Monday, September 7, 2015

അഴിമതി രാഷ്ട്രീയം


രാഷ്ട്രീയ നപുംസകങ്ങളെ ഓച്ഛാനിച്ചു ഓച്ഛാനിച്ചു  നട്ടെല്ല് വളഞ്ഞ നാണം കെട്ട,  മനസ്സ് മുരടിച്ച  ഐ.എ.എസ്,ഐ.പി.എസ്. ഐ. എഫ്.(ഫോറസ്റ്റ്)   എസ്.  ഉദ്യോഗസ്ഥരുടെ പാരമ്പര്യത്തിൽ നിന്നും കുതറി മാറി ആത്മാർത്ഥതയും സത്യ സന്ധതയും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള   ഒരു  പുതിയ തലമുറ ഉദയം ചെയ്തു  വരുന്നു എന്നത് ആശ്വാസകരമാണ് അതോടൊപ്പം പ്രതീക്ഷയ്ക്ക് വക നൽകുകയും ചെയ്യുന്നു.  ആരംഭ ശൂരത്വം ആണിതെന്നു പറഞ്ഞു കളിയാക്കേണ്ട. കാരണം  എല്ലാറ്റിനും ഒരു ''അവസാനം"  ഉണ്ട്.  അത് കഴിഞ്ഞ് ഒരു പുതു യുഗം പിറവി എടുക്കും. ഇവിടെയും അതാണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

യന്ത്രം എന്ന നോവലിൽ മലയാറ്റൂർ പറയുന്നത് പോലെ ഫ്ലോട്ട് ചെയ്ത് നിൽക്കുകയാണ് പഴയ തലമുറയിലെ ഭൂരിപക്ഷം ഐ.എ.എസ്, ഐ.പി.എസ്.  ഉദ്യോഗസ്ഥരും. അത് കൊണ്ട് ഗുണം  പലതാണ്. അഴിമതി നടത്തി പണം ധാരാളം ഉണ്ടാക്കാം. മന്ത്രിമാരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും അഴിമതിക്ക് കൂട്ട് നിന്നാൽ മതി. അത് പോലെ നല്ല പോസ്റ്റിങ്ങ്‌ കിട്ടും. നല്ലത് എന്ന് പറഞ്ഞാൽ പത്തു കാശ് ഉണ്ടാക്കാവുന്ന പോസ്റ്റിങ്ങ്‌. പിന്നെ എല്ലാ ഭൌതിക സുഖവും അനുഭവിക്കാം. മന്ത്രി പറയുന്നതിനെ എതിർക്കാതെ വാലും ചുരുട്ടി നിന്നാൽ മതി.  പഴയ മുഖ്യ മന്ത്രി കരുണാകരൻ ആശ്രിത വത്സലൻ ആണെന്ന് പ്രകീർത്തിക്കാരുണ്ടല്ലോ. എന്താണതിന്റെ അർത്ഥം? കൂടെ നിൽക്കുന്നവനെ വഴി വിട്ടു സഹായിക്കും. എന്തിന് ? തൻറെ വഴി വിട്ട പ്രവൃത്തികളെ സഹായിച്ചത് കൊണ്ട്. അതിൻറെ പണം ഖജനാവിൽ നിന്ന്. അതിന്റെ ദുരിതം അനുഭവിക്കുന്നത് പൊതു ജനവും.   

വിരമിച്ചവരും ഇപ്പോൾ ജോലിയിൽ ഇരിക്കുന്നവരുമായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നോക്കൂ. രണ്ടു തരം ഉണ്ട്. അഴിമതിയ്ക്കു കൂട്ട് നിൽക്കുന്നതോടൊപ്പം സ്വന്തമായി അഴിമതി നടത്തി പണവും പദവിയും ഉണ്ടാക്കുന്നവർ. മറ്റേ ഗ്രൂപ്പ് അഴിമതിയ്ക്കു കൂട്ട് നിൽക്കുന്നു. പേടി കൊണ്ട് അഴിമതി നടത്തുന്നില്ല. പിന്നെ പ്രത്യുപകാരം എന്ന നിലയിൽ കിട്ടുന്ന  പദവി യൊക്കെ വാങ്ങി സസുഖം ജീവിക്കുന്നു. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടു പേരും തുല്യർ. അഴിമതിക്കാർ.


