2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

കോണ്‍ഗ്രസ്സ് പരാജയം

ദേശീയ ഭൂപടത്തിൽ നിന്നും കോണ്‍ഗ്രസ് പതിയെ അപ്രത്യക്ഷമായി ക്കൊണ്ടിരിയ്ക്കുകയാണ്. മഹാരാഷ്ട്രയിലെയും ഹര്യാനയിലെയും ദയനീയ പരാജയത്തോട് കൂടി  ഇന്ത്യൻ രാഷ്ട്രീയത്തിൽ കോണ്‍ഗ്രസ്സ് അപ്രസക്തമായിക്കഴിഞ്ഞു. ലോക സഭയിൽ വെറും നാമമാത്രമായ പ്രാതിനിധ്യം ആണുള്ളത്. വെറും 44 സീറ്റുകൾ. 540 അംഗ ലോക സഭയിലെ 8 ശതമാനം മാത്രം സീറ്റുകളുള്ള കോണ്‍ഗ്രസ്സിന്  പ്രതിപക്ഷ നേതൃ സ്ഥാനം പോലും ലഭിയ്ക്കാൻ അർഹത ഇല്ലാതായി എന്നത് കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു എന്നതിന് തെളിവായി. അതിനു ശേഷം നടന്ന നിയമ സഭാ തെരഞ്ഞെടുപ്പുകൾ കോണ്‍ഗ്രസ്സിന്റെ ശവ പ്പെട്ടിയിലെ ഓരോ ആണിയായി മാറി. കോണ്‍ഗ്രസ്സിന്റെ കോട്ട എന്നറിയപ്പെട്ടിരുന്നതാണ് മഹാരാഷ്ട്ര. കഴിഞ്ഞ 15 വർഷങ്ങളായി കോണ്‍ഗ്രസ്സ് ഭരിച്ചു കൊണ്ടിരുന്ന സംസ്ഥാനം. അവിടെയാണ്  ഭാരതീയ ജനതാ പാർട്ടിയ്ക്കും ശിവ സേനയ്ക്കും പിറകിലായി കോണ്‍ ഗ്രസ്സ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടത്.

ഒരു ദേശീയ പാർട്ടി എന്ന നിലയിൽ നിന്നും വെറും ഒരു പ്രാദേശിക പാർട്ടി എന്ന നിലയിലേയ്ക്കു കോണ്‍ഗ്രസ്സ് മാറി. ആകെയുള്ള  29 സംസ്ഥാനങ്ങളിൽ 9 സംസ്ഥാനങ്ങളിൽ  മാത്രമാണ് ഇവരുടെ ഭരണം. രസകരമായ ഒരു വസ്തുത  9 സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും ഇതിൽ 5 എണ്ണം  വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ ആണ്.അരുണാചൽ പ്രദേശ്‌, മണിപൂർ, മേഘാലയ,മിസോറാം തുടങ്ങിയവ. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം ആയി ഒതുങ്ങിയ ഒരു പാർട്ടി എന്ന് പറയുന്നതാകും ശരി.   തെക്ക് കർണാടക അബദ്ധത്തിൽ കിട്ടിയതും.

ശരിയായ നേതൃത്വം ഇല്ലാത്തതാണ് കോണ്‍ഗ്രസ്സ് അഭിമുഖീകരിയ്ക്കുന്ന പ്രശ്നം. സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടി എന്ന   തെറ്റായ   പ്രചരണം നേടിക്കൊടുത്ത ആനുകൂല്യവും, സ്വാതന്ത്ര്യ സമര നേതാക്കളുടെ പാരമ്പര്യത്തിന്റെ അവകാശികൾ എന്ന് ജനങ്ങളിൽ പരത്തിയ ധാരണയുടെ ആനുകൂല്യവും, സ്വതന്ത്ര ഭാരതത്തിൽ  ആദ്യം ഭരണത്തിൽ വന്ന പാർട്ടി എന്ന ആനുകൂല്യവും ഉണ്ടായിട്ടും ഇന്ന് ഈ നിലയിൽ അധ;പ്പതിച്ചത് കഴിവുള്ള നേതാവ് ഇല്ലാത്തത് കൊണ്ടാണ്. ഗാന്ധി എന്ന മാസ്മരിക പേരിൻറെ മുതലെടുപ്പാണ് രാജീവ് ഗാന്ധി മുതൽ രാഹുൽ വരെ നടത്തിക്കൊണ്ടിരിയ്ക്കുന്നത്. ഗാന്ധി എന്നാൽ ഭാരതീയർക്ക് മഹാത്മാ ഗാന്ധി മാത്രമാണ്. അതൊരു ഗുജറാത്തി  ജാതിപ്പേര് ആണെന്ന് ഗുജറാത്തികൾ പോലും മറന്നു കഴിഞ്ഞിരിയ്ക്കുന്നു. ഇന്ദിര ഭർത്താവിന്റെ പേരിന്റെ,ഫിറോസ്‌ ഗാന്ധി, വാലറ്റം സ്വന്തം വാലായി ചേർത്തത് മുതൽ ഇവർക്ക് മഹാത്മാ ഗാന്ധിയുമായി ബന്ധം ഉണ്ടെന്നുള്ള തെറ്റായ ധാരണ ജനങ്ങളിൽ ഉണ്ടായി. കോണ്‍ഗ്രസ്സ് അധികാരത്തിൽ വരാൻ ഇത് ഒരു പ്രധാന കാരണമായി.

