Sunday, October 11, 2015

സാറാ ജോസഫ്

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം   സാറാ ജോസഫ് തിരിച്ചു നൽകി.   അവരുടെ ഒരു  പുസ്തകത്തിന്‌ 2003 ൽ ആണ്പുരസ്കാരം ലഭിച്ചത്. ഇങ്ങിനെ തിരിച്ചു നൽകുന്നതിന്റെ കാരണമായി പറയുന്നത് കേന്ദ്ര സർക്കാരിന്റെ വർഗീയ നയങ്ങളിലുള്ള പ്രതിഷേധം എന്നാണ്.  

ആ പുരസ്കാരം അന്ന് നൽകിയത് ഇവരുടെ ഒരു പുസ്തകം നല്ലത് എന്ന് പറഞ്ഞാണ്. ആ കൃതിക്കാണ് കിട്ടിയത്. അങ്ങിനെയെങ്കിൽ അത് തിരിച്ചു കൊടുക്കുന്നതിൽ എന്ത് അർത്ഥം ആണുള്ളത്?എന്തിനായിരുന്നു അന്ന് ഈ പുരസ്കാരം വാങ്ങിയത്?   ഇന്നത്തെ കേന്ദ്ര സർക്കാരിന്റെ  നയങ്ങൾ ഇഷ്ട്ടപ്പെടുന്നില്ല എന്ന് പറയുമ്പോൾ അന്നത്തെ സർക്കാർ  നയങ്ങൾ ഇഷ്ട്ടപ്പെട്ടിരുന്നു എന്നല്ലേ അർത്ഥം?  അപ്പോൾ കൃതിയുടെ മേന്മ അല്ലായിരുന്നു അന്ന് ആ പുരസ്കാരം ലഭിക്കാൻ ഉണ്ടായിരുന്ന യോഗ്യത എന്നല്ലേ വരുന്നത്? ആ പുസ്തകം വലിയ നിലവാര മൊന്നും ഇല്ലാത്തത്  ആയിരുന്നോ?  അന്ന് രണ്ടു കൈയ്യും നീട്ടി വാങ്ങിയപ്പോൾ നല്ല രസമായിരുന്നു അല്ലേ ?

അന്ന് കിട്ടിയ പുരസ്കാരത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളത് കൊണ്ടല്ലേ ശ്രീമതി സാറ ജോസഫ് ഇരു കരങ്ങളും നീട്ടി ആ പുരസ്കാരവും പത്രവും,50,000 രൂപയും അങ്ങ് ഡൽഹിയിൽ ചെന്ന് വാങ്ങിയത്? വർഷം 12 കഴിഞ്ഞു. ഇത്രയും നാളത്തെ കേന്ദ്ര സർക്കാരുകൾ ഒക്കെ നല്ലതായിരുന്നു.  ഒരു സർക്കാറിന്റെ നയം മാറി എന്നത് കൊണ്ട്  നല്ലത് എന്ന് പറഞ്ഞു വാങ്ങിയ പുരസ്കാരത്തിന്റെ മാന്യത, വില, കുറയുമോ? അങ്ങിനെയെങ്കിൽ ആ പുസ്തകത്തിന്റെ മൂല്യവും കുറഞ്ഞു കാണുമല്ലോ. 

 ഈ പുരസ്കാരം കൊണ്ട് സാറയ്ക്ക് പല  ഗുണങ്ങളും ഉണ്ടായി. കഴിഞ്ഞ 12 വർഷമായി ഈ പുരസ്കാരത്തിന്റെ കീർത്തിയിൽ ശ്രീമതി സാറാ ജോസഫ് ജീവിക്കുന്നു. പ്രശസ്തി കിട്ടി. ഒപ്പം പണവും. പണം എങ്ങിനെ കിട്ടി എന്ന് ചോദിച്ചാൽ അവരുടെ പുതിയ പുസ്തകങ്ങളിൽ ഒക്കെ    "കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്" എന്ന് അച്ചടിച്ചിട്ടുണ്ട്. അതിനാൽ   അവ വളരെ വേഗം വിറ്റഴിയാനും കൂടുതൽ വിൽക്കാനും  സഹായിച്ചിട്ടുണ്ട്. അങ്ങിനെ കൂടുതൽ പണം കിട്ടി. "സാഹിത്യ അക്കാദമി അവാർഡ് ജേതാവ്" എന്ന വിശേഷണം കൊണ്ട് സമൂഹത്തിൽ അവർക്ക് പ്രശസ്തി ലഭിച്ചു. ശ്രീമതി സാറ   ആ പ്രശസ്തി ആസ്വദിക്കുകയായിരുന്നു. മലയാള  സാഹിത്യ ലോകത്തെ പ്രമുഖർക്ക് ലഭിച്ച അതെ പുരസ്കാരം ലഭിച്ചു എന്നത് സമൂഹത്തിൽ സാറയ്ക്ക്    ഒരു ഉന്നത പദവി കരസ്ഥമാക്കാൻ സഹായിച്ചു .ഇക്കാലമത്രയും ആ പുരസ്കാരത്തിന്റെ പേരും പ്രശസ്തിയും സാറാ ജോസഫിന് കിട്ടിയിരുന്നു. 

