Saturday, September 26, 2015

പരസ്യം-സുപ്രീം കോടതി വിധി.

സുപ്രീം കോടതി 2015 മെയ്‌  13 ന് പുറപ്പെടുവിച്ച വിധി സുപ്രധാനമാണ്‌.
പൊതു ജനങ്ങളുടെ പണം ഖജനാവിൽ നിന്നുമെടുത്ത് സർക്കാരുകൾ  പരസ്യങ്ങൾ നൽകി ദുരുപയോഗം ചെയ്യുന്നതിനെതിരായുള്ള വിധി ആയിരുന്നു അത്. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കന്മാരും തങ്ങളെ മഹത്വവത്കരിക്കാനും ജനപ്രിയരാക്കാനും ഈ പരസ്യങ്ങൾ ഉപയോഗിക്കുന്നു എന്നതിനാൽ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി വളരെ വ്യക്തമായി മാർഗ നിർദ്ദേശങ്ങൾ  സമർപ്പിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇത്തരം പരസ്യങ്ങളിൽ ഇന്ത്യയുടെ   പ്രസിഡന്റ് , പ്രധാന  മന്ത്രി, ചീഫ് ജസ്റ്റീസ് എന്നിവരുടെ ചിത്രം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും വിധിയിൽ പറയുന്നുണ്ട്. ആ മുഖങ്ങളും  പല്ല് മുഴുവൻ  കാട്ടിയുള്ള ചിരിയും കാണേണ്ടി വരില്ലല്ലോ എന്ന ആശ്വാസത്തിലാണ്  ജനങ്ങൾ. 

രാഷ്ട്രീയ ക്കാർക്ക് ഈ വിധി ഇഷ്ട്ടപ്പെടില്ല എന്നറിയാം. അതിനെ തരണം ചെയ്യാൻ പരോക്ഷമായി പലതും ചെയ്യുന്നുണ്ട് ഭരണാധികാരികൾ. അത്തരം ഒരു ഉദ്യമമാണ്  ഇന്ന്  കേരള സർക്കാർ പ്രസിദ്ധീകരിച്ച ഒരു പരസ്യം. ഈ പരസ്യം സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്."വികസന സമന്വയം" എന്ന പേരിൽ ഒരു  ടാബ്ലോയിഡ് സൈസ്  പതിനാറു പേജ് പത്രം ആയിരുന്നു പരസ്യം ആയി ( 26.9.2015 ൽ)  പ്രസിദ്ധീകരിച്ചത്. 9 ലക്ഷം കോപ്പികൾ ആണ് അടിച്ചത്. അതിൻറെ മുൻ പേജിൽ മുഖ്യ മന്ത്രിയുടെ ചിത്രം. മുഖ്യ മന്ത്രി നമ്പർ 1 ആണ് എന്ന് കാണിക്കത്തക്ക വിധത്തിൽ ഡിസൈൻ ചെയ്ത മുഖ ചിത്രം. അവിടം തൊട്ടു തുടങ്ങുന്നു സുപ്രീം കോടതി വിധിയുടെ ലംഘനം.

(i) മുഖ്യ മന്ത്രിയുടെ രണ്ടു ചിത്രങ്ങൾ കൂടി അക പേജുകളിൽ ഉണ്ട്. അതിൽ  ഒരെണ്ണം വികസനവുമായി യാതൊരു ബന്ധവും ഇല്ലാത്ത പരേഡിൽ സല്യുട്ട് സ്വീകരിക്കുന്ന ചിത്രം. കൂടാതെ പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ ഒരു  ചിത്രവും കൊടുത്തിരിക്കുന്നു.

 "തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിൽ ഏറ്റവും സാർഥകമായ നാളുകളാണ് പിന്നിട്ട നാല് വർഷങ്ങൾ" എന്ന് പരസ്യം  പറയുമ്പോൾ

(ii  )മുൻകാല സംരംഭങ്ങളോ,നില നിന്നിരുന്ന നയങ്ങളോ പുതിയത് എന്ന പേരിൽ അവതരിപ്പിക്കരുത് എന്ന നിർദ്ദേശം. (iii ) അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയെ 'പോസിറ്റീവ് ആയി പ്രൊജക്റ്റ്  ചെയ്യരുത് (iv )  ഒരു രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി പൊതു ജന പിന്തുണ നേടുക എന്ന ഉദ്ദേശം തുടങ്ങിയ കാര്യങ്ങൾ പാടില്ല എന്നി വയുടെ ഒക്കെ ലംഘനമാണ്.

