കുടൽ എടുത്തു കാണിച്ചാൽ ചെമ്പരത്തി പൂവ് എന്ന് പറയുന്നവരാണ് കേരള ജനത. സത്യം പറഞ്ഞാൽ പച്ച കള്ളം എന്ന് പറയും. അന്ന് നിയമ സഭയിൽ മാണി ഉണ്ട തിന്നതും കേരള കോണ്‍ഗ്രസ്സുകാർ ലഡ്ഡു വിതരണം ചെയ്തതും താൻ കണ്ടില്ല എന്ന് ആണയിട്ടു പറഞ്ഞതാണ് സ്പീക്കർ ശക്തൻ. അന്ന് ആരും അത് വിശ്വസിച്ചില്ല.ഇപ്പോൾ അദ്ദേഹം പറഞ്ഞത് സത്യം ആണെന്ന് തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞ 18 വർഷമായി അദ്ദേഹം അന്ധനാണ്. ആദ്യം 18 വർഷം മുൻപ് ഒരു കണ്ണിന്റെ കാഴ്ച പോയി. പിന്നീട് പതിയെ മറ്റേ കണ്ണും കാഴ്ച കുറഞ്ഞു. ഇപ്പോൾ മറ്റു പ്രശ്നമൊന്നുമില്ല. കുനിഞ്ഞാൽ കാഴ്ച താഴെ വീഴും.
നിയമസഭയിൽ കൊയ്യാൻ പോയപ്പോൾ ചെരുപ്പഴിച്ചത് ഡ്രൈവറെ കൊണ്ട്. കാരണം കുനിഞ്ഞാൽ കണ്ണ് താഴെ വീഴും. ആ കുനിയുന്നതിനും കണക്കുണ്ട്. നെല്ല് കൊയ്യാനും കറ്റ അടിക്കാനും(മെതിക്കാൻ) കുനിഞ്ഞു. പക്ഷെ അത്രയും കുനിയാം. അതിലും താഴോട്ടു പോയാലാണ് കണ്ണ് താഴെ വീണു പോകുന്നത്.അത് കൊണ്ട് ചെരുപ്പിന്റെ വാർ അഴിക്കാൻ ഡ്രൈവറെ വിളിച്ചു. അത് കൈ കൊണ്ടല്ല. കണ്ണ് കാണിച്ചു വിളിച്ചു. കണ്ണിനു പ്രശ്നം ആണല്ലോ.
ഇങ്ങേര് പൊതുവെ ആംഗ്യ ഭാഷ ആണ്. ഡ്രൈവറെ കണ്ണ് കൊണ്ട് വിളിച്ചു.മാണിയെ ബട്ജറ്റ് അവതരിപ്പിക്കാൻ കൈ കാട്ടി വിളിച്ചു. വായിലെന്താണ്? അതിനും വല്ല രോഗമുണ്ടോ എന്തോ?
ഒരു ഫോട്ടോഗ്രാഫർ ആ പടം പിടിച്ച് പത്രത്തിൽ വന്നപ്പോഴാണ്ശക്തൻ പ്രശ്നം ഗുരുതരം ആണെന്ന് അറിഞ്ഞത്. പിറ്റേ ദിവസം 12 മണിക്ക് പത്ര സമ്മേളനം. അതിലാണ് ഈ ഗുരുതര രോഗ വിവരം പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തിൽ ഒരാൾക്ക് വരുന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം. ആ രോഗതിനാണ് കുനിയാൻ പാടില്ലാത്തത്. കുനിഞ്ഞാൽ കണ്ണും കാഴ്ചയും താഴെ വീഴും. എന്താണീ രോഗത്തിന്റെ പേര്? ആരോ ചോദിച്ചു. ശക്തന് അറിയില്ല. എവിടന്നോ കിട്ടിയ ഒരു കഷണം കടലാസ് നിവർത്തി ക്കാട്ടി ഇളിച്ചു കാണിക്കുന്നു. പേരറിഞ്ഞു കൂടാ. അതിനെന്താ തെറ്റ്? കണ്ണ് കാണാൻ പാടില്ലാത്തവൻ എങ്ങിനെയാ വായിക്കുന്നത്? അത് കൊണ്ട് പേര് അറിഞ്ഞു കൂടാ.
ഇയാളെ പിടിച്ചു സ്പീക്കർ ആക്കിയ ചാണ്ടിയെയും കൂട്ടരെയും ആണ് അടിക്കേണ്ടതു. അവരെ എന്തിനാ കുറ്റം പറയുന്നത്? അവരുടെ വിനീത വിധേയൻ അല്ലേ ഈ ശക്തൻ. അങ്ങേരു സ്പീക്കർ ആയതു കൊണ്ടല്ലേ മാണി എന്തോ കടലാസ് വായിച്ചിട്ട് ബട്ജറ്റ് ആണെന്ന് പറയുകയും അത് സമ്മതിക്കുകയും ചെയ്തത്. ഭരണ പക്ഷ എം.എൽ.എ. മാർ നടത്തിയ തോന്നിവാസവും പീഡനവും ഒന്നും കാണാതെ പോയത്. ചാണ്ടിക്ക് പറ്റിയ കൂട്ട് തന്നെ.

ഈ വൃത്തികെട്ട --------എങ്ങനെ സാധിക്കുന്നോ ആവോ???
മറുപടിഇല്ലാതാക്കൂപറഞ്ഞിട്ട് എന്ത് കാര്യം.
ഇല്ലാതാക്കൂവിധേയത്വം അലങ്കാരമായി കരുതുന്നവരെയാണ് തല്ലേണ്ടത് ..... അശക്തന്‍ തമ്പുരാനെയല്ല.....
മറുപടിഇല്ലാതാക്കൂഅത് ശരിയാ അവനെയും തല്ലണം.
ഇല്ലാതാക്കൂശക്തൻ തമ്പുരാനെ തൊട്ട് കളിക്കണ്ട
മറുപടിഇല്ലാതാക്കൂമൂപ്പർ ഞങ്ങളുടെ സ്വന്തം തമ്പുരാനാണ്...
അയ്യോ അതുദ്ദേശിച്ചില്ല. സോറി. ഈ വായുനോക്കിയെ അങ്ങിനെ വിളിച്ചാൽ ശക്തൻ തമ്പുരാൻ ഇറങ്ങി വന്ന് നമുക്ക് അടി തരും അല്ലെ മുരളീ.
ഇല്ലാതാക്കൂ