2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

National Anthem-Insult to

ദേശ സ്നേഹികൾ പാവനമായി ക്കരുതുന്ന നമ്മുടെ ദേശീയ ഗാനത്തെ ഒരു പൊതു പരിപാടിയിൽ വച്ച് വികലമായി ആലപിച്ചു അപമാനിക്കുകയുണ്ടായി.   ഉപരാഷ്ട്ര പതി, കേരള മുഖ്യ മന്ത്രി,കേന്ദ്ര മന്ത്രി, സംസ്ഥാന മന്ത്രിമാർ തുടങ്ങി വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്ന   ഒരു വേദിയിൽ വച്ചാണിത് സംഭവിച്ചത് എന്നുള്ളത് ഇതിൻറെ ഗൌരവം വർധിപ്പിക്കുന്നു. ജന ഗണ മന ശരിയായി അറിയാത്ത ഒരാൾ അക്ഷരത്തെറ്റോടു  കൂടി, ഉച്ചാരണ  ശുദ്ധി ഇല്ലാതെ, ചില വരികൾ തന്നെ വിട്ട് വിലക്ഷണമായി ആണ് പാടിയത്.സാധാരണയായി 52 സെക്കന്റ് ആണ് ജന ഗണ മന പാടാൻ എടുക്കുന്നത്. 

ദേശീയ ഗാനത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ല എന്നതാണ്‌ എങ്ങിനെ എങ്കിലും പാടുന്നതിന്റെ കാരണം.ദേശീയ ഗാനം ആലപിക്കുമ്പോൾ ഓരോ ഭാരതീയനും അഭിമാനം കൊള്ളണം എന്നാണു 1950ൽ കോണ്‍സ്റ്റിസ്റ്റുവൻറ്റ്  അസ്സംബ്ലി ഔദ്യോഗികമായി അംഗീകരിച്ചപ്പോൾ അതിൻറെ ശിൽപ്പികൾ വിചാരിച്ചത് എന്ന് വേണം കരുതാൻ.ഇന്നിത് വെറും ഒരു ചടങ്ങായി മാറി. ഒരു പരിപാടി അവസാനിപ്പിക്കാനുള്ള ധൃതിയിൽ കാട്ടിക്കൂട്ടുന്ന ഒന്ന്. ദേശീയ ഗാനത്തെ അപമാനിച്ച കേസിൽ പ്പെട്ട കേന്ദ്ര മന്ത്രി ശശി തരൂറിന് അവാർഡ് കൊടുക്കാനുള്ള ചടങ്ങിലായിരുന്നു പ്രസ്തുത സംഭവം നടന്നത് എന്നത് വളരെ രസകരം ആയിരിക്കുന്നു. ഉപ രാഷ്ട്രപതിയെപ്പോലെ ഉള്ള വിശിഷ്ടാഥിതികൾ പങ്കെടുക്കുന്ന പരിപാടി ആയിട്ടു   കൂടി ദേശീയ ഗാനത്തിന് ബഹുമാനം നൽകാൻ കഴിഞ്ഞില്ല എന്നത് സംഘാടകരുടെയും ആതിഥെയരായ കേരള സർക്കാരിന്റെയും കൃത്യ വിലോപമായി ക്കാണാം.

ഇതിലും ഗുരുതരമായിരുന്നു മുഖ്യ മന്ത്രിയുടെ പ്രതികരണം. 'എല്ലാവരും നന്നായി പാടി ക്കൊള്ളണം എന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എത്ര ലാഘവത്തോടെയുള്ള മറുപടി! ഇതൊരു പാട്ടു  കച്ചേരിയോ ഗാന മേളയോ ആയിരുന്നില്ലല്ലോ. ദേശീയ ഗാനാലാപനം ആയിരുന്നല്ലോ. എല്ലാവരും യേശുദാസിനെ പ്പോലെ  പാടണം എന്നും  ആരും പറയുന്നില്ല. പക്ഷേ എന്താണ് പാടുന്നതെന്ന് എന്നെങ്കിലും പാടുന്ന ആൾ അറിഞ്ഞിരിക്കേണ്ടതല്ലേ? വിനയാന്വിതനായ മുഖ്യ മന്ത്രിക്ക് ഇതൊന്നും ഒരു പ്രശ്നം ആയിരിക്കുകില്ല. പക്ഷെ മലയാളികളുടെ അഭിമാനത്തിന് ആണിവിടെ  മുറിവേറ്റത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