Wednesday, October 7, 2015

കോളേജിൽ ബീഫ് ഫെസ്റ്റ്

സാംസ്കാരിക ഫാസിസം.  അടുത്ത കാലത്ത് കേരളത്തിൽ തലങ്ങും വിലങ്ങും അലക്കുന്ന ഒരു  പ്രയോഗം. പത്രക്കാരും രാഷ്ട്രീയക്കാരും പിന്നെ ''സാംസ്കാരിക'' ക്കാരും. ഇതിൻറെ അർത്ഥം ഒന്നും ഈ പറയുന്നവർക്കൊന്നും അറിയില്ല.   വിഘടന വാദികളും പ്രതിക്രിയാ വാദികളും  അവർക്കിടയിലുള്ള അന്തർധാരയും  വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും   താത്വികമായ അവലോകനം നടത്തുന്ന   പാവങ്ങൾ. അവർ ഉണ്ടാക്കി യെടുത്തതാണ് ഈ    പ്രയോഗം. അതെന്തെന്നു അറിയാതെ കുറെ ആളുകൾ പറഞ്ഞു നടക്കുന്നു.

ഒരു കലാലയത്തിൽ ബീഫ് ഫെസ്റ്റ് നടത്തിയിരിക്കുന്നു . തൃശൂർ കേരളവർമ കോളേജിൽ ആണ് ഈ നാടകം അരങ്ങേറിയത്. എന്തിനാണെന്നോ സാംസ്കാരിക ഫാസിസം അവസാനിപ്പിക്കാൻ. അതായത് എവിടെ എന്തും കഴിക്കാൻ അവകാശം ഉണ്ടെന്നു സ്ഥാപിക്കാൻ.  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇറച്ചി ഉണ്ടാക്കുന്നതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഏതെങ്കിലും ഒരു പാഠ ഭാഗം പഠിക്കാൻ നിർബ്ബന്ധിക്കുകയൊ ഒഴിവാക്കുകയോ ചെയ്‌താൽ വിദ്യാർത്ഥി പ്രതികരിക്കണം.  പക്ഷെ ബീഫ് ഉണ്ടാക്കുന്നതും തിന്നുന്നതും കോളേജിൽ കൊണ്ട് വരേണ്ട കാര്യം എന്താണ്? എസ.എഫ്.ഐ,ക്കാർക്ക് എന്ത് ചെയ്യണം എന്നറിയില്ല. ഏട്ടൻ പാർട്ടിയുടെ  കാര്യം കഷ്ട്ടമാണ്. അവരാകെ വെകിളി പിടിച്ചിരിക്കുകയാണ്. അതിന്റെ ബാക്കിയാണ്  കുട്ടി സഘാക്കൾക്കു പടർന്നത്.

ഇനി ഇത് ശരിയാണ് എന്ന് പറഞ്ഞ്‌   കോളേജിലെ ഒരു ടീച്ചർ എഴുതി. കോളേജിനെ ആലങ്കാരികമായി വിദ്യയുടെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിൽ അതിന്റെ പ്രാധാന്യവും പരിശുദ്ധിയും പാവനതയും കാണിക്കാനാണ് അങ്ങിനെ ശ്രീ കോവിൽ എന്ന് പറയുന്നത്. ആ വിവര ദോഷിയായ ടീച്ചർ പറയുകയാണ്‌ കോളേജ് ഒരു ശ്രീകോവിൽ, ക്ഷേത്രം ഒന്നുമല്ല. അത് കൊണ്ട് അവിടെ ബീഫ് ഫെസ്റ്റ് നടത്താം എന്ന്. എന്തൊരു അജ്ഞത. ഇവരൊക്കെ അധ്യാപകർ  ആയി തുടരുന്നത് നാടിനും വിദ്യാഭ്യാസത്തിനും അപമാനമാണ്. 

നമ്മുടെ സംസ്കാരത്തിന് എതിര് പറയുന്നത് ഇപ്പോൾ ഒരു ഫാഷൻ ആണ്. ദൈവം എന്ന് പറഞ്ഞാൽ ഉടനെ എതിർക്കുക. നാട് വഴിയിൽ പ്രണയ ചാപല്യം നടത്തരുത് എന്ന് പറഞ്ഞാൽ ഉടനെ എതിർക്കുക. അങ്ങിനെ എന്തിനെയും ഏതിനെയും കണ്ണുമടച്ച് എതിർക്കുക.  നമ്മുടെ സഖാക്കൾ ഇത്തരക്കാരെ   പൊക്കിക്കൊണ്ട് നടക്കും. അങ്ങിനെ എളുപ്പ വഴിയിൽ അൽപ്പം പ്രശസ്തി കിട്ടാനാണ്‌ പാവം നമ്മുടെ ടീച്ചർ  ന്യായീകരിച്ചത്. ഇനി വ്യഭിചാരം പാടില്ല എന്ന് പറഞ്ഞാൽ അത് കോളേജിൽ ഫെസ്റ്റ് നടത്തുമോ എസ.എഫ്.ഐക്കാരേ? ഇനി അത് ശരിയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം ആണെന്ന് പറയുമോ എൻറെ ടീച്ചറേ?  

