രാഷ്ട്രീയക്കാരുടെ വാലിൽ തൂങ്ങിയാണ് എന്നും പത്രങ്ങൾ നടക്കുന്നത്. അതു കൊണ്ടുള്ള നേട്ടം മുതലെടുക്കുകയാണ് അവരുടെ ഉദ്ദേശം. അതിനാൽ രാഷ്‌ടീയക്കാർ എന്തെങ്കിലും ഒക്കെ എഴുതിയാൽ അതിനു പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കും. ഖജനാവ് കാലിയാണെന്നു പറഞ്ഞു ധന മന്ത്രി തോമസ് ഐസക്ക് മാതൃഭൂമിയിൽ ഒരു ലേഖനം എഴുതുകയുണ്ടായി. കുറെ കണക്കുകൾ നിരത്തി. ബഡ്ജറ് എസ്റ്റിമേറ്റ്,റിവൈസ്ഡ് BE, നോൺ പ്ലാൻ എക്സ്പെൻഡിച്ചർ എന്നൊക്കെ കാണിച്ചുളള കുറെ കണക്കുകൾ. അതിനു മറുപടിയായി പഴയ ധനമന്ത്രി കെ.എം. മാണി ഖജനാവ് കാലിയല്ല എന്നൊരു ലേഖനം എഴുതി. അതിലും എന്തൊക്കെയോ കണക്കുകൾ. ചെയ്‌തു കൂട്ടിയ കാര്യങ്ങൾ. അപ്പോഴാണ് പ്രതിപക്ഷ സ്ഥാനം വീണു കിട്ടിയ രമേശ് ചെന്നിത്തല ഏതെങ്കിലും പറയാതിരുന്നാൽ മോശമല്ലേ എന്നു കരുതി ഒരു ലേഖനം എഴുതിയത്. ശുദ്ധ രാഷ്ട്രീയ ലേഖനം. "യു.ഡി .എഫ്. തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യമാണ് പുതിയ സർക്കാരിന്" എന്നൊക്കെ തുടങ്ങിയുള്ള സ്ഥിരം വാചക കസർത്തുകൾ.
കണക്കുകളുടെ കള്ളക്കളികളാണ് രണ്ടു ധന മന്ത്രിമാരും കളിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാക്കുന്ന ഒന്നും ഇല്ല. സാധാരണ ജനങ്ങൾക്ക് വളരെ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം ആണ് കേരളത്തിന്റെ പൊതു കടം. ഒരു ലക്ഷത്തി അൻപതിനായിരം കോടി രൂപയാണ് ഇന്ന് വരെയുള്ള കേരള സംസ്ഥാനത്തിന്റെ പൊതു കടം. അതായത് കേരളത്തിലെ ഓരോ പൗരനും 45000 രൂപയുടെ കട ബാധ്യത പേറുന്നു. ജനിച്ചു വീഴുന്ന കുഞ്ഞു ഉൾപ്പടെ. ഇന്ന് വരെ കേരളം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കി വച്ച കടം. ഇത് കേന്ദ്രത്തിൽ നിന്നോ,ബാങ്കുകളിൽ നിന്നോ,ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ,വിദേശ സ്ഥാപനങ്ങളിൽ നിന്നോ ഒക്കെ എടുത്ത കടം ആണ്.
1996 ൽ കയറിയ LDF 5 വർഷം ഭരണം കൊണ്ട് കടം 24,000 കോടി രൂപ യാക്കി അടുത്ത ഭരണക്കാർക്ക് കൊടുത്തു. 2001 ൽ വന്ന യു. ഡി .എഫ്. തങ്ങളുടെ 5 വർഷ ഭരണത്തിൽ 22,000 കോടി കൂടെ വർദ്ധിപ്പിച്ചു 46,000 കോടി ആക്കി. 2006 ൽ കയറിയ LDF തങ്ങളുടെ 5 വർഷ ഭരണം കൊണ്ട് 34000 കോടി കൂടി കടം വരുത്തി മൊത്തം 80,000 കോടിയാക്കി. അവസാന ഊഴക്കാരായ യു.ഡി.എഫ്. ഒട്ടും കുറച്ചില്ല. ഒരു 70000 കോടി കൂടി കടം തങ്ങളുടെ ഭരണത്തിൽ വർദ്ധിപ്പിച്ച് 1,50000 കോടി രൂപയാക്കി. അതായത് മാറി മാറി ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും കൂടി കഴിഞ്ഞ 20 വർഷം കൊണ്ട് ഒന്നര ലക്ഷം രൂപ കട ബാധ്യത നമ്മുടെ സംസ്ഥാനത്തിന് ഉണ്ടാക്കി.