വയനാട് ഡിസ്ട്രിക്റ്റ് പോലീസ് സുപ്രണ്ട് ആയിരുന്ന അജിത ബീഗം IP S നെ തിരുവനന്തപുരം പോലീസ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പൽ ആയി മാറ്റിയിരിക്കുന്നു. മാവോ വേട്ടയിലും മറ്റും അവരെടുത്ത ധീരമായ നടപടികൾ ആണ് കോണ്‍ഗ്രസ്സ് ഭരണ കൂടത്തെ ചൊടിപ്പിച്ചത്.

അത് പോലെ ഭക്ഷ്യ സുരക്ഷ കമ്മീഷണർ ആയ ടി.വി. അനുപമ IAS  തമിഴ് നാട്ടിൽ നിന്നും വിഷപ്പച്ച കറികൾ കൊണ്ട് വരുന്നതിനെതിരെ നടപടി തുടങ്ങി. രാഷ്ട്രീയ കോമരങ്ങൾ ഉറഞ്ഞു തുള്ളി. കോണ്‍ഗ്രസ്സുകാർ.  പരിശോധന നടപടികൾ നിറുത്തി വയ്പ്പിച്ചു. അടുത്തതായി നിറപറ കറി പ്പൊടികളുടെ മായം കണ്ടു പിടിച്ച് അതിനെതിരെ നടപടി എടുത്തിരുന്നു. അതും അധികാരികൾക്ക് ഇഷ്ട്ടപ്പെട്ടില്ല. അവരെ ഒരു കളക്ടർ ആക്കി സ്ഥലം മാറ്റാൻ രാഷ്ട്രീയ നേതൃത്വം ആലോചിക്കുന്നു.

കോഴിക്കോട് കളക്ടർ എൻ. പ്രശാന്ത്IAS.  ജന സേവന പ്രവത്തനങ്ങൾ കൊണ്ട് കോഴിക്കോട് വലിയ പോപ്പുലർ ആയി വന്നു. രാഷ്ട്രീയ കൊമരങ്ങൾക്ക് അതത്ര പിടിച്ചില്ല. അവിടത്തെ കോണ്‍ഗ്രസ് നേതാക്കൾ പ്രശാന്തിനെതിരെ ആക്രമണം തുടങ്ങി. ആ കലക്ടർ ആവശ്യമില്ലാതെ ഈ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരുടെ മുന്നിൽ വാലാട്ടി നിൽക്കില്ല അത്ര തന്നെ.

കൊച്ചിയിലും കോഴിക്കോടും സത്യ സന്ധമായി , മുഖം നോക്കാതെനടപടി എടുത്ത ആളാണ്‌ നിശാന്തിനി IP S. ( മുഖം നോക്കാതെ എന്ന പ്രയോഗം  രമേശ്‌ ചെന്നിത്തലയുടെ പേറ്റന്റ്‌ ആയി. അപ്പോൾ മനസ്സിലാക്കിക്കൊള്ളണം കളി നടന്നു എന്ന് ) . അവരും കോണ്‍ഗ്രസ്സിലെ കണ്ണിലെ കരടാണ്.

ആലുവാ റൂറൽ എസ്.പി. യതീഷ് ചന്ദ്ര ആണ് മറ്റൊരു താരം. ഹർത്താൽ ദിവസത്തെ അങ്കമാലിയിലെ അക്രമത്തെ സധൈര്യം നേരിട്ട  ഉദ്യോഗസ്ഥൻ. അദ്ദേഹം മാരിക്സിസ്റ്റിനും അനഭിമതനായി.

ഹരിശങ്കർ  IP S. മയക്കു മരുന്നിനും പോലീസ് സേനയിലെ കൈക്കൂലിക്കും എതിരെ ശക്തമായ നടപടികൾ ആണ് എടുത്തത്‌. അതും രാഷ്ട്രീയ   നേതൃത്വത്തിന് ഇഷ്ട്ടപ്പെട്ടിട്ടില്ല.  

