2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

വെള്ളാപ്പള്ളി

ഇപ്പോൾ വെള്ളാപ്പള്ളി നടേശന്റെ കാലമാണ്. അടുത്ത മുഖ്യ മന്ത്രി എന്ന് വരെ ചാനലുകാർ വിശേഷിപ്പിച്ച നടേശൻ ഇപ്പോൾ ഒരു കൊലപാതക ആരോപണത്തിന്റെ നിഴലിൽ ആണ്. പണ്ട് ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു പറഞ്ഞ്‌ ബിജു രമേശും വി.എസ്. അച്ചുതാനന്ദനും ഇറങ്ങി തിരിച്ചിരിക്കുകയാണ്. മറ്റു മാർഗമില്ലാതെ ഒരു അന്വേഷണം നടത്താം എന്ന നിലപാടിൽ സർക്കാർ എത്തി   ചേർന്നിരിക്കുന്നു. കൂടാതെ കോടികളുടെ അഴിമതി ആരോപണവും. 100 കോടി സ്വിസ്സ് ബാങ്കിൽ ഇട്ടിരിക്കുന്നു എന്നാണു വി.എസ്. പറയുന്നത്. ഇത്രയും കുറഞ്ഞ തുക  സ്വിസ്സ് ബാങ്ക് വലിച്ചു ദൂരെ ഏറിയും.   ഇവിടെ ഏതെങ്കിലും കച്ചടാ ബാങ്കിൽ ആയിരിക്കും ഇട്ടത്. 

അത് കൊലപാതകമോ മരണമോ എന്തോ ആകട്ടെ.  അഴിമതി നടത്തിയോ നടത്താതെ ഇരിക്കുകയോ ചെയ്യട്ടെ.  അന്നൊന്നും ഇല്ലാത്ത ഒരു ആരോപണം ഇപ്പോൾ വന്നത് എങ്ങിനെ ആണ്? അത് പച്ചയായി ബിജു രമേശ്‌ പറയുകയും ചെയ്തു.ബി.ജെ.പി. യുമായി നടേശൻ കൂട്ട് കൂടാൻ തുടങ്ങുന്നു. അഴിമതിക്കാരനായ  ഒരാളുമായി ബി.,ജെ.പി. കൂട്ട് കൂടുന്നത് ശരിയാല്ലാത്തത് കൊണ്ട് ആണ് താനിത് പരസ്യമായി  പറഞ്ഞത് എന്ന്. ബി.ജെ.പി. യോട് എന്തൊരു സ്നേഹം. സംഭവം ഇതൊന്നുമല്ല എന്നു എല്ലാവർക്കും അറിയാം. അരുവിക്കര തൊട്ട് മാർക്സിസ്റ്റ് പാർട്ടിയുടെ മൂട് ഇളകി തുടങ്ങി. പഞ്ചായത്ത് തെരെഞ്ഞെടുപ്പോട് കൂടി അത് മിയ്ക്കവാറും പൂർണമാകും. അങ്ങിനെയിരിക്കെ എസ.എൻ.ഡി.പി. യുമായി കൂട്ടും കൂടുന്നു. അതും കൂടിയാകുമ്പോൾ പരാജയം പൂർണം. അതിനു ആലോചിച്ചുറച്ച ഒരു വഴിയാണ് ഇങ്ങിനെ ആരോപണങ്ങൾ ഉന്നയിക്കുക എന്നത്.

ഇത്രയും നാൾ ഈ ആരോപണ കർത്താക്കൾ എവിടെ പോയിരുന്നു? ബിജു രമേശ്‌ പറയുന്നത് തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നാണ്.ഇത്രയും നാൾ എന്തിനാണ് ഈ തെളിവുകൾ ഒളിപ്പിച്ചു വച്ചത്? അതും കുറ്റകരം അല്ലേ? 12 വർഷം ആണ് തെളിവുകൾ ഒളിപ്പിച്ചു വച്ചത്. അന്ന് നടന്ന കൊലപാതകം. അത് അന്വേഷിച്ച ഉദ്യോഗസ്ഥർ എന്ത് തീരുമാനത്തിൽ ആണ് എത്തിയത്? ഇപ്പോഴും അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു എന്ന് പറയാൻ കഴിയില്ലല്ലോ. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഉണ്ടല്ലോ.  പിന്നെ ഇപ്പോൾ എന്ത് കൊണ്ട് ആരോപണം ഉന്നയിക്കുന്നു? ഇനി അഥവാ  അങ്ങിനെ  ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ തന്നെ ഇന്ന് ആരോപണം ഉന്നയിക്കുന്നവർ ഉൾപ്പടെ എല്ലാവരും അതിൽ ഉൾപ്പെട്ടിട്ടുണ്ട് അത് മൂടി വയ്ക്കുക ആയിരുന്നു അവർ. 

