Saturday, September 5, 2015

ശ്രീകൃഷ്ണ ജയന്തി

സംഭവാമി യുഗേ യുഗേ 


ഇതാ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ വക ശ്രീകൃഷ്ണ ജയന്തി ആഘോഷം. ഇന്ന്  കണ്ണൂരും മറ്റും സി.പി.എമ്മും അവരുടെ  പോഷക സംഘടനകളും   കൊച്ചു ഉണ്ണി ക്കണ്ണൻ മാരെ അണി  നിരത്തി  ശ്രീ കൃഷ്ണ ജന്മ ദിനം ആഘോഷിക്കുന്നു.

നല്ലത് തന്നെ. വരട്ടു തത്വ വാദങ്ങളിൽ നിന്നും, കാലഹരണപ്പെട്ട ആശയങ്ങളിൽ നിന്നും ഉൽകൃഷ്ട്ട മായ    ഭാരതീയ വിശ്വാസങ്ങളിലേയ്ക്കും ഭാരതീയ സംസ്കൃതിയിലേയ്ക്കും വരാൻ  ഇപ്പോഴെങ്കിലും അവർക്ക് തോന്നിയത് നന്നായി. അന്യ രാജ്യത്ത് നിന്നും ഇറക്കുമതി ചെയ്ത മാർക്സിസം ഇവിടെ വേരോടില്ല എന്ന് അന്നേ ഇവർക്കറിയാം. അധികാരം ആയിരുന്നല്ലോ അന്നും ഇന്നും ലക്ഷ്യം. അതിനായി ബുദ്ധിപൂർവ്വം അവർ ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ കയറി പറ്റി. അന്നും അതിനെ അനുകൂലിച്ചു കുറെ   വരട്ടു തത്വ വാദങ്ങൾ പറഞ്ഞു.

അന്ന് തൊട്ട് ഭൌതിക വാദം, വൈരുദ്ധ്യാത്മക ഭൌതിക വാദം, സ്വത്വം  എന്നൊക്കെ ആർക്കും മനസ്സിലാകാത്ത ഭാഷയിൽ കുറെ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരുന്നു. ഈശ്വരൻ ഇല്ലെന്നും അതിനെ പൂജിക്കേണ്ട ആവശ്യം ഇല്ലെന്നും നേതാക്കൾ പറഞ്ഞു. എന്നിട്ട് രഹസ്യമായി ഗുരുവായൂരും പൂമൂടലിനു കാടാമ്പുഴയിലും തലയിൽ മുണ്ടുമിട്ട് നേതാക്കന്മാരൊക്കെ പോയി ദൈവാനുഗ്രഹം വാങ്ങി.  പാവം കുറെ അണികൾ മാത്രം ദൈവത്തിനെ തെറി വിളിച്ചു നടന്നു. ഈ കപട നാടകങ്ങളൊക്കെ അധികാര കസേരയിൽ കയറാൻ ഉള്ള പെടാപ്പാടുകൾ ആയിരുന്നു എന്ന് ബുധിയുള്ളവർക്കൊക്കെ അറിയാം.

ഇതാ കണ്ണൂര് പാർട്ടി അടവൊന്നു മാറ്റിയിരിക്കുന്നു. നാരായണ ഗുരുവിനെ പിടിച്ചു പൂജിച്ചു തുടങ്ങി. ഗുരു SNDP യുടെ അല്ലെന്നും തങ്ങളുടേത് കൂടി ആണെന്നും പറഞ്ഞു ചതയ ദിന ആഘോഷങ്ങൾ നടത്തുന്നു. ഒരു പടി കൂടി കടന്നു ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. 