15 comments:

 1. ബോംബേയിൽ ഹിന്ദുക്കളുടെ സഹായത്തോടെ ഒരു മുസ്ലിം സ്ത്രീ ഒരു ഗണപതിക്ഷേത്രത്തിൽ പ്രസവിച്ചുവത്രെ. എന്താണ് സംഭവിച്ചതെന്ന് ആ സ്ത്രീക്കും ബന്ധുക്കൾക്കും മനസ്സിലായി; അതുകൊണ്ടു തന്നെ അവർ കുട്ടിക്ക് ഗണേഷ് എന്നു പേരിട്ടു. പക്ഷേ അതൊന്നും നമ്മുടെ പുരോഗമനവാദികളോ ഡിഫിയോ കണ്ടില്ല. എന്തേ അവരൊന്നും ഇതിന്റെ പ്രതികരണമായി ഒരു ഗണേശോത്സവം നടത്തുന്നില്ല?

  ReplyDelete
  Replies
  1. പ്രസവിക്കുന്നതിനു ജാതിയും മതവും ഒന്നും ഇല്ല. പ്രസവം എന്ന ജൈവ ശാസ്ത്ര പരമായ ആവശ്യം നിർവഹിക്കുന്നു. അങ്ങിനെയൊരു സാഹചര്യത്തിൽ സഹജീവികളെ സഹായിക്കുക എന്ന ധർമം ക്ഷേത്രം അധികാരികളും സുമനസ്സുകളും നിർവഹിച്ചു. അതിൽ വർഗീയത ഇല്ല. വോട്ട് ഇല്ല അതിനാൽ മതേതര പാർട്ടികളും വന്നില്ല ആൾ രൂപൻ.

   Delete
 2. കോട്ടൻ ഹിൽ സ്കൂളിൽ അബ്ദു റബ്ബ് സ്ഥലം മാറ്റിയ ഊര്മിള ടീച്ചർക്ക്‌
  ഹാഷും ടാഗും സപ്പോർട്ടും കണ്ടില്ല
  ടി പി യുടെ 51 വെട്ടിൽ കണ്ടില്ല ഫാസിസം
  ലിസ്റ്റ് ഒരുപാടു ഉണ്ട് ബിപിൻ മാഷെ
  മതേതരം എന്നാൽ ഒരു മതത്തിനു എതിരെ
  എന്ന് പഠിച്ചേ പറ്റൂ

  ReplyDelete
  Replies
  1. അതാണ്‌ ബൈജൂ ഇവിടെ നടക്കുന്നത്. വോട്ട് കിട്ടി അധികാരത്തിൽ കയറാൻ വേണ്ടി എന്തും ചെയ്യുന്ന രാഷ്ട്രീയ വർഗം.

   Delete
 3. ഒരു മതത്തിന്റേയും രീതികൾക്കനുസരിച്ച് ജീവിക്കുന്ന ആളല്ല ഞാൻ . എന്നിട്ടും സാംസ്കാരിക ഫാസിസം എന്ന പേരിൽ ഇവിടെ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കണ്ടിട്ട് മിണ്ടാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് മാത്രം മിണ്ടാതിരിക്കുകയാണ്. കാര്യങ്ങൾ തുറന്നു പറയാനുള്ള ആർജവം കാണിച്ചതിന് അങ്ങയെ അഭിനന്ദിക്കുന്നു.

