2016, ജൂൺ 4, ശനിയാഴ്‌ച

പ്രകൃതി നശീകരണം







അതിരപ്പള്ളി ജല വൈദ്യുത പദ്ധതി തുടങ്ങും എന്ന് തന്നെയാണ്പുതിയ മുഖ്യ മന്ത്രിയും മാർക്സിസ്റ്റ് പാർട്ടിയും പറയുന്നത്. എന്തോ തീരുമാനിച്ചുറച്ചത് പോലെയാണ് അവരുടെ പെരുമാറ്റവും ശരീര ഭാഷയും. പ്രകൃതി നശിപ്പിക്കും എന്ന ഉറച്ച തീരുമാനത്തോട് കൂടിയാണ് അവരുടെ പ്രഖ്യാപനവും നടപടികളും.

ഏക്കർ കണക്കിന് വന ഭൂമി ആണ് നഷ്ട്ടപ്പെടുന്നത്. കൂടാതെ ചാലക്കുടി പുഴയിലെ നീരോഴുക്കിനേയും ബാധിക്കും. കാടിലെയും പുഴയിലെയും ആവാസ വ്യവസ്ഥയെ ആണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.

ഇത്രയും നശിപ്പിച്ചിട്ട്  കിട്ടുന്നതെന്താണ്? കുറച്ചു വൈദ്യുതി. അതിനുള്ള സാമ്പത്തിക മുതൽ മുടക്ക് 1500 കോടി രൂപയിൽ അധികം ആണ്. ഉൽപ്പാദിപ്പിക്കുന്നതൊ ഏതാണ്ട് 30 മെഗാ വാട്ട് വൈദ്യുതിയും.

ദീർഘ വീക്ഷണം ഇല്ലായ്മയും, അധികാരം എന്തും ചെയ്യാനുള്ള അവകാശം ആണെന്ന മിഥ്യാ ധാരണയും, ഭാവി തലമുറകൾക്കും ഭൂമിയ്ക്ക് തന്നെയും വിതയുക്കുന്ന നാശത്തെ കുറിച്ചുള്ള അജ്ഞതയും ആണ് ഇത്രയും അപക്വമായ തീരുമാനങ്ങൾ എടുക്കുന്നതിന്റെ കാരണം. ഒരിക്കൽ നശിച്ച കാടും പുഴയും തിരിച്ചു കൊണ്ട്  വരാൻ കഴിയില്ല എന്ന സത്യം ഇവർ മനസ്സിലാക്കട്ടെ. 



2 അഭിപ്രായങ്ങൾ:

  1. ഉമ്മനെ കവച്ച്‌ വെക്കുന്ന മാസ്മരികപ്രകടനവുമായി പിണറായിയും കൂട്ടരും തുടക്കം തന്നെ ഗംഭീരമാക്കി.വൃദ്ധശാപം ഫലിക്കുമെന്ന് പറയുന്നത്‌ എത്ര നേരാ!!!!
    ഉമ്മൻ കട്ടുമുടിച്ച്‌ വിറ്റുകാശാക്കിയതിന്റെ ബാക്കിയല്ലേ ഇവന്മാർക്ക്‌ സ്വന്തമാക്കാൻ കാണൂ.
    സ്വന്തം ജനതയുടെ വിഷമം കാണാൻ കഴിയാത്തവർ ഭരണവർഗ്ഗമായി അധികാരത്തിലേറുമ്പോൾ വൈകാരികവിഷയമായ മുല്ലപ്പെരിയാറിനെപ്പോലും വിൽക്കും.
    ആതിരപ്പള്ളിയിൽ ഒരു പള്ളിയുള്ളത്‌ കാരണം ഇവർക്ക്‌ അത്ര ധൈര്യം വരില്ല,ആതിരയമ്പലമെന്നോ മറ്റോ ആയിരുന്നു ആ പ്രദേശത്തിനു പേരെങ്കിൽ ഈ കഴിഞ്ഞ ആഴ്ച തന്നെ അവിടം നശിപ്പിച്ചേനേ!!!!

    മറുപടിഇല്ലാതാക്കൂ
  2. ഇത്രയും നശിപ്പിച്ചിട്ട് കിട്ടുന്നതെന്താണ്?
    കുറച്ചു വൈദ്യുതി
    ഇതൊന്നുമല്ല കിട്ടുന്ന കൊഴയുടെ വലിപ്പമാ‍ണ് കാര്യം ..!

    പിന്നെ


    നമുക്കാവശ്യമുള്ളതിലും
    എത്രയോ ഇരട്ടി ഊർജ്ജം
    നമ്മുടെ നാട്ടിൽ ഉല്പാദിപ്പിക്കുവാൻ
    വേണ്ടത്ര സൂര്യ വെളിച്ചവും , കാറ്റും ,
    തിരമാലകളും നമ്മുടെ നാട്ടിൽ അങ്ങാളമിങ്ങോളം സുലഭമായി ഉള്ളതാണല്ലൊ . അതു കൊണ്ട് മനുഷ്യനും പ്രകൃതിക്കും അപകടകരമായ താപ വൈദ്യുത നിലയങ്ങളും , അണക്കെട്ടുകളും , അണുഭേദന റിയാക്ടറുകളുമൊന്നും പുതിയതായി തുടങ്ങാതെ, സോളാർ / വിൻഡ് / ടൈഡൽ എനർജി പ്ലാന്റുകൾ സ്ഥാപിക്കുവാൻ ഈ ഭരണകൂടം ആരംഭം കുറിക്കട്ടെ...

    ഇനി വരുന്ന തലമുറക്കും ,
    പ്രകൃതിക്കും ദുരിതം വിതക്കുന്ന
    ജല വൈദ്യുതി / ആണവ നിലയ
    വൈദ്യുതി പദ്ധതികളെല്ലാം , ഇന്ന്
    ആഗോള വ്യാപകമായി പല ലോക
    രാജ്യങ്ങളും ഉപേക്ഷിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ; ഇന്ന് ലോക എക്കണോമിയിൽ മുൻപന്തിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ
    നാട്ടിൽ വീണ്ടും ഇത്തരം പദ്ധതികൾക്ക് പിന്നാലെ നടക്കുന്നത് വല്ലാത്ത ഒരു നാണക്കേട് തന്നെയാണ് ...

    മറുപടിഇല്ലാതാക്കൂ