2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ബോക്സ്‌ ഓഫീസ്

ദൃശ്യം                                                  66 കോടി 
പ്രേമം                                                  60 കോടി 
ബാംഗലൊർ ഡെയ്സ്                   45 കോടി 
20-20                                                       32 കോടി 
ഒരു വടക്കൻ സെൽഫി                  32 കോടി 
 കേരള വർമ പഴശ്ശി  രാജ            23 കോടി 
ക്ലാസ് മെറ്റ്സ്                                    23 കോടി 

മലയാളത്തിലെ ചില സിനിമകളുടെ കളക്ഷന്റെ ഒരു ഓട്ട ക്കണക്കാണിത്. തിയേറ്ററും സാറ്റലൈറ്റും കൂടി. ശരിയായ കണക്ക്  ഇതിലും വളരെയേറെ കൂടുതൽ ആയിരിക്കും. ചെലവ് മുഴുവൻ കള്ള ക്കണക്ക് ആയിരിക്കും. ഏതെങ്കിലും നടനോ നടിയോ താൻ വാങ്ങുന്നത് എത്ര രൂപയാണെന്ന് പറഞ്ഞിട്ടുണ്ടോ? അത് പോലെ എത്ര കൊടുത്തു എന്ന് ഏതെങ്കിലും ഒരു നിർമാതാവ് പറഞ്ഞിട്ടുണ്ടോ?   ഓരോ ചിത്രത്തിനും  ചെലവ് ഒരു 4  കോടി  വരും എന്നാണ് അവർ പറയുന്നത്. 4 കോടിക്ക് 62 കോടി. തിയേറ്റർകാർക്ക് കൊടുക്കുന്നതും നികുതിയും ഒക്കെ കഴിഞ്ഞാലും ഒരു 40 കോടി  ലാഭം.  അപ്പോൾ എത്ര ശതമാനം ആണ് ലാഭം?

സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ് നടനും നിർമാതാവും ആയ ദിലീപ് പറയുന്നത്. നികുതി പിരിക്കുക  അല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ലത്രേ. എന്താണ് ദിലീപേ സർക്കാർ ചെയ്യേണ്ടത്? ഈ 66 കോടിയൊന്നും പോരെ? അതിൽ കൂടുതൽ ഉണ്ടാക്കാൻ  സർക്കാർ  സഹായം ചെയ്യണം എന്നാണോ?

സിനിമ ഫീൽഡിൽ തമ്മിലടിയാണ്. കൂടുതൽ കാശ് വാങ്ങാൻ നടീ നടന്മാർ മാക്സിമം ശ്രമിക്കും. ഏറ്റവും കുറച്ചു വാങ്ങാൻ ഡിസ്ട്രിബ്യുട്ടെഴ്സ് ശ്രമിക്കും. ഏറ്റവും കൂടുതൽ കിട്ടാൻ നിർമാതാവും. വൈഡ് റിലീസ് തിയേറ്റർ ഉടമകൾ സമ്മതിക്കില്ല. അവർക്ക് കുറേശ്ശെ കുറേശ്ശെ മൊത്തം കളക്ഷൻ കിട്ടണം. ഇങ്ങിനെ പോകുന്നു സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ചെയ്തികൾ. ഓരോ ഗ്രൂപ്പിനും അവരവരുടേതായ താൽപ്പര്യം സംരക്ഷിക്കണം.  കാശുണ്ടാക്കണം. അത്ര തന്നെ. മറ്റവൻ കുത്തുപാള എടുത്താലും ഒന്നുമില്ല. അടുത്തവൻ വരും. അവനെ ഒതുക്കാം.ഇതാണ് ഓരോരുത്തരുടെയും മനസ്സിലിരിപ്പ്. ഇത് മാത്രമാണ്. ഇവനൊക്കെ ഈ കാശ് ഉണ്ടാക്കിക്കൊടുക്കുന്നത് ആരാ? പാവപ്പെട്ട ജനങ്ങൾ. വിഡ്ഢികളായ ജനങ്ങൾ അവർ ചൂഷണം ചെയ്യപ്പെടുക ആണെന്നറിയാതെ ഓരോ ആളിന്റെ അല്ലെങ്കിൽ ഓരോ  ഗ്രൂപ്പിൻറെ  പിറകെ അങ്ങ് പോകുന്നു. പ്രേമം പുറത്താക്കി എന്ന് പറഞ്ഞ് നമ്മൾ എത്ര കരഞ്ഞു? 66  കോടി യിൽ ഇനിയും കൂടാനാണ് നമ്മൾ ബഹളം കൂട്ടിയത് എന്ന് നമ്മൾ ആരെങ്കിലും ചിന്തിച്ചോ?

