Monday, February 9, 2015

ലോക ആയുക്ത

പാറ്റൂർ ഭൂമി കയ്യേറ്റ കേസിൽ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ്  എ.ഡി.ജി.പി. ജേക്കബ് തോമസ്‌ ലോക ആയുക്തയ്ക്ക് സമർപ്പിച്ച  റിപ്പോർട്ട് അനാവശ്യമെന്നും ആവശ്യപ്പെടാത്തതും (un called for) എന്ന് പറഞ്ഞ് ലോക ആയുക്ത തള്ളി. പുതുതായി അതിൽ ഒന്നും ഇല്ല എന്നും ലോ.ആ. പറയുന്നുണ്ട്.   അതു ഭദ്രമായി മുദ്ര വച്ച് സൂക്ഷിയ്ക്കാൻ രജിസ്റ്റ്രാർക്ക് നൽകി.

ഇവിടെ ഒരു സംശയം ഉദിയ്ക്കുന്നു. ആവശ്യമില്ല എന്ന് പറഞ്ഞ റിപ്പോർട്ട്, ആവശ്യപ്പെടാതെ തന്നു എന്ന് പറഞ്ഞ  റിപ്പോർട്ട്,   ഒരു FIR ൻറെ  പ്രാധാന്യം പോലും ഇല്ല എന്ന് പറഞ്ഞ  റിപ്പോർട്ട്, ഒരു പ്രസക്തിയും ഇല്ല എന്ന് പറഞ്ഞ്  തള്ളിക്കളഞ്ഞ റിപ്പോർട്ട്  വിജിലൻസിന് തിരിച്ച് നൽകുന്നതിനു പകരം  ലോക ആയുക്ത  പരസ്യമാക്കാതെ  രഹസ്യമായി  എന്തിന് സൂക്ഷിച്ചു വയ്ക്കണം  എന്നത് അൽപ്പം പോലും മനസ്സിലാകുന്നില്ല. 

ഈ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിനു മുൻപ് ചോർന്നു എന്ന് പറഞ്ഞ് വിജിലൻസ് എസ്.പി.യെ വിളിച്ചു വരുത്തി ലോക ആയുക്ത ശാസിച്ചു. അത് കഴിഞ്ഞ് ലോക ആയുക്ത തന്നെ പറഞ്ഞു; മാധ്യമങ്ങൾ ചോർന്നു എന്ന് പറഞ്ഞ റിപ്പോർട്ട് അല്ല ഇത്. 24 പേജ് പറഞ്ഞിട്ട് ഇത് 35 പേജ് ഉണ്ട്. ഇങ്ങിനെയൊക്കെ.

ഈ റിപ്പോർട്ട് ചോർന്നില്ല എങ്കിൽ പിന്നെ എന്തിനാണ് വിജിലൻസ്കാരെ വിളിച്ച് ശാസിച്ചു? അതും മനസ്സിലാകുന്നില്ല.  

6 comments:

  1. എല്ലാം മനസ്സിലാകാത്ത കാര്യങ്ങൾ...അല്ലേ ഭായ്

    ReplyDelete
    Replies
    1. പക്ഷെ മനസ്സിലാകേണ്ടവർക്ക് എല്ലാം മനസ്സിലാകും.

      Delete
  2. വേശ്യക്കും മാനം ഉണ്ടെന്നു നീതി പീഠം വിധി കല്പ്പിച്ച നാട്ടിൽ ബിജു രമേഷിനെ ഇപ്പൊ കണ്ടോ നീതി കൊണ്ട് പീഡിപ്പിക്കുന്നത്, അതിനിടെ ബിന്ധ്യ തോമസ്‌ നടത്തിയ വെളിപ്പെടുത്തൽ കഴിഞ്ഞു അവരുടെ പൊടിപോലും ഇല്ലാതെ ഒളിപ്പിച്ചു, ഇന്ന് നിശാന്തിനി IPS അവരുടെ സ്ഥാനം തെറിച്ചു, മാവോയിസ്റ്റ് ജോർജ് ചേട്ടൻ പറഞ്ഞ ഉടനെ ആയുധം താഴെ വച്ചു എന്തൊക്കെയാ ഈ നാട്ടിൽ നടക്കുന്നെ, ഈ ജേകബ് തോമസിനെ പോലെ കഴിവുള്ള ഉദ്യോഗസ്ഥരെ തളചിടുമ്പോ തന്നെ തച്ചങ്കരി മാർ പ്രൊമോഷൻ കിട്ടി പോകുന്ന പോക്ക് കാണുന്നില്ലേ

    ReplyDelete
    Replies
    1. ബൈജൂ,ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ ...... സമയമെടുക്കും എന്ന് മാത്രം.

      Delete
  3. ബിപിൻജി, താങ്കൾ ആം ആദ്മി പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കണമെന്നാണെന്റെ ചിന്ത.

    ReplyDelete
    Replies
    1. ആൾ രൂപൻ, ഇങ്ങിനെയൊക്കെ പറഞ്ഞാൽ അവരും നമ്മളെ ഒതുക്കും.

      Delete