2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കട്ടക്ക് കുപ്പിയേറ്

ക്രിക്കറ്റ് മത്സരത്തിനിടെ കാണികൾ മൈതാനത്തേക്ക്‌ കുപ്പി എറിഞ്ഞു. ഒരു നാണം കെട്ട പണിയായിപ്പോയി. കുപ്പി എറിഞ്ഞതല്ല.  മത്സരം കാണാൻ പോയതാണ് നാണം കെട്ട  പണി. ഇന്ത്യൻ ക്രിക്കറ്റ് എന്താണെന്ന് പത്രം വായിക്കുന്ന ,ടി. വി.കാണുന്ന സാമാന്യ ബോധം ഉള്ള എല്ലാവർക്കും അറിയാം. മൊത്തം കള്ളക്കളി ആണ്.   ഒത്തുകളി കോഴ തുടങ്ങി എല്ലാം തട്ടിപ്പ് ആണ്. കോടികളുടെ തട്ടിപ്പ്. അത് സാധ്യമാക്കി കൊടുക്കുന്നത് കാണികൾ എന്ന് പറയുന്ന ഈ നാറികൾ ആണ്. ക്രിക്കറ്റ് എന്താണെന്ന് അറിയാത്ത ഈ  വർഗം കളി കാണാനായി സ്റ്റെഡിയത്തിൽ ഇടിച്ചു കയറി ക്കൊള്ളും. അത് പറ്റാത്ത വിഡ്ഢികൾ  ടി.വി.യ്ക്ക് മുന്നിൽ നോക്കിയിരിക്കും. ഇവരാണ് കളിക്കാർക്കും,  വാതു വെപ്പുകാർക്കും, ഭരണാധികാരികൾക്കും കോടികൾ ഉണ്ടാക്കി കൊടുക്കുന്നത്.  നമ്മുടെ നാട്ടുകാർ ഇങ്ങിനെ വിഡ്ഢികൾ ആയി രിക്കുന്നിടത്തോളം കാലം ഇവന്മാർ പണം ഉണ്ടാക്കും.


കുപ്പിയേറ് മോശം പണി ആയിപ്പോയി എന്ന് ക്രിക്കറ്റ് ലോകം മൊത്തം പറഞ്ഞു. അവന്മാർ പറയില്ലേ. ഇങ്ങിനെ പോയാൽ ജനങ്ങളെ വലിപ്പിച്ചു കാശ് ഉണ്ടാക്കുന്നത് അധിക നാൾ നടത്താൻ കഴിയില്ലല്ലോ.  റണ്‍സിന് ഇന്ത്യ ഔട്ട്‌. അപ്പോഴാണ്‌ കുപ്പി ഏറു വരുന്നത്. ഇത്രയും നാണം കേട്ട സ്കോർ. പക്ഷെ കളിക്കാർക്ക്‌ യാതൊരു പ്രശ്നവും ഇല്ല. തോറ്റാലും ജയിച്ചാലും പണം കിട്ടും.ഒത്തു കളി ഉണ്ടെങ്കിൽ ആ പണവും കൂടി കിട്ടും. കളി കാണാൻ പോയ  നോക്കികൾക്ക് എന്തോ കിട്ടും? ഉണ്ട കിട്ടും.

ഇതിനിടെ മൈക്കൽ വോണ്‍ പറഞ്ഞ അഭിപ്രായം ആണ് ശരി. അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നും കുറെ വർഷത്തേയ്ക്ക് അവരെ ( കട്ടക്ക്) വിലക്കുക. സത്യം പറഞ്ഞാൽ ഇന്ത്യ മൊത്തം വിലക്കുകയാണ് ഏറ്റവും നല്ല മാർഗം. അങ്ങിനെ യെങ്കിലും  ഈ കളി ഒന്നവസാനിച്ചു കാണുമല്ലോ.   

3 അഭിപ്രായങ്ങൾ:

  1. കുപ്പി എറിയട്ടെ. പ്‌ളാസ്റ്റിക് കുപ്പിയല്ലേ? അതിനെ പരമ്പരാഗതമായ കുപ്പിയിൽ പെടുത്തണ്ട.

    മറുപടിഇല്ലാതാക്കൂ
  2. അപ്പോഴാണ്‌ കുപ്പി ഏറു വരുന്നത്.
    ഇത്രയും നാണം കേട്ട സ്കോർ. പക്ഷെ
    കളിക്കാർക്ക്‌ യാതൊരു പ്രശ്നവും ഇല്ല. തോറ്റാലും
    ജയിച്ചാലും പണം കിട്ടും.ഒത്തു കളി ഉണ്ടെങ്കിൽ ആ
    പണവും കൂടി കിട്ടും. കളി കാണാൻ പോയ നോക്കികൾക്ക് എന്തോ കിട്ടും? ഉണ്ട കിട്ടും.

    മറുപടിഇല്ലാതാക്കൂ
  3. ഒരു കാലത്ത് ജീവനായിരുന്നെങ്കില്‍ ......ഇന്ന് കൊല്ലുന്നതിനു തുല്യമാണ്......

    മറുപടിഇല്ലാതാക്കൂ