Sunday, September 6, 2015

പോണ്‍ വേണമോ വേണ്ടയോ


"പൊതുവെ ഉത്തര മുതലാളിത്ത ദിശയെ കാഴ്ച്ചയുടെ കാലമായിട്ടാണ് വിലയിരുത്താറുള്ളത്.കാഴ്ചയുടെ ചടുലത,വർണ പരത എന്നിവയെല്ലാം കാമനകളെ പെട്ടെന്ന് കൈ യടക്കുന്നതിനാൽ അവയെ കേന്ദ്രീകരിച്ച സാമ്സ്കാരികൊൽപ്പന്നങ്ങൾക്കു  വശ്യത കൂടുകയും വിപണി മൂല്യവും മാധ്യമ പരിഗണനയും കിട്ടുകയും ചെയ്യും." 

വല്ലതും മനസ്സിലായോ? അതാണ്‌ പ്രശ്നം. ഒരു മലയാളം വാരികയിൽ വന്ന ഒരു പ്രമുഖ ലേഖനം ആണിത്. വിഷയം പോണ്‍ സൈറ്റുകളെ നിരോധിക്കണോ വേണ്ടയോ എന്നതാണ്.ലേഖനം ഇങ്ങിനെ പോകുന്നു. നാലഞ്ചു പേജ് കഴിഞ്ഞാലും പോക്ക് ഇങ്ങിനെ തന്നെ. എവിടെയോ ഒന്ന് പറയുന്നുണ്ട്. സാധനം വേണമെന്ന്. ബാക്കിയൊക്കെ ഈ തരത്തിൽ എന്തൊക്കെയോ എഴുതി കൂട്ടിയതാണ്.

എഴുതാൻ ഒന്നുമില്ലാത്ത, എഴുത്ത് വറ്റിയ എഴുത്തുകാർ. പണ്ടത്തെ അവരുടെ പേര് മുതലെടുത്ത്‌ എന്തെങ്കിലും എഴുതാൻ വാരികകളും സമ്മതിക്കുന്നു. അങ്ങിനെയാണ് ഇത്തരം ആശയ ദാരിദ്ര്യം  പ്രകടമാക്കുന്ന ലേഖനങ്ങളും കഥയും കവിതയും ഒക്കെ പ്രസിധീകൃതമാകുന്നത്. 

 പൊതുവെ ഇന്നത്തെ പ്രസിദ്ധീകരണങ്ങളിൽ ഒക്കെ ഇത്തരം ഗിമ്മിക്കുകൾ ആണുള്ളത്. പോണ്‍ വേണമോ വേണ്ടയോ എന്ന് പറയാനായി എത്ര പേജുകൾ ആണിങ്ങിനെ വെസ്റ്റ്‌ ആക്കിയത്?  സംഭവം മാതൃഭൂമി വാരികയിൽ ആണ് ഈ എഴുത്തിന്റെ ഹൈ ലൈറ്റ് ബീഫ് നിരോധനം പോലെ ഭരണ കൂടം നടത്തുന്ന കൈ കടത്തലുകൾ വിവരിക്കുന്നു എന്നതാണ്. അതാണ്‌ ഒന്നുമില്ലാത്ത നാലഞ്ചു പേജ് പ്രസിദ്ധീകരിക്കാൻ മാതൃഭൂമി തയ്യാറായതിനു കാരണം.

ഇന്നത്തെ പ്രത്ര ധർമം ഒക്കെ ഇത് തന്നെ.  പത്രങ്ങൾക്കും ചാനലുകൾക്കും വയറു നിറയെ പരസ്യം കൊടുക്കുന്ന നിറപറയുടെ  മുളക് പൊടി മല്ലിപ്പൊടി മഞ്ഞൾ പ്പൊടി എന്നിവയിൽ നിയമ വിരുദ്ധമായ വസ്തുക്കൾ കണ്ടെത്തിയിട്ടും അതൊന്നു പറയാൻ ഈ പത്രങ്ങളോ ചാനലുകാലോ തയ്യാരായില്ലല്ലോ. അത് തന്നെ കാര്യം.

