2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

Yes Boss

പഴയ കാല മലയാള  സി.ഐ.ഡി. സിനിമകളിൽ പലതിലും  കൊള്ള  സംഘങ്ങളുടെ "ബോസ്"  മാരുടെ മുഖം നമ്മൾ കാണുന്നത് അവസാന രംഗത്തിൽ പ്രേംനസീർ അവരെ  പിടിക്കുമ്പോൾ മാത്രം ആണ്. ബോസിൻറെ   ശബ്ദത്തിലും ആകാരത്തിലും കൂടി അത് ജോസ് പ്രകാശ് ആണെന്ന് ആദ്യമേ നമുക്ക് മനസ്സിലാകും.  "യെസ് ബോസ്" എന്ന് പറഞ്ഞു നടക്കുന്ന കിങ്കരന്മാരെ അവരുടെ ആവശ്യം കഴിയുമ്പോഴോ, അവർ ബാധ്യത ആണെന്ന് തോന്നുമ്പോഴോ നിർദാക്ഷണ്യം  ജോസ് പ്രകാശ്  വെടി വച്ച് ഇടുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

അതുപോലെ പ്രധാന കിങ്കരനെ ബോസ്  വെടി വെച്ചിടുന്ന സീൻ  ആണ് നമ്മൾ ഇപ്പോൾ  കേരള രാഷ്ട്രീയ സിനിമയിൽ കാണുന്നത്.കാണുന്നത്.

ഇന്നലെ വരെ സലിം രാജിന് വേണ്ടി ആയിരുന്നു ഭൂമി തട്ടിപ്പ് കേസിൽ സർക്കാർ നില കൊണ്ടിരുന്നത്. ടെലിഫോണ്‍ സംഭാഷണ രേഖകൾ ടെലെഫോണ്‍ കമ്പനികളിൽ നിന്നും ലഭ്യം ആക്കണം എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ വിധി ക്കെതിരെ നിമിഷങ്ങൾക്കകം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ആ വിധിക്ക് സ്റ്റേ സമ്പാദിക്കാൻ സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ വളരെ കഷ്ട്ടപ്പെട്ടു. അത് പോലെ ഈ കേസിൽ സി.ബി.ഐ. അന്വേഷണം ഒരു കാരണവശാലും ആവശ്യമില്ല എന്നും ശക്തി യുക്തം വാദിച്ച ആളാണ്‌ നമ്മുടെ അഡ്വക്കേറ്റ് ജനറൽ. അങ്ങിനെയുള്ള അഡ്വക്കേറ്റ് ജനറൽ ആണ് പെട്ടെന്ന് മലക്കം മറിഞ്ഞ് സി.ബി.ഐ. അന്വേഷണം ആകുന്നതിൽ എതിർപ്പില്ല  എന്ന് ഹൈക്കോടതിയെ  അറിയിച്ചത്.

എന്താണിതിനു കാരണം? അതറിയാനുള്ള അവകാശം ഓരോ പൗരനും ഉണ്ട്. അവൻറെ പണം എടുത്താണ് സർക്കാർ ഈ വക്കീലന്മാർക്ക് ശമ്പളവും  വണ്ടിക്കൂലിയും മറ്റു ആനുകൂല്യങ്ങളും  ഒക്കെ നൽകുന്നത്. അഡ്വക്കേറ്റ് ജനറൽ  സി.ബി.ഐ. അന്വേഷണം ആകുന്നതിൽ എതിർപ്പില്ല  എന്ന് ഹൈക്കോടതിയെ അറിയിച്ചതിനു തൊട്ടു പിന്നാലെ ആഭ്യന്തര മന്ത്രാലയവും പുതിയ വാദവും ആയി വന്നു.  അവർക്കും അന്ന് തൊട്ടേ സി.ബി.ഐ. അന്വേഷണം ആകണം എന്നായിരുന്നു നിലപാടെന്ന്. എങ്ങിനെയുണ്ട്? 

കാര്യങ്ങൾ ഏതാണ്ട് കൈവിട്ടു പോകുന്ന സ്ഥിതി ആയി. ഒളിച്ചു വച്ചാലും അടച്ചു വച്ചാലും എല്ലാം പുറത്തു വരുന്ന ഒരു സ്ഥിതി. ബോസിന്റെ സ്ഥിതി കൂടുതൽ ഗുരുതരം  ആകുന്നു എന്നും മനസ്സിലായി. ഇനി ഒരു മാർഗമേ ഉള്ളൂ. കിങ്കരനെ ഒഴിവാക്കുക. കേസിനെ സ്വാധീനം  ഒന്നും ചെലുത്താതെ വിട്ടാൽ സലിം രാജ് കുറേക്കാലം അഴി എണ്ണിക്കോളും. അങ്ങിനെ കിങ്കരന്  "ബോസ്" വച്ച  'വെടി' ആണീ  ഹൈക്കോടതിയിലെ  ചുവടു മാറ്റം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