പുരസ്കാരം തിരികെ നൽകുമ്പോൾ അതുപയോഗിച്ച് അവർ സമ്പാദിച്ച  പണവും പ്രശസ്തിയും,  തിരിച്ചു നൽകാൻ അവർക്ക്  കഴിയില്ല.  അപ്പോൾ  ഈ പുരസ്കാരം തിരിച്ചു നൽകൽ എന്നതിന് എന്തർത്ഥം ആണുള്ളത്.  അവസര വാദം എന്നല്ലാതെ മറ്റൊന്നും ഇതിനെ പറയാനില്ല.  13 വർഷം മുൻപ്  കിട്ടിയ പുരസ്കാര തുകയും  തിരിച്ചു നൽകുമല്ലോ. അതും പലിശ സഹിതം.  ഒരു കാലത്ത്    ആവശ്യമായിരുന്ന  ഒരു പുരസ്കാരം  രണ്ടു കൈയ്യും നീട്ടി  വാങ്ങി ആവശ്യം     കഴിയുമ്പോൾ, അതായത് അതിലൂടെ പ്രശസ്തിയും മറ്റും നേടിയിട്ട് തിരികെ കൊടുക്കുന്നത് മാന്യതയാണോ?  

പുരസ്കാരം   നിരസിക്കാനുള്ള  അവകാശം   സാറ ജോസഫിന് ഉണ്ട്.  താൽപ്പര്യം ഇല്ലായിരുന്നുവെങ്കിൽ അന്ന് ഇത് നിരസിക്കാമായിരുന്നു. അങ്ങിനെ ചെയ്യാതിരുന്നതിന്റെ അർത്ഥം  അവർക്ക് വലിയ താൽപ്പര്യം ഉണ്ടായിരുന്നു എന്നു തന്നെയാണ്. സന്തോഷത്തോടെ, ആഗ്രഹത്തോടെ ആണ് അത് വാങ്ങിയത്. അങ്ങിനെ  ലഭിച്ച പുരസ്കാരം വർഷങ്ങൾ കഴിഞ്ഞ് മടക്കി നൽകുന്നത്  അന്തസ്സില്ലാത്ത നടപടി ആണ്.

ഇത് നയങ്ങളോടുള്ള എതിർപ്പ് ഒന്നുമല്ല. ആരോ എഴുതിയ തിരക്കഥ അനുസരിച്ച് ആടുന്നു. അത്ര തന്നെ. പിന്നെ ഇതിലൂടെ അൽപ്പം പ്രശസ്തി കിട്ടുന്നെങ്കിൽ അതുമാകട്ടെ.

10 comments:

 1. പ്രശസ്തിയും, ഫലകങ്ങളും, സ്ഥാനമാനങ്ങളും, ധനവും ആഗ്രഹിക്കാത്ത മനുഷ്യരില്ല. അങ്ങിനെ അല്ലാതിരിക്കണമെങ്കിൽ അപാരമായ മനക്കരുത്ത് വേണം. ഭരണകൂടം ഇവ വെച്ചു നീട്ടുമ്പോൾ അത് സ്വീകരിക്കുന്നത് ഒരു സന്ധി ചെയ്യാലാണെന്ന് മനസിലാക്കാതിരിക്കാൻ മാത്രം മന്ദബുദ്ധികളൊന്നുമല്ല നമ്മുടെ സാഹിത്യനായകർ . ഭരണകൂടങ്ങളുടെ സ്വഭാവം എന്തെന്ന് അറിയാമായിരുന്ന ഇവർ അന്നേ ഇതൊക്കെ വേണ്ടെന്നു വെച്ച് നട്ടെല്ല് ഉയർത്തിപ്പിടിച്ചിരുന്നെങ്കിൽ അവരോടുള്ള ആദരവ് ഇവ്വിധം താഴ്ന്ന് പോവില്ലായിരുന്നു....

  ReplyDelete
  Replies
  1. അതെ പ്രദീപ്‌ എല്ലാവരും പണവും പ്രശസ്തിയും ആഗ്രഹിക്കും. ഇത് വെറും കാപട്യമാണ്.

   Delete
 2. മോഡി എന്നാൽ വർഗ്ഗീയത ആണെന്ന് മനപ്പൂർവ്വം വരുത്തിത്തീർക്കാൻ ശ്രമം നടന്ന് വരുന്നതായി കാണാം.

  ഈ അമ്മച്ചി ആപ്പിന്റെ കോപ്പല്ലേ !!!!ഇതിലും തരം താണ വൃത്തികേടുകളും പ്രതീക്ഷിയ്ക്കാം.

  ReplyDelete
  Replies
  1. എല്ലാവരും കൂടിയുള്ള അവസാന വട്ട ശ്രമം സുധീ.

   Delete
 3. ഈ വിലയിരുത്തല്‍ ഉശാറായി,..
  എനിക്കും ഇങ്ങനെ തോന്നിയിരുന്നു..

  ReplyDelete
  Replies
  1. ഇതെല്ലാം ഒരു നാടകം ആണ് മുബാറക്ക്‌. നമ്മളെല്ലാവരും മണ്ടന്മാർ

   Delete
 4. അവാർഡ് വാങ്ങുമ്പോൾ പ്രശസ്തി.... തിരിച്ചു കൊടുക്കുമ്പോഴും പ്രശസ്തി......ചാനലുകളിൽ നിറഞ്ഞു നിൽക്കുകയല്ലേ ഇപ്പോൾ? അങ്കവും കാണാം; താളിയും ഒടിക്കാം .

  ReplyDelete
  Replies
  1. ശരിയാണ് ആൾ രൂപൻ പ്രശസ്തി കിട്ടുന്നുണ്ടല്ലോ. പിന്നെ ആദർശത്തിന് എന്ത് പ്രസക്തി?

   Delete
 5. നാളെ ഇനി ഒരു പുതിയ സർക്കാർ
  വരുമ്പോൾ തിരിച്ച് വാങ്ങിക്കാമല്ലോ ..അല്ലേ

  ReplyDelete
 6. ഞാനും ഇന്നലെ ഇതേ അഭിപ്രായം പറഞ്ഞതെയുള്ളൂ...```

  ReplyDelete