മുഖ്യ മന്ത്രി ഓപ്പൺഎയർ സത്യ പ്രതിജ്ഞ നടത്തിയ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ മറ്റൊരു രംഗം അരങ്ങേറി. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയെറ്റിലെ ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി മുഖ്യ മന്ത്രി കുറെ കാര്യങ്ങൾപറഞ്ഞു. ഭ രണം കാര്യക്ഷമമാക്കണം,വേഗത്തിലാക്കണം,അഴിമതി നിർത്തണം,കൃത്യ നിഷ്ട്ടത പാലിക്കണം എന്നൊക്കെ തുടങ്ങി കുറെ കാര്യങ്ങൾ. അങ്ങിനെ കുറെ ഉപദേശങ്ങളും അതനുസരിച്ചില്ലെങ്കിൽ വരാവുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള മാന്യമായ ഭാഷയിലുള്ള പരോക്ഷമായ ഭീഷണിയും.
അതൊക്കെ നല്ലത് തന്നെ. അഴിമതി രഹിത ഭരണം, "എല്ലാം ശരിയാക്കും" എന്നൊക്കെ പറഞ്ഞു അധികാരത്തിൽ വരുമ്പോൾ ഉദ്യോഗസ്ഥരും കൂട്ട് നിൽക്കണം എന്ന് പറയുന്നത് സ്വാഭാവികം. പല കാര്യങ്ങളും പറഞ്ഞിട്ടും ഇതിനൊക്കെ പ്രധാന കാരണം ആയ ഒരു കാര്യം മുഖി മന്ത്രി പറഞ്ഞു കണ്ടില്ല. സെക്രട്ടറിയേറ്റിലെ ട്രെയിഡ് യുണിയൻ. സാധാരണ ഗതിയിൽ ഒരു സർവീസ് സംഘടന യാണ് ഉണ്ടാവേണ്ടത്. പക്ഷെ ഇവിടെ (കേരളത്തിലെ സർക്കാർ മേഖലയിൽ എല്ലാം ) രാഷ്ട്രീയ പാർട്ടികളുടെ വാലായുള്ള സംഘടനകൾ ആണുള്ളത്. പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിക്കുന്നു.കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മാർക്സിസ്റ്റ് പാർടിയുടെ അനുകൂല സംഘടന ആണ്. അവരുടെ വെബ് സൈറ്റിൽ പ്രസിഡന്റ് സെക്രട്ടറി എനിവരുടെ പേരിനു മുൻപ് Com. ( സഖാവ്) എന്ന് പോലും വച്ചിരിക്കുന്നു. കേരള സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സി.പി.ഐ യുടേത്. അത് പോലെ കോൺഗ്രസ്സിന് കേരള സെക്രട്ടറിയറ്റ് അസോസിയേഷൻ. ഈ സംഘടനകൾ എല്ലാം പരസ്യമായി രാഷ്ട്രീയ പാർട്ടികളുടെ സംഘടന തന്നെ. രാഷ്ട്രീയ പാർട്ടികൾ ഈ സംഘടന കളെ വളർത്തിക്കൊണ്ട് വരാൻ പരസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇതിന്റെ നേതാക്കൾ ആണ് അവിടം ഭരിക്കുന്നത്. അവർക്ക് സംഘടന പ്രവർത്തനവും വെറുതെ നടപ്പും ആണ് ജോലി. സർക്കാർ ജോലി ചെയ്യുന്നതേ ഇല്ല. സ്ഥലം മാറ്റവും മറ്റും ഇവരാണ് നടത്തുന്നത്. ഈ സ്ഥിതി മാറാതെ സെക്രട്ടറിയെറ്റ്നന്നാകില്ല. പിണറായി വിജയന് അറിയാം. പക്ഷെ അതിൽ കടക്കാനോ അതിനു നിയന്ത്രണം കൊണ്ട് വരാനോ പിണറായി മുതിരുന്നില്ല. പകരം സംഘടനാ സ്വാതന്ത്ര്യം അനുവദിക്കും എന്നാണു പറയുന്നത്.

പിണറായി വന്നു ,കൂടെ ആ കാട്ടുമാക്കാനും,എല്ലാം ശരിയാകും.
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഅതൊക്കെ തന്നെയേ നടക്കൂ
സംഘടനകൾ എല്ലാം പരസ്യമായി
മറുപടിഇല്ലാതാക്കൂരാഷ്ട്രീയ പാർട്ടികളുടെ സംഘടന തന്നെ.
രാഷ്ട്രീയ പാർട്ടികൾ ഈ സംഘടനകളെ വളർത്തിക്കൊണ്ട്
വരാൻ പരസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നു
പിന്നെന്തിനാണി ഗീർവാണങ്ങൾ അല്ലേ
yes
ഇല്ലാതാക്കൂ