Saturday, August 20, 2016

നല്ല അധ്യക്ഷ

"പാർട്ടി പറയുന്നത് മാത്രമേ ഞാൻ ചെയ്യുകയുള്ളൂ.  അവർക്കു വിധേയമായിരിക്കും ഞാൻ പ്രവർത്തിക്കുക"

കേരള സംഗീത നാടക അക്കാദമി അധ്യക്ഷ ആയി പുതുതായി സ്ഥാനമേറ്റ കെ.പി.എ.സി. ലളിതയുടെ വാക്കുകൾ ആണിത്.

                                               Image result for kpac lalitha as sangeetha nataka academyനല്ല അധ്യക്ഷൻ. ഇങ്ങിനെ വേണം അധ്യക്ഷൻ ആയാൽ. ഒരു പദവി തന്നതല്ലേ. പിന്നെ അവർ പറഞ്ഞാൽ കേൾക്കണ്ടേ. ഇത് അതിനും അപ്പുറത്തു പോയി. പാർട്ടി പറയുന്നത് മാത്രമേ കേൾക്കുകയുള്ളൂ. അത് മതി അവര് പറയുന്നത് പോലെ തന്നെ ചെയ്താൽ മതി. അവര് പറയുന്ന പേപ്പറിൽ അങ്ങ് ഒപ്പിട്ടു കൊടുത്താൽ മതി. എന്നിട്ടു സ്വസ്ഥമായി ഇരുന്നാൽ മതി. വണ്ടിയും അലവൻസും ഒക്കെ കിട്ടും. സിനിമകളും  ഇപ്പോൾ കുറവല്ലേ. അങ്ങിനെ അങ്ങ് ജീവിക്കാം.

സാധാരണ എല്ലാവരും രാഷ്ട്രീയ ത്തിനു അതീതമായി പ്രവർത്തിക്കും എന്നാണു പറയുന്നത്. അങ്ങിനെയാണ് വേണ്ടത് താനും. ഇവിടെ നമ്മുടെ അധ്യക്ഷ പറയുന്നത്  പാർട്ടി പറയുന്നത് പോലെ മാത്രമേ പ്രവർത്തിക്കൂ എന്നാണ്.

ഇതിനിടെ ഇക്കഴിഞ്ഞ നിയമ സഭ തിരെഞ്ഞെടുപ്പിൽ ഒന്ന് മത്സരിക്കാൻ ശ്രമിച്ചതാണ്. മാർക്സിസ്റ് സ്ഥാനാർഥി ആയി. നാട്ടുകാര് എതിരായപ്പോൾ പതിയെ പിന്മാറി. അങ്ങിനെ യിരിക്കുമ്പോൾ ആണ് ഈ സ്ഥാനം കിട്ടുന്നത്. പിന്നെ എങ്ങിനെ പാർട്ടിയ്ക്ക് അനുസരിക്കാതിരിക്കും? 

സർക്കാരിന്റെ പോളിസി അനുസരിച്ചു ഭരിക്കും എന്ന് പോലും പറഞ്ഞില്ല. പകരം പാർട്ടി പറയുന്നത് പോലെ എന്ന്. ഇങ്ങിനെ നട്ടെല്ലില്ലാത്തവരെ പിടിച്ചു ഓരോ സ്ഥാനത്തു ആക്കിയാൽ അതിന്റെയൊക്കെ ഗതി എന്താവും? ഇങ്ങനെയുള്ളവരെ തന്നെയാണ് പാർട്ടിക്ക് വേണ്ടത്. ചിന്താ ശക്തി ഇല്ലാത്ത,നട്ടെല്ലില്ലാത്ത ആളുകളെ. പാർട്ടി പറഞ്ഞാൽ മുന്നും പിന്നും നോക്കാതെ കുത്താനും വെട്ടാനും കൊല്ലാനും തയ്യാറാകുന്നവർ. അങ്ങനെയാണല്ലോ പാർട്ടി വളർന്നത്.

