കേരളത്തിലെ കുറെ പുതിയ സ്ഥലങ്ങൾ കൂടി "ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ" ആയി ടൂറിസം കാര് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ആ സ്ഥലങ്ങളുടെ കാര്യം കൂടി കട്ട പൊഹ. പ്രഖ്യാപനം വന്നതിനു പുറകെ തന്നെ ഭൂ മാഫിയയും, റിസോർട്ട് മാഫിയയും ആ സ്ഥലങ്ങളിലെ ഭൂമി മുഴുവൻ കയ്യടക്കിക്കഴിഞ്ഞു കാണും. പ്രകൃതി നശീകരണമാണ് അവരുടെ അടുത്ത അജണ്ട. കായലും നദിയും കാടും മേടും ഒക്കെ നശിപ്പിച്ചു അവർ കോൺക്രീറ്റ് സൗധങ്ങൾ കെട്ടിപ്പൊക്കും. അവിടങ്ങളിലെ ആവാസ വ്യവസ്ഥ നശിപ്പിക്കും. സ്ഥലത്തിന്റെ സ്വാഭാവിക ഭംഗി അവർ നശിപ്പിക്കും. അവിടമാകെ മാലിന്യങ്ങൾ കൊണ്ടു നിറയ്ക്കും. നാലഞ്ചു വർഷം കൊണ്ട് ഒരു സഞ്ചാരി പോലും എത്തിനോക്കാത്ത ഒരു പ്രദേശമായി അതു മാറും.
കേരളത്തിൽ നിലവിലുള്ള എല്ലാ ടൂറിസം പ്രദേശങ്ങളും ഉദാഹരണങ്ങളായി നമ്മുടെ മുന്നിൽ ഉണ്ട്. ലോകത്തെ ഏറ്റവും മനോഹരമായ കോവളം ബീച്ച്. സഞ്ചാരികളുടെ പറുദീസ ആയിരുന്ന കോവളത്തിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. ബീച്ചിൽ നിറയെ നായ്ക്കളും മാലിന്യവും മാത്രം. പിന്നെ വിരലിലെണ്ണാവുന്ന സഞ്ചാരികളും. ബീച്ച് മുഴുവൻ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ടു നിറച്ചിരിക്കുകയാണ്. വർക്കലയും കുമരകവും എല്ലാം നശിച്ചു കഴിഞ്ഞു. ഈ മാഫിയകൾ ഇപ്പോൾ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് മാരാരിക്കുളം ബീച്ച്. കാഴ്ചകൾ കൊണ്ടും കാലാവസ്ഥ കൊണ്ടും പ്രകൃതി രമണീയമായ മൂന്നാർ. പൂർണമായും നശിപ്പിച്ചു കഴിഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ മദ്യപാന പാർട്ടികൾക്കുള്ള സ്ഥലമായി മാറി. വിസർജ്യങ്ങളും മാലിന്യങ്ങളും തള്ളി വേമ്പനാട് കായൽ നശിച്ചു. അങ്ങിനെ ഏതൊക്കെ പ്രദേശം ടൂറിസ്റ്റു ഡെസ്റ്റിനേഷൻ ആക്കിയോ അവിടമെല്ലാം നശിച്ചു കഴിഞ്ഞു. ടൂറിസ്റ്റുകൾ വരാതെ ആയി. അവിടമൊക്കെ സന്ദർശിക്കുമ്പോൾ വല്ലാതെ സങ്കടം തോന്നും - യാതൊരു വീക്ഷണവും ഇല്ലാതെ ആകെ നശിപ്പിച്ചു കളഞ്ഞല്ലോ എന്ന വിഷമം.
യാതൊരു ആസൂത്രണവും ഇല്ലാതെ നടത്തുന്ന വികസനങ്ങൾ ആണ് ഈ പ്രദേശങ്ങളെ നശിപ്പിക്കുന്നത്. ഇവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതിനു നിയന്ത്രണങ്ങൾ ഒന്നുമില്ല. അവ ഉണ്ടെങ്കിൽ കൂടി ലംഘിക്കാൻ അധികാരികളുടെ ഒത്താശ. അവിടെ കെട്ടിടങ്ങൾ കെട്ടുന്നതിനു അനുവാദം നൽകുന്നതും നിയന്ത്രിക്കുന്നതും ഹോട്ടൽ തുടങ്ങുന്നതും ഒക്കെ മറ്റു വകുപ്പുകൾ ആണ് തങ്ങളുടെ ഉത്തരവാദിത്വമല്ല എന്ന സാങ്കേതികത്വം പറഞ്ഞു ടൂറിസം ഡിപ്പാർട്മെന്റിന് ഒഴിയാം. പക്ഷേ പ്രകൃതി സൗന്ദര്യം നില നിർത്തുന്നതിനും അവിടം നശിപ്പിക്കാതിരിക്കാനും അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാം. അത് അവരുടെ ഉത്തരവാദിത്വം തന്നെയാണ്.