മറ്റൊരു താരം ആണ് മെറിൻ ജൊസഫ് ഐ.പി.എസ്. ഒരു എം.എൽ.എ. യെ ക്കൊണ്ട് ഒരു  സിനിമാ താരവുമായി ഒരു ഫോട്ടോ എടുത്തു എന്ന് പറഞ്ഞ് ചന്ദ്ര ഹാസം ഇളക്കിയവരാണ് കോണ്‍ഗ്രസ്സ് കാർ. ഈ ഫോട്ടോ എടുത്തു കൊടുത്ത ഹൈബി ഈഡനെ ഇവരാരും കുറ്റം പറഞ്ഞില്ല. അതിനു കാരണമുണ്ട്. ഇതെല്ലാവരും കൂടിയുള്ള ഒരു ല കളിയാണ്. ഹൈബിയെ വല്ലതും പറഞ്ഞാൽ അയാളും എല്ലാം തുറന്നു പറയും. അതോടെ അഴിമതിയും ലൈംഗികവും എല്ലാം പുറത്താകും. അത് ,കൊണ്ട് മെറിനെ എല്ലാവരും തെറി പറഞ്ഞു.  

ഒരു പടം കാണൂ. ഇങ്ങിനെ ഇരിക്കുന്നതിൽ എന്താണ് തെറ്റ്? പക്ഷേ വെളുത്ത ഖദറിനകത്തു കറുത്ത മനസ്സുള്ള ഈ രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് ഇത് പിടിക്കില്ല.


ചെന്നിത്തലയെ കണ്ടപ്പോൾ എണീറ്റ്‌ നിന്ന് തൊഴുതില്ല എന്ന് പറഞ്ഞ് ഋഷി രാജ് സിംഗിനെ മുഖ്യ മന്ത്രി ഉൾപ്പടെയുള്ളവർ ഇവിടെ കിടന്നു ചന്ദ്ര ഹാസം ഇളക്കിയത് നമ്മൾ കണ്ടതാണ്. ഈ രാഷ്ട്രീയക്കാരാണ് ഇവരെ ഇങ്ങിനെ വേലക്കാരെ പ്പോലെ ആക്കുന്നത്. അവർക്ക് വേണ്ടത് അന്തസ്സായി പെരുമാരുന്നവരെ അല്ല. വാലാട്ടി പ്പട്ടികളെ ആണ്.  അതിനെത്ര പേർ തയ്യാറാകും എന്ന് കണ്ടറിയാം.

ഇങ്ങിനെ ധൈര്യവും അന്തസ്സും സത്യ സന്ധതയും ഉള്ള ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് നമുക്ക് വേണ്ടത്. അവർക്ക് മാത്രമേ നമ്മുടെ ജനാധിപത്യത്തെ സരക്ഷിക്കാനാകൂ.  ഒരാളെ സ്ഥലം മാറ്റാം. 10 പേരെ സ്ഥലം മാറ്റാം. പക്ഷേ എല്ലാവരെയും സ്ഥലം മാറ്റാൻ കഴിയുമോ? എല്ലാവരുടെയും പേരിൽ നടപടി എടുക്കാൻ കഴിയുമോ? ഇല്ല.  അതിനു എല്ലാവരും ഒന്നായി അഴിമതിക്കെതിരെ നിൽക്കണം. ഒറ്റ തിരിഞ്ഞുള്ള ആക്രമണം നടത്തുന്നത് അഴിമതി ഇല്ലാത്ത ആ ഉദ്യോഗസ്ഥന്  പകരം വയ്ക്കാൻ മറ്റൊരു അഴിമതിക്കാരൻ   ഉദ്യോഗസ്ഥനെ കിട്ടുന്നത് കൊണ്ടാണല്ലോ. അങ്ങിനെ ഒരു  പകരക്കാരൻ അഴിമതിക്കാരൻ ഇല്ലെങ്കിൽ എന്ത് ചെയ്യും?  

