2016, മേയ് 29, ഞായറാഴ്‌ച

പൊങ്ങച്ച കാറുകൾ






ദേശീയ ഹരിത ട്രിബ്യുണൽ   കൊച്ചി സർക്യുട്ട് ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങിൽ തന്നെ ചരിത്ര പ്രധാനമായ വിധി പുറപ്പെടുവിച്ചു.  മരണക്കിടക്കയിൽ ഊർധ്വ ശ്വാസം വലിക്കുന്ന  കേരളത്തിന്റെ പരിസ്ഥിതിയ്ക്ക് അൽപ്പം ജീവ വായു നൽകുന്ന സുപ്രധാനമായ   ഒരു വിധി.  10 വർഷത്തിലേറെ പഴക്കമുള്ള ചെറുതും വലുതുമായ എല്ലാ ഡീസൽ വാഹനങ്ങളും കേരളത്തിലെ 6 നഗരങ്ങളിൽ നിരോധിച്ചു. 2000 സി.സി. യ്ക്ക് മുകളിലുള്ള എല്ലാ ഡീസൽ വാഹനങ്ങൾ പുതുതായി രജിസ്ട്രേഷൻ നൽകരുതെന്നും ഹരിത ട്രിബ്യുണൽ വിധിയിൽ പറഞ്ഞു.

അന്തരീക്ഷ മലിനീകരണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇനിയും അനിയന്ത്രിതമായി വാഹനങ്ങൾ വർദ്ധിക്കുകയും ഡീസൽ കത്തുമ്പോഴുള്ള പുകയും കാർബണും അന്തരീക്ഷത്തിൽ നിറയുകയും ചെയ്‌താൽ ശ്വസിക്കാൻ വേറെ വായു കണ്ടെത്തേണ്ട ഒരു സ്ഥിതി വരും. അത് മുന്നിൽ കണ്ടു കൊണ്ടാണ്  ഇത്തരം ഒരു വിധി പുറപ്പെടുവിച്ചത്.

പക്ഷേ ടൊയോട്ടയുടെ ഇവിടത്തെ കച്ചവടക്കാരൻ ഇതിനെതിരെ  ഹരിത വിധിഹൈക്കോടതിയിൽ പോയി. പുതിയ വാഹനങ്ങളുടെ  രജിസ്ട്രേഷൻ തടഞ്ഞ നടപടി ഹരിത വിധി    രണ്ടു മാസത്തേയ്ക്ക്  ഹൈക്കോടതി  സ്റ്റേ ചെയ്തു.

അതിനു ഹൈ  കോടതി ഒരു കാരണം പറഞ്ഞത് ശരിയായ പഠനമോ വസ്തുതകളോ കണക്കുകളോ ഇല്ലാതെ ആണ് ഹരിത ട്രിബ്യുണൽ വിധി പറഞ്ഞത് എന്നും ഇപ്പോൾ അങ്ങിനെ ഒരു സ്ഥിതി കേരളത്തിൽ ഇല്ലെന്നുമാണ്. ഒരു പത്തോ  പതിനഞ്ചൊ  മുൻപത്തെ ഡൽഹിയിലെ സ്ഥിതിയും മെച്ചപ്പെട്ടതായിരുന്നു. അത് വളർന്ന് ഇന്ന് ഒറ്റയും ഇരട്ടയും നമ്പർ മാറി മാറി നിരത്തിൽ ഇറക്കാൻ ഇടയാക്കിയത്.

2000 സി.സി. യ്ക് മേലുള്ള വാഹനങ്ങൾ ഏതൊക്കെയാണ്? 20 ലക്ഷം വരെയുള്ള  ഇന്നോവ തുടങ്ങിയ ഇന്ത്യൻ വാഹനങ്ങൾ. ട്രെവിറ്റ, ബുഗാട്ടി,ലംബൊർഗിനി തുടങ്ങിയ 10 കോടിയുടെ കാറുകൾ. പിന്നെ  മേഴ്സിടെസ്,BMW ,ഹോണ്ട, ടൊയോട്ട   തുടങ്ങിയ 50 ലക്ഷത്തിന് മുകളിലുള്ളവ  ഇത്തരം കാറുകൾ ആരാണ് ഉപയോഗിക്കുന്നത്? കോടീശ്വരൻമാർ. 2000 സിസി യ്ക്ക് താഴെയുള്ള കാറുകളിൽ സഞ്ചരിച്ചാൽ എന്താണ് ഇവർക്ക് കുഴപ്പം. ഒന്നുമില്ല. പക്ഷെ ഇത് ഒരു പൊങ്ങച്ചം കാണിക്കുന്നു എന്നത് മാത്രമാണ്. പണത്തിന്റെ കൊഴുപ്പ് കാണിക്കുന്നു. ഇവര് ഈ വലിയ കാറുകളിൽ അടിച്ചു പൊളിച്ചു നടക്കുമ്പോൾ ഇതിന്റെ പുക ശ്വസിക്കേണ്ടത് പാവപ്പെട്ടവൻ കൂടിയല്ലേ? ഇവരുടെ പൊങ്ങച്ചത്തിന് സാധാരണക്കാരൻ എന്തിനു വില നൽകണം?  നമ്മുടെ സർക്കാരും മന്ത്രിമാരും ഒക്കെ ഈ ആഡംബര ക്കാറുകളിൽ ആണ് സഞ്ചരിക്കുന്നത്. അതൊക്കെ നിർത്തി 2000 ത്തിനു താഴെയുള്ള കാറിൽ സഞ്ചരിക്കാൻ ഇവർ തയ്യാറാകണം. അടുത്ത തലമുറയ്ക്ക് വേണ്ടി.




6 അഭിപ്രായങ്ങൾ:

  1. ദൂരവ്യാപകപ്രത്യാഘാതമുണ്ടാക്കുന്ന വിധി!!!

    മറുപടിഇല്ലാതാക്കൂ
  2. കോടതിയുടെ വിധി രണ്ടു മാസത്തേയ്ക്ക് സ്റ്റേ ചെയ്യാൻ കയ്യൂക്കും കയ്യിൽ പൈസയുമുണ്ടായാൽ മതി. പക്ഷേ പ്രകൃതിയുടെ വിധി സ്റ്റേ ചെയ്യാൻ അത് മതിയാകില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. പക്ഷെ അത് മനസ്സിലാക്കാൻ അത്യാഗ്രഹിയായ മനുഷ്യന് കഴിയാതെ പോകുന്നു.

      ഇല്ലാതാക്കൂ
  3. ഇനി കാറു കമ്പനികൾ
    കൊടുത്ത കൊഴകളൊക്കെ
    എങ്ങിനെ മുതലാക്കും അല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിനു അവർ മറ്റേതെങ്കിലും വഴി കണ്ടെത്തും

      ഇല്ലാതാക്കൂ