കമ്പനികൾ എന്ത് ഉണ്ടാക്കി തന്നാലും അമൃത് പോലെ കഴിക്കുന്നവരാണ് നമ്മൾ. വീട്ടിൽ നിന്നും തിളപ്പിച്ച വെള്ളം കുടിക്കുന്നതിനും പകരം കുപ്പി വെള്ളം ആണ് നമുക്ക് പഥ്യം. ഇത് എങ്ങിനെ ഉണ്ടാക്കുന്നു എന്നോ എന്താണ് നിറച്ചു തരുന്നത് എന്നോ നമ്മൾ നോക്കാറില്ല. ഈ കുപ്പി വെള്ളത്തിൽ പലതിലും കോളി ഫോം ബാക്ടീരിയ ഉണ്ട്. അതായത് മനുഷ്യ-മൃഗ വിസർജ്യങ്ങളിൽ നിന്നും മാത്രം വരുന്ന ബാക്ടീരിയ. അതായത് വിസർജ്യം ഒഴുകുന്ന ഏതോ ആറ്റിൽ നിന്നോ തോട്ടിൽ നിന്നോ പിടിച്ച വെള്ളം കുപ്പിയിൽ നിറച്ചു ISI മുദ്രയും വച്ച് പണം വാങ്ങി നമുക്ക് തരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ച 6 ബ്രാൻഡ് കുപ്പി വെള്ളത്തിൽ കോളി ഫോം ബാക്ടീരിയ ഉണ്ട്.
കിൻലെ (കൊക്കാ കോള കമ്പനിയുടേത്)
കിംഗ് ഫിഷർ
പ്യുവർ ഡ്രോപ്‌സ്
ചന്ദ്രിക
ഗോപിക
ഹോൺബിൽ
ഇവയാണ് അവ.
അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ധീര ധീരം പോരാടുന്ന മാധ്യമങ്ങൾ ഈ വാർത്ത തസ്കരിച്ചു. വാർത്ത കൊടുത്തവരാകട്ടെ കുപ്പി വെള്ളത്തിന്റെ പേര് കൊടുത്തില്ല. അവരിൽ നിന്നും നല്ല കാശ് പരസ്യത്തിലൂടെ കിട്ടുമ്പോൾ അവരെ പിണക്കുന്നതു ശരിയല്ലല്ലോ.
എല്ലാ കുപ്പി വെള്ളത്തിന്റെയും സ്ഥിതി ഇത് തന്നെ. ഈ കുപ്പി വെള്ളം വാങ്ങി കുടിക്കണോ എന്ന് തീരുമാനിക്കൂ.
ഹോട്ടലുകളിൽ നിന്നും കഴിക്കുന്ന മാംസാഹാരത്തിന്റെ കാര്യവും മഹാ കഷ്ട്ടം. സുനാമി ഇറച്ചി എന്ന പേരിൽ തമിഴ് നാട്ടിൽ നിന്നും വരുന്ന ഇറച്ചിയാണ് പല കടകളിലും ഉപയോഗിക്കുന്നത്. രോഗം വന്നും അപകടം വന്നും ഒക്കെ ചത്ത മൃഗങ്ങളുടെ ഇറച്ചിയാണ് ഇത്. ഒരു ചാനലിൽ ഇത് കാണിച്ചിരുന്നു. പകുതി വിലയ്ക്കു കിട്ടുന്നത് കൊണ്ട് ഹോട്ടലുകാർക്ക് ഇത് ലാഭ കരം. മട്ടൺ പഫ്സ്, മീറ്റ് പഫ്സ് എന്നൊക്കെ പറഞ്ഞു ബേക്കറികളിൽ കിട്ടുന്നത് ഭൂരിഭാഗവും ഈ സുനാമി ഇറച്ചി ആണ്. നല്ല ഭാഗം എടുത്ത ബാക്കി വെസ്റ്റും ഇത് പോലെ ഇവയിൽ ചേർക്കുന്നു. നമ്മൾ രുചിയോടെ വാങ്ങി കഴിക്കുന്നു.
മലയാളിയെ ഇതൊന്നും പറഞ്ഞ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.സ്വാർജ്ജിതാസുഖങ്ങൾ ചോദിച്ച് മേടിയ്ക്കുന്നവരല്ലേ നമ്മൾ?
മറുപടിഇല്ലാതാക്കൂബോധ്യപ്പെടുത്തേണ്ട എന്നല്ല സുധീ. മലായാളി ബോധ്യ പ്പെടില്ല എന്നാണ്. ഇതെവിടെ അവസാനിക്കും?
ഇല്ലാതാക്കൂഎല്ലാ കുപ്പി വെള്ളത്തിന്റെയും
മറുപടിഇല്ലാതാക്കൂസ്ഥിതി ഇത് തന്നെ. ഈ കുപ്പി
വെള്ളം വാങ്ങി കുടിക്കണോ എന്ന്
തീരുമാനിക്കൂ.
ആരോട് പറയാൻ മുരളീ
ഇല്ലാതാക്കൂ