ടൂറിസം എന്നത് പണം ഉണ്ടാക്കാനുള്ള ഒരു മാർഗം ആണ് എന്ന ചിന്ത ഒഴിവാക്കുകയാണ് ടൂറിസം ഡിപ്പാർട്ട്മെന്റ് ആദ്യമായി ചെയ്യേണ്ടത്. ഇതിലൂടെ വന്നു ചേരുന്ന ഒന്നായി പണത്തെ കണ്ടാൽ മതി. കേരളത്തിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഇവിടത്തെ ജീവിത രീതി മനസ്സിലാക്കാനും ആണ് ടൂറിസ്റ്റുകൾ വരുന്നത്. അത് അവർക്ക് സുഖ പ്രദമായി അനുഭവവേദ്യമാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് ടൂറിസം ഡിപ്പാർട്ടമെന്ന്റിന്റെ കടമ. ടൂറിസം സാധ്യതയുള്ള പ്രദേശം കണ്ടെത്തുകയാണ് ആദ്യ പടി. പ്രകൃതിയ്ക്കും മനുഷ്യനും ആവാസ വ്യവസ്ഥയ്ക്കും കോട്ടം തട്ടാതെ സഞ്ചാരികൾക്ക് അവശ്യം വേണ്ട സൗകര്യം നൽകാൻ ഏതു രീതിയിലുള്ള വികസനം ആണ് വേണ്ടത് എന്ന് ഒരു രൂപരേഖ ഉണ്ടാക്കണം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനല്ല അവർ വരുന്നത്, നാടും നാട്ടാരുമായി ചേർന്ന് കഴിയാനാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് വേണം വികസന രൂപരേഖ തയ്യാറാക്കാൻ. കെട്ടിട നിർമാണം, താമസ സ്ഥലങ്ങൾ,ഭക്ഷണ ശാലകൾ, വാഹന സൗകര്യം തുടങ്ങി അവിടത്തെ സമ്പൂർണമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ രൂപരേഖ. ആ പദ്ധതി സർക്കാരിന് നൽകുക. അംഗീകാരം നൽകേണ്ടത് മറ്റേതൊക്കെ വകുപ്പുകൾ ആണെങ്കിലും ടൂറിസം വകുപ്പ് നൽകിയ രൂപരേഖ അനുസരിച്ചുള്ള ഒരു വികസനം മാത്രമായിരിക്കണം അവിടെ നടക്കേണ്ടത്. അതു നിരീക്ഷിക്കേണ്ടതും ഉറപ്പു വരുത്തേണ്ടതും ടൂറിസം ഡിപ്പാർട്മെന്റ് ആയിരിക്കണം. അങ്ങിനെയെങ്കിൽ ഇനിയുള്ള പ്രദേശങ്ങൾ എങ്കിലും ടൂറിസത്തിന്റെ പേരിൽ നശിക്കാതെ സൂക്ഷിക്കാൻ കഴിയും ഒപ്പം സഞ്ചാരികളെ ആകർഷിക്കാനും കഴിയും.

പ്രകൃതി നമുക്കു കനിഞ്ഞു നൽകിയ സൗന്ദര്യമാർന്ന സവിശേഷതകൾ നിറഞ്ഞ ഭൂപ്രദേശങ്ങേൾ വികസനത്തിന്റെ പേരിൽ നശിപ്പിച്ചു നാശോന്മുഖമായി
മറുപടിഇല്ലാതാക്കൂതീർന്നിരിക്കുന്നു.ശ്രീലങ്ക പോലുള്ള കൊച്ചു രാജ്യങ്ങൾ
പോലും പരിസ്ഥിതിക്കും പ്രകൃതി സംരക്ഷണത്തിനും
നൽകുന്ന പ്രാധാന്യം നാം കണ്ടു പഠിക്കേണ്ടതാണു.
കാടും മേടും പുഴകളും ഇവിടെ ഉണ്ടായിരുന്നെന്ന് വരുംതലമുറ കഥകളിലൂടെ അറിയേണ്ടി വരും.
"പൂഴി മണലിതിൽ പണ്ടിരുന്നു
കൂത്താങ്കോലേറെ കളിച്ചതല്ലേ
കുളിരോരംമോളത്തിൽ മുങ്ങി പൊങ്ങി
കുളിയും ജപവും കഴിച്ചതല്ലേ....
കളിയും ചിരിയും കരിച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലയാംമൊരഴുക്കു ചാലായ്...
എന്ന് ഇടശ്ശേരിയുടെ വരികളിലൂടെ കുറച്ചെങ്കിലും
ഓർമ്മയിൽ സൂക്ഷിക്കാം..
നമ്മുടെ വികലമായ മനസ്സാണ് ഇതിനൊക്കെ കാരണം. കൂടുതൽ ഭൗതിക സുഖങ്ങൾ പിടിച്ചടക്കാനുള്ള ആർത്തി. അതാണ് സഞ്ജു ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. ഇനി ഇതൊക്കെ പഴയ കാല കവിതകളിൽ മാത്രം.
ഇല്ലാതാക്കൂടൂറിസം എന്നത് പണം
മറുപടിഇല്ലാതാക്കൂഉണ്ടാക്കാനുള്ള ഒരു മാർഗം
ആണ് എന്ന ചിന്ത ഒഴിവാക്കുകയാണ്
ടൂറിസം ഡിപ്പാർട്ട്മെന്റ് ആദ്യമായി ചെയ്യേണ്ടത്.
ഇതിലൂടെ വന്നു ചേരുന്ന ഒന്നായി പണത്തെ കണ്ടാൽ
മതി.
കേരളത്തിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും
ഇവിടത്തെ ജീവിത രീതി മനസ്സിലാക്കാനും ആണ്
ടൂറിസ്റ്റുകൾ വരുന്നത്. അത് അവർക്ക് സുഖ പ്രദമായി
അനുഭവവേദ്യമാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് ടൂറിസം
ഡിപ്പാർട്ടമെന്ന്റിന്റെ കടമ.
എന്തിൽ നിന്നും പണം ഉണ്ടാക്കണം എന്നൊരു ചിന്ത മാത്രം നമുക്ക്
ഇല്ലാതാക്കൂ