2015, ജൂൺ 3, ബുധനാഴ്‌ച

പോലീസ്

പണ്ടത്തെ പോലീസ് ഏമാന്മാരെ ഓർമയില്ലേ? കപ്പടാ മീശ.ചുവന്ന കണ്ണുകൾ. പിന്നെ ഒരു കുടവയറും. അന്ന് നിക്കറാ വേഷം. മിയ്ക്കവാറും എല്ലാ പോലീസ് കാർക്കും കുടവയറു കാണും. ആദ്യം പോലീസിൽ ചേരുമ്പോഴുള്ള ശരീര ഫിറ്റ്നസ്സ് മാത്രമേ ഉള്ളൂ. പിന്നെ എല്ലാം ഇത് പോലെ തടിച്ചു കോലം കെട്ട രൂപങ്ങൾ ആയിരിയ്ക്കും.

കാലം മാറി. കോലം അത് പോലെ തന്നെ. ആ അര നിക്കർ  മാറി പാൻറ് ആയി.   ( തേയ്ച്ചു  വടി  പോലെ ആക്കിയ ലൂസ്  നിക്കറും  ഇട്ട് ഉയരമുള്ള ട്രാഫിക് ഐലൻഡിന് മുകളിൽ നിന്ന് ട്രാഫിക് നിയന്ത്രിയ്ക്കുന്ന പോലീസുകാരുടെ താഴെ നിന്നുള്ള കാഴ്ച്ചയെ പറ്റി ആക്ഷേപിയ്ക്കാരുണ്ടായിരുന്നു) തൊപ്പി മാറി. അത്ര തന്നെ. ബാക്കിയൊക്കെ പഴയത് പോലെ. സ്റെഷനിലെ പോലീസ് ഷേപ്പിൽ പഴയത് തന്നെ. എക്സർസൈസ് ഒന്നും ഇല്ല. മിയ്ക്കവാറും വെള്ളം. തടി വന്നിങ്ങു കേറും. വയറും ചാടും. മീശ മാത്രം കുറഞ്ഞു. ആകെ ശരീരം അൽപ്പം ഷേപ്പിൽ ഉള്ളത് SAP കാരാണ്. ബാക്കിയൊക്കെ തഥൈവ. ദിവസവും  എക്സർസൈസ് വേണം എന്നൊക്കെ നിയമം പറയുന്നു. ആര് കേൾക്കാൻ ആര് ചെയ്യാൻ.?

മേളിലോട്ടുള്ള ഏമാന്മാരുടെ കാര്യവും ഇതൊക്കെ തന്നെ. മൂത്ത് മൂത്ത് എസ്. പി.  ആകുന്നവർ ഇങ്ങിനെയൊക്കെ ആണ്. തടിയും കുട വയറും. പിന്നെ കുറെ ഐ.പി.എസ്. കാരാണ്. പിള്ളാര് കയറുമ്പോൾ നല്ല ശരീരം. പോലീസ് അല്ലെ. കുറെ മൂക്കുമ്പോൾ, ഒരു ഐ.ജി. ഒക്കെ ആകുമ്പോഴേയ്ക്കും  മിയ്ക്കവാറും സാദാ പോലീസ് മാരെ പ്പോലെ ഷേപ്പ് ഒക്കെ പോയി ഒരു പരുവം ആകും.  

