2013, നവംബർ 14, വ്യാഴാഴ്‌ച

ആറന്മുള ക്ഷേത്രം-എയർ പോർട്ട്‌

അധിനിവേശം നടത്തിയ മുസ്ലിം ആക്രമണകാരികൾ പുരാതന ഭാരതത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പ്രസിദ്ധമായ സോമനാഥ് ക്ഷേത്രം സംരക്ഷിച്ച 50,000 ത്തിൽ അധികം ആളുകളെ  കൊന്നൊടുക്കിയാണ്  മുഹമ്മദ്‌ ഗസ്നി എന്ന കാട്ടാളൻ  ക്ഷേതം നശിപ്പിച്ചതും അമൂല്യമായ സ്വത്തുക്കൾ കൊള്ളയടിച്ചതും. ഭാരതത്തിൽ ആക്രമണം ആദ്യം തുടങ്ങി വച്ചത് ഗ്രീക്കിലെ  അലക്സാണ്ടർ ആയിരുന്നു. അവസാനം വന്നത് ബ്രിട്ടീഷ്കാരും. 2000 വർഷത്തെ കിരാതമായ വിദേശ ഭരണം നശിപ്പിച്ച ഭാരതത്തിൻറെ സംസ്‌കാരവും പൈതൃകവും വീണ്ടും ഉയർത്തെഴുന്നേറ്റതാണ് ഇന്ന് നമ്മൾ കാണുന്ന ഭാരതം.

കാലം പിറകോട്ടു പോകുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന സംഭവ ങ്ങൾ ആണിന്നിവിടെ അരങ്ങേറുന്നത്.   പ്രസിദ്ധമായ ആറന്മുള  പാർത്ഥസാരഥി ക്ഷേത്രം പൊളിക്കണം എന്ന്  പറയുന്ന  ഒരു സ്ഥിതി വിശേഷം വരെ എത്തി ചേർന്നിരിക്കുകയാണ്  കാര്യങ്ങൾ. ആറന്മുളയിലെ നിർദ്ദിഷ്ട വിമാനത്താവളത്തിന് സൗകര്യം ഒരുക്കാൻ വേണ്ടിയാണ് ക്ഷേത്രത്തിന് മാറ്റം വരുത്തണം എന്ന് പഠനം നടത്തിയ രണ്ട് സർക്കാർ ഏജൻസികൾ പറയുന്നത്.കൊടിമരത്തിന് ഉയരം കുറയ്ക്കുക, ഗോപുരം,ക്ഷേത്ര കവാടം, മാറ്റുക എന്നിവയാണ് ഇവയുടെ നിർദ്ദേശങ്ങൾ. പവിത്രമായ ക്ഷേത്രം തന്നെ ഇല്ലാതാക്കുന്നതിന് തുല്യമല്ലേ ഇത്?

അത്തരം ഒരു സാഹചര്യം എത്തിക്കാൻ കാരണം മാറി  മാറി വന്ന കേരളത്തിലെ ഭരണ കൂടങ്ങൾ  ആണ്.   തുടക്കം മുതലേ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടുള്ള  ഒരു സംരംഭം ആണ് ഈ വിമാനത്താവളം. ജനവിരുദ്ധം എന്ന  ഒരേ ഒരു കാരണം കൊണ്ട് സർക്കാരിന് അത് താൽപ്പര്യം ഉള്ളതായി മാറി.   ഇതിനെതിരെയുള്ള  ജനങ്ങളുടെ വികാരം ശക്തി പ്രാപിച്ചപ്പോൾ, പാരിസ്ഥിതിക അനുമതികളും മറ്റും കിട്ടാൻ ബുദ്ധിമുട്ടായി വന്നപ്പോൾ കേരള സർക്കാർ ചെയ്ത പ്രവൃത്തി  ഈ സ്വകാര്യ സംരംഭത്തിൽ  10% ഓഹരി എടുത്ത് ജനങ്ങളെ തോൽപ്പിക്കാൻ  ശ്രമിച്ചു എന്നതാണ്. എന്താണ് ഈ വിമാനത്താവളം കൊണ്ടുള്ള പ്രയോജനം?  തോട്ടിൻ കരയിൽ  വിമാനം ഇറങ്ങാൻ താവളം ഉണ്ടാക്കും  എന്ന് പറയുന്നതു  പോലെയാണ് ആറന്മുള വിമാനത്താവളം. ഈ ചെറിയ കേരളത്തിൽ 3 വിമാനത്താവളങ്ങൾ ഉണ്ട്. ഓരോ 200 കിലൊമീറ്ററിലും ഓരോന്ന്. ഇത് പോരെ നമുക്ക്? റോഡുകൾ നന്നാക്കിയാൽ  2 മണിക്കൂറിനകം കേരളത്തിൽ എവിടെയും എത്താമല്ലോ? ഇത് കൂടാതെ ഇതാ കണ്ണൂരിൽ ഒന്ന് കൂടി വരാൻ പോകുന്നു. പിന്നെ വയനാട്,ഇടുക്കി തുടങ്ങി എല്ലായിടവും. കരയിൽ സ്ഥലം തീർന്നാൽ  കായലിലും.  ഇതാണോ വികസനം? പട്ടിണിയും പരിവട്ടവും ആയി ജനങ്ങൾ കഷ്ടപ്പെടുമ്പോൾ അവർക്ക് ഒരു നേരത്തെ ആഹാരം നൽകാൻ ശ്രമിക്കാതെ, അവരെ കൃഷി ചെയ്യാൻ അനുവദിക്കാതെ,അവരുടെ  കൃഷി ഭൂമി നശിപ്പിച്ച് വിമാനത്താവളം ഉണ്ടാക്കുന്നത്‌ എന്ത് വികസനം ആണ്? പശ്ചിമ ഘട്ടം പോലുള്ള പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കാൻ നടപടികൾ എടുക്കുമ്പോഴാണ് നെൽ വയലുകളും ആറും  തോടും  കുന്നും  മലയും കാവും കുളവും ഉള്ള പ്രകൃതി രമണീയമായ ആറന്മുള ഗ്രാമം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അതിനാണോ ഭരണ കൂടം ഒത്താശ ചെയ്യുന്നത്?

