2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

Motor Vehicle Department

അൽപ്പന്മാരായ രാഷ്ട്രീയ മേലധികാരികളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാത്ത  ഒരു ഉദ്യോഗസ്ഥൻ തലപ്പത്ത് എത്തിയതോടെ കേരളത്തിന്റെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർ ത്ത നം നല്ല നിലയിൽ പുരോഗമിക്കുന്നു. മാധ്യമങ്ങളും കൂടി വലിയ പിന്തുണ നല്കുന്നത് കൊണ്ടു മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും ഇടപെടാനോ എതിർക്കാനോ പറ്റാത്ത സ്ഥിതിയും ആയി. വകുപ്പിലെ ഉദ്യോഗസ്ഥരും അവസരത്തിന് ഒത്തുയർന്നു മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ജോലിയിൽ ആത്മാർഥത കാണിക്കുന്നു. ആളിനെ ഇടിച്ചിട്ട വാഹനം മാധ്യമങ്ങളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും മറയ്ക്കാനായി തുണിയിട്ട് മൂടി കാവലും ഏർപ്പെടുത്തി കുറ്റവാളികളെ  സഹായിച്ച ഉദ്യോഗസ്ഥരുടെ കാലഘ ട്ടത്തിൽ നിന്നും ഇത്രയും പുരോഗതി ഉണ്ടായതിനു ഋഷി രാജ് സിംഗ് എന്ന ട്രാൻസ്പോർട്ട്  കമ്മീഷണർ അഭിനന്ദനം  അർഹിക്കുന്നു.  ജോലി ഇനിയും ധാരാളം ബാക്കിയുണ്ട് എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. 

ഇന്ന് പ്രാമുഖ്യം നൽകുന്നത് ഹെൽമ റ്റ് പിടിത്തത്തിനാണ്. ഈ മുൻഗണനാ ക്രമം മാറ്റേണ്ടി ഇരിക്കുന്നു. അമിത വേഗത, അലക്ഷ്യ ഡ്രൈവിംഗ്, അമിത ഭാരം കയറ്റൽ, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങ ൾ, ഫിറ്റ്നസ് ഇല്ലാത്ത ഡ്രൈവർമാർ,  കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തുന്ന വാഹങ്ങൾ തുടങ്ങിയവയാണ് കൂടുതൽ അപകടകാരികൾ. അവ നിരപരാധികൾ ആയവരെയും അപകടത്തിൽ പെടുത്തുന്നു, കൂടുതൽ  മരണം വിതയ്ക്കുന്നു.  ഒരു ബസ്സപകടം എത്ര പേരുടെ  ജീവനാണ് എടുക്കുന്നത്? അമിത ഭാരം കയറ്റി അശ്രദ്ധയോടെ ഓടിക്കുന്ന ട്രക്കുകൾ രാത്രി കാലങ്ങളിൽ എത്ര കാർ യാത്രക്കാരുടെ ജീവനാണ് അപഹരിചിട്ടുള്ളത്.  അത്തരം അപകടങ്ങൾ മരണ സംഖ്യ കൂടുതൽ ഉയ ർത്തുന്നു.  അത് കൊണ്ടു ഇക്കാര്യങ്ങൾ നിയന്ത്രിക്കാനാണ് ആദ്യ പരിഗണന നൽകെണ്ടത്. ഹെൽമ റ്റ് അപകടങ്ങളിൽ മരിച്ചവരുടെ കണക്കും  മറ്റു വാഹനാപകടങ്ങളിൽ മരിച്ചവരുടെ കണക്കും ഒന്ന് താരതമ്യം ചെയ്തു   നോക്കൂ. അതിനാ ൽ ഹെൽമ റ്റ്  വേട്ടയ്ക്ക് ചിലവാക്കുന്ന സമയവും ആളുകളെയും കൂടുതൽ അപകടകാരികളായ മറ്റു നിയമ ലംഘനങ്ങൾ തടയാൻ ആണ് ഉപയോഗിക്കേണ്ടത്. 

