2016, ജൂൺ 6, തിങ്കളാഴ്‌ച

മത സഹിഷ്ണുത.

മരിച്ചിട്ടും തീരാത്ത പകയുമായി പള്ളി അധികാരികൾ.

 കുമരകം ആറ്റാമംഗലം  യാക്കോബ  സുറിയാനി ചർച്ച്  94 വയസ്സിൽ അന്തരിച്ച കുമരകം കവളപ്പാറ കുടുംബാംഗം ആയ മേരി ജോൺ എന്ന വായോ വൃദ്ധയുടെ  മൃത ദേഹം പള്ളിയിൽ അടക്കം ചെയ്യാൻ സമ്മതിച്ചില്ല.

മേരി ജോൺ ചെയ്ത കുറ്റം ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചു എന്നത്. ഏതാണ്ട് 70 വർഷം മുൻപ് ബീഹാറിലെ ഒരു ഹിന്ദുവിനെ വിവാഹം കഴിച്ച കുറ്റം ആണ് പള്ളി അധികാരികൾ ഇത്രയും നീണ്ട കാലം മനസ്സിൽ വിഷം പോലെ സൂക്ഷിച്ച് ഇപ്പോൾ പുറത്തു വമിപ്പിച്ചത്‌.

മേരി ജോൺ  ബീഹാറിലെ  അസ്സംബ്ലി കൌൺസിൽ മെമ്പർ ഒക്കെ ആയി. അതിനു ശേഷം മകളോടും ചെറു മകളോടും (പ്രിയങ്ക ചോപ്ര എന്ന സിനിമാ നടി ) വാർദ്ധക്യ ജീവിതം മുംബയിൽ ആയിരുന്നു. അവരുടെ അന്ത്യാഭിലാഷം ആയിരുന്നു ആറ്റാമംഗലം പള്ളിയിൽ അന്ത്യ വിശ്രമം ആകണം എന്നത്. അതിനായി കുടുംബാംഗങ്ങൾ ഭൌതിക ശരീരം കോട്ടയത്ത്‌ എത്തിച്ചത്.

ഈ പള്ളി യാക്കോബായ സുറിയാനി കോട്ടയം ഭദ്രാസനത്തിൻ കീഴിലാണ്. അവരും ഇത് അംഗീകരിക്കുകയാണ് ചെയ്തത്.

ഇതാണ് ഇന്നത്തെ മത സഹിഷ്ണുത. മൃത ദേഹത്തോട് പോലും വൈരാഗ്യം കാട്ടുന്ന പള്ളിയും അനുയായികളും.




4 അഭിപ്രായങ്ങൾ:

  1. പള്ളീലച്ചന്മാരുടെ തമ്മിലടി ഒഴിഞ്ഞിട്ട്‌ നേരമില്ല.പിന്നെയല്ലേ കുഞ്ഞാടുകളുടെ ശവാടക്ക്‌.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പണത്തിനും അധികാരത്തിനും വേണ്ടി. അല്ലെ

      ഇല്ലാതാക്കൂ
  2. ഒരു സെലിബിറിറ്റിയുടെ
    അമ്മൂ‍മ്മക്കിതാൺ അനുഭവമെങ്കിൽ
    വെറും സാധാരണക്കാർ ഇത്തരം വല്ല
    എടാകൂടാങ്ങളിലും പെട്ടാലുള്ള മത സഹിഷ്ണുത
    ഒന്ന് ആലോചിച്ച് നോക്കു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വ്യത്യാസം ഒന്നുമില്ല മുരളീ . രണ്ടും തെമ്മാടി ക്കുഴിയിൽ തന്നെ.

      പിന്നെ മരിച്ചു കഴിഞ്ഞാൽ എവിടായാൽ എന്താ? ബന്ധുക്കൾക്ക് പകിട്ട് കാട്ടാം എന്നതൊഴിച്ച്

      ഇല്ലാതാക്കൂ