2016, ജൂലൈ 30, ശനിയാഴ്‌ച

കൈക്കൂലി

70 രൂപ വാങ്ങി എന്ന പേരിൽ 70 വയസ്സുള്ള ഒരു മനുഷ്യനെ 10 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ജെയിലിൽ.  അത് കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. കേസ് എടുക്കാൻ പോലിസിന് പരാതി കൊടുത്തതോ  തിരുവനന്തപുരത്തെ വീര ശൂര പരാക്രമിയായ കളക്ടർ ബിജു പ്രഭാകർ. അനന്ത ഓപ്പറേഷനിൽ പത്തി മടക്കേണ്ടി വന്ന ആൾ. 



                                                              new  Indian  express photo 

 തിരുവനന്തപുരം കളക്റ്ററേറ്റിന് മുന്നിൽ ജനങ്ങൾക്ക് അപേക്ഷ എഴുതിക്കൊടുത്തു അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന ആളാണ് ശശിധരൻ നായർ എന്ന ഈ വയോവൃദ്ധൻ. ഒരു സ്ത്രീയുടെ കയ്യിൽ നിന്നും ഒരു അപേക്ഷ എഴുതിക്കൊടുക്കാൻ വേണ്ടി 30 രൂപയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ചു കൊടുക്കാൻ വേണ്ടി  70 രൂപയും വാങ്ങി. 70  രൂപ കൈക്കൂലി വാങ്ങി എന്നതാണ് ഈ ജയിലിൽ പിടിച്ചിടാൻ കാരണമായ  ആരോപണം. 

ഇതെങ്ങിനെ അറസ്റ്റിനു കാരണമാകും?  ആ മനുഷ്യൻ ഒരു ജോലി ചെയ്തു. അതിനു കൂലിയും വാങ്ങി. ആ ചാർജ്  കൂടുതൽ ആണെന്ന് തോന്നിയെങ്കിൽ അയാളെ കൊണ്ടു അത് ചെയ്യിക്കാതിരിക്കണമായിരുന്നു. അങ്ങേരു പിടിച്ചു പറിച്ചതൊന്നുമല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഒറിജിനലും കോപ്പിയും വാങ്ങി ഒരു ഓഫീസറുടെ അടുത്ത് കൊണ്ട് പോയി അറ്റസ്റ് ചെയ്തു വാങ്ങി. അതിനു സർവീസ് ചാർജ് 70 രൂപ വാങ്ങി. അതെങ്ങിനെ കൈക്കൂലി ആകും?

കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങുന്ന, കോഴ വാങ്ങുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും സസുഖം വാണരുളുന്ന നമ്മുടെ കേരള നാട്ടിലാണ് 70 രൂപ ജോലി കൂലി വാങ്ങിയ മനുഷ്യനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു ജെയിലിൽ അടപ്പിച്ചത്. നന്നായി. ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്കൊക്കെ അഭിമാനിക്കാം.

ഇതൊന്നും പോരാഞ്ഞു ജെയിലിൽ നിന്നും വന്ന ആ മനുഷ്യനെ അപേക്ഷ എഴുതിക്കൊടുക്കുന്ന ജോലി തുടരാൻ കളക്റ്ററേറ്റ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല.കളക്റ്ററേറ്റിലെ അക്ഷയ കേന്ദ്രത്തിൽ നിന്നും അപേക്ഷ എഴുതിക്കൊടുക്കുന്ന ബിസിനസിന് കോട്ടം  എന്നുള്ളത് കൊണ്ടാണ് അവർ സമ്മതിക്കാത്തത് എന്നാണു അദ്ദേഹം പറയുന്നത്.

57 വയസ്സുള്ള വൃദ്ധയായ ഭാര്യയുമായി വെള്ളൈക്കടവ് എന്ന സ്ഥലത്ത് ആറ്റിനരുകിൽ ഒരു ചെറ്റക്കുടിലിൽ താമസിക്കുന്ന ആ പാവം   മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുവാൻ പോവുകയാണ്. 

3 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. പ്രവാവരൻ തുമ്മൂല്ല സുധീ. ഇതിലും വലിയ പുള്ളി ആരുന്നു.

      ഇല്ലാതാക്കൂ
  2. കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങുന്ന, കോഴ വാങ്ങുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും സസുഖം വാണരുളുന്ന നമ്മുടെ കേരള നാട്ടിലാണ്
    70 രൂപ ജോലി കൂലി വാങ്ങിയ
    മനുഷ്യനെ പോലീസിനെ കൊണ്ട്
    പിടിപ്പിച്ചു ജെയിലിൽ അടപ്പിച്ചത്.
    നന്നായി. ഇതിന്റെ പുറകിൽ
    പ്രവർത്തിച്ചവർക്കൊക്കെ അഭിമാനിക്കാം.

    മറുപടിഇല്ലാതാക്കൂ