  കോളേജുകളിൽ പോത്തിറച്ചി മാമാങ്കം നടത്തിയിട്ട് എന്ത് സാംസ്കാരിക ഉന്നതി ആണ് ഇവർ കൊണ്ടുവരാൻ പോവുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അതിനെ സപ്പോർട്ട് ചെയ്തുകൊണ്ട് ഒരു കോളേജ് അദ്ധ്യാപിക ഇട്ട അപക്വമായ ഫേസ്ബുക്ക് പോസ്റ്റ് വിദ്യാർത്ഥികൾക്കിടയിലും പൊതുസമൂഹത്തിലും എത്രമാത്രം വർഗീയ വിഷം പടർത്തുന്നതായിരുന്നുവെന്ന് ആ മഹതി ഒട്ടും ചിന്തിച്ചിട്ടില്ല. അവർക്ക് വ്യക്തിപരമായി ഇതുകൊണ്ട് പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു എയിഡഡ് കോളേജിൽ അദ്ധ്യാപക നിയമനം കിട്ടാനുള്ള പ്രധാന മെറിറ്റ് എന്താണെന്ന് എല്ലാവർക്കും അറിയാം ( ആ മെറിറ്റിന്റെ അഹന്തയാവാം അവരെക്കൊണ്ട് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ജൽപ്പനങ്ങൾ നടത്താൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക ) വളരെ പെട്ടന്ന് പ്രശസ്തിയും സാംസാകാരിക നായിക പരിവേഷവും ഇവർ അതുകൊണ്ട് ഒപ്പിച്ചെടുത്തു. പക്ഷേ അതിന് അവർ ഒരു സമൂഹത്തെയാണ് ഒറ്റു കൊടുത്തത്.....

  ഉത്തർ പ്രദേശിൽ നടന്ന സംഭവം അപലപനീയമാണെന്ന കാര്യത്തിൽ തർക്കമില്ല. അതിന് ബദലായി അതിലും വീര്യമുള്ള മതവിദ്വേഷം പടർത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ ചെയ്യുന്നത് എന്തെന്ന് അവർ തിരിച്ചറിയുന്നില്ല.....

  ReplyDelete
  Replies
  1. എന്തെങ്കിലും വീണു കിട്ടാൻ കാത്തിരിക്കുന്ന ദുഷ്ട്ട വർഗം. അതിനെ വർഗീയ വൽക്കരിക്കും. അതിൽ നിന്നും വോട്ട് നേടും. അധികാരം എന്ന അപ്പക്കഷണത്തിന് വേണ്ടിയുള്ള കൃത്യങ്ങൾ ആണിത് പ്രദീപ്‌.

   Delete
 4. ഈ നശിച്ച പ്രസ്ഥാനം താഴ്‌ന്ന് താഴ്‌ന്ന് പാതാളം വരെയായി.എന്നിട്ടും കട്ടുകഴപ്പ്‌ തീർന്നിട്ടില്ല.

