അടുത്ത രംഗത്തിൽ   മുല പകുതിയും പുറത്തു കാണിയ്ക്കുന്നത് എന്നുള്ളത് എത്ര വിചിത്രം. പിന്നെ പാശ്ചാത്യ സംസ്കാരം അനുകരിച്ച് ചലച്ചിത്ര അവാർഡ് ചടങ്ങുകളിൽ  നമ്മുടെ നടിമാർ മദാമ്മമാരെ പ്പോലെ താഴ്ത്തി ഇറക്കി വെട്ടിയ കുപ്പായം ധരിയ്ക്കാൻ തുടങ്ങി. അത് കൊണ്ടൊന്നും വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല എന്ന് കണ്ട് മറ്റ് അവസരങ്ങളിലും തുറന്നു കാട്ടാൻ തുടങ്ങി. അങ്ങിനെ പോസ് ചെയ്ത ചിത്രങ്ങൾ മാഗസിനുകളിൽ വരാൻ തുടങ്ങി. പതിയെ  എല്ലാവരും ഈ വസ്ത്ര ധാരണ രീതി അംഗീകരിയ്ക്കാൻ തുടങ്ങി.

ഇപ്പോഴിറങ്ങുന്ന ഹിന്ദി  സിനിമകൾ  നോക്കൂ. തള്ള ചത്ത് കരയുന്ന സീൻ ആയാലും നായിക ഇങ്ങിനെയുള്ള ഇറക്കി വെട്ടിയ ബ്ലൌസ്    ആയിരിയ്ക്കും ധരിക്കുക. നായികയുടെ മാത്രം കാണിച്ചാൽ പോരാ എന്ന് കരുതുന്ന സംവിധായകൻ  ഇത് പോലെ ജട്ടിയും ബ്രെസിയറും തരത്തിൽ വസ്ത്രങ്ങൾ ധരിച്ച കുറെ പെണ്ണുങ്ങളെ കൂടി രംഗത്തിറക്കി ഒരു നൃത്തം അവതരിപ്പിയ്ക്കും.  എല്ലാ ഭാഷാ സിനിമകളും ഇതു പോലെ ആയിട്ടുണ്ട്‌.അതു കണ്ട് ടെലിവിഷൻ സീരിയലുകളും തുടങ്ങി ക്കഴിഞ്ഞു.  

ഇത്തരം തുറന്നു കാട്ടലുകളെ സ്വകാര്യ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് മാർക്സിസ്റ്റ് പാർട്ടി ആണ്. സെൻസർ ബോർഡിനെ തെറി പറയുന്നതും. ഇനി അവർ എന്തു ചെയ്യും? അവരുടെ വാഗ്ദത്ത ഭൂമി ചൈന ആണ് സെൻസർ ഷിപ്‌ ഏർപ്പെടുത്തിയത്.  അത് തെറ്റാണെന്ന് പറയേണ്ടി വരില്ലേ?

സെക്സിന്റെ അതി പ്രസരം ആണ് ഇന്ത്യൻ സിനിമകളിൽ. വസ്ത്ര ധാരണത്തിലും, നൃത്ത രംഗങ്ങളിലും സെക്സ് അമിതമാകുന്നു. അത് പോലെ തന്നെ നഗനതയും ചൂടൻ കിടപ്പറ രംഗങ്ങളും.   ഇവിടത്തെ സിനിമകളിലും സീരിയലുകളിലും ചൈന കൊണ്ട് വന്നത് പോലെ  ഒരു സെൻസർഷിപ്പ് കൊണ്ട് വരാൻ സമയം അതിക്രമിച്ചിരിയ്ക്കുന്നു.  

4 comments:

 1. ഉപഭോക്താവ് എതിരഭിപ്രായം തുറന്നു പറയുന്നതിൽ ക്ഷമിക്കുക

  ReplyDelete
 2. സാരമില്ല. എങ്കിൽ അങ്ങിനെ ആകട്ടെ.

  ReplyDelete
 3. സെക്സിന്റെ അതി പ്രസരം ഇല്ലാത്ത എന്ത് കുന്ത്രാണമാണ് ഇന്നില്ലാത്തത്..അല്ലേ..!

  ReplyDelete
  Replies
  1. അതെ മുരളി കാണാൻ ഒരു സുഖം ഉള്ളതു കൊണ്ട് ആൾക്കാർക്ക് സന്തോഷവും.

   Delete