8 comments:

 1. എഴുതാൻ ഒന്നുമില്ലാത്ത, എഴുത്ത്
  വറ്റിയ എഴുത്തുകാർ. പണ്ടത്തെ അവരുടെ
  പേര് മുതലെടുത്ത്‌ എന്തെങ്കിലും എഴുതാൻ വാരികകളും സമ്മതിക്കുന്നു. അങ്ങിനെയാണ് ഇത്തരം ആശയ ദാരിദ്ര്യം പ്രകടമാക്കുന്ന ലേഖനങ്ങളും കഥയും കവിതയും ഒക്കെ പ്രസിധീകൃതമാകുന്നത്. ...

  വളരെ ശരി

  ReplyDelete
  Replies
  1. വായിക്കാൻ ആളുമില്ല. അത് പോലെ വായനയും ഒട്ടും ഇല്ല മുരളീ

   Delete
 2. സാര്‍ പറയുന്നതുപോലെ ആ ലേഖനത്തില്‍ ഒന്നുമില്ലായിരിക്കാം. എനിക്കു ഉത്തര മുതലാളിത്ത ദിശ മനസ്സിലാവുകയും ചെയ്തില്ല. പക്ഷെ അടുത്ത ലൈന്‍ നോക്കൂ, ഈ വരികളെ എങ്ങനെ simple മലയാളത്തില്‍എഴുതും. അല്ലെങ്കില്‍ പിന്നെ അത് ഒന്നുനും കൊള്ളാത്ത english ല്‍ എഴുതണം. പുതിയ തലമുറക്ക് മലയാളം തന്നെ അറിയില്ല, എന്നാല്‍ english അറിയുമോ അതുമില്ല. സത്യം പറയട്ടെ simlple മലയാളം എന്നതിനു നല്ലൊരു മലയാളം word പോലും എനിക്കു കിട്ടുന്നില്ല.

  ReplyDelete
  Replies
  1. ആ ലേഖനത്തിൽ പോണ്‍ വേണമോ വേണ്ടയോ എന്നതിലുപരി ഇത്തരം വാചക കസർത്ത് കാണിക്കുകയാണ് ചെയ്തത് എന്ന് പറഞ്ഞതാണ് ഷാജിതാ. അസ്ഥാനത്തുള്ള പ്രയോഗങ്ങളും ധാരാളം. ഷാജിത മാതൃഭൂമിയിൽ അത് വായിച്ചു എന്ന് കരുതുന്നു.
   മലയാളം മലയാലം ആയി മാറി ഇന്ന് ആവശ്യക്കാരില്ലാതായിരിക്കുന്നു. വായന കുറവ്. ഇനി വെറും സംസാര ഭാഷയായി മാത്രം അവശേഷിക്കുന്ന ഒരു കാല ഘട്ടം വരുമോ? ലിപിയില്ലാത്ത?

   Delete
 3. സത്യം ബിപിൻ ഭായ് നമ്മൾ പറോട്ട ഭ്രാന്തർ ആയതു ചുമ്മാതല്ല പരത്തി കുഴച്ചു ആകാശത്ത് ഒരു വീശു വീശി ഉള്ള എണ്ണ കോരി ഒഴിച്ച് അവസാനം എന്തുവാ പോസ്റ്റർ ഒട്ടിക്കാൻ മാത്രം കൊള്ളാവുന്ന മൈദ
  ആ ഭാഷയാണ് ഇന്ന് ലേഖനങ്ങളിൽ
  എഴുതാൻ കൊള്ളാം എന്നാൽ വായിച്ചാൽ ദഹിക്കാത്ത മൈദാ ഭാഷ

  ReplyDelete
  Replies
  1. മൈദയുടെ ഉപമ ഗംഭീരം ബൈജു.. ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. എന്തിനു ഭാഷയും സാഹിത്യവും ഒക്കെ.

   Delete
 4. ഞാന്‍ ആ ലേഖനം വായിച്ചു.
  പറഞ്ഞത് ശരി തന്നെ. പോണിനെക്കുറിച്ച് പാണ്ഡിത്യം
  വിളമ്പിയിട്ടുണ്ട്. എന്നാല്‍ അത് വേണമോ വേണ്ടയോ
  എന്നതിനെക്കുറിച്ച് ലേഖകന് അഭിപ്രായമില്ല!!!

  ReplyDelete
  Replies
  1. കറക്റ്റ് സജീവ്‌ . പാണ്ഡിത്യം വിളമ്പിയിട്ടുണ്ട്

   Delete