2015, മാർച്ച് 19, വ്യാഴാഴ്‌ച

ബലാൽസംഗം

ഭാരതത്തിന്‌ അപമാന (അതോ അഭിമാനമോ) ആയി മറ്റൊരു ബലാൽസംഗം കൂടി നടന്നിരിക്കുന്നു. ഒരു ബലാത്സംഗ പ്രതിയുടെ ന്യായീകരിച്ചു കൊണ്ടുള്ള അഭിമുഖം നിരോധിച്ചതിന് എതിരെ കുറെ രാജ്യ സ്നേഹികൾ യുദ്ധം ചെയ്യുന്നതിന് ഇടയിൽ ആണ് മറ്റൊരു ബലാൽസംഗം നടക്കുന്നത്. 

തിഹാർ ജയിലിലെ അഭി മുഖത്തിൽ ബലാത്സംഗ പ്രതി പറഞ്ഞത് 'പെണ്ണുങ്ങൾ വസ്ത്ര ധാരണം ചെയ്യുന്ന രീതിയും അവർ രാത്രി ഇറങ്ങി നടക്കുന്നതും ആണ് പ്രശ്നം' എന്നാണ്. അത് പ്രസിദ്ധീകരിക്കാത്തതിനാണ് അഭിപ്രായ സ്വാതന്ത്ര്യം ഹനിച്ചു എന്ന് പറഞ്ഞു കുറെ പ്പേർ മുറവിളി കൂട്ടുന്നത്‌. ഇവിടെ പശ്ചിമ ബംഗാളിൽ കൂട്ട ബലാത്സംഗത്തിന് ഇരയായത് 71 വയസ്സുള്ള വന്ദ്യ വയോധികയായ ഒരു കന്യാ സ്ത്രീ ആണ്. പ്രലോഭിക്കുന്ന വസ്ത്രമാണോ ആ പാവം അമ്മ ധരിച്ചിരുന്നത്? രാത്രിയിൽ ഇറങ്ങി നടക്കുകയായിരുന്നോ ആ പാവം സ്ത്രീ?

സംസ്ക്കാരം ഉണ്ടായി നമ്മൾ നന്നാവും എന്നൊന്നും ആരും പ്രതീക്ഷിക്കണ്ട. കാരണം സ്ത്രീകളെ ബഹുമാനിക്കുന്ന ഭാരതീയ സംസ്കാരം അല്ല നമ്മൾ ഇന്ന് പിന്തുടരുന്നത്. അതിനെ പുതു തലമുറ പുശ്ചിച്ചു തള്ളുകയാണ്. അതിനാൽ കഠിനമായ ശിക്ഷ തന്നെ വേണം.

സുര്യ നെല്ലി കുറ്റാരോപിതൻ  രാജ്യ സഭ അംഗം  പി.ജെ.കുര്യൻ, കുരിയൻ നിരപരാധി എന്ന് അന്വേഷണ റിപ്പോർട്ട് നൽകിയ സിബി മാത്യു, അന്നത്തെ ഇര ഒരു മോശപ്പെട്ട സ്വഭാവക്കാരി ആണെന്ന് പറഞ്ഞ   ജസ്റ്റീസ് ബസന്ത്. ഇവരൊക്കെ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ ബലാൽസംഗം ചെയ്തവന് ശിക്ഷ കിട്ടും എന്ന് നമുക്ക് എങ്ങിനെ പറയാൻ കഴിയും?

8 അഭിപ്രായങ്ങൾ:

  1. ഒരു ഉറപ്പും ഇല്ല .നാഗാലാണ്ടിലെ പോലെ ആളുകള്‍ നിയമം കയ്യിലെടുക്കും വരെ ഇവനൊക്കെ ഞെളിഞ്ഞു തന്നെ നടക്കും .പ്രസക്തമായ പോസ്റ്റ്‌ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവസാനം അങ്ങിനെ തന്നെ സംഭവിക്കും എന്ന് തോന്നുന്നു മിനി.

      ഇല്ലാതാക്കൂ
  2. ശക്തമായ നിയമമാണിവിടെ വേണ്ടത് .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിയമങ്ങൾ ഇല്ലാത്തതല്ല. അത് രാഷ്ട്രീയക്കാർ സ്വന്തം താൽപ്പര്യത്തിന് വളച്ചു എടുക്കുന്നതാണ് കാരണം മാനവൻ.

      ഇല്ലാതാക്കൂ
  3. ഒരിക്കലും ഇത്തരം കുറ്റവാളികളെ വെച്ചു പൊറുപ്പിക്കരുത്.. കഠിനമായ ശിക്ഷ തന്നെ നൽകണം..അതിനെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളും യോജിച്ച് നിൽക്കണം..

    മറുപടിഇല്ലാതാക്കൂ
  4. മാനവ ധ്വനി: അതാണ്‌ ഇവിടെ നടക്കാത്തത്.

    മറുപടിഇല്ലാതാക്കൂ
  5. സംസ്ക്കാരം ഉണ്ടായി നമ്മൾ നന്നാവും എന്നൊന്നും ആരും പ്രതീക്ഷിക്കണ്ട. കാരണം സ്ത്രീകളെ ബഹുമാനിക്കുന്ന ഭാരതീയ സംസ്കാരം അല്ല നമ്മൾ ഇന്ന് പിന്തുടരുന്നത്. അതിനെ പുതു തലമുറ പുശ്ചിച്ചു തള്ളുകയാണ്. അതിനാൽ കഠിനമായ ശിക്ഷ തന്നെ വേണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് മുരളീ മുകുന്ദൻ . പക്ഷേ ശിക്ഷ ആരാണ് നടപ്പാക്കേണ്ടത്? നീതി ന്യായ കോടതികളും പോലീസും. രാഷ്ട്രീയ ക്കാരും ഉറ്റവരും ഉടയവരും രാഷ്ട്രീയക്കാരും ബലാല്സംഗ പ്രതികൾ ആകുമ്പോൾ ആണ് ശിക്ഷയ്ക് പകരം രക്ഷിക്കുന്നത്,

      ഇല്ലാതാക്കൂ