ഈ ആർമി ആപ്പീസറന്മാരെ പ്പോലെ ഇവർക്കും എന്ത് കൊണ്ട് ഫിറ്റ്‌ ( മറ്റേ ഫിറ്റ്‌ അല്ല. അത് എന്നും ആകുന്നുണ്ട്) ആയി ഇരുന്നു കൂടാ. ഓരോ പ്രൊമോഷനും ആളിനെ കണ്ട് നോക്കി, വൈദ്യ പരിശോധനയും ഒക്കെ കഴിഞ്ഞ് സെലക്ഷൻ ആക്കിയാലെന്താ? അതെങ്ങിനാ . കാക്ക പിടുത്തവും കാലു പിടിത്തവും ഒക്കെ ആണല്ലോ ആ ഡിപ്പാർറ്റ്മെന്റിൽ. ഇപ്പോൾ തന്നെ കണ്ടില്ലേ. സിന്ഗ്ല ആണ് സീനിയർ. അങ്ങേര് കേന്ദ്ര ഡപ്യുട്ടേഷനിൽ നിന്നും വരുന്നു എന്ന് പറഞ്ഞു. മുഖ്യ മന്ത്രി പറഞ്ഞു വേണ്ട. ഇവിടെയുള്ള ആളെ ഡി.ജി.പി. ആക്കണം. ഒരു കണക്കിൽ   അതും ശരിയാ. നല്ല സമയം മുഴുവൻ നല്ല കേന്ദ്ര പദവികൾ   ഡപ്യുട്ടേഷനിൽ പോയി ആസ്വദിയ്ക്കും. ഇവിടെ ടോപ്പിൽ എത്താറാകുമ്പോൾ വരും. ഇതിനു ഒരു മറു വശവും കൂടിയുണ്ട്. ഇവിടെ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും  മൂട് താങ്ങി നിൽക്കാൻ മടിയുള്ള ഉദ്യോഗസ്ഥർ ഡപ്യുട്ടേഷൻ വാങ്ങി സ്ഥലം വിടും.

വാലറ്റം :  ഇനി വാഹന പരിശോധന യ്ക്ക് നിൽക്കുന്ന  പോലീസ് കാർ സാറേ, മാഡം എന്നൊക്കെ മാത്രമേ നമ്മളെ വിളിയ്ക്കൂ എന്ന് പുതിയ ഡി.ജി.പി. സെൻകുമാർ ഉത്തരവ് ഇറക്കി.

ചില സാമ്പിൾസ്‌.

" ലൈസൻസ് കാണിയ്ക്കെടാ സാറേ"
 "തലയിൽ വയ്ക്കാതെ ഹെൽമെറ്റ്‌ കാലിന്റെ ഇടയിൽ വച്ചിട്ട്   ആണോടാ മൈ സാറേ പോകുന്നത്?"
"മര്യാദയ്ക്ക് കാശ് കൊടുത്തിട്ട് പോടീ  മാഡം" 

8 അഭിപ്രായങ്ങൾ:

  1. അത് കലക്കി ബിപിൻ ചേട്ടായി ആ സേമ്പിൾ

    മറുപടിഇല്ലാതാക്കൂ
  2. "താനെന്തിനാ ഇങ്ങനെ ചൂടാവുന്നത്. സാറേന്നു തന്നെയല്ലേ വിളിച്ചേ? അക്ഷരം മാറിയൊന്നും ഇല്ലല്ലോ?!"
    "ഡയലോഗ് അടിക്കാതെ ഫൈൻ അടക്കെടാ പന്ന @#@# സാാാറേ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചു ഗോവിന്ദാ.പന്തീരാണ്ട് കിടന്നാലും വളഞ്ഞു തന്നെ ഇരിയ്ക്കും. ഇവിടെ കുഴൽ തന്നെ വളഞ്ഞതാ പിന്നെയാണോ വാല്.

      ഇല്ലാതാക്കൂ
  3. ഇത്രയും കാലം വിളിച്ചു ശീലിച്ചത് പെട്ടന്നൊന്നും മാറുമെന്നു തോന്നുന്നില്ല. ഇനി മാറിയാൽ തന്നെ ചേട്ടൻ പറഞ്ഞ പോലെ വാക്കുകൾ മാത്രമേ മാറൂ. ആ 'ടോണ്‍'മാറില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മുടെ തല വിധി മാറില്ല എന്ന് തന്നെ അല്ലേ ജ്യുവൽ.

      ഇല്ലാതാക്കൂ
  4. മുഴുവനും യോജിക്കാനാവില്ല. ഉന്നതവിദ്യാഭ്യാസം നേടിയ കുറച്ച് ചെറുപ്പക്കാരെങ്കിലും ഇപ്പോൾ പോലീസ് സേനയിൽ സാധാരണ കോൺസ്റ്റബിൾമാരായി എത്തുന്നുണ്ട്. അവരിൽ ചിലരൊക്കെ മാന്യമായി ഇടപെടുന്നുമുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് ശരിയാണ് പ്രദീപ്‌ കുമാർ. പക്ഷെ കാലക്രമേണ അവരും ആ വഴി സ്വീകരിയ്ക്കും.

      ഇല്ലാതാക്കൂ