ദിലീപിന് വേറൊരു പരാതി കൂടിയുണ്ട്. സിനിമ റിലീസ് ചെയ്‌താൽ ഉടനെ മീഡിയയിൽ വരുന്ന മോശപ്പെട്ട അഭിപ്രായങ്ങൾ സിനിമയുടെ കളക്ഷനെ ബാധിക്കുന്നു എന്ന്. അത് കൊണ്ട് സിനിമ ഇറങ്ങി 66 ഉം 76 ഉം കോടികൾ ഉണ്ടാക്കിയതിനു  ശേഷം മാത്രം സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നാൽ മതി എന്നത്രെ. ഇത് തടയാൻ സർക്കാരിന് കഴിയില്ലേ എന്നാണ് ചോദ്യം. എന്ന് വച്ചാൽ എതു പരട്ട പടം ആയാലും അഭിപ്രായം ഒന്നും പുറത്തു വരാതെ ഇവന്മാര് കോടികൾ ഉണ്ടാക്കുന്നത്‌ വരെ നമ്മൾ കാത്തിരിക്കണം.  ഇതിലും ഭേദം എല്ലാവരും നിർബന്ധമായി എല്ലാ സിനിമയും കണ്ടിരിക്കണം എന്ന് സർക്കാർ ഒരു ഉത്തരവ് ഇറക്കിയാൽ പോരെ? ഇയാൾക്ക് വട്ടാണോ? 

ഇപ്പോൾ സോഷ്യൽ മീഡിയ വന്നത് കൊണ്ട് ഒരു ഗുണം ആദ്യത്തെ ഷോ കഴിയുമ്പോൾ തന്നെ അതിന്റെ അഭിപ്രായം അറിയാം എന്നത് തന്നെയാണ്. അത് കൊണ്ട് അലമ്പ് പടം ആണെങ്കിൽ പോക്കറ്റിൽ ഇരിക്കും 200 രൂപ. ഇല്ലായിരുന്നുവെങ്കിൽ അത് നിർമാതാവിന്റെ പോക്കറ്റിൽ. ( പോക്കറ്റിൽ കോടികൾക്ക് സ്ഥലം കാണില്ലല്ലോ. അത് കൊണ്ട് അത് ഓഡി, BMW തുടങ്ങിയ കാർ ആയിട്ടും , ഫ്ലാറ്റുകളും തോട്ടങ്ങളും ആയിട്ടും, കുടുംബ സമേതം ഉള്ള ലോകം ചുറ്റൽ ആയിട്ടും, പുട്ട് കട ആയിട്ടും ഒക്കെ മാറും.)

ഈ പണമൊക്കെ ഈ കോടികളൊക്കെ വിഡ്ഢികളായ നമ്മുടെ പണം ആണ് എന്ന് ഇനിയെങ്കിലും ജനം ഓർമിക്കണം. ഏതു ബിസിനസ് ചെയ്താലും ഒരു മാന്യമായ ലാഭം പോരെ എന്റെ ദിലീപേ? 