വാഹന ഉടമകൾ സ്വന്തം നിലയിൽ "ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ" വച്ചാൽ അത് കുറ്റം. വാഹന നിർമാതാക്കൾ ഘടിപ്പിച്ചാൽ അത് കുറ്റമല്ല. ഇതേതു നിയമം സർക്കാരെ? രാജാവിനെക്കാളും രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്തരാണോ ഇതിനു പുറകിൽ? അതോ  കമ്മീഷണർ തന്നെയാണോ? മോട്ടോർ വെഹിക്കിൾ നിയമത്തിൽ നമ്പ ർ പെയിന്റ് വച്ച് എഴുതണം എന്നാണു. പതിറ്റാണ്ടുകൾക്ക് മുൻപ് പെയിന്റ് മാത്രം ഉണ്ടായിരുന്നപ്പോൾ എഴുതി വച്ച ഈ നിയമം കാലഹരണപ്പെട്ടു എന്നും  കാലം മാറി എന്നും മനസ്സിലാക്കണം.  ഇന്ന് സ്റ്റിക്കർ ഒട്ടിച്ചു നമ്പ ർ എഴുതുമ്പോൾ അത് കുറ്റകരം ആണെന്ന് പറയുന്നത് ശരി അല്ല.   നിയമം അനുസരിച്ച് ഓരോ സ്ഥലത്തും, അതായത് സിറ്റി ലിമിറ്റിലും ഹൈവെയിലും മറ്റും വേഗതക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതെല്ലവർക്കും  ബാധകവും ആണ്.  പക്ഷെ നമ്മുടെ  മന്ത്രിമാരും അവർക്ക്  അകമ്പടി  പോകുന്ന വാഹനങ്ങളും എല്ലായ്പ്പോഴും അമിത വേഗതയിൽ പോകുന്നത് കാണാറുണ്ടല്ലോ. ഇത് നിയമ ലംഘനം അല്ലെ? സിഗ്നൽ ലൈറ്റുകൾ ലംഘിക്കുന്നതും ഇവരുടെ പതിവാണ്. Supreme Court bench of justices G S Singhvi and V Gopala Gowda while hearing a PIL on misuse of red beacon said "We have noticed thousand times that vehicles cross the red light when the vehicle is fitted with beacon and siren," സി.സി.ടി.വി. ദ്രിശ്യങ്ങൾ നോക്കിയാൽ ഇത് കാണാം. ഇതിനെതിരെ നടപടി ഒന്നും എടുക്കാത്തത് എന്താണ്. ഇത്തരം വാഹനങ്ങൾ ഇടിച്ചു കുറെ മരണങ്ങൾ ഉണ്ടായിട്ടുമുണ്ട്‌.. ഇതിനു ഏതെങ്കിലും ലൈസൻസ്   കാൻസൽ ചെയ്തിട്ടുണ്ടോ?  നിയമം നടപ്പാക്കുന്നതിൽ  ആത്മാർഥത ഉണ്ടെങ്കിൽ നിയമം എല്ലാവർക്കും ബാധകം ആക്കണം. 

തോന്നിയത് പോലെ നമ്പർ എഴുതി വയ്ക്കുന്ന വാഹനങ്ങൾ ക്കെതിരെയുള്ള നടപടികളും വളരെ ആവശ്യം ആണ്. Government of India, Government of Kerala, Kerala State  എന്നെഴുതിയ ധാരാളം വാഹനങ്ങൾ റോഡിൽ കാണാം. നമ്പർ ബോർഡിൽ  MLA, MP, കമ്പനിയുടെ പേര് എന്നിവ എഴുതി വക്കുന്നതും കാണാം. ഇങ്ങിനെ എഴുതി  വക്കുന്നത് നിയമാനുസൃതം ആണോ? അത് തെറ്റാണെന്ന് പല കോടതി വിധികളും വന്നിട്ടുണ്ട്.അതിനു എതിരെയും നടപടി എടുക്കാൻ തയ്യാറാകണം. 

ചുവന്ന ബീക്കണ്‍  ലൈറ്റുകളും തെളിയിച്ചു സൈറ നും  മുഴക്കി വാഹങ്ങൾ പാഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടല്ലോ. 2013 ആഗസ്റ്റ്‌ 13 നു സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. ജനങ്ങൾക്ക്‌ അസൌകര്യം ഉണ്ടാക്കുന്ന ഈ സൈറൻ എടുത്തു മാറ്റാൻ കോടതി പറയുകയുണ്ടായി. റൂൾ 108 നു എതിരാണെന്നും പറയുകയുണ്ടായി. ഇത് നടപ്പാകാനും അധികാരികൾ ബാധ്യസ്ഥരല്ലെ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