2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ഒരു കളി

സർവകക്ഷി യോഗം എന്നത് ഒരു തട്ടിപ്പ് ആണ്. സർക്കാരിന്റെ ചിലവിൽ നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ എല്ലാവരും കൂടി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു ചടങ്ങ്. 

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് വേണമോ വേണ്ടയോ എന്നതിനായിരുന്നു ഏറ്റവും അവസാനം വിളിച്ചു ചേർത്ത സർവ കക്ഷി യോഗം. എന്ത് കൊണ്ട് ഇവിടം ഭരിക്കുന്ന സർക്കാരിനു ഒരു തീരുമാനം എടുത്തു കൂടാ? ദേവസ്വം ഭരിക്കുന്നതും അവരാണ്. മറ്റെല്ലാ തീരുമാനങ്ങളും എടുക്കുമ്പോൾ സർവ കക്ഷികളോടും എന്താണ് ചോദിക്കാത്തത്?  മെത്രാൻ കായൽ എഴുതി ക്കൊടുത്തു. മാർച്ച് 1 നു മുൻപ് കേരളത്തിലെ മിയ്ക്കവാറും സർക്കാർ ഭൂമി എല്ലാം സ്വകാര്യ വ്യക്തികൾക്ക് വിറ്റു കാശാക്കി. അതിനൊ ന്നും സർവ കക്ഷി യോഗം വിളിക്കാഞ്ഞതു എന്താണ്.  

പരവൂർ വെടിക്കെട്ട് ദുരന്തം 110 പേരുടെ ജീവൻ ആണ് എടുത്തത്. അതിൻറെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കാനോ നിയന്ത്രിക്കാനോ ഒരു തീരുമാനം എടുക്കാൻ സർക്കാരിനു എന്ത് കൊണ്ട് കഴിയുന്നില്ല? അപ്പോൾ അതല്ല കാര്യം. ഇത് വിശ്വാസികളെ മുഴുവൻ പ്രകോപ്പിക്കുന്ന ഒരു കാര്യം ആകാം. അതിന്റെ ഉത്തരവാദിത്വം സ്വന്തം തലയിൽ എന്തിനു വലിച്ചു കേറ്റണം എന്ന് ചാണ്ടി ആലോചിച്ചു. എന്നാ ഇരിക്കട്ടെ ഒരു സർവ കക്ഷി യോഗം. കുറെ ഉത്തരവാദിത്വം പ്രതി പക്ഷത്തിന്റെ തലയിലും വച്ച് കെട്ടാമല്ലോ.

പ്രതിപക്ഷത്തിനും ഇത് ഒരു രക്ഷാ മാർഗം ആണ്. സ്വന്തമായി എന്ത് നിലപാട് എടുക്കുന്നു എന്ന  കാര്യം ജനങ്ങളെ അറിയിക്കാതെ രക്ഷപെടാം. എല്ലാവരും കൂടി ആലോചിച്ചു എന്നൊരു ഒഴികഴിവ് പറഞ്ഞു ജനങ്ങളിൽ നിന്നും രക്ഷപ്പെടാം.

ഏതായാലും അനുഭവിക്കുന്നത് പാവം ജനങ്ങൾ തന്നെ.അപകടം അറിയാതെ വെടിക്കെട്ട് കാണാൻ പോകുന്ന ജനങ്ങൾ. നിസ്സഹായരായ സമീപ വാസികൾ.

പൊതുവെ എല്ലാ സർവകക്ഷി യോഗത്തിലും ഐക്യകണ്ഠമായി എടുക്കുന്ന തീരുമാനങ്ങൾ ആണ് കാണാറുള്ളത്. എന്താണ് അതിന്റെ അർത്ഥം? നേരത്തെ ഭരണ പക്ഷവും പ്രതി പക്ഷവും പറഞ്ഞുറപ്പിച്ച ഒരു കളി എന്നാണോ? 

5 അഭിപ്രായങ്ങൾ:

  1. വെടിക്കെട്ട്‌ നിരോധിക്കേണ്ട കാലം കഴിഞ്ഞു.ഏത്‌ ദൈവമാണു വെടിമരുന്നിൽ നിന്നും അനുഗ്രഹം തരുന്നത്‌.


    ഇലക്ഷൻ സ്റ്റണ്ട്‌,അത്രന്നേ!!!

    മറുപടിഇല്ലാതാക്കൂ
  2. പരിക്കില്ലാതെ രക്ഷപ്പെട്ട ആശ്വാസം.....
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. എന്നും വിധിയ്ക്കു കൊടുത്തിട്ട് നമുക്ക് ആസ്വദിക്കാം.

      ഇല്ലാതാക്കൂ
  3. ഞങ്ങൾ തൃശ്ശൂർക്കാർക്ക്
    വെടിയില്ലാതെ പറ്റില്ലെന്ന്
    രണ്ട് പക്ഷത്തിനും അറീയാം ..
    അതുകൊണ്ടാ‍ാ‍ാ‍ാ‍ാ‍ാ

    മറുപടിഇല്ലാതാക്കൂ