2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ATM

ATM കവർച്ച പുതിയ മാനങ്ങൾ കൈവരിക്കുകയാണ്. കാർഡിലുള്ള വിവരങ്ങൾ ATM ൽ ഒളിച്ചു വയ്ക്കുന്ന രഹസ്യ  ഉപകരണം ഉപയോഗിച്ച്  പിടിച്ചെടുക്കുന്നു. രഹസ്യ ക്യാമറ ഉപയോഗിച്ച് PIN എടുക്കുന്നു. പിന്നെ അക്കൗണ്ടിൽ നിന്നും പണംഎടുക്കുന്നു. സുരക്ഷ ഒരുക്കേണ്ടത് ബാങ്ക് തന്നെയാണ്.

പൊതു ജനങ്ങൾ നിക്ഷേപിക്കുന്ന പണം അവർക്ക് ആവശ്യപ്പെടുന്ന സമയത്തു നൽകുന്നത് കൊണ്ട്തങ്ങൾക്ക് ജോലി ഭാരം വർധിക്കുന്നു എന്ന് മുറവിളി കൂട്ടിയാണ് ബാങ്ക് കാർ നിർബന്ധിച്ചു എല്ലാവരെയും ATM കാർഡ് അടിച്ചേൽപ്പിച്ചത്. അങ്ങിനെ അവരുടെ ജോലി ഭാരം കുറഞ്ഞു. പക്ഷേ ATMലെ പണത്തിനും ഉപഭോക്താക്കളുടെ ജീവൻറെ സുരക്ഷയ്ക്കും ബാങ്ക് കാർ വലിയ പ്രാധാന്യം നൽകിയില്ല.കാവൽക്കാരെ നിയോഗിക്കാൻ പറഞ്ഞാൽ അത് നഷ്ട്ടം ആകും എന്ന് പറഞ്ഞു ബാങ്ക് അധികാരികൾ തള്ളിക്കളയും.  പണം മോഷ്ടിക്കുന്നത് കൂടാതെ പണം പിൻവലിക്കാൻ വരുന്ന കസ്റ്റമേഴ്‌സിനെ വരെ കൊന്നിട്ടുണ്ട് മോഷ്ട്ടാക്കൾ. ഇപ്പോൾ ATMൽ നിന്നും കൂടുതൽ തവണ പണം പിൻവലിച്ചാൽ അതിനും സർവീസ് ചാർജ് ഈടാക്കുന്നു ഈ ബാങ്ക് കാർ. വൻതോതിലുള്ള ചൂഷണം ആണ് ബാങ്കകൾ ചെയ്യുന്നത്.


ഈ നഷ്ടം എന്ന് പറയുന്ന ബാങ്കുകൾ ആയിരക്കണക്കിന് കോടികളാണ് കിട്ടാക്കടം ആയി എഴുതിത്തള്ളുന്നത്. ഒരു വീട് വയ്ക്കാനോ,കുട്ടികളെ പഠിക്കാനോ സാധാരണക്കാരൻ എടുക്കുന്ന വായ്പ അല്ല. വിജയ മല്യയെ പ്പോലുള്ള കോടീശ്വരന്മാർ  എടുക്കുന്ന കടം ആണ് ഇങ്ങിനെ എഴുതിത്തള്ളുന്നത്. 





തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ന്റെ വികാസ് ഭവനിലെ ATM ആണിത്.  ATM മെഷീനിന്റെ നേരെ മുകളിൽ ആണ് അണ്ഡകടാഹം പോലെ തുറന്നു കിടക്കുന്ന ഈ ദ്വാരം. ചെറിയ രഹസ്യ ക്യാമറ എന്തിന്, സിനിമ എടുക്കുന്ന വലിയ ക്യാമറ പോലും സൗകര്യമായി ഘടിപ്പിക്കാവുന്നത്ര വലിയ ദ്വാരം. റുമേനിയൻ കള്ളന്മാർ ആദ്യം ഇവിടെ വന്നു നോക്കി. ഇത്രയും സൗകര്യമായി ക്യാമറ വയ്ക്കാൻ ബാങ്ക് സ്ഥലം ഒരുക്കിയത് കണ്ട് കള്ളന്മാർക്ക് പോലും  നാണക്കേട് തോന്നിക്കാണും. അതിനാലാണ് ഇവിടെ  ക്യാമറ വയ്ക്കാതെ   റുമേനിയക്കാർ മറ്റു ATM തേടി പോയത്. കള്ളന്മാർക്കുമില്ലേ ഒരു ഡീസൻസി.

4 അഭിപ്രായങ്ങൾ:

  1. ബാങ്കുകാരെപ്പോലെ ഇത്ര വലിയ കള്ളന്മാർ വേറേയില്ല.നാശങ്ങൾ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്തിരി കാശ് കയ്യിൽ ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഒരു വായ്പ വേണമെങ്കിൽ അവന്മാർ മാത്രമേയുള്ളൂ. അതിനാലാണ് സുധീ അവരുടെ പിറകെ പോകുന്നത്.

      ഇല്ലാതാക്കൂ
  2. ഈ നഷ്ടം എന്ന് പറയുന്ന ബാങ്കുകൾ ആയിരക്കണക്കിന് കോടികളാണ് കിട്ടാക്കടം ആയി എഴുതിത്തള്ളുന്നത്. ഒരു വീട് വയ്ക്കാനോ,കുട്ടികളെ
    പഠിക്കാനോ സാധാരണക്കാരൻ
    എടുക്കുന്ന വായ്പ അല്ല. വിജയ മല്യയെ
    പ്പോലുള്ള കോടീശ്വരന്മാർ എടുക്കുന്ന കടം
    ആണ് ഇങ്ങിനെ എഴുതിത്തള്ളുന്നത്.

    മറുപടിഇല്ലാതാക്കൂ