ഏതായാലും സംഗീത നാടക അക്കാദമിയുടെ കാര്യം ഈ ഭരണം തീരുന്നതു വരെ കട്ട പൊഹ.9 comments:

 1. ആണിയുള്ള കാലും വെച്ച്‌ അമ്മച്ചിയ്ക്കാണേൽ സിനിമയ്ക്കാൻ പറ്റത്തില്ലാത്തത്‌ കൊണ്ട്‌ ഒരു സർക്കാർ വകുപ്പിനെ ഭരിച്ച്‌ ഭരുമോന്ന് നോക്കട്ടെ.പൊതുജനത്തിനൊരു ഗുണവുമില്ലാത്ത വകുപ്പല്ലേ?!!!?!

  ReplyDelete
  Replies
  1. അത് മാത്രമാണ് ലളിതയുടെ ഉദ്ദേശം സുധീ

   Delete
 2. പാവം അദ്യക്ഷ അല്ലാതെന്തു പറവാൻ
  ആറ്റു നോറ്റിരുന്നു കിട്ടിയ പദവിയല്ലേ
  അല്ലാതെ നമ്മുടെ മുൻ ട്രാൻസ്‌പോർട് കമ്മീഷണർ കാട്ടിക്കൂട്ടിയ കാര്യപരിപാടി പോലെ വല്ലതും തട്ടിവിട്ടു ഉള്ള കഞ്ഞിയിൽ പാറ്റാ ഇടണോ മാഷേ, ഇനിയിപ്പോ വൈകാതെ സെക്രട്ടറിയും അസിസ്റ്റന്റ് മാരും കൂടി കൂടുമ്പോൾ വല്ലതും പറഞ്ഞു പിടിപ്പിക്കാം, ഇതൊരു തുടക്കമല്ലേ, ആരും ഒന്നും നേരത്തെ പറഞ്ഞു കൊടുത്തു കാണില്ലായിരിക്കും അതിനാൽ ശുദ്ധ മനസ്സിൽ അതങ്ങു തട്ടി വിട്ടതായിരിക്കും മാഷേ! എന്തായാലും കാത്തിരുന്നു കാണാം, പിന്നെ സുധി പറഞ്ഞതുപോലെ പൊതുജനത്തിനൊരു ഗുണവുമില്ലാത്ത വകുപ്പല്ലേ?!!!?! ഇപ്പോൾ സിനിമയും കുറവ് അവരും ജീവിക്കട്ടെ മാഷേ!
  സന്തോഷം ബ്ലോഗിൽ വന്നതിലും കുറിച്ചതിലും
  ആശംസകൾ
  വളഞ്ഞവട്ടം പി വി ഏരിയൽ
  സിക്കന്തരാബാദ്

  ReplyDelete
  Replies
  1. പൊതു ജനത്തിനു ഗുണമില്ലെങ്കിലും അവർക്കു ഗുണം ഉണ്ടാകുന്നല്ലോ (ഏരിയലേ) ഏരിയൽ. സംഗീത-നാടക കലാൽകാരന്മാർക്കു നല്ല പ്രോത്സാഹനം നൽകാൻ സാധിക്കുന്ന ഒരു വകുപ്പാണ്. അതാണ് പാർട്ടി പറയുന്നത് പോലെ ചെയ്യുന്നത്. അടുത്ത അവാർഡ് പി.ജയരാജന് ആയിരിക്കും. അടുത്തത് മറ്റേ ജയരാജനും.

