Tuesday, August 30, 2016

ഘോഷയാത്ര
ശ്രീ കൃഷ്ണ ജയന്തി ആഘോഷം റോഡിലല്ല അമ്പലങ്ങളിലാണ് വേണ്ടത് എന്ന് മാർക്സിസ്റ് പാർട്ടി സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു കണ്ടു.

റോഡുകളിൽ നിന്നും തിരക്ക് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടിയല്ല ഈ പറഞ്ഞത് എന്ന് എല്ലാവർക്കും അറിയാം. അടുത്ത കാലത്തു മാർക്സിസ്റ് പാർട്ടിയിലെ  ചോട്ടാ മുതൽ ബഡാ നേതാക്കൾ വരെയുള്ളവരുടെ വായിൽ നിന്നും വീഴുന്ന മൊഴി മുത്തുകൾ കേട്ടാൽ സാമാന്യ ബുദ്ധി ഉളളവർക്കൊക്കെ അത് മനസ്സിലാകും. 

നബി ദിനം. അന്ന് മുസ്ലിം കുട്ടികൾ (ഇപ്പോൾ വലിയവരും ആയി) ആഘോഷമായി,കൊടികളുമായി  ജാഥയായി റോഡിലൂടെ പോകും.

ഈസ്റ്ററിനു ഘോഷയാത്രയായി ക്രിസ്ത്യാനികൾ റോഡിലൂടെ പോകുന്നത് കാണാം.

ദുഃഖ വെള്ളിയാഴ്‌ച കുരിശും പേറി അവർ  ജാഥയായി തെരുവിലൂടെ നീങ്ങുന്നത് കാണാം.

ക്രിസ്തുമസ് കരോൾ,  സാന്റാക്ളോസുമായി പൊതു നിരത്തിലും ഇടവഴികളിലും കൂടെ ഒക്കെ രാത്രി കാലങ്ങളിൽ  കൊട്ടും പാട്ടുമായി ആഘോഷ പൂർവം പോകുന്നു.

ഇനി കോടിയേരി ഇവരുടെ കൂടെയൊക്കെ ഈ ഘോഷയാത്രകളെല്ലാം പള്ളികൾക്കുള്ളിൽ മതി എന്ന് പറയുമോ? എങ്കിൽ വെറുതെ പുലമ്പുന്നതല്ല പറയുന്നതിൽ ആർജ്ജവം ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാം.

ഒരു കാര്യം കൂടി. റോഡുകൾ നിറഞ്ഞു,മാർക്സിസ്റ് പാർട്ടിയുടെ ജാഥകൾ ഗതാഗതം തടസ്സപ്പെടുത്തി മിയ്ക്കവാറും കാണാറുണ്ടല്ലോ. അത് പോലെ പാതയോര  മീറ്റിംഗുകൾ ഹൈ കോടതി  നിരോധിച്ചവയാണല്ലോ.  എന്നിട്ടും അത് നിർബ്ബാധം തുടരുന്നല്ലോ.

6 comments:

 1. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം. അല്ലെങ്കിൽ ' അസഹിഷ്ണത 'എന്നും പറയാം.

  പിന്നെ ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളെ വേഷം കെട്ടിച്ച് വെയിലത്ത് നടത്തിക്കുന്നതിനെ എന്തിന്റെ പേരിലായാലും അംഗീകരിക്കാൻ പറ്റില്ല.

  ReplyDelete
  Replies
  1. മന്ത്രി വരുന്നതും കാത്തു മണിക്കൂറുകളോളം സ്‌കൂൾ കുട്ടികളെ പൊരി വെയിലത്തു നിർത്തുന്നത് പോലല്ല ഇത്. അവിടെ കുട്ടികൾ നിർബ്ബന്ധിക്കപ്പെടുകയാണ്. ഇവിടെയോ നിർബ്ബന്ധമില്ല. മാത്രമല്ല കുട്ടികൾ അത് ആസ്വദിക്കുകയും ചെയ്യുന്നു. വി.കെ.

   Delete
 2. നബിദിനാഘോഷം പ്രവാചകൻ മുഹമ്മദ്‌ നബിയോ, അദ്ദേഹത്തിന്റെ അനുചരന്മാരോ ആചരിച്ചിരുന്നില്ല. മാത്രവുമല്ല വഴിയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നത്‌ ദീൻ (മതം) വിലക്കിയിട്ടുള്ളതുമാണ്‌. ധന സമ്പാദനത്തിനായി പൗരോഹിത്യം കാട്ടിക്കൂട്ടുന്ന കോലാഹലത്തിൽ പെട്ടതാണ്‌ ഇന്നു കാണുന്ന നബിദിനാഘോഷം. അത്‌ ഇസ്ലാമികമല്ല. ഇസ്ലാമിൽ എന്തെങ്കിലും പ്രവൃത്തിക്കണമെങ്കിൽ അതിനു പ്രവാചകനിൽ നിന്നും മാതൃക ആവശ്യമാണ്‌. ആകയാൽ നിയമം മൂലം പൊതുനിരത്തിൽ യാത്രാഭംഗം വരുത്തുന്ന നബിദിനഘോഷയാത്രയുൾപ്പെടെ, മുഴുവൻ ആഘോഷ പരിപാടികളും നിർത്തി വെയ്കേണ്ടതാണ്‌.

  ReplyDelete
  Replies
  1. ഇപ്പോൾ എല്ലാം അധികാരത്തിനു വേണ്ടിയുള്ള വാശി ആയി മാറി ഷാജി.

   Delete
 3. .
  അരയിൽ മഹാഭൈരവയന്ത്രവും,കഴുത്തിൽ ശൂലിനീയന്ത്രവും,കൈയിൽ ബ്രഹ്മരാക്ഷസയന്ത്രവും ധരിച്ചിട്ട്‌ ഹിന്ദുവിശ്വാസങ്ങളെ എതിർത്താൽ വോട്ട്‌ കിട്ടുമെന്ന് അവർക്കറിയാം.കുറേ വിഡ്ഢികൾ ഇവർ പറയുന്നത്കേട്ട്‌ ഏറാൻ മൂളി നടക്കുന്നുമുണ്ട്‌.ഹിന്ദുഭൂരിപക്ഷകേരളസമൂഹം വർഗ്ഗീയമായി ചിന്തിയ്ക്കുന്നത്‌ ഇവറ്റകളുടെ പ്രവർത്തനങ്ങളുടെ ഫലമല്ലെന്ന് ആരും പറയില്ല.

  ReplyDelete
  Replies
  1. അതാണ് സുധീ സംഭവിക്കുന്നത്.

   Delete