2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

എ. ആർ. റഹ് മാൻ







പ്രശസ്ത സംഗീത സംവിധായകൻ എ. ആർ. റഹ് മാന്  എതിരെ മുസ്ലിം മത പണ്ഡിതരുടെ  ഫത് വ .  പ്രവാചകനെ ആക്ഷേപിച്ചു എന്നതാണ് കാരണം.

ആരായിരുന്നു ഇപ്പറയുന്ന എ. ആർ. റഹ് മാൻ?   എ.എസ്. ദിലീപ്കുമാർ. ശരിയായ ഹിന്ദു. തമിഴ്  മുദലിയാർ.  ആർ. കെ. ശേഖർ എന്ന   സിനിമ  സംഗീത സംവിധായകൻറെ മകൻ. ആ ദിലീപ് കുമാർ ആണ് മതം മാറി മുസ്ലിം മതം സ്വീകരിച്ച് എ. ആർ. റഹ് മാൻ ആയത്. അച്ഛന്റെ മരണ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ വന്നപ്പോഴാണ് മതം മാറിയത് എന്ന് റ ഹ് മാൻ തന്നെ പറയുന്നുണ്ട്.

മുഴുവൻ പേരോ? അള്ളാ രാഖ റഹ് മാൻ. അങ്ങിനെ മതം മാറി മുസ്ലിം ആയ ആൾക്കെതിരെ ആണ് ആ മതം ഇപ്പോൾ ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്.  എങ്ങിനെയുണ്ട് ?

ഇനി ഫത് വ എന്താണെന്ന് നോക്കാം. കലിമ വീണ്ടും ചെയ്യണമെന്ന്. കൂടാതെ വിവാഹം അടക്കം എല്ലാ ചടങ്ങുകളും വീണ്ടും ചെയ്യണം എന്ന്.

അതിലും പുറകോട്ടു പോകണോ? അതായത് മുസ്ലിം മതത്തിൽ ചേർന്നത്‌. അതും വീണ്ടും ചെയ്യണോ?   

11 അഭിപ്രായങ്ങൾ:

  1. സുന്നത്തും വീണ്ടും ചെയ്യണമോ ???????
    എന്നാ പണിപാളി ...... മുറിച്ചു മാറ്റാന്‍ കഷ്ടപ്പെടും.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് ശരിയാ വിനോദ്. ഒരു കാര്യം കൂടി. ഇനി തിരിച്ചു ഹിന്ദു മതത്തിൽ പോകണമെങ്കിൽ അത് പുനസ്ഥാപിക്കണം.

      ഇല്ലാതാക്കൂ
  2. മാർക്സിസ്റ്റ് പാർട്ടിയുടെ അതേ അവസ്ഥ. മാർക്സിന്റെ 'മൂലധനം' ആണല്ലോ പട്ടിണിക്കാരായിരുന്ന അവരുടെ നിലനില്പിനുള്ള മൂലധനം. ഇപ്പോൾ എല്ലാവരുടേയും കയ്യിൽ ധനം വന്നപ്പോൾ പാർട്ടിയിൽ മുദ്രാവാക്യം വിളിക്കാനും ജാഥക്കു പോകാനും ആളില്ലാതായി.

    അതുപോലെ പണമില്ലാത്തതു കാരണം (അച്ഛന്റെ മരണ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ വന്നപ്പോഴാണ് മതം മാറിയത്) മുസ്ലിം ആയവനു കയ്യിൽ ധാരാളം പണം വരുമ്പോൾ പിന്നെന്തു മുസ്ലിം?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് ആൾ രൂപൻ. ഇപ്പോൾ അങ്ങേര് സാമ്പത്തികമായി വലിയ നിലയിൽ. ഇനി എന്ത് ജാതിയും മതവും?

      ഇല്ലാതാക്കൂ
  3. മാര്‍ക്സിന്‍റെ മൂലധനവുമായി ഈ വിഷയത്തെ തുലനം ചെയ്തത് ശരിയായില്ല. മൂലധനത്തിന്
    ഇന്നും പ്രസക്തിയുണ്ടെന്ന് ലോകം തെളിയിച്ചുകൊണ്ടിരിക്കുന്നു.
    കോര്‍പ്പറേറ്റു മുതലാളിത്തത്തിന്‍റെ വളര്‍ച്ചയാണ് അരാഷ്ട്രീയവാദത്തിനും മതമൌലീകവാദത്തിനും പരിസ്ഥിതിനാശത്തിനുമെല്ലാം കാരണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രസക്തി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് സജീവ്‌. ഒന്നുകിൽ അത് തടയാൻ കഴിവില്ല. അല്ലെങ്കിൽ അതിനു വേണ്ട ഒത്താശ ചെയ്തു കൊണ്ടിരിക്കുന്നു.

      ഇല്ലാതാക്കൂ
    2. ശരിയാണ്.
      തടയാന്‍ കഴിയാത്തിടത്തോളം
      ഒത്താശചെയ്യാനേ കഴിയൂ!!!
      ഒരു ബദല്‍ ഇല്ല. അതുകൊണ്ട് എല്ലാറ്റിന്റെയും കൂടെ നില്‍ക്കാനേ കഴിയൂ.

      ഇല്ലാതാക്കൂ
  4. അങ്ങനെ റഹ്മാനെയും കൈവച്ചു. ശോ ഈ ബിപിന്‍ ചേട്ടന്റെ ഒരു കാര്യം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അന്നൂസേ, കാശിനു വേണ്ടി മതം മാറി ഇപ്പോൾ ആ മതവും തള്ളിപ്പറയുന്ന സ്ഥിതി ആലോചിച്ചു പോയതാണ്.

      ഇല്ലാതാക്കൂ
  5. ഈ മതങ്ങൾക്ക്
    കലാകാരന്മാരെയെങ്കിലും
    ഒന്ന് വെറുതെ വിട്ടുകൂടേ..അല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോപുലാരിറ്റി ഉള്ളവനെ പിടിക്കുക. അതല്ലേ പബ്ലിസിറ്റി കിട്ടാൻ എളുപ്പം.

      ഇല്ലാതാക്കൂ