2016, ജൂൺ 7, ചൊവ്വാഴ്ച

ഒന്നാം റാങ്ക്

12th ക്ലാസ് ഒന്നാം റാങ്ക് കാരി. റൂബി റായ്.  ആർട്സ്. 500 ൽ 444 മാർക്ക്. വിഷയത്തിൽ ഒന്ന് പൊളിറ്റിക്കൽ സയൻസ്.   ഒന്നാം റാങ്ക് കിട്ടിയപ്പോൾ ആജ് തക് എന്ന tv ചാനലുകാർ ചോദിച്ചു.   വിഷയം ഏതൊക്കെ. ഒരെണ്ണം പൊളിറ്റിക്കൽ സയൻസ് എന്ന് മറുപടി റഞ്ഞു. എന്താണ് പൊളിറ്റിക്കൽ സയൻസ് എന്ന് ചോദിച്ചു. അത് പാചകം ചെയ്യുന്ന  കുക്കിംഗ് നെ കുറിച്ച് ആണെന്ന്  (ഖാനാ ബനാനാ കാ ബാരെ മേ) ഒന്നാം റാങ്ക് കാരി പറയുന്നു. പൊളിറ്റിക്കൽ സയൻസിൽ ഡി സ്റ്റിങ്ക്ഷൻ ആണ് റൂബിയ്ക്ക് കിട്ടിയത്. മൊത്തം600 മാർക്ക്‌ ആണെന്നും പറയുന്നു.

സയൻസിൽ ഒന്നാ റാങ്ക് വാങ്ങിയ സൌരവിനെ നോക്കാം. 500 ൽ 485 മാർക്ക്. ഈ റാങ്ക് നേടാനുള്ള പഠിത്തം വളരെ ഹാർഡ് വർക്കിംഗ്‌ ആണെന്ന് പറയുന്നു. പീരിയോടിക്കൽ ടേബിളിലെ മോസ്റ്റ്‌ ആക്റ്റീവ് എലമെന്റ് എന്ന TV ക്കാരുടെ ചോദ്യത്തിന് മറുപടി ഇതാണ് അലൂമിനിയം. പിന്നെ കുറെ ചോദ്യത്തിനും ഇങ്ങിനെയൊക്കെ ആയിരുന്നു മറുപടി.

രണ്ടു പേരുടെയും ആഗ്രഹം എന്താണെന്നു അറിയാമോ?  IA S ആകാൻ.

ബീഹാറിൽ ഈയിടെ നടത്തിയ പരീക്ഷയുടെ ഫലം ആണ് ഇതൊക്കെ. ഇത് പുറത്തു വന്നതിനു ശേഷം റാങ്ക് കിട്ടിയ 14  പേർക്ക് വീണ്ടും പരീക്ഷ നടത്തി. അതിൽ റൂബി പങ്കെടുത്തില്ല. സൗരവും മറ്റൊരു രാഹുലും തോറ്റു. ഇതാണ് ബീഹാറിലെ സ്ഥിതി.

ടി.വി ക്കാർ ഇന്റർവ്യൂ നടത്തിയില്ലായിരുന്നുവെങ്കിൽ ഇവർ അടുത്ത BA/ BSc പരീക്ഷകളിലും റാങ്ക് വാങ്ങിയേനെ. അത് കഴിഞ്ഞു IAS ഉം പാസ്സായി നമ്മളെ ഭരിക്കാൻ വന്നേനെ.

നമ്മുടെ അബ്ദു റബ്ബോ ആദേഹത്തിന്റെ ആൾക്കാരോ അവിടെ വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടോ എന്ന് കൂടി അന്വേഷിക്കേണ്ടി ഇരിക്കുന്നു. 




റൂബി 




                                                                      സൌരവ്






  

6 അഭിപ്രായങ്ങൾ:

  1. ബീഹാറിൽ അധികാരവും
    പണവും ഉണ്ടെങ്കിൽ എന്തും നടക്കും
    എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണിതൊക്കെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവരൊക്കെ ഐ എ എസും ഒക്കെ കിട്ടി വരുമ്പോഴുള്ള ഗതി ആണ് ആലോചിക്കാൻ കഴിയാത്തത്

      ഇല്ലാതാക്കൂ
  2. ഞാന്‍ ഒരനുഭവം പറയട്ടെ. വര്‍ഷങ്ങള്‍ക്കുമുമ്പ് പത്തില്‍ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് വല്ലതും പറഞ്ഞു കൊടുക്കാന്‍ അമ്മ ആവശ്യപ്പെട്ടു. കുട്ടി തീരെ മോശമാണ്0 എന്ന് ആദ്യ ദിവസം തന്നെ മനസ്സിലായി. പിറ്റേന്ന് ഇംഗ്ലീഷില്‍ അവളുടെ പേരെഴുതി കാണിക്കാന്‍ ഞാന്‍ പറഞ്ഞു. രാധ എന്നതിന്ന് RADO എന്ന് ഭംഗിയായി എഴുതി കാണിച്ചു. ഭാഗ്യം ആ ടൈപ്പിന്ന് ഇവിടെ റാങ്ക് ലഭിച്ചു കണ്ടിട്ടില്ല. വല്ലാത്ത മൂല്യനിര്‍ണ്ണയം തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെയും പൂർണമായി ഒഴിവാക്കാൻ കഴിയില്ല സുഹൃത്തേ. സ്വാശ്രയ കോളേജിലെ കോപ്പി അടിയും വിജയവും നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഇത്രയും വരില്ല എന്ന് ആശ്വസിക്കാം.

      ഇല്ലാതാക്കൂ
  3. ബീഹാറിലെ ഒരു കോപ്പിയടി ചിത്രം സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നൂലോ. ആ പരീക്ഷ തന്നെയാണോ ഇത്?

    മറുപടിഇല്ലാതാക്കൂ
  4. അതല്ല. അത് ഒരു പത്തു നിലക്കെടിടതിന്റെ ഓരോ സൺ ഷെഡിലും ആളുകൾ കോപ്പിയടിക്കാൻ നിൽക്കുന്നതിന്റെ പടം ആയിരുന്നു.എൻട്രൻസ്‌ .പരീക്ഷ ആയിരുന്നു.

    മറുപടിഇല്ലാതാക്കൂ