2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

വാട്ടർ പ്യുരിഫയെർസ്

വികസനം എന്ന പ്രക്രിയ ക്കിടയിൽ  പ്രകൃതി നശിയ്ക്കുന്നത് ആരും കാണാതെ പോയി. ശരിയായി പറയുകയാണെങ്കിൽ പ്രകൃതിയ്ക്ക് നാശം സംഭവിച്ചാലും വേണ്ടില്ല  പണം ഉണ്ടാക്കണം എന്ന ഒരു ചിന്ത നമ്മുടെ ഇടയിൽ വന്നു. പുഴകളും ജലാശയങ്ങളും എല്ലാം നമ്മൾ തള്ളുന്ന മാലിന്യം  കൊണ്ട് നിറഞ്ഞു.
കുടിവെള്ള സ്രോതസ്സ് മുഴുവൻ ഇങ്ങിനെ മലീമസമായി. 

 നഗരങ്ങളിൽ ഏക ആശ്രയം സർക്കാർ തരുന്ന പൈപ്പ് വെള്ളം മാത്രമാണ്. അതിൻറെ ശുദ്ധീകരണ  നിലവാരവും അത്ര മേൽത്തരം ഒന്നും അല്ല. വെള്ളം ഒന്ന് അരിച്ച് കുറെ ക്ലോറിൻ ഇട്ട് തരുന്ന വൃത്തിയാക്കൽ മാത്രമേ നടക്കുന്നുള്ളൂ. യാത്രകളിൽ കുപ്പി വെള്ളം ആണ് എല്ലാവർക്കും ആശ്രയം. കുപ്പിയിൽ ആക്കിയത് കൊണ്ട് ശുദ്ധം  എന്ന് കരുതി ജനങ്ങൾ വാങ്ങുന്നു. ഗുണ നിലവാര പരിശോധന ഒന്നുമില്ല. വീടുകളിൽ ആകട്ടെ കുടി വെള്ളം ശുദ്ധീകരിയ്ക്കാൻ  "വാട്ടർ ഫിൽറ്റർ''.  അതിപ്പോൾ പല തരത്തിലുള്ള ''വാട്ടർ പ്യുരിഫയെർസ്'' ആയി. ''റിവേർസ് ഓസ്മോസിസ്'' തുടങ്ങിയ വിവിധ രീതികളിൽ ഉള്ള ഉപകരണങ്ങൾ കൊണ്ട്  വിപണി നിരഞ്ഞിരിയ്ക്കുകയാണ്. ഇവയുടെ പരസ്യങ്ങൾ കൊണ്ടും.

സാധാരണ ഇത്തരം  ജല ശുദ്ധീകരണ യന്ത്രങ്ങളുടെ  പ്രവർത്തനം വളരെ ലളിതമാണ്. പൈപ്പിൽ ബന്ധിപ്പിയ്ക്കുന്ന ഈ യന്ത്രം  ആദ്യം വെള്ളം  അരിച്ചെടുക്കുന്നു. അതിനു ശേഷം കരിയിൽ  കൂടി കടത്തി വിട്ട് അതിന്റെ ദുർഗ്ഗന്ധം മാറ്റുന്നു. പിന്നീട് അൾട്രാ വയലറ്റ് രശ്മി ഉപയോഗിച്ച് അണു വിമുക്തമാക്കി ( ബാക്റ്റീരിയ നശിപ്പിച്ച്) തരുന്നു.  വളരെ ലളിതമായ ഒരു പ്രക്രിയ, സിമ്പിൾ ആയ ഒരു യന്ത്രം. 

ഇവയുടെ വിലയോ? 8000 രൂപ മുതൽ മുകളിലോട്ട് 20,000 രൂപ വരെ! ഒരിയ്ക്കൽ വാങ്ങിയാൽ തീർന്നില്ല പ്രശ്നം. ഓരോ 6 മാസം കൂടുമ്പോഴും ഇതിൻറെ അരിപ്പും കരിയും (ആക്ടിവേറ്റഡ കാർബണ്‍) മാറ്റണം. അതിന് കമ്പനിയ്ക്ക് ഓരോ വർഷവും  2000 രൂപ കൊടുത്ത് കൊണ്ടിരിയ്ക്കണം. 

ശരിയ്ക്കു പറഞ്ഞാൽ 1000 രൂപ പോലും നിർമാണ ചെലവ് വരാത്ത ഈ ഉപകരണങ്ങൾ ആണ് ഇത്രയും കൂടിയ വിലയ്ക്ക് നമുക്ക് വിൽക്കുന്നത്. വലിയ കമ്പനി. അവരുടെ ചെലവ്, പരസ്യ ചെലവ് ഇതെല്ലാം കോടികൾ. പിന്നെ കോടികൾ ലാഭം. ഇതെല്ലാം കൂടി ആകുമ്പോൾ വില വളരെ കൂടുന്നു.

കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള പൊതു മേഖലാ ഫാക്ടറി കൾ ധാരാളം. ഏതെങ്കിലും ഒരിടത്ത് ഇത്തരം യന്ത്രങ്ങൾ നിർമിച്ചു കൂടെ?  1000 രൂപയ്ക്ക് വിൽക്കാൻ കഴിയും.ഒരു ഗവേഷണവും (R&D) വേണ്ടാത്ത, സാങ്കേതിക വിദ്യ വേണ്ടാത്ത,  വലിയ പ്രാഗത്ഭ്യവും ( expertise) ഒരു ഉൽപ്പന്നം.  ഉപഭോക്താവിന് തന്നെ വൃത്തിയാക്കി വീണ്ടും ഉപയോഗിയ്ക്കാവുന്ന അരിപ്പും ( ഫിൽറ്റർ) സ്വയം മാറ്റാവുന്ന കരിയും   ഉപയോഗിച്ചാൽ  കരിയുടെ വില മാത്രമേ   ആവർത്തന ചെലവ് ആകൂ. നമ്മുടെ നാട്ടിൽ സ്വകാര്യ മേഖലയിലും ധാരാളം സ്മാൾ സ്കെയിൽ ഇന്ടസ്ട്രീസ് ഉണ്ട്. അവർക്കും ഇതാകാം.

വി ഗാർഡ് ഇന്ടസ്ട്രീസ് പല ഇലക്ട്രികൽ ഉപകരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവർക്ക് അടിസ്ഥാന സൌകര്യങ്ങൾ ഉണ്ട്.അവർക്കിത് എളുപ്പത്തിൽ ചെയ്യാനാകും. അതിൻറെ  മുതലാളി വ്യവസായി എന്നതിനോടൊപ്പം  ഒരു   ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുമാണ്. അദ്ദേഹത്തിന് എഴുതി നോക്കാം. പണം ചിലവാക്കാതെ തന്നെ അദ്ദേഹത്തിന് ചെയ്യാവുന്ന  ഒരു ജനോപകാര പ്രവൃത്തി.

അനുബന്ധം: 
ഇന്നത്തെ ( 19)  പത്രത്തിൽ  വി ഗാർഡ് ബിഗ്‌ ഐഡിയ മത്സരത്തെ പറ്റി കണ്ടു. എം.ബി.എ. ബി ടെക് വിദ്യാർത്ഥികൾക്ക് പുതിയ ബിസിനസ് പ്ലാനുകൾക്ക് വി ഗാർഡ് സമ്മാനം കൊടുക്കുന്നു. ഇങ്ങിനെയും കൂടി ഒന്ന് ചെയ്യാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