ശ്രീകൃഷ്ണനെ ആരാധിച്ചാലും "സ്വത്വം" ( എന്താണാ സാധനം?) മറക്കാൻ കഴിയില്ലല്ലോ. കണ്ണനെ നിറം മാറ്റുന്നു.നീല കണ്ണന് പകരം നല്ല ചുമപ്പു കണ്ണനായിരിക്കും. എല്ലാ കുട്ടികളെയും ചുവപ്പ് നിറം പൂശും. ചുവന്ന ഉടുപ്പ്.ചെങ്കൊടി ആയിരിക്കും കണ്ണന് കൂടെ. ചുവപ്പ് മയമാക്കിയ കാളവണ്ടിയിൽ കണ്ണനും ഗോപികമാരും കയറി നഗരം ചുറ്റിയുള്ള ഘോഷ യാത്ര. കൂടെ കണ്ണൻറെ പ്രിയ പ്പെട്ട ഗോക്കൾ. അതായത് പശുക്കൾ. അവയും ചുവന്ന വേഷം ചുറ്റിക്കും. 

ഘോഷ യാത്ര അവസാനിക്കുന്നു. അത് കഴിഞ്ഞു വണ്ടി വലിച്ച കാളകളെയും ആ പശുക്കളെയും എല്ലാം കൊന്ന് ഒരു "ബീഫ് ഫെസ്റ്റ്" നടത്തുന്നു.
ശ്രീ കൃഷ്ണ ജയന്തി മാർക്സിസ്റ്റ് സ്റ്റൈൽ.   

6 comments:

 1. മുങ്ങിച്ചാവാൻ പോകുന്നവൻ കേറിപ്പിടിക്കുന്ന കച്ചിത്തുരുമ്പുമാത്രമാണി ചുവന്ന കൃഷ്ണന്മാർ. ഹിന്ദിയിൽ പറഞ്ഞാൽ ലാൽകൃഷ്ണ. കേട്ടിട്ടുണ്ടോ ഈ പേര് എവിടെയെങ്കിലും?

  ലാൽ കൃഷ്ണ അദ്വാനി എന്നു കേട്ടുകാണും. അതാണ് അവരുടെ അവസാനത്തെ അഭയം. ബി.ജെപിയിലേക്കുള്ള പ്രയാണമാണ് ആത്യന്തികമായി നടക്കുന്നത്. എന്തായാലും പിണമായി വിജയനും പ്രകാശ് കാരാട്ടും രക്ഷപ്പെട്ടു. കേരള ഗോർബച്ചേവ് എന്നും ഇന്ത്യൻ ഗോർബച്ചേവ് എന്നും അവർ അറിയപ്പെടില്ല, തീർച്ച.

  ReplyDelete
  Replies
  1. ശ്രീ നാരായണ ഗുരുവിന്റെ കുരിശേലെറ്റൊടെ സംഭവം പൂർണമായി ആൾരൂപൻ

   Delete
 2. അന്ന് തൊട്ട് ഭൌതിക വാദം,
  വൈരുദ്ധ്യാത്മക ഭൌതിക വാദം,
  സ്വത്വം എന്നൊക്കെ ആർക്കും മനസ്സിലാകാത്ത
  ഭാഷയിൽ കുറെ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു
  കൊണ്ടിരുന്നു. ഈശ്വരൻ ഇല്ലെന്നും അതിനെ പൂജിക്കേണ്ട ആവശ്യം ഇല്ലെന്നും നേതാക്കൾ പറഞ്ഞു. എന്നിട്ട് രഹസ്യമായി ഗുരുവായൂരും പൂമൂടലിനു കാടാമ്പുഴയിലും തലയിൽ മുണ്ടുമിട്ട് നേതാക്കന്മാരൊക്കെ പോയി ദൈവാനുഗ്രഹം വാങ്ങി. പാവം കുറെ അണികൾ മാത്രം ദൈവത്തിനെ തെറി വിളിച്ചു നടന്നു. ഈ കപട നാടകങ്ങളൊക്കെ അധികാര കസേരയിൽ കയറാൻ ഉള്ള പെടാപ്പാടുകൾ ആയിരുന്നു എന്ന് ബുദ്ധിയുള്ളവർക്കൊക്കെ അറിയാം.

  ReplyDelete
  Replies
  1. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല മുരളീ

   Delete
 3. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്
  അത് ചെയ്‌താല്‍ പോരേ???

  ReplyDelete
  Replies
  1. പക്ഷെ സജീവേ എങ്ങിനെയെങ്കിലും അധികാരത്തിൽ വരണ്ടേ

   Delete