Friday, October 23, 2015

സിനിമ ചാരിറ്റി

ഇപ്പോൾ സഹാനുഭൂതിയും, ഭൂതാനുകമ്പയും ദാന ശീലവും സിനിമാ താരങ്ങൾക്കിടയിൽ പടർന്നു പിടിച്ചിരിക്കുകയാണ്. സുരേഷ് ഗോപി ആണ്  ഇത് തുടങ്ങി വച്ചത് എന്ന് തോന്നുന്നു. അങ്ങേര് ഇടയ്ക്കിടെ ആർക്കെങ്കിലും സംഭാവന ചെയ്ത് രണ്ട് ഡയലോഗും അടിച്ച് പത്രതാളുകളിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്. അദ്ദേഹം ഇത് തുടങ്ങിയിട്ട് കുറെ നാളുകളായി. പലതും കണ്ടിട്ട് ആ കൊടുക്കുന്നതിൽ അൽപ്പം ആത്മാർത്ഥത ഉണ്ടെന്ന് കാണാം.  ഇത് കണ്ട് ഓരോരുത്തരായി രംഗത്ത് വരുന്നു. ഏറ്റവും അവസാനം വന്നത് ദിലീപ് ആണ്. ഒരു സിനിമ കണ്ട് അവിടെ പോവുകയും  ബി.പി. മൊയ്തീൻ സ്മാരകത്തിന് വലിയൊരു തുക സംഭാവന നൽകുകയും ചെയ്തു. ഇങ്ങിനെ പലരും ഇപ്പോൾ ചാരിറ്റി രംഗത്ത് വരുന്നുണ്ട്. 

കോടികളുടെ ആസ്തി ഉള്ള ഈ സിനിമാ താരങ്ങളുടെ ജീവിത രീതി ശ്രദ്ധിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ അടിപൊളി സ്റ്റൈൽ. മദ്യപാനം, പെണ്ണ് പിടി,( പെണ്ണുങ്ങളെ മോശക്കാരാക്കുന്നില്ല- ആണ് പിടി), സുഖ ജീവിതം അങ്ങിനെ ലോകത്ത് എന്തൊക്കെ ഭൌതിക സുഖം അനുഭവിക്കാമൊ അതൊക്കെ ആസ്വദിച്ചതിനു ശേഷം ആണ് ഇവർക്ക് ഈ ദയയും സഹ ജീവികളോട് അനുകമ്പയും ഒക്കെ തോന്നുന്നത്. ആ നല്ല കാലത്ത് പണം ഉണ്ടാക്കുക ആസ്വദിക്കുക എന്നൊരു ചിന്ത മാത്രമേ അവർക്കുള്ളൂ.

അടിച്ചു പൊളിച്ചു നടന്ന കാലത്ത് ഒരു രൂപയെങ്കിലും ഇവർ പാവങ്ങൾക്ക് കൊടുത്തിട്ടുണ്ടോ? ഇല്ല. കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങൾ അതെല്ലാം സ്വന്തം ആസ്തി വർധിപ്പിക്കാൻ കൂട്ടി വച്ചു. സഹ ജീവികളെ പോകട്ടെ സ്വന്തം സഹ പ്രവർത്തകരെ ഇവർ സഹായിചിട്ടുണ്ടോ? ഇല്ല. കഷ്ടപ്പെടുന്ന അനേകം പേർ സിനിമാക്കാർ ഉണ്ട്. കുറെയൊക്കെ  അവരുടെ കയ്യിലിരുപ്പു കൊണ്ട് തന്നെയാണ്. കുറെ ആൾക്കാർ വെറും പാവങ്ങൾ. അവരെ ഒന്ന് സഹായിക്കാൻ ഇവർ ഒന്നും ചെയ്യില്ല.

പടമൊക്കെ കുറഞ്ഞ് ഷെഡിൽ   കയറുമ്പോഴാണ്  ചുറ്റുപാടുമുള്ള പാവങ്ങളെ കുറിച്ച് ഇവർക്ക് ഓർമ വരുന്നത്. അത് പോലെ സ്വന്തം കുടുംബം അന്തച്ചിദ്രമായി  വിവാഹ മോചനവും കൂടി ആകുമ്പോൾ ജീവിതത്തിന്റെ അർത്ഥ ശൂന്യത ഇവർ മനസ്സിലാക്കും. അപ്പോഴാണ്‌ ഇവർ കണ്ണ് തുറക്കുന്നതും. പിന്നെ എങ്ങിനെയെങ്കിലും  നില നിൽക്കാനായി ഉള്ള ശ്രമം. അവിടെയും അവർക്ക് "ലൈം ലൈറ്റ്" വേണം. അങ്ങിനെയാണ് ഈ ചാരിറ്റി തുടങ്ങുന്നത്. 

 കാരണം എന്ത് തന്നെയായാലും ഇത് നല്ല ഒരു തുടക്കം തന്നെയാണ്. ഈ കഷ്ട്ടപ്പെടുന്ന പാവം മനുഷ്യർ സിനിമാ കൊട്ടകകളിൽ അഞ്ചും പത്തുമായി തന്ന പണം ആണിതെന്നു ഇപ്പോഴെങ്കിലും ഓർക്കുന്നത് നല്ലത് തന്നെ.

5 comments:

 1. സ്വന്തം കുടുംബം കോഞ്ഞാട്ട ആയവനൊക്കെ എന്ത്‌ കാണിച്ചാലെന്നാ!!!?!?!?!?

  ReplyDelete
  Replies
  1. അപ്പോഴാണ് അവനൊക്കെ സമൂഹത്തെ ഓർമ വന്നത്, സുധീ

   Delete
 2. താരങ്ങളും ദാനശീലരാകട്ടെ....

  ReplyDelete
  Replies
  1. അതിൽ ഒരു തെറ്റുമില്ല മുരളീ.. അങ്ങിനെ ആകണം. എത്ര കോടിയാ കൊണ്ട് കളയുന്നത്. പാവങ്ങൾക്ക് എന്തെങ്കിലും കൊടുത്തു കൂടെ?

   Delete
 3. ദാനം മഹത്തത്.......
  ഞാനും പാവപ്പെട്ടവനാണ്...,
  പണത്തിന് ആവശ്യമുണ്ട്.......
  കിട്ടിയാല്‍ കൊള്ളാം......

  ReplyDelete