അഴിമതിയില്ലാത്ത ഈ ഉദ്യോഗസ്ഥരെല്ലാം കൂടി ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കണം. സോഷ്യൽ മീഡിയയിൽ. തങ്ങൾ ചെയ്യാൻ പോകുന്ന കാര്യങ്ങളും മറ്റും ഉൾപ്പെടുത്തി.  സർവീസ് ചട്ടങ്ങൾ എന്ന നിയന്ത്രണത്തിന് പൂർണമായും അകത്ത് നിന്ന് കൊണ്ടുള്ള ഒരു സംഗതി. രാഷ്ട്രീയ ക്കാരുടെ ഈ പെപ്പിടി കണ്ട് നിങ്ങൾ  പേടിക്കരുത്. ജനങ്ങൾക്ക്‌ നിങ്ങളെ  വേണം. നല്ല ഒരു ഭരണത്തിന് വേണ്ടി. അതിനുള്ള ഉത്തരവാദിത്വം നിങ്ങളുൾപ്പെടുന്ന പുതിയ തലമുറയ്ക്കാണ്. അതിനായി ജനങ്ങൾ പ്രതീക്ഷാ നിർഭരരായി നോക്കുന്നത് നിങ്ങളെയാണ. ഒരു നേരത്തെ ആഹാരമില്ലാതെ, നാണം മറയ്ക്കാൻ ഒന്നുമില്ലാതെ, തല ചായ്ക്കാൻ ഒരു കൂരയില്ലാതെ കോടിക്കണക്കിന് ജനത ആണ് നമ്മുടെ ഭാരതത്തിൽ. അവസരത്തിനൊത്ത് ഉയരൂ. 

8 comments:

 1. നമ്മുടെ പോക്ക് ഒരു പിടിയും കിട്ടുന്നില്ല
  വളരെ കൃത്യമായ ഒരു ഫോര്മുല കോണ്ഗ്രസ്
  കണ്ടു പിടിച്ചിരിക്കുന്നു ക്സ്രിസ്റ്റ്യൻ മുസ്ലിം വോട്ടു ബാങ്ക്
  ഇടതു മാർക്സിസ്റ്റ്‌ അഴിമതി ഭരണത്തിനെതിരെ ചെറു വിരൽ അനക്കാതെ
  ഹൈന്ദവതയ്ക്കും ഈഴവ സമൂദായത്തിനും ഭിന്നിപ്പിച്ചു എതിരെ
  പോരാടുന്നു
  കേരളത്തിൽ കൂടുതൽ കൂടുതൽ ഹൈന്ദവരെ സൃഷ്ടിക്കുവാൻ ബിജെപിയിൽ നിന്ന് മാർക്സിസ്റ്റ്‌ പാർട്ടി ഔട്ട്‌സൊഴ്സിന് കോണ്ട്രാക്റ്റ് എടുത്തിട്ടുള്ളത് പോലെ ഉണ്ട്
  ഒരു പറ്റം നിഷ്പക്ഷരായ ഉദ്യോഗസ്ഥര്ക്ക് എതിരെ എടുത്ത
  ഒട്ടനവധി നടപടികൾക്കെതിരെ പ്രതിപക്ഷം
  എന്ത് പ്രതിഷേധം നടത്തി
  ഇപ്പൊ തച്ചങ്കരി മാതൃക ഉദ്യോഗസ്ഥൻ
  മന്ത്രി സഭ തീരുമാനം മാറ്റുന്നു മറിക്കുന്നു

  ReplyDelete
  Replies
  1. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ....പതിതരേ നിങ്ങൾ തൻ പിൻ മുറക്കാർ

   Delete
 2. Replies
  1. ജനം എല്ലാം മനസ്സിലാക്കുന്നുണ്ട് ഷാജിത

   Delete
 3. നാറികളെ ചുമന്നാല്‍
  ചുമന്നവനും നാറും......

  ReplyDelete
  Replies
  1. നാറിയാലും കുറെ പ്പേ ർക്ക് കാശ് കിട്ടും. പക്ഷെ ഇവരെ പേറുന്ന പാവം ജനങ്ങൾക്കോ? നാറ്റം മാത്രം ബാക്കി വിനോദ്

   Delete

 4. ഇങ്ങിനെ ധൈര്യവും അന്തസ്സും
  സത്യ സന്ധതയും ഉള്ള ഒരു കൂട്ടം
  ഉദ്യോഗസ്ഥരാണ് നമുക്ക് വേണ്ടത്.
  അവർക്ക് മാത്രമേ നമ്മുടെ ജനാധിപത്യത്തെ
  സരക്ഷിക്കാനാകൂ.

  ReplyDelete
  Replies
  1. കുറെ ആകുമ്പോൾ അവരും ഇതിന്റെ ഭാഗമാകുന്ന കാഴ്ചയാണ് കാണുന്നത് മുരളീ.

   Delete