2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ഫ്ലെക്സ് നിരോധനം

സ്വന്തം ഫ്ലെക്സ് ബോർഡ് വലിച്ചു കീറി എറിഞ്ഞ് പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ച മുഖ്യ മന്ത്രിയുടെ ഫ്ലെക്സ്കൾ കൊണ്ട് റോഡു നിറഞ്ഞു.


മുഖ്യ മന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസിൽ നിന്നും ഒരു വിളിപ്പാടകലെ എന്നും അദ്ദേഹം സഞ്ചരിയ്ക്കുന്ന വഴിയിൽ ആണ് ഈ ഫ്ലെക്സ് ബോർഡ്. സ്ഥാപിച്ചത് കേരള സർക്കാർ പൊതു മരാമത്ത് വകുപ്പ്. കരമന -കളിയിയ്ക്കവിള  റോഡു പണിയുടെ  ഉദ്ഘാടനം ആണ് പരസ്യപ്പെടുത്തിയിരിയ്ക്കുന്നത്.  ഈ പരിപാടിയുടെ ആയിരം ബോർഡ് എങ്കിലും കാണും തിരുവനന്തപുരം നഗരത്തിൽ.

എന്തെല്ലാം നാടകങ്ങൾ ആയിരുന്നു. പൊതു നിരത്തിൽ ഇറങ്ങി ഫ്ലെക്സ് വലിച്ചു കീറിക്കളയുക. ഒരൊറ്റ ഫ്ലെക്സ് പോലും കേരളത്തിൽ അനുവദിയ്ക്കില്ല എന്ന വീമ്പ് പര പറച്ചിൽ. കേരളം മാലിന്യ വിമുക്തവും പ്ലാസ്റ്റിക്ക് വിമുക്തവും ആക്കും എന്ന പ്രതിജ്ഞ എടുക്കൽ.

 എല്ലാം ഗാന്ധി ജയന്തി ദിവസം ആയിരുന്നു. ആ പാവം ഗാന്ധിജി അവിടെയിരുന്ന് ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും കളികൾ കണ്ട് മനസ്സു നൊന്തു കരയുക ആയിരിയ്ക്കും.

പക്ഷെ കോണ്‍ഗ്രസ്സിലും കാപട്യം ഇല്ലാത്തവർ ഉണ്ട്. INTUC നേതാവ് ചന്ദ്രശേഖരൻ അപ്പോഴേ പറഞ്ഞു. ഈ പരിപാടി നടക്കത്തില്ല. INTUC യുടെ ഒരൊറ്റ ഫ്ലെക്സ് പോലും ഒരുത്തനും വലിച്ചു കീറില്ല, തൊടുക പോലുമില്ല എന്ന്. അതിന് ഉമ്മൻ ചാണ്ടി യോ സുധീരനോ ഒരക്ഷരം മിണ്ടിയില്ല. INTUC യുടെ ഫ്ലെക്സ് തൊട്ടതുമില്ല.

ആവേശം അടങ്ങിയപ്പോൾ മന്ത്രിസഭാ യോഗത്തിൽ ഒരു തീരുമാനമായി. ഫ്ലെക്സ് എങ്ങിനെ നിരോധിയ്ക്കാം എന്ന് ആലോചിയ്ക്കാം എന്ന്. എങ്ങിനെയുണ്ട് ഉമ്മൻ ചാണ്ടിയുടെ ബുദ്ധി?

മാലിന്യ നിർമാർജനം ആണ് വിഷയം. ഏറ്റെടുത്തില്ലെങ്കിൽ പാർട്ടി ആാകെ തകരും. അത് കൊണ്ട് പിണറായി ഉടൻ തന്നെ ഫ്ലെക്സ് ഒഴിവാക്കും എന്ന് പ്രസ്താവന ഇറക്കി.

ഫ്ലെക്സ് നിരോധനം ഏറ്റു പിടിച്ച പിണറായി വിജയൻറെ പാർട്ടിയുടെ ഫ്ലെക്സും കാണാം ഈ ഫോട്ടോയിൽ. 

ഇവരൊക്കെ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യും എന്ന് പ്രതീക്ഷിയ്ക്കാൻ എങ്ങിനെ കഴിയും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