   Delete
 3. കെ പി എ സി ലളിത എന്ന നടിയോട് ഒരു ഇഷ്ടവും ബഹുമാനവും ഒക്കെ ഉണ്ടായിരുന്നു, ഇക്കഴിഞ്ഞ ഇലക്ഷനിൽ അവർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്ന സമയത്ത് ഏതോ ചാനലിൽ ഒരു അഭിമുഖത്തിൽ അവർ പ്രത്യക്ഷപ്പെടുന്നത് വരെ. ആരോ പറഞ്ഞുപറയിപ്പിക്കുന്ന മാതിരി ചില പാർട്ടിസ്നേഹവചനങ്ങൾ അന്നവർ മൊഴിയുന്നുണ്ടായിരുന്നു. 'ദൃശ്യം' എന്ന സിനിമയിൽ, "ഞങ്ങൾ രണ്ടാം തീയതിയാണ് ധ്യാനത്തിന് പോയത്" എന്ന് നാട്ടുകാരെ ധരിപ്പിക്കാൻ മോഹൻലാൽ വാചകമടിക്കുന്ന രംഗങ്ങളാണ് അപ്പോൾ ഓർമ്മ വന്നത്. വേറിട്ട വ്യക്തിത്വമുള്ള വനിത എന്ന് എനിക്ക് അവരെ കുറിച്ച് അതുവരെ തോന്നിയിരുന്ന ആദരം മാറ്റിയെടുക്കാൻ ആ ഒരൊറ്റ അഭിമുഖത്തിന് കഴിഞ്ഞു. പിന്നീടുള്ള ഇലക്ഷൻ നാടകങ്ങളും അവരുടെ പ്രസ്താവനകളും കൂടി ആയപ്പോൾ അത് മുഴുവനുമായി. ഇതിപ്പോൾ അതിലും ഭേഷായിരിക്കുന്നു! കേരള സംഗീത നാടക അക്കാദമി എന്നത് ഏതെങ്കിലും പാർട്ടിയുടെ വകയാണോ, പാർട്ടി പറയുന്നത് മാത്രം അനുസരിക്കുന്ന അധ്യക്ഷനെ താങ്ങാൻ? സർക്കാർ സാംസ്കാരിക സംഘടനകളെല്ലാം അതതു കാലത്തെ ഭരണകർത്താക്കളുടെ രാഷ്ട്രീയചായ്‌വിനനുസരിച്ചാണ് പ്രവർത്തിക്കുക എന്നത് ആരും പറയാതെ തന്നെ ഊഹിക്കാമെങ്കിലും അത് ഇങ്ങിനെ വിളിച്ചുപറഞ്ഞു ഞെളിയാനും കൂടി തുടങ്ങിയാലോ. രാജാവിനേക്കാൾ വലിയ രാജഭക്തി അപഹാസ്യം തന്നെ.

  ReplyDelete
  Replies
  1. ഗിരിജ പറഞ്ഞത് പോലെ സാധാരണയായി ഭരണത്തിൽ ഇരിക്കുന്നവർക്ക് മുന്നിൽ തല ചൊറിഞ്ഞു നിൽക്കുന്നവർക്ക് അവാർഡുകളും ആനുകൂല്യങ്ങളും നൽകാറുണ്ട്. പേര് ദോഷം ഒഴിവാക്കാൻ അർഹിക്കുന്ന ചിലർക്കും. ഇത് മുഴുവൻ പാർട്ടിക്കാർക്ക് മാത്രമേ ചെയ്യൂ എന്ന് പറയുന്ന ഒരാൾ. വിവര ദോഷിയായ ഇവരെയാണല്ലോ നമുക്ക് കിട്ടിയത്.

   ഗിരിജ അനാവശ്യമൊന്നും പറയണ്ട. ഒന്ന് കൂട്ട് കൂടി നിൽക്ക്. അടുത്ത പുസ്തകത്തിനു എന്തെങ്കിലും നമുക്ക് സംഘടിപ്പിക്കാം.

   Delete
 4. ഏതായാലും സംഗീത നാടക
  അക്കാദമിയുടെ കാര്യം ഈ ഭരണം
  തീരുന്നതു വരെ കട്ട പൊഹ.

  ReplyDelete
  Replies
  1. ഒന്നും പറഞ്ഞിട്ട് കാര്യമില്ല മുരളീ. നമുക്ക് കൊടി മാത്രം നോട്ടം.

   Delete
 5. ഓരോ സർക്കാരും അധികാരത്തിൽ വരുമ്പോൾ അവർക്കു താൽപര്യമുള്ള ആളുകളെ ഇത്തരം സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്‌. പക്ഷേ ഇതിലും വലിയ ആത്മാർത്ഥത സ്വപ്നങ്ങളിൽ മാതൃമേ കാണൂ. കലാകാരന്മാരോടോ സർക്കാരിനോടോ എന്നതും കടന്ന് പാർട്ടിയോട്‌ കൂറു പ്രഖ്യാപനം നടത്തിയത്‌ വരും വരായ്ക മുങ്കൂട്ടിക്കണ്ട്‌ പ്രസ്താവനയിറക്കാനുള്ള പരിചയക്കുറവാണെന്നു കരുതിയാൽ മതി.

  ReplyDelete