  ReplyDelete
  Replies
  1. ഈ തെരഞ്ഞെടുപ്പോടെ അത് തീർന്നു കിട്ടും സുധീ

   Delete
 5. കേരളവറ്മ്മയില്‍ നടന്ന ബീഫ് ഫെസ്റ്റ് സത്യത്തില്‍ ദെല്‍ഹിയില്‍ പശുവിറച്ചി തിന്നു എന്നതിന്‍റെ പേരില്‍ ഒരാളെ തല്ലിക്കൊന്നതിനെതിരെ നടത്തിയ പ്രതീകാത്മകമായ പ്രതിഷേധമായിരുന്നു. അല്ലാതെ കോളേജിനെ ഒരു പാചകശാലയായി മാറ്റിയതല്ല. പിന്നെ കലാലയം പഠിക്കനുള്ളതല്ലെ എന്നു ചോദിച്ചാല്‍ അല്ല, വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വേണ്ടി മാത്രമുള്ള ഗിനിപന്നികള്‍ മാത്രമല്ല, വിദ്യാഭ്യാസം എന്നു പറഞ്ഞാല്‍ നല്ല പൌരന്‍മാരെ വാര്‍ത്തെടുക്കുക്ക എന്ന ഒരുദ്ദേശം കൂടിയുണ്ട്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ തീ മുഴുവന്‍ ആളിപ്പടര്‍ന്നത് കലാലയങ്ങളില്‍ നിന്നായിരുന്നു.സത്യത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പന്‍സാരയെയും കല്ബുര്‍ഗിയെയും ഒക്കെ വധിച്ചപ്പോളും പോറ്ക്കിറച്ചി ഒരു സ്കൂളില്‍ നല്‍കി എന്നതിന്റെ പേരില്‍ ഒരു അധ്യാപകനെ തല്ലിച്ചതച്ചപ്പോഴും ഒക്കെ നടത്തേണ്ടതാണ്.കാരണം വര്‍ഗീയത അതു ന്യൂനപക്ഷത്തിന്‍റെ പേരിലായാലും ഭൂരിപക്ഷത്തിന്‍റെ പേരിലായാലും എതിര്‍ക്കപ്പെടേണ്ടതു തന്നെ. നമ്മുടെ ഇന്ത്യയില്‍ നടന്ന ഒരു തെറ്റിനെ നമ്മളല്ലാതെ ആരാണ്‍ എതിര്‍ക്കേണ്ടത്. സൈലന്‍സ് വയലന്‍സിനേക്കാള്‍ ഭീകരമാണ്.പിന്നെ ഫേസ്ബുക്കില്‍ അങ്ങനെ ഒരു പോസ്റ്റിട്ടതുകൊണ്ട് അവര്‍ക്ക് ഉടന്‍ ഒരു അവാര്‍ഡ് കിട്ടും എന്നാണ്‍ പറയുന്നത്. ജോസഫ് സാറിന്‍റെ കൈ വെട്ടിയിട്ടെന്തായി, പാവം ആ മനുഷ്യന്‍റെ ഭാര്യ മരിക്കേണ്ടി വന്നു അയാള്ക്ക് നീതി കിട്ടാന്‍, അത്രെയുള്ളൂ കേരളത്തിലെ കാര്യമ്, കുറച്ചുകാലം ആ റ്റീച്ചര്‍ ചാനലിലൊക്കെ ഉണ്ടാവും പിന്നെ അതിന്‍റെ ജോലിപോയി വീട്ടിലിരിക്കുന്നുന്ടാകും. കാരണം ഒരു മാനേജ്മെന്റും സ്വന്തമായ നിലപാടുകളുള്ള ഒരു സ്റ്റാഫിനെ വേണ്ട, കാരണം എല്ലാവര്‍ക്കും വേണ്ടത് നിശ്ശബ്ദരായ നട്ടെല്ലില്ലാത്ത മ്രുഗങ്ങളെയാണ്. അക്കാര്യത്തില്‍ ജാതിയും മതവുമൊക്കെ ഒറ്റക്കെട്ടാ. എന്നാലും ഇത്ര മാത്രം അവാര്‍ഡുകള്‍ കിട്ടും, ഉന്നതമായ ജോലി കിട്ടും , വീരനായികയാകാം എന്നൊക്കെ കരുതി ഉള്ള ജോലി കളയാന്‍ പോകുന്ന ആ ബുധിമതിയെ സമ്മതിക്കണം. ഞാനെന്‍റെ സുഹ്രുത്തിനോട് പറഞ്ഞു, ഞാന്‍ പോര്‍ക്ക് & ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ പോകുന്നു, ഞാന്‍ ജയിലിലായാല്‍ എന്നെ ജാമ്യത്തിലെടുക്കാന്‍ വരണം എന്നു, അപ്പൊ അവരെന്നോട് പറഞ്ഞത് ഞാന്‍ ജാമ്യത്തിലെടുക്കേണ്ടി വരില്ല, അപ്പൊഴെക്കും നിന്റെ മേല്‍ ഉണ്ട വീഴും, ഏതു കൂട്ടരുടെ ഉണ്ടയാണ്‍ ആദ്യം കൊള്ളുക എന്ന് ഇപ്പൊ പറയാന്‍ പറ്റില്ല എന്നാണ്. സത്യത്തില്‍ അങ്ങനെയുള്ള ഒരു മനസ്സല്ലെ സാറിനെക്കൊണ്ട് ഈ പോസ്റ്റ് ഇടീപ്പിച്ചത്.പക്ഷെ ഞാന്‍ മേല്‍പറഞ്ഞ ഫെസ്റ്റിവലൊന്നും നടത്താന്‍ പോകുന്നില്ല കെട്ടൊ, എനിക്കു ജോലി വേണം, സമാധാനം വേണം, പൈസ വേണം എന്നെ സ്വന്തം കുടുമ്ബം നോക്കണം, മറ്റുള്ളവരെ ആള്ക്കാര്‍ തല്ലിക്കൊന്നാലും എനിക്കൊന്നുമില്ല. ഈ വക ചിന്തകളൊന്നുമില്ലാതെ പ്രവര്‍ത്തിച്ച (ഭാവിയില്‍ അവാര്‍ഡ് കിട്ടുമെങ്കില്‍ കൂടെ) ആ റ്റീച്ചര്‍ക്ക് അതിലുപരി ആ സ്ത്രീക്ക് എന്‍റെ ഒരു സലൂട്ട്

