2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

മാണി രാഷ്ട്രീയം

കോൺഗ്രസ്സ് വിമുക്ത ഭാരതം എന്ന് മോദി പറഞ്ഞപ്പോൾ കോൺഗ്രസ്സുകാർ ചിരിച്ചു. ആ സത്യം അറിയാമെങ്കിലും പൊതു സമൂഹത്തിൽ കാണിക്കാനുള്ള  പല്ലിളി. കോൺഗ്രസ്സിന്റെ നാശം ഏതാണ്ട് ആയിക്കഴിഞ്ഞു എന്ന് തന്നെ പറയാം. ഓരോ അഞ്ചു കൊല്ലം കഴിയുമ്പോഴും ഉണ്ടായിരുന്ന ഒരു അവസരം ആണ് കേരളത്തിൽ കോൺഗ്രസ്സിനു നഷ്ടപ്പെടാൻ പോകുന്നതു. ഐക്യ ജനാധിപത്യ മുന്നണി എന്ന ഒരു സംഭവത്തിന്റെ പച്ചയിൽ ആണ് കേരളത്തിൽ അവർ ഭരണം നടത്തിയിരുന്നത്. എല്ലാം മതേതര പാർട്ടികൾ. മുസ്ലിങ്ങളുടെ മാത്രമായ മുസ്ലിം ലീഗ് എന്ന മതേതരം. ക്രിസ്ത്യാനികളുടെയും പള്ളികളുടെയും ആയ കേരള കോൺഗ്രസ്സ് ( അത് മാണി വിഭാഗം- മറ്റേ വിഭാഗം എന്നിങ്ങിനെ)  പിന്നെ കുറെ എം.എൽ.എ. മാരില്ലാതെ പാർട്ടികൾ. എന്തായാലും എല്ലാം തട്ടിക്കൂട്ടി കോൺഗ്രസ്സ് ഭരണം നടത്തിയിരുന്നു. 

ഇതാ അതിൽ പ്രമുഖൻ മാണി കേരള കോൺഗ്രസ്സ് യു.ഡി.എഫ്. വിട്ടു കഴിഞ്ഞിരിക്കുന്നു. ബാർ കോഴക്കേസിൽ തന്നെ പിന്തുണച്ചില്ല , രക്ഷിച്ചില്ല  എന്നതാണ്  മാണിയുടെ കാരണം. അത് ശരിയല്ലേ? ബാബുവിനെ സഹായിച്ചു. ഉമ്മൻ ചാണ്ടിയെ സഹായിച്ചു. അങ്ങിനെ പല മന്ത്രിമാരെയും എം.പി. മാരെയും എം.എൽ.എ. മാരെയും അഴിമതി കേസുകളിൽ നിന്നും സരിതയിൽ നിന്നും ഒക്കെ സംരക്ഷിച്ചു നിർത്തിയില്ലേ? എന്ത് കൊണ്ട്  മാണിയെ മാത്രം ഒഴിവാക്കി? അത് അഴിമതിക്കാര് തമ്മിലുള്ള കണക്കാണ് അത് അവര് തമ്മിൽ തീർക്കട്ടെ.

 ബി.ജെ.പിയുടെ വരവാണ് കേരളത്തിലെ രാഷ്ട്രീയ സമ വാക്യങ്ങൾ മുഴുവൻ തെറ്റിച്ചത്.ഇടതു അഞ്ചു വർഷം വലതു അഞ്ചു വർഷം എന്ന കണക്കു ആണിവിടെ തെറ്റിയത്. കോൺഗ്രസ്സിന്റെ കൂടെ നിന്നാൽ മൊത്തം നശിക്കും എന്ന തിരിച്ചറിവ് ആണ് മാണിയെ രക്ഷപെടാൻ പ്രേരിപ്പിച്ചത്. മാണിയില്ലാതെ മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യാനി വോട്ട് കിട്ടാതെ യു.ഡി.എഫ്. ജയിക്കാൻ കഴിയില്ല. ആ സത്യം മനസ്സിലാക്കി മുസ്ലിം ലീഗും കാലം മാറി ചവിട്ടാൻ തയ്യാറെടുത്തു നിൽക്കുകയാണ്. വിടെയാണ് ബി.ജെ.പി.യുടെ പ്രസക്തി വർധിക്കുന്നത്. കേരള നിയമ സഭയിൽ ഒരു സാമാജികനെ ലഭിച്ചത് കൂടാതെ പലയിടത്തും ചുരുക്കം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അവിടെയൊക്കെ ജയിച്ചു കയറാൻ ബി.ജെ.പിയ്ക്ക് ആകും എന്ന് എല്ലാവർക്കും  അറിയാം. 

