2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ഫ്ലാറ്റ് മാഫിയ-ഉമ്മൻ ചാണ്ടി

ഡി..ജി.പി. ജേക്കബ് തോമസിനെതിരെ നടപടി എടുക്കാൻ മന്ത്രി സഭ തീരുമാനിച്ചിരിക്കുന്നു. എന്താണെന്നോ അങ്ങേരു ചെയ്ത കുറ്റം? നിയമം ലംഘിച്ച ഫ്ലാറ്റ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചു എന്ന് പത്രക്കാരോട് പറഞ്ഞു. അതാണ്‌ കുറ്റം.

സർക്കാരിന് എതിരെ രാപകൽ ഇല്ലാതെ മറ്റൊരു ഐ.പി.എസ്. കാരൻ തച്ചങ്കിരി പറഞ്ഞു. ഒരു നിയമ നടപടിയും ഇല്ല.  പോലെ മാണി കോഴ കേസ് അന്വേഷണത്തിന് വലിയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് മറ്റൊരു ഐ.പി.എസ്. കാരൻ വിൻസൻ പോൾ പത്രക്കാരോട് പറഞ്ഞു. അതിനും നടപടിയില്ല. 

ഇവിടെ കാര്യം അതൊന്നുമല്ല. നട്ടെല്ല് ഉണ്ട് എന്ന ഒരേ ഒരു ദോഷം ആണ് ജേക്കബ് തോമസിന് ഉള്ളത്. മാണിയുടെ കോഴ സത്യം പുറത്തു വരും എന്നായപ്പോൾ വിജിലൻസിൽ നിന്നും മാറ്റി. ഫയർ ഫോഴ്സിലെയ്ക്ക്. അവിടെ ഇത് പോലെ ഫയർ നിയന്ത്രണങ്ങൾ ലംഘിച്ച  77  ഫ്ലാറ്റ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചു. കൂട്ടാതെ NOC നൽകില്ല എന്നും പറഞ്ഞു. ഇവർ എന്താണ് ലംഘനം നടത്തിയത് എന്ന് നോക്കാം. എല്ലാ മൂന്നു നിലകളിൽ  കൂടുതലുള്ള ഫ്ലാറ്റുകൾക്ക് തീ പിടിത്തം സംഭവിച്ചാൽ താമസക്കാർക്ക് രക്ഷപെടാൻ ഉള്ള ആവശ്യം കാര്യങ്ങൾ നിർബ്ബന്ധമായും ഉണ്ടായിരിക്കണം.അത് വേണമെന്നും ഇല്ലാത്ത ഫ്ലാറ്റുകൾക്ക് NOC നൽകില്ല എന്നാണു പറഞ്ഞത്.

പോരേ? കൂടാതെ ഈ  നിർമാതാക്കൾ സർക്കാരിന് കുടിശ്ശിക ആയി നൽകാനുള്ള 70 കോടി രൂപ ഉടൻ നൽകണം എന്നും ആവശ്യപ്പെട്ടു. ഇതൊക്കെയാണ് ഉമ്മൻ ചാണ്ടിയെ പ്രകോപിച്ചത്. എന്തൊരു ദ്വേഷ്യം ആയിരുന്നു ചാണ്ടിക്ക്? പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥനെ വെച്ച് പൊറുപ്പിക്കില്ല എന്നൊക്കെ പറഞ്ഞാണ് നേരെ പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷൻ എം.ഡി. ആയി സ്ഥലം മാറ്റം ചെയ്തത്. ഡി.ജി.പി. റാങ്കിലുള്ള അദ്ദേഹത്തെ അതെ റാങ്കിലുള്ള മറ്റൊരു ചെയർമാന്റെ കീഴിൽ. കഷ്ട്ടം.

ഈ നിയമം ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. അതാണ്‌ ജേക്കബ് തോമസ്‌ നടപ്പാക്കാൻ തുടങ്ങിയത്. അതാണ്‌ മുഖ്യ മന്ത്രിയെ ചൊടിപ്പിച്ചത്. ചാനലിൽ വന്ന ഗ്രസ്സ്സിനെറെ ഒരു പ്രതികരണ തൊഴിലാളിയായ വാഴയ്ക്കൻ പറയുകയാണ്‌ സർകാരിനു ചില പ്രായോഗിക അട്ജസ്റ്മെന്റ്റ് കൾ നടത്തേണ്ടി വരും. അതിനു ഉദ്യോഗസ്ഥർ എതിര് നിൽക്കരുത് എന്ന്. ജനങ്ങളുടെ സുരക്ഷ സന്ധി ചെയ്യുന്നതാണോ അത്?

5 അഭിപ്രായങ്ങൾ:

  1. ഈ നശിച്ച ഞൂഞ്ഞപച്ചക്കാരുടെ ഭരണം ഒന്ന് ഒടുങ്ങിത്തീരുവായിരുന്നെങ്കിൽ!!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തൊക്കെ ചെയ്തിട്ടും അവർ തന്നെ കയറി വരുന്നു സുധീ.

      ഇല്ലാതാക്കൂ
  2. ഏതൊരു സർക്കാരീന്റേയും
    ഏറാൻ മൂളികളായിരിക്കാത്ത ഉദ്യോഗസ്ഥർക്കെല്ലാം
    ഇതു തന്നെ ഗതി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് മാറ്റാൻ ഉദ്യോഗസ്ഥർക്കും താൽപ്പര്യമില്ല മുരളീ.

      ഇല്ലാതാക്കൂ
  3. നല്ല പുലിയെ കണ്ടാല്‍ കഴുതപ്പുലിക്ക് കലിയിളകും.....

    മറുപടിഇല്ലാതാക്കൂ