സച്ചിൻ തെണ്ടുൽക്കർ കൊച്ചിയിൽ വീട് വാങ്ങിയതിനെ കുറിച്ചാണ് ഇപ്പോൾ കേരളത്തിൽ മുഴുവൻ ചർച്ച നടക്കുന്നത്. പല മ പ്രസിദ്ധീകരണങ്ങളും സചിത്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എറണാകുളത്തെ വില്ലയുടെ പടം, ഓരോ മുറിയുടെയും അങ്ങിനെ എല്ലാ ചിത്രങ്ങളും പുറത്തു വന്നു കഴിഞ്ഞു. സച്ചിന് മാത്രമല്ല പ്രാധാന്യം. ആ വില്ല യുടെ നിർമാതാക്കളും ഇന്ന് ഇന്റർവ്യൂ കൊടുക്കുന്നു. അങ്ങിനെ എല്ലാവരും. അവിടത്തെ ഗേറ്റ് കാവൽക്കാരൻ വരെ ഇനി പ്രാധാന്യം ഉള്ളവരാകും.
മലയാളിയുടെ സ്വഭാവം ഇതാണ്. ആരാൻറെ സാധനത്തെ പൊക്കി പറയാനും അതിനു പുറകെ നടക്കാനും ഉള്ള അവന്റെ ആഗ്രഹം.സച്ചിൻ കൊച്ചിയിൽ വീട് വാങ്ങിയാൽ മലയാളിക്ക് എന്ത് ഗുണം? കൊച്ചിക്കാർക്ക് എന്ത് ഗുണം? കേരളത്തിനു എന്ത് ഗുണം? ഒന്നുമില്ല. ആ വില്ല യുടെ മുതലാളിമാർക്ക് കൊള്ളാം. സച്ചിൻ താമസിക്കുന്നു എന്നുള്ളത് കൊണ്ട് പണക്കാരായ പോങ്ങച്ചക്കാർ അവിടെയും അടുത്തും വില്ല വാങ്ങും. എവിടെ താമസിക്കുന്നു എന്ന ചോദ്യത്തിന് സച്ചിന്റെ വില്ലയുടെ അടുത്ത് എന്ന് പറഞ്ഞ് പൊങ്ങച്ചം കാണിക്കാമല്ലോ.അതിനു വേണ്ടി.
ഇവിടെ എത്രയെത്ര പ്രശ്നങ്ങൾ. കൊച്ചി യിൽ നായ ശല്യം. റോഡുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. അതൊന്നും നോക്കാൻ ആർക്കും സമയമില്ല. ഇന്നലെയാണ് അവിടെ ലിസി ആശുപത്രിയിൽ ഒരു നഴ്സ് വിദ്യാർത്ഥിനി ചാടി ആത്മഹത്യ ചെയ്തത്. കൊച്ചിക്കാർക്ക് അതൊന്നു അന്വേഷിച്ചു കൂടെ? അതിനൊന്നും വയ്യ. സച്ചിന്റെ വില്ലയെ കുറിച്ച് അൽപ്പം പറഞ്ഞു പൊങ്ങച്ചം അടിക്കാമല്ലോ. അത് മതി വിവര ദോഷിയായ മലയാളിക്ക്.

കേരളത്തനിമ, മലയാളത്തനിമ എന്നൊക്കെ കവികൾ പാടിപ്പുകഴ്ത്തുന്നത് ഈ സ്വഭാവമാണെന്നു തോന്നുന്നു
മറുപടിഇല്ലാതാക്കൂആ സാധനം തന്നെ പ്രദീപ്
ഇല്ലാതാക്കൂഅതെ..
മറുപടിഇല്ലാതാക്കൂതാന്പോരിമ പറഞ്ഞ് നടക്കാനാണിന്ന് പലര്‍ക്കുമിഷ്ടം..
സെലിബ്രറ്റികളുടെ പിന്നാലെ പായാനാണ് പലര്‍ക്കും നേരം..
താന്‍ ചിലതൊക്കെ ആണെന്ന് കാണിക്കാനാണ് എല്ലാ പ്രവര്‍ത്തികളും..
ഇതെന്തൊരു ലോകം..
നമുക്കെങ്കിലും മാറി ചിന്തിക്കാം മുബാറക്ക്
ഇല്ലാതാക്കൂസാരമില്ല.മലയാളിയല്ലേ??
മറുപടിഇല്ലാതാക്കൂസാരമില്ല.മലയാളിയല്ലേ??
മറുപടിഇല്ലാതാക്കൂഇങ്ങിനെ സാരമില്ല എന്ന് പറഞ്ഞു പറഞ്ഞു അവൻ തനി കച്ചട ആയി സുധീ.
ഇല്ലാതാക്കൂനമ്മ മലയാളീസിന്റെ സ്വഭാവം ഇതാണ്.
മറുപടിഇല്ലാതാക്കൂആരാൻറെ സാധനത്തെ പൊക്കി പറയാനും
അതിനു പുറകെ നടക്കാനും ഉള്ള അവന്റെ ആഗ്രഹം.
സച്ചിൻ കൊച്ചിയിൽ വീട് വാങ്ങിയാൽ മലയാളിക്ക് എന്ത് ഗുണം?
കൊച്ചിക്കാർക്ക് എന്ത് ഗുണം? കേരളത്തിനു എന്ത് ഗുണം?
ഒന്നുമില്ല. ആ വില്ല യുടെ മുതലാളിമാർക്ക് കൊള്ളാം.
സച്ചിൻ താമസിക്കുന്നു എന്നുള്ളത് കൊണ്ട് പണക്കാരായ പോങ്ങച്ചക്കാർ അവിടെയും അടുത്തും വില്ല വാങ്ങും. എവിടെ താമസിക്കുന്നു എന്ന ചോദ്യത്തിന് സച്ചിന്റെ വില്ലയുടെ അടുത്ത് എന്ന് പറഞ്ഞ് പൊങ്ങച്ചം കാണിക്കാമല്ലോ.അതിനു വേണ്ടി മാത്രം ...!
സ്വന്തമായി ഒന്നും ചെയ്തു കാണിക്കാൻ കഴിവില്ലാത്ത മിഡിൽ ക്ലാസ് മലയാളിയുടെ അപകർഷതയുദെ ബഹീർ സ്പുരണം ആണ് മുരളീ ഇത്. പിച്ചക്കാരന് സച്ചിൻ എവിടെ താമസിച്ചാലും ഒരു പ്രശ്നവും ഇല്ല.
ഇല്ലാതാക്കൂകൊച്ചി കണ്ടവന് അച്ചി വേണ്ട.......
മറുപടിഇല്ലാതാക്കൂഇനിയിപ്പോള്........ ഒന്നും വേണ്ട സച്ചിനുണ്ടല്ലോ.........