  ReplyDelete
  Replies
  1. അപ്പറഞ്ഞ മനസല്ല ഷാജിത. ഈ പ്രതീകാത്മക സമരത്തിന്റെ പൊള്ളത്തരവും അതിന്റെ പിന്നിലെ മാനസിക നിലയും ആണ് പറഞ്ഞത്. കണ്ണൂരിൽ മാർക്സിസ്റ്റ് തട്ടകത്തിൽ ഒരു കാവിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഒരു ഉത്സവം ഉണ്ടെന്നു പറയുന്നു.(സത്യമാണോ എന്നറിയില്ല) ആ രണ്ടാഴ്ചക്കാലം. ആരും മീനും ഇറച്ചിയും കഴിക്കില്ല. അവിടെ അപ്പോൾ അതിനെതിരെ ഒരു ബീഫ് ഫെസ്റ്റ് നടത്താമോ എന്ന് മാർക്സിസ്റ്റ് കാരെ ആരോ വെല്ലു വിളിച്ചത് കണ്ടു. ഒരു ചാനൽ ചർച്ചയിൽ എം.ഇ.എസ്. കോളേജുകളിൽ പോർക്ക്‌ ഫെസ്റ്റ് നടത്താൻ അനുമതി നൽകുമോ എന്നും ചോദിക്കുകയുണ്ടായി. ഈ ഹിപ്പോക്രസി, ഇതൊക്കെയാണ് കുറെ ആളുകളെങ്കിലും മറ്റു രീതിയിൽ ചിന്തിക്കാൻ തുടങ്ങുന്നതിന്റെ കാരണം.

   ഒരു പ്രസ്താവന കൊണ്ടെന്തു കാര്യം? ബാക്കി ചെയ്യുന്ന കാര്യങ്ങൾ, ജീവിക്കുന്ന രീതി അതെല്ലാം ആ പ്രസ്താവനയെ സാധൂകരിക്കുന്ന തരത്തിൽ ആണോ? അല്ല. ഓരോ പ്രവർത്തിയും പറയുന്നതിന് എതിരാണ്. ഇവിടെ ബീഫ് അല്ല കാര്യം. ആവിഷ്കാര സ്വാതന്ത്ര്യം അല്ല കാര്യം. തങ്ങളുടെ തട്ടകം പൊളി യുന്നു എന്ന തിരിച്ചറിവാണ് ഇവരെയൊക്കെ ഇങ്ങിനെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത്. അതെന്താണ് എന്നറിയാത്ത കുട്ടിക്കുരങ്ങന്മാർ ചുടു ചോറ് വാരുന്നു.

   Delete
 6. ബിപിൻ സർ , ടീച്ചർ പ്രകടിപ്പിച്ച അവരുടെ ശക്തമായ അഭിപ്രായത്തെയും , അത് പറയാൻ അവർ കാണിച്ച തന്റെടത്തെയും ബഹുമാനിച്ച അതേ മനസ്സോടു കൂടി ,അങ്ങയുടെ ഈ വിലപ്പെട്ട അഭിപ്രായത്തെയും , അതിനു കാണിച്ച തന്റെടത്തെയും ഞാൻ ബഹുമാനിക്കുന്നു.

  ReplyDelete
  Replies
  1. ബോംബെയിലെ ഒരു ലഹള സമയം. ഒരു വീട് 'മാർക്ക്' ചെയ്ത രഹസ്യം ഒരു സുഹൃത്ത് പറയുന്നു. അത് എന്റെ ഒരു മഹാരാഷ്ട്രക്കാരൻ സുഹൃത്ത് ഘാസിയുടെ വീട്. രഹസ്യം പരസ്യമായാൽ ഉള്ള നടപടികൾ അറിയാമല്ലോ. എന്നിട്ടും അയാളെ അറിയിച്ചു. അയാളെ രക്ഷപ്പെടുത്തി. അവർ രാത്രി വീട് നോക്കിയപ്പോൾ ആളില്ല. ഷഹീം ഈ ബ്ലോഗ്‌ കൂട്ട് കെട്ട് നോക്കൂ. എന്തെങ്കിലും വേർ തിരിവ് ഉണ്ടോ. ഇല്ല. ഇവിടെ മനപൂർവം വർഗീയത കൊണ്ട് വരികയാണ്.

   Delete
 7. നന്നായി ഈ കുറിപ്പ്‌.

  ReplyDelete
  Replies
  1. നന്ദി വിജയകുമാർ

   Delete
 8. അങ്ങിനെ എന്തിനെയും
  ഏതിനെയും കണ്ണുമടച്ച് എതിർക്കുക
  ഇതിന്റെയൊക്കെ പേരിൽ പേരും പെരുമയും ഉണ്ടാ‍ക്കുക..!
  ഇതാണ് പുത്തൻ ഉഡായിപ്പ് തന്ത്ര മന്ത്രങ്ങൾ ...!

  ReplyDelete