അപകടത്തിൽ പെട്ട് ആരാലും ആശുപത്രിയിൽ എത്തിക്കപ്പെടാതെ വഴിയിൽ നിരാലംബനായി ബോധം കെട്ടു കിടക്കുന്ന ഹത ഭാഗ്യൻറെ ചിത്രം പത്താം തീയതിയിലെ മാതൃഭൂമി പത്രത്തിൽ കണ്ടു. ആ ആൾ മരണപ്പെട്ട വാർത്ത അതേ ചിത്രത്തോട് കൂടി ഇന്നത്തെ (11.6.) പത്രത്തിൽ ഇട്ടിരുന്നു. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്ടിനും റെയിൽവേ സ്റ്റേഷനും മുന്നിൽ, ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്നിടത്താണ് ആരും രക്ഷപ്പെടുത്താതെ ആ പാവം മനുഷ്യൻ പത്തു മിനിട്ടോളം വഴിയിൽ കിടന്നത്. രണ്ടു മൂന്നു കാര്യങ്ങളാണ് ഇവിടെ ഉത്ഭവിക്കുന്നത്.
ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറുടെ വിശദീകരണം മാതൃഭൂമിയിൽ തന്നെ കണ്ടു. ആളെ ആശുപത്രിയിൽ എത്തിക്കാതെ ഫോട്ടോയിൽ പകർത്തുന്നതിന് നൽകിയ വിശദീകരണം ഇത് പൊതുജന ശ്രദ്ധയിൽ കൊണ്ട് വരാൻ വേണ്ടി ആണെന്നാണ്. ശരി. ഫോട്ടോ എടുത്തിട്ട് സഹായം നൽകി എന്നും പറയുന്നു. ഒരു ബസ് ആണ് ഈ മനുഷ്യനെ ബൈക്കിൽ നിന്നും ഇടിച്ചിട്ടത്. അതിന് ഉത്തരവാദിയായ ഡ്രൈവർ എന്ത് കൊണ്ട് ഉടനെ ആളെ ആശുപതിയിൽ എത്തിക്കാനുള്ള നടപടി എടുത്തില്ല? മോട്ടോർ അപകട നിയമങ്ങളിൽ അങ്ങിനെ ഒരു വകുപ്പ് ഇല്ലേ? ഇല്ലെങ്കിൽ അത് മന:പൂർവമായ നര ഹത്യ പോലെ ഗുരുതരമായ ഒരു കുറ്റമാക്കാൻ സർക്കാർ നടപടി എടുക്കണം. നഗരത്തിൽ എല്ലായിടത്തും നിറയെ ട്രാഫിക്കും അല്ലാത്തതുമായ പോലീസുകാ ഉണ്ട്. പോലീസ് വണ്ടികളും ആവശ്യത്തിനു നിരത്തിൽ കറങ്ങി നടക്കുന്നുണ്ട്. തമ്പാനൂർ റെയിൽവേ സ്റ്റേ ഷന് മുന്നിൽ ട്രാഫിക് പൊലീസിന്റെ ബൂത്ത് ഉണ്ട്, പോലീസ്കാരും ഉണ്ട്. അതിന് തൊട്ടടുത്താണ് തമ്പാനൂർ പോലീസ് സ്റ്റേഷൻ എന്നിട്ടും ഇങ്ങിനെ ഒരു അപകടം ഉണ്ടായിട്ട് ഒരു പോലീസ് പോലും എത്താത്തത് കഷ്ട്ടമായി പോയി. നഗരത്തിൽ എല്ലായിടത്തും പോലീസ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ ദൃശ്യങ്ങൾ തത്സമയം വീക്ഷിക്കുന്നില്ലേ? അങ്ങിനെയെങ്കിൽ എന്ത് കൊണ്ട് സമീപത്തുള്ള പോലീസിനെ അറിയിച്ചില്ല? അതോ ട്രാഫിക് ലംഘനമോ മറ്റു കുറ്റ കൃത്യങ്ങളോ കണ്ടു പിടിക്കാൻ ഭാവിയിൽ ഉപയോഗിക്കുകയാണോ ഈ ദൃശ്യങ്ങൾ ? അഥവാ തത്സമയം വീക്ഷിക്കുന്നില്ലെങ്കിൽ അങ്ങിനെ ചെയ്യാനുള്ള സംവിധാനം പോലീസ് ഒരുക്കണം. എന്നിട്ട് വയർ ലസ്സിൽ അത് പോലീസുകാരെ അറിയിക്കണം.
അപകടത്തിൽ പെട്ട് കിടക്കുന്ന ഒരാളെ ഏറ്റവും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും ഒരു പൌരന് ഒഴിഞ്ഞു മാറാൻ മേൽപ്പറഞ്ഞവ ഒന്നും ഒരു കാരണവുമല്ല. അത് സഹ ജീവികളോടുള്ള സ്നേഹത്തിൽ നിന്നും സഹാനുഭൂതി യിൽ നിന്നും ഉണ്ടാകുന്ന വികാരമാണ്. സ്വന്തം കാര്യം കാണാനുള്ള,ലോകം പിടിച്ചടക്കാനുള്ള ഈ ഓട്ടത്തിനിടയിൽ മറ്റുള്ളവരെ നോക്കാൻ എവിടെ സമയം?

നിര്‍ഭാഗ്യകരമായ സംഗതി തന്നെ
മറുപടിഇല്ലാതാക്കൂശരിക്കും ഞെട്ടിപ്പിക്കുന്നത് ആറ്റിങ്ങൽ അടുത്ത് ഒരാളുടെ ശവത്തിനു മുകളിലൂടെ എത്രയോ വാഹനങ്ങൾ ഒരു രാത്രി മുഴുവൻ കയറി ഇറങ്ങി കുറെ കാലം മുമ്പ് മനസാക്ഷിയിൽ കേരളം സമ്പൂര്ണ സാക്ഷരരാണ് പണ്ടേ
മറുപടിഇല്ലാതാക്കൂannoos,baiju, മനസ്സ് മരവിച്ച നമ്മുടെ സമൂഹം.
മറുപടിഇല്ലാതാക്കൂ