9 അഭിപ്രായങ്ങൾ:

  1. ഈ പന്ന നായിന്റെ മക്കൾ എന്ത്‌ കാണിച്ചാലും, ചെയ്താലും കഴുതകളാക്കപ്പെട്ടിരുന്ന ഭൂരിഭാഗം യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. മെയിൽ ഐഡി ചോദിച്ചിരുന്നു.

    arackalsudheesh@gmail.com

    മറുപടിഇല്ലാതാക്കൂ
  3. ഇങ്ങിനെ മൂന്നു ‘ചോന്ന ‘ മുട്ടനാടുകൾ
    പരസ്പരം അങ്കം കൂടി കൊണ്ടിരിക്കട്ടെ...
    മ്ക്ക് ചോര മാത്രം കുടിച്ചാൽ മതീല്ലോ അല്ലേ

    മറുപടിഇല്ലാതാക്കൂ
  4. ബിപിൻ സാറിനോടുള്ള സകല ബഹുമാനത്തോടും പറയട്ടെ........ നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും....... വെള്ളാപ്പള്ളി എന്ന വര്‍ക്കല വിഴുങ്ങി കഴുവേറി sndp എന്ന എന്ന പിന്നോക്ക വിഭാഗസംഘടനയെ കുടുംബസ്വത്താക്കിവച്ച് കുറച്ച് വോട്ട് പോക്കറ്റിലുണ്ടെന്നും പറഞ്ഞ് നടത്തുന്ന പൊറട്ട് നാടകങ്ങളും പിത്തലാട്ടങ്ങളും നാം തിരഞ്ഞെടുപ്പിനും മുമ്പും പിമ്പും നാം കാണാറുണ്ട്..... വിശാല ഹിന്ദു മുന്നണിയാണ് ലക്ഷ്യമെങ്കില്‍ നടക്കില്ലെന്ന സത്യം വല്ലപ്പോഴും തിരിച്ചറിയുന്നത് നന്നായിരിക്കും...... പിന്നെ ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപള്ളി അന്നു മുതലെ ശനികേറിയതാണ്..... ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ ..... അതിനു ഐ എ എസ്സ് പഠിക്കണ്ട...... സത്യം ചിലപ്പോള്‍ വിയില്‍ വരുന്നത്..... ഇത്തരത്തിലൂടെ ആയിരിക്കും..... പിന്നെ ഇതെഴുതുന്ന സമയത്ത് വെള്ളാപ്പള്ളി മലക്കം മറിഞ്ഞതും ശ്രദ്ധിക്കുക.........
    പിന്നെ....... കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ന് പെട്ടെന്ന് വെറുപ്പിന്‍റെ കോട്ടും പടച്ചട്ടയുമിട്ട് അങ്ങ് വെട്ടി നിരത്തി അവിടെ താഴെ ച് വേല ദമാം എന്ന് കരുതുന്നത് വെറും മലര്‍പൊടിക്കാരന്‍റെ സ്വപ്നം..... അതിന്‍റെ മുകളിൽ താമര വിരിയിച്ചൊരു പുസ്പ മെത്തയൊരുക്കി കിടക്കാമെന്ന മോഹം അതു വെറുതെ ആണ്...... പിന്നെ ഈ തിരഞ്ഞെടുപ്പോടു കൂടി..... കമ്മ്യൂണിസ്റ്റകാര്‍ ഇല്ലാതാവും എന്നു കരുതുന്ന അല്പത്വം അധഃപതിച്ചവന്‍റെ നെഞ്ചിലെ കൂരിരിട്ടാണ്..... സമത്വം ആശയം മതങ്ങളും ജാതികളു മുള്ളിടത്തോളം വളരെ വളരെ ശക്തിയിൽ വളര്‍ന്നു കൊണ്ടിരിക്കും.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോഴിത് പുറത്തു വന്നതിന്റെ സാംഗത്യം എന്താണെന്നാണ് ചോദിച്ചത്. 12 വർഷം മുൻപ് ഇവർ എന്ത് കൊണ്ട് കോടതിയിൽ പോയില്ല? സത്യം പുറത്തു വരുന്നത് എപ്പോഴും നല്ലത് തന്നെ. ആര് involved ആയാലും. ആര് കൊലപാതകി ആയാലും.

      കമ്മ്യുണിസ്റ്റിന്റെ ഗുണഗണങ്ങൾ പറയുന്ന വിനോദ് പശ്ചിമ ബംഗാളിലെയ്ക്ക് ഒന്ന് നോക്കൂ. ആ സാധനം അവിടെ കണി കാണാൻ കിട്ടുന്നുണ്ടോ ഇന്ന് അത് കേരളത്തിൽ ആവർത്തിക്കില്ല എന്നതിന് എന്താണ് ഉറപ്പ്?

      ഇല്ലാതാക്കൂ