Tuesday, August 12, 2014

Cancer ടൂത്ത് പേസ്റ്റ്കോൾഗേറ്റ് ടോട്ടൽ എന്ന ടൂത്ത്  പേസ്റ്റ് കാൻസറിനു കാരണം ആകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. അമേരിക്കയുടെ   FDA , അതായത് ഫുഡ് & ഡ്രഗ് അഡ്മിനിസ്റ്റ്രെഷൻ, നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നു. അമേരിക്കയിലെ മരുന്നുകളുടെയും ആഹാര സാധനങ്ങളുടെയും ഗുണ നിലവാരം ഉറപ്പു വരുത്താൻ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്ന  ശക്തമായ   ഏജൻസി ആണ് FDA. അവരുടെ പഠനത്തിൽ ആണ് ഈ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ട്രൈക്ലോസാൻ എന്ന രാസ  വസ്തു കാൻസറിനു കാരണം ആകുന്നുവെന്ന് കണ്ടെത്തിയത്. ബാക്റ്റീരിയയെ നശിപ്പിക്കാനാണീ രാസ വസ്തു പേസ്റ്റിൽ  ഉപയോഗിക്കുന്നത്. 

 FDA തയ്യാറാക്കിയ 35 പേജുള്ള റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. നമ്മുടെ വിവരാകാശ നിയമം പോലത്തെ അമേരിക്കയുടെ  ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്‌ പ്രകാരം ഒരു കേസിൽ ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. അതിൻ പ്രകാരം കാൻസർ സെൽ വളർച്ചക്കും, ഹോർമോണ്‍ വ്യതിയാനത്തിനും  അസ്ഥി സംബന്ധമായതും മറ്റു ശരീര പ്രശ്നങ്ങൾക്കും കാരണം ആകുമെന്ന് കണ്ടെത്തിയിരിക്കുന്നു.

ശക്തമായ നിയന്ത്രണ ഏജൻസി ആണെങ്കിലും  കോൾഗേറ്റിനെ പ്പോലെ വലിയ കമ്പനിയുടെ മുന്നിൽ  FDA ഒന്ന് മടിക്കുകയാണ്. ഇത് ബാൻ ചെയ്യാൻ വലിയ ജന സമ്മർദ്ദം വന്നു കഴിഞ്ഞു. വലിയ താമസമില്ലാതെ ഇത് അമേരിക്കയിലും ബ്രിട്ടനിലും നിരോധിക്കും.

രണ്ടു നേരവും കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്ന ഇന്ത്യാക്കാരന്റെ ഗതി എന്താകും. ലോകം മുഴുവൻ നിരോധിച്ചാലും നമ്മൾ ഇത് കൊണ്ട് നടക്കും.ആ കമ്പനി തരുന്ന നക്കാപ്പിച്ച വാങ്ങി ( അത് ദശ ലക്ഷ ക്കണക്കിന് ഡോളർ ആയിരിക്കും) നമ്മുടെ ഭരണാധികാരികൾ ഇവിടുത്തെ ജനങ്ങളെ ഒറ്റു കൊടുക്കും.  1994ൽ ഭോപ്പാലിൽ വിഷ വാതക ദുരന്തം ഉണ്ടായി ആയിരക്കണക്കിന് ആളുകൾ മരിച്ചിട്ടും അതിൻറെമേധാവി വാറൻ ആന്ടെർസനെ    മദ്ധ്യപ്രദേശ്    മുഖ്യ മന്ത്രി അർജുൻ സിംഗ് തന്നെ (കോണ്‍ഗ്രസ്) സംസ്ഥാന സർക്കാരിന്റെ പ്രത്യേക വിമാനത്തിൽ  സുരക്ഷിതമായി ഡൽഹിയിൽ എത്തിക്കുകയും അവിടെ നിന്ന് കേന്ദ്ര സർക്കാരിന്റെ   (കോണ്‍ഗ്രസ്) സഹായത്തോടെ അമേരിക്കയിൽ എത്തിക്കുകയും ചെയ്ത വഞ്ചകർ  ആണ് നമ്മുടെ ഭരണാധികാരികൾ. ( പണം കുറെ കിട്ടിക്കാണും).  ഉപയോഗ യോഗ്യമല്ലെന്ന് കണ്ട് ആഫ്രിക്കയിൽ നിന്നും പുറന്തള്ളിയ എലിസ ടെസ്റ്റിൻറെ കിറ്റ് കൊണ്ട് വന്ന് നമ്മുടെ പാവങ്ങളിൽ കുറെ നാൾ ടെസ്റ്റ് നടത്തി  യവർ ആണ് നമ്മുടെ ഭരണാധികാരികൾ (അതിലും കുറെ പണം ഉണ്ടാക്കിക്കാണും). അവർ കോൾഗേറ്റ് ടോട്ടൽ ഇൻഡ്യയിൽ നിരോധിക്കും എന്ന് ഒരു ആശയും വേണ്ട. അത് പോലെ കോടിക്കണക്കിന് രൂപ  പരസ്യത്തിനായി നൽകുന്ന കോൾഗേറ്റ് പേസ്റ്റിന്റെ ഈ വാർത്ത പ്രസിദ്ധീകരിക്കാൻ പത്ര ദൃശ്യ മാധ്യമങ്ങളും തയ്യാറാകും എന്ന് കരുതുക   വേണ്ട.

ഈ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ  പരസ്യം ശ്രദ്ധിച്ചിട്ടുണ്ടോ? "പല്ലിനും മോണയ്ക്കും അത്യുത്തമം എന്ന് ഡെന്റൽ ഡോക്ടർ മാർ സർട്ടിഫൈ ചെയ്തത്" എന്നാണ്. പണം വാങ്ങി ഡോക്ടർമാർ ചെയ്യുന്ന ദുഷിച്ച പ്രവൃത്തി.  വിഷം നല്ലതാണെന്ന് പറയുന്നത് ഡോക്ടർമാരുടെ കോഡ് ഓഫ് എത്തിക്സിൽ ഒന്നും വരില്ലായിരിക്കാം. 

ഇനി ഒരേ ഒരു മാർഗം മാത്രം. നമ്മൾ തന്നെ ബാൻ ചെയ്യുക എന്നതാണ്.  നാം കോൾഗേറ്റ് പേസ്റ്റ് വാങ്ങാതിരിക്കുക. അത് കൂടാതെ  കോൾഗേറ്റ്  ടൂത്ത്  പേസ്റ്റ് കാൻസർ വരാൻ കാരണമാകും  എന്ന് എല്ലാവരോടും പറയുക. ഈ വാർത്തയ്ക്ക്   മാക്സിമം പബ്ലിസിറ്റി  കൊടുക്കുക.   ഡെന്റൽ ഡോക്ടർ മാരും ഇത് വാങ്ങരുത് എന്ന് തങ്ങളുടെ അടുത്ത് വരുന്ന രോഗികളോട്   പറയണം. അങ്ങിനെ കാൻസർ എന്ന മാരക രോഗം പടർത്തുന്ന ഈ കോൾഗേറ്റ്   ടൂത്ത്  പേസ്റ്റ് നമുക്ക് ഒഴിവാക്കാം. സ്വയം രക്ഷിക്കാം. പല്ല് തേയ്ക്കാൻ പഴയ കാല ഉമിക്കരിയിലോട്ട് മടങ്ങണോ എന്നും ആലോചിക്കാം.

No comments:

Post a Comment