അഴിമതിയ്ക്കെതിരെ പോരാട്ടം എന്ന ലേബലിൽ അധികാര കസേരയിൽ കയറി പറ്റിയ ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കേജിരിവാൾ നടത്തുന്ന അഴിമതികൾ പുറത്തു വരികയാണ്.ഏറ്റവും ഒടുവിൽ വന്നത് 21 MLA മാർക്ക് അനധികൃതമായി പദവികളും ആനുകൂല്യങ്ങളും നൽകി എന്നതാണ്. മിയ്ക്കവാറും ആ 21 MLA മാരെയും അയോഗ്യരാക്കും.
എങ്ങിനെയാണ് കേജിരിവാൾ കള്ളക്കളി നടത്തിയത് എന്ന് നോക്കാം. ഭരണ ഘടന ആർട്ടിക്കിൾ 239 AA അനുസരിച്ച് ഡൽഹി നിയമസഭയിൽ മുഖ്യ മന്ത്രി ഉൾപ്പടെ 7 മന്ത്രിമാർ മാത്രമേ പാടുള്ളൂ. 70 അംഗങ്ങളുടെ 10 ശതമാനം. അതിനെ ഒന്ന് കടത്തി വെട്ടാൻ വേണ്ടി, അധികാരം മോഹികളായ MLA മാരെ സന്തോഷിപ്പിക്കാനും കൂടെ നിർത്താനും ആയി, കേജിരിവാൾ തൻറെ 21 MLA മാരെ പാർലെമെന്റരി സെക്രട്ടറി എന്ന ഒരു പുതിയ പദവി ഉണ്ടാക്കി നിയമിച്ചു. മന്ത്രിമാർക്ക് തുല്യമായ പദവി. അവർക്ക് പ്രത്യേക ശമ്പളം ഇല്ല എന്ന് മാത്രം. പക്ഷെ കാർ,സ്റ്റാഫ്, വീട്,അലവൻസ് തുടങ്ങി മറ്റു എല്ലാ ആനുകൂല്യങ്ങളും നൽകി. ഒരേ ആൾക്ക് രണ്ടു പദവി ഭരണ ഘടനയ്ക്ക് എതിരായത് കൊണ്ട് അതിനെ കവർ ചെയ്ത് ഇതിനെ നിയമ വിധേയമാക്കാൻ നിയമ സഭ ഒരു നിയമവും പാസ്സാക്കി. നമ്മുടെ പ്രസിഡന്റ് ആ നിയമം അംഗീകരിക്കാതെ തിരിച്ചയച്ചു. അതിനർത്ഥം കേജിരിവാളിന്റെ എളുപ്പവഴി ഭരണ ഘടന വിരുദ്ധം ആണ് എന്ന് തന്നെയാണ്.
2015 മാർച്ചിൽ ആണ് കേജിരി ഈ പണി ചെയ്തത്. അന്ന് തന്നെ പൊതുജനം ഡൽഹി ഹൈക്കോടതിയിൽ കേസ് പോവുകയും ചെയ്തു. ആ കേസ് നില നിൽക്കുന്നു. ഇനി തെരഞ്ഞെടുപ്പു കമ്മീഷൻ ഈ 21 പേരെ അയോഗ്യരാക്കും.
ശരിയാണ് "കണ്ടറിയണം ഇനി" .
മറുപടിഇല്ലാതാക്കൂനോക്കാം.
ഇല്ലാതാക്കൂമാനവാ എഴുത്തൊന്നും കാണുന്നില്ലല്ലോ
വീണ്ടും ഒരു മൂന്നാം മുന്നണി
മറുപടിഇല്ലാതാക്കൂരൂപീകരിച്ച് അടുത്ത ലോക് സഭാ
തെരെഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കസേര
നോട്ടമിട്ടിരിക്കുന്ന ആളാണ് കൌശലക്കാരനായ
ഈ രാഷ്ട്രീയ നേതാവ് ..!
എല്ലാവർക്കും അധികാരം വേണം.
ഇല്ലാതാക്കൂഇന്ത്യ കണ്ട ഏറ്റവും മിടുക്കനായ കള്ളന്‍............
മറുപടിഇല്ലാതാക്കൂ