മാണി എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുകയാണ്. എൻ.ഡി.എ. ആണ് അവർക്കു ഏറ്റവും അനുയോജ്യം. ഇടതിന് അവരെ വലിയ ആവശ്യം ഇല്ല. കുറച്ചു സീറ്റ് കിട്ടിയാലും മാർക്സിസ്റ് കാർ മാണിയെ ഒതുക്കും. ഇനി ഒരേ ഒരു മാർഗം എൻ.ഡി.എ. അവര് മാണിയെ പൊന്നു പോലെ നോക്കിക്കൊള്ളും. കോഴ. അത് മാണിയോട് കൂടി അവസാനിക്കും. മാണിക്കിനി രാഷ്ട്രീയത്തിൽ എത്ര കാലം ആണുള്ളത്? അടുത്ത തെരെഞ്ഞെടുപ്പിൽ തന്നെ മാണിയുടെ പ്രസക്തി പോവും. അപ്പോൾ കേരള കോൺഗ്രസ്സിനു മുന്നോട്ടു പോകാനും വളരാനും അടുത്ത തലമുറയെ ആശ്രയിക്കുകയാണ് വേണ്ടത്. അതിനു എൻ.,ഡി,എ. അല്ലാതെ മറ്റൊരു വഴിയും ഇല്ല. അണ്ണാനെ മരം കേറ്റം പഠിപ്പിക്കേണ്ടല്ലോ എന്ന് പറയുന്നത് പോലെ മാണിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടല്ലോ.




6 അഭിപ്രായങ്ങൾ:

  1. ഹാ ഹാ ഹാാ.അച്ചന്മാർ ബി.ജെ.പിക്കായി വോട്ട്‌ പിടിയ്ക്കാനിറങ്ങുന്നതും,പള്ളിയിൽ ഇടയലേഖനങ്ങൾ വായിക്കുന്നതും ചുമ്മാ ഒന്ന് ഓർത്തുപോയി.എന്നാ രസമായിരിക്കും അല്ലേ????

    മറുപടിഇല്ലാതാക്കൂ
  2. അണ്ണാനെ മരം കേറ്റം പഠിപ്പിക്കേണ്ടല്ലോ എന്ന് പറയുന്നത് പോലെ മാണിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടല്ലോ.
    അതെ നല്ല വേരോട്ടം ഉള്ള ഇടം നോക്കി പോകാൻ നമ്മുടെ രാഷ്ട്രീയക്കാർ വിരുതൻമാർ ആണല്ലോ,
    മാണിയെ മാത്രം ഇക്കാര്യത്തിൽ ഒറ്റപ്പെടുത്തിയിട്ടു കാര്യമില്ല, പിന്നെ തൻറെ മകൻറെ
    ഡൽഹിയിലെ ലീലാവിലാസങ്ങൾക്കും എൻ.ഡി.എ. ആണ് ഏറ്റവും അനുയോജ്യം തന്നെ.!!!
    ഇതും കാത്തിരുന്നു കാണേണ്ട കളി തന്നെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ഏരിയൽ. സൗകര്യം അനുസരിച്ചു കാര്യങ്ങൾ ചെയ്യുക. സി.പി.ഐ. മാണിയെ കൂട്ടത്തിൽ കൂട്ടില്ല എന്ന് തീർത്തു പറഞ്ഞു. ഇനി സി.പി.ഐ. പുറത്താക്കുമോ എന്നാണു കണ്ടറിയേണ്ടത്.

      ഇല്ലാതാക്കൂ
  3. അണ്ണാനെ മരം കേറ്റം പഠിപ്പിക്കേണ്ടല്ലോ
    എന്ന് പറയുന്നത് പോലെ മാണിയെ രാഷ്ട്രീയം
    പഠിപ്പിക്കേണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എങ്ങിനെ വീണാലും നാല് കാലിൽ. എന്നാലും ഇനി അധിക കാലം കളിയില്ല.

      ഇല്ലാതാക്കൂ