ആദ്യ പ്രധാന മന്ത്രി ആയ ആയിരുന്ന നെഹ്രുവിന്റെ മകൾ എന്ന സ്ഥാനം ആണ് ഇന്ദിരാ ഗാന്ധിയ്ക്ക് അധികാരത്തിൽ എത്താൻ എളുപ്പമായത്‌. അതവർ നന്നായി മുതലെടുത്തു. ആ പാരമ്പര്യം ഉപയോഗിച്ചാണ് രാജീവ് അധികാരത്തിൽ വന്നത്. അതിനു ശേഷം ആ കുടുംബ പാരമ്പര്യം ഉപയോഗിയ്ക്കാൻ ഉടനെ കഴിഞ്ഞില്ല. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ മകന് വയസ്സ് 21 ആയിട്ടില്ല. പക്ഷെ ഭാര്യ സോണിയ അധികാരത്തിൽ വരാൻ അന്ന് മുതൽ ശ്രമം തുടങ്ങി. കുറെ കോണ്‍ഗ്രസ്സ് കാരും. ഇറ്റലി ക്കാരിയായ ഒരാൾ ഇന്ത്യാ മഹാരാജ്യത്തെ പ്രധാനമന്ത്രി ആകുന്നതിന്റെ നാണക്കേട്‌ മനസ്സിലാക്കിയ കുറെ ദേശ സ്നേഹികൾ ഉണ്ടായത് കൊണ്ട് അതിൽ നിന്നും ഇന്ത്യ രക്ഷപ്പെട്ടു.

കോണ്‍ഗ്രസ്സുകാർ എന്നും വ്യക്തിത്വം ഇല്ലാത്തവർ ആണ്. ഏതെങ്കിലും ഒരു നേതാവിന് പിറകെ പോകുന്നവർ. ആ നേതാവിന്റെ ഗുണ ദോഷങ്ങൾ ഒന്നും അവർക്കറിയേണ്ട ആവശ്യമില്ല. അത് പോലെ  അധികാരം മാത്രമാണ് അവരുടെ ലക്‌ഷ്യം. അതിനു വേണ്ടി ഏത് നേതാവിനെയും അവർ വാഴ്ത്തും. ഇന്ദിരാ ഗാന്ധി വന്നപ്പോൾ അവരെ വാഴ്ത്തി. "ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ" എന്ന് വരെ ഈ കൈമണിക്കാർ മുദ്രാവാക്യം മുഴക്കി നടന്നു. രാജീവ് ഗാന്ധി വന്നപ്പോൾ അദ്ദേഹത്തിൻറെ പിറകെ ആയി. അത് കഴിഞ്ഞിട്ട് അടുത്ത അവകാശി ആയിട്ട് രാജീവ് ഗാന്ധിയുടെ മക്കൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിൻറെ ഭാര്യയെ പ്രധാന മന്ത്രി ആക്കാൻ ശ്രമിച്ചു. അവരുടെ നാടേത്‌ വീടേത്‌ എന്നൊന്നും കോണ്‍ഗ്രസ്സ് കാർക്ക് പ്രശ്നമില്ല.   പ്രധാന മന്ത്രിയുടെ ഭാര്യ ആയിരുന്നല്ലോ അത് മതി. 

കോണ്‍ഗ്രസ്സിന് ഒരു രാഷ്ട്രീയ കാഴ്ചപ്പടോ, ആദർശമോ ഒന്നുമില്ല. ഭരണം, അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം. അതിനായി ആരെ മുൻപിൽ നിർത്താനോ, ആരുടെ പിറകിൽ അണി നിരക്കാനോ അവർക്ക് മടിയില്ല. അതാണ്‌ നമ്മൾ കണ്ടു കൊണ്ടിരിയ്ക്കുന്നത്. ഇന്നലെ വരെ രാജീവ് ഗാന്ധി യെ ദൈവത്തെ പോലെ കൊണ്ട് നടന്നവർ ആണ് ഇന്ന് അദ്ദേഹത്തെ തെറി വിളിയ്ക്കുന്നതും ചവിട്ടിപ്പുറത്താക്കാൻ ശ്രമിയ്ക്കുന്നതും. അവർക്ക് പൂജിയ്ക്കാനും മുൻപിൽ നിർത്തി മുതലെടുക്കാനും ഒരു വിഗ്രഹം വേണം. അതാണ്‌ പ്രിയങ്ക ഗാന്ധിയ്ക്കായി ഇപ്പോൾ മുറ വിളി കൂട്ടുന്നത്‌.

ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കി കഴിഞ്ഞു. കോണ്‍ഗ്രസ്സ് വിസ്മൃതിയിലേയ്ക്കു മറയാറായി.  

2 അഭിപ്രായങ്ങൾ:

  1. ഇപ്പോഴവശേഷിച്ചിട്ടുള്ള കോൺഗ്രസ്സിനെ കൂടി തൂത്തെറിയാനാണ് മോദിജി മാലിന്യമുക്ത ഭാരത (കോൺഗ്രസ്മുക്ത) യജ്ഞവുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. അത് തികച്ചും സ്വാഗതാർഹം തന്നെ!വേറേയും ഉണ്ടല്ലോ മാലിന്യങ്ങൾ തൂത്തുവാരാൻ.

    മറുപടിഇല്ലാതാക്കൂ
  2. അങ്ങിനെ ഒരു സ്വഛ ഭാരതം അല്ലേ ?

    മറുപടിഇല്ലാതാക്കൂ