"2006 മുതൽ 2011 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക്  നൽകിയതിന്റെ ഇരട്ടിയിലധികം തുക തുടർന്നുള്ള 5 വർഷങ്ങളിൽ നൽകാൻ കഴിഞ്ഞു" എന്ന് പരസ്യത്തിൽ പറയുന്നു.

 (v ) അത്  മുൻ സർക്കാരിനെതിരെ ഉള്ള പരാമർശമാണ്. സർക്കാരിനെ വിമർശിക്കുന്ന പാർട്ടികൾക്കെതിരെ  'നെഗറ്റീവ്' ആയ ധാരണ പരത്തരുത്‌ എന്ന ചട്ടത്തിന്റെ ലംഘനം ആണ്.

ഒരു മലയാള ദിനപത്രത്തിന്റെ കൂടെയാണീ ടാബ്ലോയിഡ് സൈസ്  പതിനാറു പേജ് പത്രം വിതരണം ചെയ്തത്. കൂടാതെ ഇത് അച്ചടിച്ചിരിക്കുന്നതും അവരുടെ പ്രസ്സിൽ ആണ്.

( vi) പരസ്യങ്ങൾ  മീഡിയ ഹൌസുകളെ 'പാട്രനൈസ്' ചെയ്യാനോ അനുകൂല റിപ്പോർട്ടിന് അവരുടെ സഹായം തേടാനോ ആകരുത് എന്നതിൻറെ ലംഘനം ആണ്. 

9 comments:

 1. എല്ലാം ജനങ്ങളുടെ വിധി !

  ReplyDelete
  Replies
  1. ഒന്നൊ ഴിവാക്കാൻ വല്ല വഴീമുണ്ടോ എന്നാണു ഷഹീം ഇനി നോക്കേണ്ടത്.

   Delete
 2. കാലന്‍ കൈവിട്ട ജന്മങ്ങള്‍..... കന്നി മാസത്തിന്‍റെ സന്തതികള്‍......

  ReplyDelete
  Replies
  1. ക ന്നിമാസങ്ങളെയും ഇപ്പോൾ ഒന്നും ചെയ്യാൻ വയ്യാതെ ആയല്ലോ വിനൊദെ. കടി കൊള്ളുക.

   Delete
 3. നിയമം പരമാവധി നിഷേധിക്കലാണല്ലൊ പൗരന്മാരും ഭരണാധികാരികളും ചെയ്തു കൊണ്ടിരിക്കുന്നത്. അതിൽ പുതുമയൊന്നുമില്ല. പ്രത്യേകിച്ച് കോട തി വിധികളും മറി കടക്കാൻ നിയമ നിർമ്മാണം വരെ നത്തുന്ന നാടാ ണ് നമ്മുടേത് ..

  ReplyDelete
 4. നിയമം പരമാവധി നിഷേധിക്കലാണല്ലൊ പൗരന്മാരും ഭരണാധികാരികളും ചെയ്തു കൊണ്ടിരിക്കുന്നത്. അതിൽ പുതുമയൊന്നുമില്ല. പ്രത്യേകിച്ച് കോട തി വിധികളും മറി കടക്കാൻ നിയമ നിർമ്മാണം വരെ നത്തുന്ന നാടാ ണ് നമ്മുടേത് ..

  ReplyDelete
 5. നിയമം പരമാവധി നിഷേധിക്കലാണല്ലൊ പൗരന്മാരും ഭരണാധികാരികളും ചെയ്തു കൊണ്ടിരിക്കുന്നത്. അതിൽ പുതുമയൊന്നുമില്ല. പ്രത്യേകിച്ച് കോട തി വിധികളും മറി കടക്കാൻ നിയമ നിർമ്മാണം വരെ നത്തുന്ന നാടാ ണ് നമ്മുടേത് ..

  ReplyDelete
 6. തേവരുടെ മുതൽ ...
  പരസ്യം കൊണ്ട് വിപണനവും നടത്താം , വരുമാനോം വാരം
  എന്താ‍ാല്ലേ

  ReplyDelete
 7. അടുത്ത മന്ത്രിസഭയിൽ ഒരു ഉത്ഘാടന വകുപ്പ് കൂടി പ്രതീക്ഷിക്കാം
  വീണ്ടും അധികാരത്തിൽ വരുമല്ലോ
  മാർക്സിസ്റ്റ്‌ പാർട്ടി ഇപ്പൊ വെള്ളാപ്പള്ളിയുടെ പിറകെ അല്ലെ
  അയാളല്ലേ ഇപ്പൊ കേരളത്തില അഴിമതി മുഴുവൻ നടത്തിയത്
  സോളാർ അഴിമതി ബാർ കോഴ ഒന്നിലും ക്ലച്ചു പിടിച്ചില്ല

  ReplyDelete