ഒരു ജനത മുഴുവൻ ഈ വിമാനത്താവളത്തിന് എതിരാണ്. പിന്നെ ആർക്ക് വേണ്ടിയാണീ വിമാനത്താവളം? നിതാക്കത്ത് പോലെയുള്ള നിയമങ്ങൾ വരിക മൂലം വിദേശത്തുള്ള മലയാളികൾ ഭൂരി ഭാഗവും മടങ്ങി വരികയാണ്. ആറന്മുളയിൽ  ഉള്ള ഒന്നോ രണ്ടോ പണക്കാർക്ക് യാത്ര ചെയ്യാനാണോ ഇത്? 300 അടിയോളം പൊക്കമുള്ള 4 കുന്നുകളാണ് ഇടിച്ച് നിരത്തേണ്ടത്. ദിവസവും ഒന്നേകാൽ  ലക്ഷം ലിറ്റർ വെള്ളം വേണമിവിടെ.  ആറന്മുള എന്ന പൈതൃക ഗ്രാമം നശിപ്പിക്കുക എന്ന ഒരു ഉദ്ദേശം മാത്രമേ ഈ വിമാനത്താവള നിർമാണത്തിലൂടെ സാധിതമാകുന്നുള്ളൂ.  പഴയ കാല വിദേശ ആക്രമണകാരികളെപ്പോലെ  ഇതാ ഇപ്പോൾ ക്ഷേത്രങ്ങളും നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. 

3 അഭിപ്രായങ്ങൾ:

  1. ഞാൻ ആറന്മുളക്കാരനാണ്. ചിലരുടെ നിക്ഷിപ്ത താല്പര്യമല്ലാതെ വിമാനത്താവളപദ്ധതിയ്ക്കു പിന്നിൽ ഒന്നുമില്ല. ഒരു ബസ്‌സ്റ്റാന്റോ, എന്തിനു നേരേ ചൊവ്വേ ഒരു വെയിറ്റിങ് ഷെഡ്ഡോ പോലും അവിടെയുണ്ടോ എന്ന് തിരക്കിയാൽ നന്ന്.

    മറുപടിഇല്ലാതാക്കൂ
  2. റിയൽ എസ്റ്റേറ്റ്‌ വ്യവസായത്തിന്റെ ഒരു മൂല ധനം മാത്രമാണ് ഈ എയർ പോർട്ട്‌

    മറുപടിഇല്ലാതാക്കൂ
  3. ശശികുമാർ, ബൈജു,

    നാട് നശിപ്പിക്കുന്നതിനെതിരായ ഒരു വലിയ പ്രസ്ഥാനം ആയി ആറന്മുള വിമാനത്താവള വിരുദ്ധ സമരം നമുക്ക് വളർത്തിയെടുക്കാം.

    മറുപടിഇല്ലാതാക്കൂ