Thursday, October 29, 2015

കലണ്ടർ

"കലണ്ടർ മനോരമ തന്നെ".    

തന്നെ തന്നെ. നമ്മുടെ പോക്കറ്റിൽ നിന്നും 20 രൂപ കൊടുക്കണം. അപ്പോഴാണ്‌ മനോരമ കലണ്ടർ തരുന്നത്. ഇത് പോലെ തന്നെയാണ് മാതൃഭൂമിയും. 

ദേ നവംബർ മാസം തുടങ്ങാറായി. കലണ്ടറിന്റെ പരസ്യവും വരവായി. അവരുടെ പത്രത്തിൽ അല്ല. ടി.വി.ചാനലുകളിൽ. ചാനലായ ചാനലുകളിലെല്ലാം മാസങ്ങൾ നീണ്ടു നിൽക്കുന്ന പരസ്യം. സിനിമാ രംഗത്തെ പ്രമുഖരെ അണി നിരത്തിയാണ് പരസ്യങ്ങൾ എല്ലാം. എത്ര  രൂപയാണ് ഈ പരസ്യങ്ങൾക്ക് ഇവർ ചിലവാക്കുന്നത്? സിനിമാ താരങ്ങളെ വച്ച് പരസ്യ ചിത്രം എടുക്കാൻ ലക്ഷങ്ങൾ ചിലവാക്കുന്നു. ചാനലിൽ 10 സെക്കണ്ടിനു 50,000 ത്തിനു മുകളിൽ കൊടുക്കണം. ഇങ്ങിനെ എത്ര തവണയാണ് ഇവർ പരസ്യം കൊടുക്കുന്നത്? എത്ര ചാനലുകളിൽ! ഇതിന്റെയർത്ഥം?   

 20 ലക്ഷത്തിൽ ഏറെ  കോപ്പികൾ ഉള്ള പത്രമാണ്‌ മനോരമ. ഒരു വർഷം ഓരോ വരിക്കാരനും വർഷം 2300 രൂപ വച്ച് അവർക്ക് വരിസംഖ്യ കൊടുക്കുന്നു.കൂടാതെ ഓരോ ദിവസത്തെയും പത്രം നിറയെ പരസ്യങ്ങൾ ആണ്. അതിനു കോടികളുടെ വരവ് വേറെയും. എന്നിട്ടും ഒരു കലണ്ടർ  പത്രത്തിനോടൊപ്പം വെറുതെ കൊടുക്കാൻ അവർ  തയ്യാറല്ല.
ഒരു കലണ്ടറിനു 20 രൂപ വച്ച് എത്ര രൂപ ആണ് ഇവർ ഉണ്ടാക്കുന്നത്‌. ലാഭം ഉണ്ടായിട്ടാണല്ലോ പരസ്യം കൊടുക്കുന്നത്. അപ്പോൾ പരസ്യം കൊടുത്തു കഴിഞ്ഞിട്ടും വലിയ ലാഭം ആണ് ഇവർക്ക് കിട്ടുന്നത്. അപ്പോൾ ഒരു കലണ്ടറിന്റെ ചെലവ് ഒന്നോ രണ്ടോ രൂപ  മാത്രം വരും. എന്നിട്ടും 2300 രൂപ നൽകി വർഷം മുഴുവൻ ഇവരുടെ പത്രം വായിക്കുന്ന ആൾക്കാർക്ക് ഒരു കലണ്ടർ ഫ്രീ ആയി ഇവർ നൽകുന്നില്ല.  എന്തൊരു പത്ര ധർമം.

