2016, ജൂൺ 14, ചൊവ്വാഴ്ച

കുമ്പസാരം

നമ്മുടെ പ്രിയങ്കാ ചോപ്രയുടെ അമ്മൂമ്മയെ കുറിച്ച് ഒന്ന് കൂടി.
ആറ്റാമംഗലം യാക്കൊബാ സുറിയാനി പള്ളിയിൽ മേരി ജോണിന്റെ മൃത ദേഹം അടക്കാൻ സമ്മതിക്കാത്തതിനു ശേഷം പല സംഭവങ്ങളും നടന്നു.





കോട്ടയം ബിഷപ്പ് തോമസ്‌ തിമോത്തിയാസ് ആകട്ടെ ഈ സംഭവം മനുഷ്യത്വ രഹിതമാണെന്ന് ശക്തമായി വാദിക്കുകയും അവരുടെ തന്നെ പൊൻകുന്നം പള്ളിയിൽ അടക്കാൻ അനുവദിക്കുകയും ചെയ്തു. അങ്ങിനെ മനുഷ്യത്വം കാട്ടാൻ പള്ളി അധികാരികൾ അനുവദിച്ചാൽ പള്ളിയുടെ അധികാരം അവസാനിക്കി ല്ലേ? കോടിക്കണക്കിനുള്ള സ്വത്തും അത് ആസ്വദിച്ചുള്ള ജീവിതവും ജനങ്ങൾ ചോദ്യം ചെയ്യില്ലേ? അത് കൊണ്ട് പള്ളിയുടെ സുപ്രീം സഭ ബിഷപ്പിനെ അങ്ങ് സസ്പെന്ഡ് ചെയ്തു. അല്ല പിന്നെ.ഇങ്ങിനെയും കൈ വിട്ടു കളിക്കാമോ.

സംഭവം നാറ്റ ക്കേസ് ആയി. എല്ലാവരും പള്ളിയെ കുറ്റം പറയാൻ തുടങ്ങി. മറ്റു മാർഗം ഒന്നും ഇല്ലാതെ  അധിപൻ കത്തോലിക്കാ ബസെലിയാസ് തോമസ്‌ ഉത്തരവ് പിൻവലിച്ചു. 

മേരി ജോൺ ഹിന്ദുവിനെ കല്യാണം കഴിച്ചു എങ്കിലും ഇടയ്ക്കിടെ വന്നു കുമ്പസാരം നടത്തി എന്ന് പള്ളിക്കാർ പറയുന്നു. അത് കൊണ്ട് അവർ ക്രിസ്ത്യാനി തന്നെ ആയിരുന്നു എന്ന്. 

എന്താണ് ഈ കുമ്പസാരം? പള്ളീലച്ചനോട് തെറ്റുകൾ ഏറ്റു പറയുന്നു.എല്ലാ തെറ്റും അവർ ഏറ്റു പറയാറുണ്ടോ? ഈ വ്യഭിചാരവും,കള്ളക്കടത്തും ബലാത്സംഗവും പിന്നെ ഭൂമിയിലെ സർവ തെറ്റുകളും കാണിക്കുന്നവർ  കുമ്പസാരത്തിൽ ഇതെല്ലാം ഏറ്റുപറയുന്നു എന്നാണോ?  അങ്ങിനെയെങ്കിൽ  ഈ വിവരങ്ങൾ എല്ലാം അറിയുന്ന  അച്ചൻ കുറ്റവാളിയ്ക്കു കൂട്ട് നിൽക്കുകയല്ലേ  ചെയ്യുന്നത്? 

കുമ്പസാരം എന്നത് ഒരു വലിയ തട്ടിപ്പ് ആണ്. അച്ചന്മാർക്ക് കുഞ്ഞാടുകൾക്ക് മേൽ എന്നും അധികാരം നേടാനുള്ള ഒരു വേല.

8 അഭിപ്രായങ്ങൾ:

  1. ഹാ ഹാ ഹ...തോഴിലില്ലാത്തവര്‍ക്കും പറ്റിച്ച് ജീവിക്കണമല്ലൊ!!!!!!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  2. കുമ്പസാരം മനസ്സിനൊരു ആശ്വാസമാണ് . അതിനെ തെറ്റായ്‌ കാണാൻ കഴിയില്ല . പിന്നെ ഒരു നാണയത്തിനു രണ്ടു വശം ഉള്ളപോലെ ബിപിൻ ഭായ് പറഞ്ഞതും ശരിയാവാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പക്ഷെ മാനവാ കുമ്പസാരം മറ്റൊരു തെറ്റു ചെയ്യാനുള്ള ജാമ്യം എടുക്കൽ ആ കുമ്പോഴോ

      ഇല്ലാതാക്കൂ
  3. കുമ്പസാരം എന്നത് ഒരു വലിയ
    തട്ടിപ്പ് ആണ്. അച്ചന്മാർക്ക് കുഞ്ഞാടുകൾക്ക്
    മേൽ എന്നും അധികാരം നേടാനുള്ള ഒരു വേല...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റോമൻസ്എന്ന സിനിമയിലെ പോലെ ഉള്ള കുമ്പസാരം വന്നാൽ അച്ചന് കൊള്ളാം.

      ഇല്ലാതാക്കൂ