2001-2006 - UDF + 22000 =46,000 കോടി
1996 - 2001 - LDF - 24,000 കോടി കടം
2006-2011 - LDF + 34000 = 70,000 കോടി
2011-2016 -UDF + 80000 = 1,50000 കോടി
ഇതിൽ 2006 -11 കാലത്ത് 34000 കോടി കടം ഉണ്ടാക്കിയത് ഇപ്പോഴത്തെ ധന മന്ത്രി ആണല്ലോ. അതു പോലെ 2001 -2006 ഉം 2011 ലും 2016 ലും കൂടി 92000 കോടി കടം വർധിപ്പിച്ചത് ഒരു ലേഖനം എഴുതിയ കെ.എം. മാണി എന്ന ധന മന്ത്രി ആണല്ലോ. ഈ പൊതു കടത്തെ കുറിച്ചു രണ്ടു പേരും ബുദ്ധിപൂർവ്വം ഒരക്ഷരം മിണ്ടുന്നില്ല. ഒരാൾ അതു പറഞ്ഞാൽ മറ്റെയാൾ തിരിച്ചു ചോദിക്കില്ലേ?
രണ്ടു മുന്നണികളിലെയും ഭരണത്തിലെ അഴിമതിയും പിടിപ്പു കേടും കൊണ്ടാണ് കടം ഇങ്ങിനെ കൂടിക്കൊണ്ടിരിക്കുന്നത്. ശരിയായ നികുതി പിരിവ് ഇല്ല. ശരിയായി ചിലവാക്കുന്നില്ല. ഓരോ വർഷവും പൊതു കടം യന്ത്ര കണ്ടു കൂടുന്നു എന്ന് നോക്കിയിരിക്കുക. അവസാനം കേരളം വല്ല ജപ്പാനോ മറ്റോ തീറ് എഴുതിക്കൊടുക്കേണ്ടി വരും.

രണ്ടു മുന്നണികളിലെയും
മറുപടിഇല്ലാതാക്കൂഭരണത്തിലെ അഴിമതിയും
പിടിപ്പു കേടും കൊണ്ടാണ് കടം
ഇങ്ങിനെ കൂടിക്കൊണ്ടിരിക്കുന്നത്...
ശരിയായ നികുതി പിരിവ് ഇല്ല. ശരിയായി
ചിലവാക്കുന്നില്ല. ഓരോ വർഷവും പൊതു കടം
കുമിഞ്ഞ് കൂടുന്നു .കണക്കുകളുടെ കള്ളക്കളികളാണ്
രണ്ടു ധന മന്ത്രിമാരും കളിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാക്കുന്ന ഒന്നും ഇല്ല. സാധാരണ ജനങ്ങൾക്ക് വളരെ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം ആണ് കേരളത്തിന്റെ പൊതു കടം.
ഒരു ലക്ഷത്തി അൻപതിനായിരം കോടി രൂപയാണ് ഇന്ന് വരെയുള്ള കേരള സംസ്ഥാനത്തിന്റെ പൊതു കടം ..!
ആ ബാധ്യത ചുമക്കാൻ നമ്മളും മുരളീ
മറുപടിഇല്ലാതാക്കൂഇവറ്റകളെ നമ്മള്‍ തന്നെ ചുമക്കണം.
മറുപടിഇല്ലാതാക്കൂചുമട് താങ്ങികൾ. അതോ മൂട് താങ്ങികളോ സുധീ
ഇല്ലാതാക്കൂ