നാം തന്നെയാണ് ഈ സാഹചര്യത്തിന് ഉത്തരവാദി. എല്ലാ കലണ്ടറുകളിലും ഒരേ  കാര്യം തന്നെ ഉള്ളത്. എങ്കിൽ  പിന്നെ സർക്കാർ കലണ്ടർ വാങ്ങിക്കൂടെ?   അല്ലെങ്കിൽ റസിഡന്റസ് അസോസിയേഷനുക ൾ  അത് പോലെയുള്ള സംഘടനകൾ , ക്ഷേത്രങ്ങൾ , ഓഫീസിലെ ഉദ്യോഗസ്ഥ സംഘടനകൾ, കോ-ഓപ്പറെറ്റീവ്  സൊസൈറ്റികൾ, തുണിക്കടകൾ, കമ്പനികൾ തുടങ്ങിയവർ  തരുന്ന കലണ്ടർ ഉപയോഗിച്ചാൽ പോരെ? സാധനം വാങ്ങുമ്പോൾ മിയ്ക്ക കടക്കാരും ഫ്രീ കലണ്ടർ തരും. പക്ഷെ നമ്മൾ മനോരമയോടോ മാതൃഭൂമിയോടോ  ഒരു പ്രത്യേക അടുപ്പം കാണിക്കും .ഒരാവശ്യവുമില്ലാതെ.  ആ അടുപ്പം വളർത്തിയെടുത്ത് നമ്മളെ അവർ വഞ്ചിക്കുകയാണ് എന്നറിയാതെ. ഇത്തവണ ഈ പരിപാടി നമ്മൾ നിർത്തുക. കാശ് കൊടുത്തു കലണ്ടർ വാങ്ങാതിരിക്കുക. സൌജന്യമായി കടകളോ, സംഘടനകളോ ആരെങ്കിലും തരുന്ന കലണ്ടർ  മാത്രം വാങ്ങുക.ഒന്ന് പരീക്ഷിച്ചു നോക്കൂ. ഒരു വർഷം നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുന്നോ എന്ന്. ഒന്നും വരില്ല. തീർച്ച. 20 രൂപ ലാഭിക്കുക എന്ന ലക്ഷ്യം അല്ല നമ്മുടേത്‌. നമ്മളെ ഈ പത്ര മുതലാളിമാർ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അത് കൊണ്ട് പണം കൊടുത്ത് കലണ്ടർ വാങ്ങാതിരിക്കുക. ഓരോരുത്തരും.   

7 comments:

 1. പത്രങ്ങളെ കുറിച്ചും മാധ്യമങ്ങളെ കുറിച്ചും പറഞ്ഞാൽ ഒരു പാട് പറയാനുണ്ട്
  അവര് ചെയ്യുന്ന ഒരു പാട് നല്ല കാര്യങ്ങൾ ഉണ്ട്
  അത് മറക്കുന്നില്ല
  എന്നാലും ഇപ്പൊ പൊതുവെ പല പത്രങ്ങളും ചെയ്യുന്ന്നത്
  പ്രത്യേകിച്ച് പുരയ്ക്കു തീ പിടിക്കുമ്പോൾ
  മനോഹരമായി വാഴ വെട്ടുകയാണ് അവരുടെ രീതി
  പല പത്രങ്ങളും പല മാധ്യമങ്ങളും എന്തിനു മിക്കവാറും എല്ലാ രാഷ്ട്രീയ പാർടികളും ഇപ്പൊ പ്രത്യേകിച്ച് കേരളത്തിൽ ചെയ്യുന്ന പണി ചില മതങ്ങള്ക്കും ജാതികൾക്കും
  അധികാരത്തിനും ഭംഗിയായി കൂട്ടികൊടുപ്പാണ്

  ReplyDelete
  Replies
  1. ആ അവസാനം പറഞ്ഞ വാക്കാണ്‌ ബൈജു അനുയോജ്യം.

   Delete
 2. ബിപിൻ സാര്‍.....
  ഐക്യദാര്‍ഡ്യം.......

  ReplyDelete
  Replies
  1. പത്തു പേരറിയട്ടെ വിനോദ് . ഇത്തവണ ഇവരുടെ കലണ്ടറില്ലാതെ നോക്കാം.

   Delete
 3. നമ്മുടെ പത്ര മുതലാളിമാർ എല്ലാവരും
  കൂടി 2 കോടിയിലധികം കലണ്ടറുകൾ ഓരൊ
  വർഷവും വിറ്റഴിക്കുന്നു എന്നാണ് കണക്ക് ,അതായത്
  10 കോടിയിൽ മേൽ ആദായം കിട്ടുന്ന ഒരു വാർഷിക വരുമാനം
  ആരാ ഇത് വേണ്ടാന്ന് വെക്കുക

  ReplyDelete