13 അഭിപ്രായങ്ങൾ:

  1. നല്ല അഭിപ്രായം പങ്ക് വെച്ചത് കൊണ്ടാണ് ഹിറ്റ്‌ സിനിമകൾ പിറക്കുന്നത് എന്ന് ആരും പറയുന്നില്ല. വിമർശിക്കുമ്പോൾ മാത്രം കുറ്റം.
    എന്ന്,
    ലൈഫ് ഓഫ് ജോസൂട്ടി കണ്ട് നെഞ്ച് തകർന്ന ഒരു പാവം കേഡി!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തിനിങ്ങിനെ നെഞ്ചു തകരാൻ നിന്നു കൊടുക്കുന്നു എൻറെ ഗോവിന്ദാ.

      ഇല്ലാതാക്കൂ
  2. എല്ലാ കുറ്റങ്ങൾക്കും, ആർക്കും കേറി അടിക്കാവുന്ന ഒരിടമായി സോഷ്യൽ മീഡിയകൾ മാറിയിരിക്കുന്നു. അറുപത്താറു കോടിയുടെ ഹിറ്റിനെ ഹിറ്റാക്കി മാറ്റിയതും ഇതേ സോഷ്യൽ മീഡിയ ആണെന്ന് ഇവർ തരത്തിൽ മറന്നു പോവുന്നു.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നയന താരയുടെയും മറ്റും വീട്ടിൽ ഇൻകം റ്റാക്സ് റെയിഡ് നടന്നത് കണ്ടല്ലോ പ്രദീപ്‌ . നമ്മുടെ പണം.

      ഇല്ലാതാക്കൂ
  3. വീണ്ടും കൃത്യമായി പറഞ്ഞു.ആശംസകള്‍ ബിപിന്‍ ചേട്ടാ... പാവപ്പെട്ടവന്‍ വൈകുന്നേരം വരെ തലകുത്തി മറിഞ്ഞു ഉണ്ടാക്കുന്നത് എന്തെങ്കിലും തട്ടിക്കൂട്ടി കാണിച്ചു പിടുങ്ങാന്‍ തുടങ്ങിയിട്ട് നൂറു വര്ഷം പിന്നിട്ടു കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇങ്ങിനെ പോയാൽ അന്നൂസേ ഇതൊരു 100 വർഷം കൂടി തുടരും.

      ഇല്ലാതാക്കൂ
  4. തികച്ചും പ്രസക്തമായ ചോദ്യങ്ങൾ ! എന്റെ ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. ഇതൊക്കെ ആരോട് പറയാന്‍ ,, ഇന്ന് വേറൊന്നു കൂടി കേട്ടു,, മോഹന്‍ലാലിനെ വെച്ച് ആയിരം കോടിയുടെ പടം വരുന്നു എന്ന് .. പണത്തിനൊന്നും ഇപ്പൊ തീരെ വിലയില്ലേ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ ആയിരം കൊടിയും പിന്നെ ലാഭം ഒരായിരം കൊടിയും എന്താ കൊടുത്തു കൂടേ ? അവർ പ്രതീക്ഷിക്കുന്നതും അത് തന്നെ. ഇത് നമ്മൾ തന്നെ എടുക്കേണ്ട തീരുമാനം തന്നെയാണ്. വേണ്ട എന്നത്.

      ഇല്ലാതാക്കൂ
  6. പുതിയ കാറിനു നമ്പറിനായി പത്ത്‌ ലക്ഷം രൂപ മുടക്കിയ നടനെ പൊക്കിപ്പിടിച്ചോണ്ട്‌ നടക്കാനും ഇവിടെ ആളുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  7. ഇപ്പോൾ സോഷ്യൽ മീഡിയ
    വന്നത് കൊണ്ട് ഒരു ഗുണം ആദ്യത്തെ
    ഷോ കഴിയുമ്പോൾ തന്നെ അതിന്റെ അഭിപ്രായം അറിയാം
    കോടികൾ വാരുമോ അതോ കോടി പുതപ്പിക്കണമോ ..എന്ന്

    മറുപടിഇല്ലാതാക്കൂ
  8. വെളിച്ചത്തെടുത്ത് ഇരുട്ടത്ത് കാട്ടി...കാടി കോടികള്‍ കുടിച്ചിട്ടു പിന്നേം പട്ടി മുന്നോട്ട്......

    മറുപടിഇല്ലാതാക്കൂ